പേടിയുടെ സോഫ്റ്റ് വെയർ അൺ ഇൻസ്റ്റാൾ ചെയ്യുക. My diary. Khaleel shamras

പേടിക്കേണ്ടതോ പേടിപ്പിക്കുന്നതോ
ആയ ഒന്നും തന്നെ പുറത്തെവിടേയും ഇല്ല.
പേടി അത് നിന്റെ ഉള്ളിൽ
ഇൻസ്റ്റാൾ ചെയ്തുവെച്ച
ഒരു സോഫ്റ്റ് വെയർ ആണ്.
എന്തിനെയൊക്കെ പേടിക്കണമെന്നും
നീ തന്നെ അതിൽ ഫീഡ് ചെയ്യുന്നു.
എന്നിട്ട് അതുകൊണ്ടുള്ള അനന്തര ഫലങ്ങളും നീ തന്നെ അനുഭവിക്കുന്നു.
ഒരാൾക്ക് പേടിയാവുന്ന വിഷയം
ഭൂമിയിൽ ഏതെങ്കിലും ഒരാൾ
ഒരു പേടിയുമില്ലാതെ കൈകാര്യം ചെയ്യുന്നുവെങ്കിൽ
അതിനർത്ഥം
അത് പേടിക്കപ്പെടേണ്ടത് അല്ല
എന്നു തന്നെയാണ്.
പേടിയുടെ സോഫ്റ്റ് വെയർ
ഇനാക്റ്റീവ് ആക്കിയാൽ
തീർച്ചയായും പകരം
അവിടെ ആക്റ്റീവ് ആവുന്നത്
സന്തോഷത്തിന്റെ സോഫ്റ്റ് വെയർ
പ്രോഗ്രാം ആണ്.

Popular Posts