അറിവിന്റെ വളർച്ച. My diary. Khaleelshamras

അറിവ് അത് നേടിയെടുക്കും തോറും
നിന്നിൽ വളർന്നു വരികയാണ്.
നൂറ്റാണ്ടുകൾ ഉപയോഗിച്ചാലും
നിറച്ചു തീർക്കാൻ കഴിയാത്ത അത്രയും
വിശാലമായ നിന്റെ
ന്യുറോണുകളിൽ അവ നിറക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
അത് പാകിയ യിടത്തു നിന്നും
വീണ്ടും വീണ്ടും അറിവിന്റെ
പുതുപുത്തൻ ചെടികൾ
മുളച്ചു കൊണ്ടേയിരിക്കുകയാണ്.
അതിൽ നിന്നും
എത്രത്തോളം മറ്റുള്ളവർക്ക്
കൈമാറ്റം ചെയ്യപ്പെടുന്നോ
അതിന്റെ എത്രയോ മടങ്ങ്
വീണ്ടും വീണ്ടും നിന്നിൽ
വളരുകയാണ്.

Popular Posts