സ്വീകരിക്കേണ്ട ഫയൽ. My diary. Khaleelshamras

മനുഷ്യരുടെ നിസ്സാരമായ കണ്ടു പിടിത്തങ്ങളിലൂടെ
ബ്ലൂടുത്തും വൈ ഫൈ മുമൊക്കെ
വഴി നീ ഫയലുകൾ പരസ്പരം
കൈമാറുന്നു.
ആവശ്യമുള്ളത് സ്വീകരിക്കുന്നു
ഇല്ലാത്തത് തള്ളുന്നു.
പക്ഷെ അതിലും എത്രയോ
ശക്തമായ മനുഷ്യമനസ്സുകൾ
തമ്മിൽ
ചിന്തകളിലൂടെയും
പ്രവർത്തികിലൂടെയുമൊക്കെയായി
ഫയലുകൾ കൈമാറുമ്പോൾ
ആവശ്യമില്ലാത്തതാണ്
കൂടുതലായി
സ്വീകരിക്കുന്നത്.
എന്നിട്ട് അതും പോരാഞ്ഞിട്ട്
അസുയയുടേയും
പകയുടേയുമൊക്കെ
സോഫ്റ്റ്വെയറുകൾ
ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു.
നിനക്കു ചുറ്റുമുള്ള ലോകത്തു നിന്നും
നിന്നിലേക്ക് അയക്കപ്പെടുന്ന
ഫയലുകളിൽ
നല്ലതുമാത്രം ചിന്തകളിലൂടെ
സ്വീകരിക്കുക.
നിന്റെ മനസ്സിനെ
അശാന്തമാക്കുന്ന
സോഫ്റ്റ്വയറുകൾ
ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

Popular Posts