പ്രസംഗം. My diary. Khaleel Shamras

നിനക്ക് ശ്രദ്ധ പിടിച്ചു പറ്റേണ്ട
നിന്നിലേക്ക് അവരുടെ ശ്രദ്ധ
പതിയേണ്ട സമൂഹത്തിലേക്ക്
ഒരു പുഞ്ചിരിയുമായി നീ കടന്നു ചെല്ലുക.
വമാധാനത്തോടെ
നിന്റെ മനസ്സിന്റെ വാതിലുകൾ തുറക്കുക
അതിലൂടെ നിന്നിലെ
അറിവിന്റേയും സ്നേഹത്തിന്റേയും
ഊർജ്ജത്തെ അവരിലേക്ക്
യാത്ര ചെയ്യാൻ അനുവദിക്കുക.
അവർക്ക് അപ്പുറത്തെ
ഒരു ബിന്ദുവിലേക്ക് നിന്റെ മനസ്സിന്റെ
ഊർജ്ജം കേന്ദ്രീകരിക്കുക.
അവിടെ നിന്നും അവരിലോരോരുത്തരിലേക്കും
നിന്റെ ഊർജ്ജം പരത്തുക.
അവരുടേയും മനസ്സിന്റെ കവാടങ്ങൾ
നീ തുറന്നു കൊടുക്കുക.
അതിനായി അവരുടെ
ഭാഷയിൽ
അവരുടെ മനസ്സിന് മുറിവേൽപ്പിക്കാത്ത
ഭാഷയിൽ നീ അവരോട് സംസാരിക്കുക.
അവർക്കിഷ്ടമുള്ള കാഴ്ച്ചകൾ കാണിക്കുക.
അവരുടെ ഹൃദയത്തിൽ
സ്നേഹത്തിന്റെ കുളിർമഴയായി
പെയ്തിറങ്ങുക.
അവസാനം നിങ്ങൾ വേർപിരിയുമ്പോൾ
കരുത്തുറ്റ സ്നേഹത്തിന്റേയും
ശുഭാപ്തി വിശ്വാസത്തിന്റേയും
അറിവിന്റേയും
ഊർജ്ജങ്ങൾ  കുടുതൽ
കരുത്തു നൽകിയ
മനസ്സുമായി സ്വന്തം ജീവിതങ്ങളിലേക്ക്
തിരികെ പോവുക.

Popular Posts