അവരെ അറിയാൻ ശ്രമിക്കുമ്പോൾ. My diary. Khaleel Shamras

അവരെന്താണ് ?
അല്ലെങ്കിൽ ഏതാണ്
എന്നൊക്കെ നിനക്കറിയണം.
അറിഞ്ഞാൽ മാത്രം പോര.
അവരുടേത് നിന്റെതിന് സമാനമാണോ
എന്ന് അറിയണം.
ഇനി അത് മാച്ചിംഗ് അല്ലെങ്കിലോ
അതിനു വിഷമിക്കണം.
പിന്നെ ചിലപ്പോൾ അവരെ
വളച്ചു നീർത്തി
നിനക്കു സമാനമാക്കാൻ ഒരു ശ്രമമാണ്.
എല്ലാത്തിനുമൊടുവിൽ
നിന്റെ സമയം മുഴുവൻ
അവരെ കുറിച്ചു
അവരെ കാരണമാക്കി
നിന്നെ കുറിച്ചുമുള്ള ഒരു പാട്
നെഗറ്റീവ് ചിന്തകൾ
മനസ്സിൽ നിറച്ച്
വിലപ്പെട്ട സമയം കഴിഞ്ഞു പോയിട്ടുണ്ടാവും.
പലപ്പോഴും നാം മറ്റുള്ളവരെ
മനസ്സിലാക്കാൻ ശ്രമിക്കുന്നത്
അവരുടെ മനസ്സിന് ആനന്ദം പകർന്നു കൊടുക്കാനോ
അതിലൂടെ സ്വയം
സന്തോഷം കണ്ടെത്താനോ
അല്ല.
മറിച്ച് മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കാൻ
കാരണമായ പല കാര്യങ്ങളും
അറിയാൻ വേണ്ടിയാണ്.
അങ്ങിനെയുണ്ടാവരുത്.

Popular Posts