അവരെ ക്ഷമയോടെ കേൾക്കുക. My diary, khaleel shamras

ഇവിടെ അവനവന്റെ ഉള്ളിലെ സാഹചര്യത്തിനനുസരിച്ച് രുപപ്പെട്ട
അവനവന്റെ ശബ്ദം
മറ്റുള്ളവരെ കേൾപ്പിക്കാനുള്ള
ധൃതിയിലാണ് പലരും.
കേൾവിക്കാരന് ഇഷ്ടമുള്ളതാണോ
അല്ലേ എന്ന് നോക്കാതെ
പറഞ്ഞു കൊണ്ടേയിരിക്കുകയാണ്
പലരും.
ഇതേപോലെ കേൾവിക്കാരനും
അവന്റെ ഉള്ളിലെ സാഹചര്യത്തിനനുസരിച്ച
ശബ്ദം പുറത്ത് വിടുന്നു.
അവസാനം രണ്ടു പേരും
മനസ്സമാധാനം നഷടപ്പെടുത്തി
തിരിച്ചു പോവുന്നു.
മറിച്ച് പറഞ്ഞവന്റെ ഉള്ളിലെ സാഹചര്യങ്ങൾ
മനസ്സിലാക്കി ക്ഷമയോടെ
കേൾക്കാൻ നീ തയ്യാറായാൽ.
അതിൽ നിന്നും പഠിക്കാനുള്ളത് പഠിക്കാനും
തള്ളേണ്ടത് തള്ളാനും നീ തയ്യാറായിരുന്നുവെങ്കിൽ
അവന് താൽപര്യം ഉണ്ടെങ്കിൽ മാത്രം
നിന്റെ ശബ്ദം കേൾപ്പിച്ചു കൊടുക്കാനും
തയ്യാറായാൽ
ഒരിക്കൽ പോലും നിനക്ക്
സമാധാനം നഷ്ടപ്പെടില്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്