Friday, January 8, 2016

നിങ്ങൾ ഒരു പാട് ചെറുപ്പമായിരിക്കുന്നു.motivational real story from my own life for those who wants to achieve health.by khaleelshamras

ഇന്ന് അയാൾ വീണ്ടും വന്നു.
ഇതേ പോലെ ആറ് വർഷങ്ങൾക്ക് മുമ്പ്
അയാൾ എനിക്കു മുമ്പിൽ വന്നിരുന്നു.
സ്ഥിരമായ പുകവലി അദ്ദേഹത്തിനു സമ്മാനിച്ച ശ്വാസംമുട്ടൽ കാണാക്കാൻ വേണ്ടിയാണ് അയാൾ അന്നും ഇന്നും എന്റെ അടുത്ത് വന്നത്.
അന്ന് അദ്ദേഹത്തിന് വയസ്സ് ഏതാണ്ട് അമ്പത്തിഎട്ട് എനിക്ക് മുപ്പത്തിമൂന്ന്.
ഒരു ഡോക്ടർ പേഷ്യന്റ് ഫോർമാലിറ്റികൾ
ഒന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.
എന്തും തുറന്നു പറയും.
അന്ന് അദ്ദേഹത്തിന്റെ അമ്പത്തി ആറാം വയസ്സിൽ വളരെ ആത്മാർത്ഥതയോടെ
എന്റെ  തോളിൽ തട്ടി
മുപ്പത്തിമൂന്ന് ആയ എന്നെ നോക്കി
പറഞ്ഞു.
അല്ല ഡോക്ടറേ ഞമ്മളൊക്കെ
ഒരേ പ്രായക്കാർ ആയിരിക്കും അല്ലേ?
എനിക്ക് ഒരു പാട് വിഷമമായി.
എങ്കിലും പുഞ്ചിരി യെ പരിചയാക്കി
ഞാൻ പറഞ്ഞു
അല്ല ...
എനിക്ക് വയസ്സ് മുപ്പത്തിമൂന്ന് ആണ്.
പിന്നെ അയാൾ പോയി കഴിഞപ്പോൾ
ഞാൻ മുറിയിലേ കണ്ണാടിയിലേക്ക് നോക്കി.
പലരും പലപ്പോഴും എന്നെ കാണാതെ
എന്നെ കുറിച്ച് പറയാറുള്ള
കുടവയറൻ ഡോക്ടർ എന്ന വിളിയും.
എന്നെ കാണുമ്പോൾ
പലരും ഉപദേശിക്കാറുള്ള
തടികുറക്കണം ട്ടോ
എന്ന അഭിവാദ്യവുo
എത്ര മാസമായി എന്ന സുഹൃത്തുക്കളുടെ
പരിഹാസ്യവുമെല്ലാം അതിനോട് ചേർത്ത് വായിച്ചു.
എന്നിട്ട്
കണ്ണാടിയിൽ ഞാൻ കണ്ട
106 കിലോ ഭാരമുള്ള
XXL ഷർട്ട് ഫോലും ഫിറ്റാകാത്ത
എന്റെ തടിച്ച കുടവയറൻ ശരീരം നോക്കി
ഞാൻ തന്നെ ചോദിച്ചു.
അവരൊക്കെ പറയുന്നതിൽ എന്താ തെറ്റ്.
നിന്റെ വ്യായാമമില്ലായ്മയും
കുത്തയിഞ ക്രമം തെറ്റിയ ഭക്ഷണ രീതിയും
നിന്നെ ഇക്കോലത്തിൽ ആക്കി.
അവരാരുമല്ല തെറ്റുകാർ
ഇത്തരം ഒരു ശരീരം പടുത്തുയർത്തിയ നീ മാത്രമാണ് ഇതിന് ഉത്തരവാദി.
അതിനായി നീ മാറുക.
അന്ന് മനസ്സിന്റെ കണ്ണാടിയിൽ ഞാൻ
എന്റെ തന്നെ മറ്റൊരു രൂപം വരച്ചിട്ടു.
കുടവയർ ഇല്ലാത്ത
മെലിഞ്ഞ എന്റെ ശരീരം.
അന്നു തന്നെ അതിലേക്കുള്ള യാത്ര തുടങ്ങി.
പലതരം വ്യായാമങ്ങൾ പരിശീലിച്ചു തുടങ്ങി.
മൊബൈലിൽ പലതരം
വ്യായാമത്തിന്റെ അപ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്തു.
അത് നോക്കി വ്യായാമം ചെയ്തു.
ഇടക്കൊന്ന് ജിമ്മിലും പോയി.
തടി കുറഞ്ഞെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നപ്പോഴും
പലരുടേയും കണ്ണിൽ ആ മാറ്റം പതിഞ്ഞില്ല.
അപ്പോഴും അവരൊക്കെ പഴയ അതേ
കമൻറുകൾ തന്നെ തുടർന്നു.
കുറച്ച് നിരാശനാക്കിയെങ്കിലും
അതിനെ വളമാക്കി
വ്യായാമത്തിന്റെ ദൈർഘ്യം കുട്ടി
ഭക്ഷണക്രമത്തി ഒരിത്തിരി ശ്രദ്ധിച്ചു.
എത്ര വ്യായാമം ചെയ്തിട്ടും
കുറയാത്ത പലരേയും ചുണ്ടി കാട്ടി
എന്നോട് പറഞ്ഞു
കുറയാൻ പോവുന്നില്ല.
ഞാൻ അവരോട് മാന്യതയോടെ പറഞ്ഞു
ആയിക്കോട്ടെ.
കുറയേണ്ട പക്ഷെ അതുകൊണ്ടുള്ള
ആരോഗ്യത്തിന്റെ നേട്ടം എനിക്ക് ലഭിക്കുമല്ലോ
അതുമതി എനിക്ക്.
പക്ഷെ എന്റെ മനസ്സിൽ
മെലിഞ്ഞ കുടവയർ ഇല്ലാത്ത ലാർജോ മീഡിയം സൈസ് ഷർട്ടോ ധരിച്ച
എന്റെ രൂപം മാത്രം ഞാൻ ദർശിച്ചു.
വ്യായാമം ചെയതു തുടങ്ങിയ
ആദ്യ നാളുകളിൽ വല്ലാതെ ശരീരം
വേദനിച്ചിരുന്നു.
സഹിയിച്ചു നിന്നു.
എന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള
വഴിയിലെ കല്ലും മുള്ളുമായി അതിനെ കണ്ടു.
അങ്ങിനെ വേദനയെ ഞാൻ ആസ്വദിക്കാൻ തുടങ്ങി.
വേദനയെ ആസ്വദിക്കാൻ തുടങ്ങിയപ്പോൾ
വേദന എന്റെ ശരീരത്തെ ഉപേക്ഷിച്ച് പോയി.
പിന്നെ പലതരം വ്യായാമ മുറകൾ പരീക്ഷിച്ചു
വീഡിയോ പ്രോഗ്രാമുകൾ ഡൗൺലോട് ചെയ്തു .
അതിനിടയിൽ വ്യായാമം ജീവിതത്തിൽ നിർവ്വഹിക്കേണ്ട ആദ്യ കാര്യം തന്നെയാണെങ്കിലും
ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ടതും
കരുത്തുറ്റതുമായ പ്രഭാതവേള
അതിനായി ഉപയോഗിക്കപ്പെട്ടപ്പോൾ
മനസ്സ് മന്ത്രിക്കാൻ തുടങ്ങി.
ഈ വിലപ്പെട്ട സമയം വായനക്കോ മറ്റോ
ഉപയോഗിച്ചു കൂടെ.
അതിനും ഒരു പരിഹാരം കണ്ടെത്തി.
അറിവു നൽകുന്ന എന്തെങ്കിലും
കേട്ട് കൊണ്ട് വ്യായാമം ചെയ്യാനുള്ള
തീരുമാനം അങ്ങിനെയാണ് പ്രാവർത്തികമായത്.
അങ്ങിനെ എന്റെ ജീവിതത്തിലെ
ഏറ്റവും ക്രിയേറ്റീവ് ആയ സമയമായി
വ്യായാമത്തിന്റെ സമയം മാറി.
അത് കൂടുതൽ നേരം വ്യായാമം
തുടരാൻ എനിക്ക് പ്രചോദനമായി.
ശരീരം പ്രതികരിക്കാൻ തുടങ്ങി.
തൂക്കം 100ൽ നിന്നും 80kg യിലേക്ക് എത്തി.
ആ ഒരവസ്ഥയിൽ രണ്ട് വർഷത്തോളം തുടർന്നു.
അതിൽ നിന്നും താഴോട്ട് പോരാൻ ശരീരം മടിച്ചു നിന്നപ്പോഴാണ്
ഭഷണക്രമീകരണത്തെ കുറിച്ച് കാര്യമായി ചിന്തിക്കാൻ തുടങ്ങിയത്.
ഒരു ഭക്ഷണത്തിലേയും കലോറി നോക്കി കഴിക്കുന്ന പതിവ് അതുവരെ
എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു.
പല തരം വ്യായാമമുറകൾ കാരണം
എത്ര കലോറി കത്തുമെന്ന് പഠിച്ചു.
ഓരോ ഭക്ഷ്യ വസ്തുക്കളിലേയും  കലോറിയുടെ അളവ് പഠിച്ചു.
അന്ന് പ്രിയപ്പെട്ടവരൊക്കെ എനിക്ക്
കലോറി എന്ന പേരും ചാർത്തി തന്നു.
ഒരു മണിക്കുർ തുടർച്ചയായി നിർത്താതെ ഓടിയാൽ കത്തുന്നത് 500 കലോറി.
ഒരു സമൂസ അകത്താക്കിയാൽ ഉള്ളിൽ എത്തുന്നതോ 700 കലോറി..
മനസ്സിലായില്ലേ?
വണ്ണം തഴോട്ട് പോവാതെ നിൽക്കുന്നതിന്റെ
കാരണം.
നാം ചെറുതായി കാണുന്ന പല തരം
ഭക്ഷ്യവസ്തുക്കമിലും കലോറി മുല്യം വളരെ വലുതാണ്,
അത് കണക്കിലെടുത്ത് വേണം
ഭക്ഷണ പ്ലാൻ തയ്യാറാക്കാൻ.
അങ്ങിനെ എന്റെ ശരീരം വീണ്ടും
പ്രതികരിക്കാൻ തുടങ്ങി.
ഇന്ന് എന്റെ തൂക്കം 69 കിലോ.
ഞാൻ സ്വപ്നത്തിൽ കണ്ട
ഞാൻ മനസ്സിൽ വരച്ചിട്ട
അതേ ശരീരവുമായി
മീഡിയം സൈസ് ഷർട്ട് ധരിച്ച്
നിങ്ങൾക്ക് മുമ്പിൽ നിൽക്കുന്നു .
അന്ന് ഒരേ പ്രായമല്ലേ എന്നു
പറഞ്ഞ അതേ മനുഷ്യൻ
ഇന്നെന്നോട് പറഞു.
നിങ്ങൾ ഒരു പാട് ചെറുപ്പമായിരിക്കുന്നു.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...