വിപരീത ദിശയിലേക്ക്. My diary. Khaleelshamras

ഒരു കാര്യം ഇല്ല എന്നു പറയുന്നവനും
ഉണ്ട് എന്ന് പറയുന്നവനും ചിന്തിക്കുന്നത്
ഒരേ കാര്യത്തെ കുറിച്ചാണ്.
ദൈവം ഉണ്ട് എന്ന് പറയുന്നവരും
ഇല്ല എന്ന് പറയുന്നവരും ചിന്തിക്കുന്നത്
ദൈവത്തെ കുറിച്ച് തന്നെയാണ്.
പേടിക്കേണ്ട എന്ന് പറയുന്നവർ
പേടിയെ ഉള്ളിൽ ഇട്ടു കൊണ്ടാണ്
അങ്ങിനെ പറയുന്നത്.
നമ്മുടെ ഉപബോധമനസ്സിന്
വിവേചന ശക്തിയില്ല.
അതു കൊണ്ട് അതിനു നൽകുന്നവാക്കുകളിൽ
സൂക്ഷ്മത പാലിച്ചില്ലെങ്കിൽ.
നിന്റെ ഉദ്വേഷത്തിന്റെ വിപരീത ദിശയിലേക്ക്
അത് നിന്നെ കൊണ്ടു പോവും.

Popular Posts