അവസാന കുടിക്കാഴച്ച. My diary. Khaleel Shamras

ഓരോ വ്യക്തിയോടുമുള്ള
നിന്റെ ഓരോ കൂടിക്കാഴ്ച്ചയും ഒരവസാന
കൂടിക്കാഴ്ച്ചയാണ്.
ഇനി ഒരിക്കൽ കൂടി
കണ്ടുമുട്ടിയാൽ പോലും
അത് തികച്ചും വ്യത്യസ്തമായ
മറ്റൊരു സമയത്തും
സാഹചര്യത്തിലും ആവും.
അതു കൊണ്ട് ഈ അവസാന കൂടിക്കാഴ്ച്ചയെ
ഏറ്റവും ഫലപ്രദമാക്കുക
എന്നത് നിന്റെ ബാധ്യതയാണ്.
മരിക്കാൻ കിടക്കുന്ന ഒരു
വ്യക്തിയോട്
നീയെത്ര മാന്യതയോടെയും
ആദരവോടെയും സംസാരിക്കുമോ
അതുപോലെ തന്നെയാവണം
നിന്റെ ഓരോ നിമിഷത്തിലും.

Popular Posts