യാത്രകളുടെ ഈ കാലത്തിൽ. My diary. Khaleelshamras

'ഇത് യാത്രകളുടെ കാലമാണ്.
തങ്ങളുടെ അണികളെ പിടിച്ചു നിർത്താനും
പുതിയ അണികളെ ഉണ്ടാക്കാനുമുള്ള
യാത്ര.
കവലകൾ വിവിധ വർണ്ണത്തിലുള്ള
പതാകകൾ കൊണ്ടും
വിവിധ ജനനായകരുടെ
മനോഹരമാക്കപ്പെട്ട ചിത്രങ്ങൾ
കൊണ്ടും അലങ്കരിക്കപ്പെട്ടു കിടക്കുന്നു.
വ്യത്യസ്ത വീക്ഷണവും കാഴ്ച്ചപ്പാടുമൊക്കെ
യാണെങ്കിലും
പോസ്റ്ററുകളിലൂടെ
അവരൊക്കെ മുഖാമുഖം നോക്കി
പുഞ്ചിരിതൂകി നിൽക്കുന്നത് കാണാം.
മന്ദമാരുതൻറെ ഒഴുക്കിനനുസരിച്ച്
പതാകകൾ വരസ്പരം ചുമ്പിച്ചു പോവുന്നുണ്ട്.
രണ്ട് ശത്രുക്കൾ ശത്രുതക്കൊടുവിൽ
പ്രണയിക്കാൻ തുടങ്ങിയാൽ എങ്ങിനെയുണ്ടാവും അതുപോലെ.
പോസ്റ്റർ ഒട്ടിച്ചവരുടേയും
പതാകകൾ തൂക്കിയവരുടേയും
മനസ്സിൽ വിദ്വേഷത്തിന്റെ
കൊടുങ്കാറ്റ് അവരെ തന്നെ
നശിപ്പിക്കുന്നുണ്ടാവാം
പക്ഷെ അവർ തൂക്കിപോയ പതാകകളും
ജീവനുള്ള ആറ്റങ്ങൾ കൊണ്ട്
ഉണ്ടാക്കിയ പുഞ്ചിരിതൂകി നിൽക്കുന്ന
നേതാക്കൻമാരുടെ പോസ്റ്ററുകളും
പരസ്പരം പറയുന്ന
ഒന്നുണ്ട്.
ഞങ്ങളൊക്കെ ഒന്നാണ്.
അണികളും അതേപോലെ
അവണം.
വ്യത്യസ്ത മത രാഷ്ട്രീയ കാഴ്ച്ച പാടുകൾക്കിടയിലും
നമുക്കിടയിൽ പരസ്പര ശത്രുതയോ
വിവേചനമോ ഉണ്ടാവരുത്.
ഉണ്ടായാൽ നമുക്ക് നഷ്ടപ്പെടുന്നത്
സമാധാനം നിറഞ്ഞ
നമ്മുടെ തന്നെ മനസ്സും
നമ്മുടെതന്നെ ജീവിത വിജയവുമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്