Sunday, January 3, 2016

പേഴ്സണൽ സ്പേസ്.my diary .khaleelshamras

ഒരു മനുഷ്യന്റെ പേഴ്സണൽ സ്പേസിൽ ഇരുന്ന്
ഏറ്റവും കൂടുതൽ ഇടപഴകുന്ന വ്യക്തി ആരാണ്.?
വിവാഹിതർ ആണെങ്കിൽ
അത് ഭാര്യാ ഭർത്താക്കൻമാർ
ആണ്.
ഒരു പാട് കാലം നീണ്ട ദാമ്പത്യ ബന്ധങ്ങളിൽ
പോലും പരസ്പരം മനസ്സിലാവാത്തതിന്റെ
പൊരുത്തക്കേടുകൾ
മുഴച്ചു കാണാവുന്നതാണ്.
സ്വന്തം മാനസിക ഭൂപടം വെച്ച്
പങ്കാളിയിലൂടെ യാത്ര ചെയ്യാൻ
ശ്രമിക്കുന്നതാണ് പലപ്പോഴും
ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നത്.
അതു തന്നെയാണ്
ദാമ്പത്യ ബന്ധത്തിനപ്പുറത്തെ
സാമൂഹിക ,ജോലി സാഹചര്യങ്ങളെ
മനസ്സിലാക്കാൻ ഭാര്യമാർക്ക് കഴിയാതെ
പോവുന്നത്.
അതാണ് സാമ്പത്തിക സ്റോദസ്സ്
എന്നു പോലും മനസ്സിലാക്കാതെ
തന്റെ ഭാഗം മാത്രം പ്രൊജക്റ് ചെയ്ത്
കാണിക്കുന്നത്.
ഒരിടുങ്ങിയ വഴിയിലൂടെ
രണ്ട് വാഹനങ്ങൾ
നേർക്ക് നേരെ വന്ന്
കുട്ടി മുട്ടുന്ന പോലെയാണ്
മിക്ക ദാമ്പത്യ ബന്ധങ്ങളും.
ഒരേ വാഹനത്തിൽ യാത്ര ചെയ്യേണ്ടവരാണ്
പരസ്പരം മനസ്സിലാക്കാതെ
ഇത്തരം യാത്ര തിരഞ്ഞെടുക്കുന്നത്.
ശരിക്കും ദാമ്പത്യ ജീവിതത്തിൽ
സംതൃപ്തിയും സന്തോഷവും
കാത്തുസൂക്ഷിക്കുന്ന ഏതൊരാൾക്കും
അതേ സംതൃപ്തി ജീവിതത്തിന്റെ
മറ്റു മേഘലയിലും കാത്തു സൂക്ഷിക്കാൻ കഴിയും.
കാരണം പേഴ്സണൽ സ്പേയിസ്
ബുദ്ധി പുർവ്വം കൈകാര്യം ചെയ്യാൻ
കഴിയുന്ന ഏതൊരാൾക്കും
സാമുഹിക സ്പെയ്സ്
അതിലും മനോഹരമായി
മാനേജ് ചെയ്യാൻ കഴിയും.

പ്രശ്നങ്ങൾ .my diary.khaleelshamras

പൊതു വിഷയങ്ങളെ വ്യക്തിപരമായി എടുക്കാതിരിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളെ പൊതുവൽക്കരിക്കാതിരിക്കുകയും ചെയ്യുക. അതുവഴി നിന്റെ സമാധാനം ന...