യുദ്ധ കളത്തിൽ ഒരു ഫോൺ കോൾ. My diary. Khaleel shamras,

ഭക്ഷണം പകുതിയായി കഴിഞ്ഞിട്ടേ ഉള്ളു,
കാന്റീനിൽ സിസ്റ്റർ വന്നു വിളിച്ചു.
സാറേ ....
രോഗിയുണ്ട്.
പകുതി ഭക്ഷണം ഭാക്കിവെച്ച് ഓടി.
എമർജൻസി അല്ലാത്ത സന്തർഭങ്ങളിലും
സിസ്റ്റർമാർ ഇങ്ങിനെ വിളിക്കാറുണ്ടെങ്കിലും
ഞാൻ ചെയ്യുന്ന മറ്റേതു പ്രവർത്തിയും നിർത്തിവെച്ച് രോഗിയുടെ അടുത്തേക്ക് ഓടും.
ഇന്നലെ രാത്രി ഭാര്യ വിളിച്ചിരുന്നു.
ഫോൺ മുഴുമിക്കാൻ പറ്റിയിരുന്നില്ല
കാരണം ഇന്നലെ രാത്രി ഡ്യൂട്ടി നല്ല തിരക്കായിരുന്നു.
മുഴുമിക്കാൻ പറ്റിയില്ല.
പതിവു പോലെ അവൾ പിറുപിറുത്തു.
നിങ്ങൾക്ക് എപ്പോഴാ സമയമുണ്ടാവുക.
അങ്ങിനെ രാവിലെ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത് എന്ന് അറിയാമെങ്കിലും ഫോൺ ഭക്ഷണം
കഴിക്കുന്ന സമയം തന്നെ അതിനായി
തിരഞ്ഞെടുത്തു.
ഭക്ഷണത്തോടൊപ്പം ആ ഫോൺകോളും
ബാക്കിയാക്കി.
രോഗിയെ നോക്കാൻ ഓടി.
അവളുടെ മനസ്സിൽ എന്ത് ഭാക്കിയാകും
എന്നതൊന്നും ചിന്തിച്ചിരിക്കാൻ ഇവിടെ
സമയമില്ല.
യുദ്ധകളത്തിലെ പട്ടാളക്കാരെ പോലെയാണ്
ഡോക്ടർക്ക് രോഗിയുടെ പ്രശ്നങ്ങൾ.
ഡോക്ടർ ആയിട്ടുണ്ടെങ്കിൽ ജീവിതത്തിലെ
ആദ്യ മുൻഘടന അതിനു തന്നെ നൽകണം.
മറ്റു കുറേ കാര്യങ്ങൾ കൂടി ചെയ്യാൻ ബാക്കിയുണ്ട്.
മനസ്സിലെ ഒരാഗ്രഹ സഫലീകരണം
എന്ന നിലക്ക് സൈക്കോളജി കോഴ്സിനു കുടി ചേർന്നിട്ടുള്ളതിനാൽ
ആ ക്ലാസിനു വേണ്ടി കൂടി സമയം കണ്ടെത്തതിനാൽ ഡ്യുട്ടി അതിനുസരിച്ച്
ക്രമീകരിച്ചു വെച്ചിരിക്കുകയാണ്.
അതിൽ നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പമുള്ള വിലപ്പെട്ട സമയമാണ്.
എല്ലിന് സർജറി ചെയ്ത് കിടക്കുന്ന ഉപ്പയും
തലക്ക് തുന്നലിട്ട് കിടക്കുന്ന മകനും
വയറുവേദനയായി കിടക്കുന്ന അനിയന്റെ ഭാര്യയും
വിദേശത്ത് നിന്ന് വന്നിട്ട്
ഒന്നു കാണാൻ പോയിട്ട് സംസാരിക്കാൻ പോലും കഴിയാത്ത മറ്റൊരനിയനും
ഒക്കെ മനസ്സിന്റെ ഓരോരോ വശത്ത്
സ്നേഹിക്കപ്പെട്ടവരായി  നിൽക്കുന്നു.
മനസ്സ് കാണാൻ മടിക്കാത്ത,
മറ്റൊരാളുടെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് അവരുടെ ജീവിതം കാണാൻ ശ്രമിക്കാതെ
സ്വന്തം സാഹചര്യത്തിനും മാനസികാന്തരീക്ഷത്തിനും അനുസരിച്ച്
മറ്റുള്ളവരെ കൂടി കാണുന്ന
ഈ സാഹചര്യത്തിൽ.
അവരെന്തു കരുതുമെന്ന ഒരു ആശങ്ക മനസ്സിൽ ഉണ്ട്.
ഇത്തരം ആശങ്കകൾ ഏറ്റവും കൂടുതൽ
പ്രകടിപ്പിക്കാറുള്ള വ്യക്തി
പലപ്പോഴും ഭാര്യമാരാണ്.
അതെന്നും തുടരാറുമുണ്ട്.
ഇത് തീരെ കടപ്പിക്കാത്ത വ്യക്തി
എന്നെ സംഭന്ധിച്ചിടത്തോളം എന്റെ ഉപ്പയാണ്.
ഉപ്പ എപ്പോഴും തിരക്കുപിടിച്ച എന്റെ സാഹചര്യങ്ങളെ അതിനനുസരിച്ച്
തന്നെ കാണും.
ഇങ്ങിനെ എല്ലാവർക്കും പറ്റണം.
ന്നത് കുടുംബ ബന്ധങ്ങളിൽ
നിന്നും ഓടിയകലാൻ നിനക്ക്
ന്യായീകരണം നൽകുന്നില്ല.
ജീവിതത്തിൽ നീയുമായി ബന്ധപ്പെട്ട എല്ലാ
മേഘലകളിലും
സ്നേഹം കൊണ്ട് വരുന്നൂട്ടുക എന്നത്
നിന്റെ ഭാര്യമാണ്.
വളരെ ഭംഗിയായി നിർവ്വഹിച്ചേ പറ്റൂ.
അത് പട്ടാളക്കാരൻ യുദ്ധ കളത്തിൽ
വെച്ചോ ഡോക്ടർ രോഗികൾക്കിടയിലോ വെച്ച് അല്ല എന്ന് മാത്രം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്