സുനാമിയിലേക്ക് എടുത്തു ചാടേണ്ട. My diary, Khaleel Shamras

സുനാമിയുള്ളപ്പോൾ കടലിലേക്ക്
കടലാസ്വദിക്കാൻ ആരും പോവാറില്ല.
ഭൂകമ്പം ബാധിച്ച പൂന്തോപ്പിലേക്ക്
നറുമണം ആസ്വദിക്കാനും
ആരും പോകാറില്ല.
അതു പോലെ തന്നെയാണ്
കോപിച്ചു കൊണ്ടിരിക്കുകയും
തർക്കിച്ചു കൊണ്ടിരിക്കുകയും
ചെയ്യുന്ന വ്യക്തികൾ.
ആ സമയങ്ങളിൽ
അവരുടെ മനസ്സിൽ
ഭൂകമ്പവും സുനാമിയുമൊക്കെ
അലയടിച്ചുകൊണ്ടിരിക്കുകയാണ്.
നീ അതിലേക്ക് എടുത്തു ചാടിയാൽ
നീയും ഇല്ലാതാവും.
ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ
മുഴുകേണ്ട എന്ന്
ഇതിനർത്ഥമില്ല.

Popular Posts