Friday, January 8, 2016

അമ്മ വീണ്ടും കുട്ടിയായി. രോഗവും പോയി.my diary .khaleelshamras

ആ അമ്മ വീണ്ടും വന്നു.
ഇന്ന് അമ്മക്ക് നിരത്താൻ ഒരു
പരാതിയുണ്ട്.
മോനടക്കമുള്ള ഡോക്ടർമാരായ
ഡോക്ടർമാർക്കൊന്നും
എന്റെ അസുഖം കണ്ടെത്താൻ
ഇനിയും കഴിഞ്ഞിട്ടില്ല.
ഞാൻ ചോദിച്ചു.
അമ്മേ
ഇല്ലാത്ത അസുഖം എങ്ങിനെയാ
കണ്ടെത്തുക.
അപ്പോൾ അമ്മ ശരീരത്തിന്റെ
തലതൊട്ട് താഴെ വരെയുളള ശരീരഭാഗങ്ങളിൽ മുഴുവൻ
തൊട്ട്
ഇവിടെയൊക്കെ എനിക്ക് വേദന
അനുഭവപ്പെടുന്നുവെന്ന്
കരഞ്ഞുകൊണ്ട് പറഞ്ഞു.
ഞാൻ പതിയെ അമ്മയുടെ തോളത്ത്
തട്ടി.
കുടെ കുട്ടിന് വന്ന പേരക്കുട്ടിയേയും
ഒന്നു നോക്കി.
എന്നിട്ട് അമ്മയോട് ചോദിച്ചു.
അമ്മേ
അമ്മക്ക് ഓർമയുണ്ടോ
അവയുടെ മനോഹരമായ ബാല്യകാലം.
കേട്ടപാടെ അമ്മയുടെ ചുണ്ടുകളിൽ
ഒരു പുഞ്ചിരി വിടർന്നു.
പ്രായമായി ചുക്കിചുളിഞ്ഞ
ആ ശരീരത്തിലേക്ക്
തന്റെ ഉപബോധമനസ്സിൽ നിന്നും
ഇനിയും മരിച്ചിട്ടില്ലാത്ത
ആ ബാല്യകാല ചിത്രം ഓടി വന്നത് ഞാൻ കണ്ടു.
ഞാൻ വീണ്ടും പേരക്കുട്ടിയിലേക്കും
അമ്മയിലേക്കും മാറി മാറി നോക്കി.
ഇരുവരും ഒരേ പോലെ
പുഞ്ചിരിച്ചു.
രണ്ട് പേരിൽ
സന്തോഷം നിറഞ ബാല്യത്തിന്റെ
ഒരേ മനസ്സ് ദർശിച്ചു.
പല ആരോഗ്യ പ്രശ്നങ്ങളും
നമ്മുടെ മനസ്സിൽ
അതൊരു പ്രശ്നമായി ചിന്തകളിൽ
നിറയുന്നതു കൊണ്ടാണ്
പലപ്പോഴും
അതൊരു വേദനയായി അനുഭവപ്പെടുന്നത്.
അത്തരം ചിന്തകളിൽ നിന്നും
സ്വയം മാറി നിൽക്കാൻ രോഗിയും
വഴി മാറ്റി കൊടുക്കാൻ
ഡോക്ടറും കുടുംബാംഗങ്ങളും
ശ്രമിക്കാത്തതാണ്
പലപ്പോഴും ഒരു രോഗവുമാല്ലാത്തവരെ
നിത്യ രോഗികൾ ആക്കുന്നത്.

സ്നേഹത്തിൻറെ നിർവചനം

ഏറ്റവും പ്രിയപ്പെട്ട ഒരാളായി നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ അവിടെ നിനക്ക് നിൻറെ സ്നേഹത്തിൻറെ രൂപം ദർശിക്കാം. സ്നേഹത്തിൻറെ നിർവചനം കണ്ടെത്...