Posts

Showing posts from January, 2016

വാക്കുകളേക്കാൾ വിലയുള്ളത്.my diary .khaleelshamras

നീ കടന്നു പോയ വഴിയിൽ
ഒരപരിചിതനെ നീ കണ്ടു.
നിന്നെ കണ്ടപ്പോൾ അയാളൊന്ന്
പുഞ്ചിരിച്ചു.
നീ തിരികെ അതേ ഭാഷയിൽ
മറുപടിയും നൽകി.
ഒരു വാക്കു പോലും സംസാരിക്കാതെ
കോടാനുകോടി വാക്കുകളേക്കാൾ
മൂല്യമുള്ള
ഒരു ആശയവിനിമയമാണ്
ശരിക്കും അവിടെ നടന്നത്.

മറ്റുള്ളവരുടെ ചിത്രം.my diary.khaleelshamras

ഒരു കുട്ടിയോട്
ഒരിക്കൽ ഒരു ആനയുടെ
ചിത്രം വരക്കാൻ പറഞ്ഞു.
കുട്ടി പെട്ടെന്ന്
മുന്നിൽ കണ്ട കുഴിയാനയെ
നോക്കി ആനയുടെ
ചിത്രം വരച്ചു.
അത് ആനയുടെ ചിത്രമായി
പ്രദർശിപ്പിച്ചു.
ഇതുപോലെയാണ്
പലപ്പോഴും നീയും.
നീ നിന്റെ ചിത്രം നോക്കി
മറ്റുള്ളവരുടെ ചിത്രം വരക്കുകയാണ്.

നല്ല ശ്രോദ്ധാവാകുക.my diary.khaleelshamras

ഇമ്പമാർന്ന ശൈലിയിൽ
എത്ര നേരം വേണമെങ്കിലും
സംസാരിക്കാനും ഉപദേശിക്കാനും
ആർക്കും കഴിയും.
പക്ഷെ നല്ല ഒരു ശ്രോദ്ധാവ്
ആവാനാണ് ബുദ്ധിമുട്ട്.
പലരും ഒരാളുടെ പ്രശ്നങ്ങളെ
അവരിലൂടെ മനസ്റ്റിലാക്കാതെ
പെട്ടെന്ന് ഉപദേശിച്ചു തുടങ്ങാനാണ്
തുനിയുന്നത്.
ഉപദേശങ്ങൾ മടുത്ത്,
എന്നെ കേൾക്കുമെന്ന വിശ്വാസത്തിൽ
നിന്നിലേക്ക് വരുന്നവരായി
നീ മറ്റുള്ളവരെ കാണുക.
നിന്റെ രണ്ടു കാതുകളും
അവർക്കു മുമ്പിൽ തുറന്നുകൊടുക്കുക.
ഒറ്റ നാവ് ആവശ്യമെങ്കിൽ
ഫലപ്രദമായി അവർക്കു മുമ്പിൽ തുറക്കുക.

ആദരവിന്റെ വില. My diary. Khaleelshamvas

എല്ലാവരാലും ആദരിക്കപ്പെടുന്നവർക്ക്
മുമ്പിൽ ആദരവ് കാണിക്കുമ്പോഴല്ല
മറിച്ച്
പലരും സ്വന്തം മനസ്റ്റിന്റെ
സ്വാർത്ഥതയാൽ
അവഗണിക്കപ്പെട്ട
ഒരു സമൂഹത്തോടോ വ്യക്തിയോടോ
ആദരവ് കാണിക്കുമ്പോഴാണ്
അതിന്റെ വില മനസ്സിലാവുക.
ഇവിടെ ആദരിക്കപ്പെടേണ്ടവരും
വേണ്ടാത്തവരും എന്ന് രണ്ട് വിഭാഗം ഇല്ല.
ആ വേർതിരിവ്
രോഗബാധിതരായ മനസ്സുകളുടെ സൃഷ്ടിയാണ്.
ഭൂമിയിലെ ഓരോ മനുഷ്യനും
തന്റെ ആദരവു ലഭിക്കപ്പെടാൻ
അർഹനാണ്.


അറിവിന്റെ വളർച്ച. My diary. Khaleelshamras

അറിവ് അത് നേടിയെടുക്കും തോറും
നിന്നിൽ വളർന്നു വരികയാണ്.
നൂറ്റാണ്ടുകൾ ഉപയോഗിച്ചാലും
നിറച്ചു തീർക്കാൻ കഴിയാത്ത അത്രയും
വിശാലമായ നിന്റെ
ന്യുറോണുകളിൽ അവ നിറക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
അത് പാകിയ യിടത്തു നിന്നും
വീണ്ടും വീണ്ടും അറിവിന്റെ
പുതുപുത്തൻ ചെടികൾ
മുളച്ചു കൊണ്ടേയിരിക്കുകയാണ്.
അതിൽ നിന്നും
എത്രത്തോളം മറ്റുള്ളവർക്ക്
കൈമാറ്റം ചെയ്യപ്പെടുന്നോ
അതിന്റെ എത്രയോ മടങ്ങ്
വീണ്ടും വീണ്ടും നിന്നിൽ
വളരുകയാണ്.

അവരെ അറിയാൻ ശ്രമിക്കുമ്പോൾ. My diary. Khaleel Shamras

അവരെന്താണ് ?
അല്ലെങ്കിൽ ഏതാണ്
എന്നൊക്കെ നിനക്കറിയണം.
അറിഞ്ഞാൽ മാത്രം പോര.
അവരുടേത് നിന്റെതിന് സമാനമാണോ
എന്ന് അറിയണം.
ഇനി അത് മാച്ചിംഗ് അല്ലെങ്കിലോ
അതിനു വിഷമിക്കണം.
പിന്നെ ചിലപ്പോൾ അവരെ
വളച്ചു നീർത്തി
നിനക്കു സമാനമാക്കാൻ ഒരു ശ്രമമാണ്.
എല്ലാത്തിനുമൊടുവിൽ
നിന്റെ സമയം മുഴുവൻ
അവരെ കുറിച്ചു
അവരെ കാരണമാക്കി
നിന്നെ കുറിച്ചുമുള്ള ഒരു പാട്
നെഗറ്റീവ് ചിന്തകൾ
മനസ്സിൽ നിറച്ച്
വിലപ്പെട്ട സമയം കഴിഞ്ഞു പോയിട്ടുണ്ടാവും.
പലപ്പോഴും നാം മറ്റുള്ളവരെ
മനസ്സിലാക്കാൻ ശ്രമിക്കുന്നത്
അവരുടെ മനസ്സിന് ആനന്ദം പകർന്നു കൊടുക്കാനോ
അതിലൂടെ സ്വയം
സന്തോഷം കണ്ടെത്താനോ
അല്ല.
മറിച്ച് മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കാൻ
കാരണമായ പല കാര്യങ്ങളും
അറിയാൻ വേണ്ടിയാണ്.
അങ്ങിനെയുണ്ടാവരുത്.

ജോലിയിൽ. My diary. Khaleelshameras

നിന്റെ ജോലി
അതിന്റെ അവസാനം നിനക്ക്
തരുന്നത് നിരാശയും ക്ഷീണവുമാണെങ്കിൽ
അതിനത്ഥം
ആ ജോലിയിൽ
നീ സന്തുഷ്ടനല്ല എന്നാണ്.
ജോലിയിൽ കുടുതൽ ശ്രദ്ധ
ചെലുത്തണമെന്ന സന്ദേശമാണ്
മറിച്ച് നിന്റെ ജോലി
അതിന്റെ ഒടുവിൽ നിനക്ക് നൽകുന്നത്
ഊർജസ്വലതയും സമാധാനവുമാണെങ്കിൽ.
അത് അർത്ഥമാക്കുന്നത്
നീ അതിൽ പൂർണ്ണ സംത്രിപ്തനാണ് എന്നാണ്.
ആ ഒരവസ്ഥ ജോലിയിൽ കൈവരിക്കാൻ.
കഴിയണം.

പരാജയത്തിന്റെ പടുകുഴിയിലേക്ക്, My diary. Khaleel shamras

നെഗറ്റീവിനെ നെഗറ്റീവ് കൊണ്ട്
പ്രതിരോധിക്കുമ്പോൾ
ഇരുവരും നഷ്ടത്തിന്റെ പടുകുഴിയിലേക്ക്
എടുത്തു ചാടുകയാണ്.
അല്ലെങ്കിൽ ചാടി കൊണ്ടിരിക്കുന്ന ആൾ
മറ്റൊരാളേയും അതേ കുഴിയിലേക്ക്
തള്ളിയിടുകയാണ്.
നെഗറ്റീവുകൾ ആയ കോപത്തേയും
പകയേയും അസൂയയേയും
പോസിറ്റീവുകൾ ആയ സ്നേഹം കൊണ്ടും
സമാധാനം കൊണ്ടും അറിവുകൊണ്ടുമൊക്കെ
പ്രതിരോധിച്ചാൽ
അയാൾ സ്വയം രക്ഷപ്പെടുത്തുകയും
മറ്റേ ആൾക്ക് പരാജയത്തിന്റെ
കുഴിയിലേക്ക് വീഴാതെ
കരകയറാൻ വലിയൊരു അവസരം സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്.

സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ.my diary.khaleelshamras

നിനക്ക് ചുറ്റും
നിന്റെ പഞ്ചേന്ത്രിയങ്ങൾക്ക്
താങ്ങാൻ കഴിയുന്നതിലും എത്രയോ
മടങ്ങ് ഇൻഫോർമേഷൻസ്
ആണ് അതിനു ചുറ്റും
നിന്നിലേക്ക് പ്രവേശനം കാത്ത്
നിൽക്കുന്നത്.
ഏത് പ്രവേശിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
നിനക്കുണ്ട്.
ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ
കൂടുതൽ കരുത്തുറ്റ
നെഗറ്റീവ് ഇൻഫോർമേഷൻസ്
നിന്നെ കീഴടക്കും.

പേടിയുടെ സോഫ്റ്റ് വെയർ അൺ ഇൻസ്റ്റാൾ ചെയ്യുക. My diary. Khaleel shamras

പേടിക്കേണ്ടതോ പേടിപ്പിക്കുന്നതോ
ആയ ഒന്നും തന്നെ പുറത്തെവിടേയും ഇല്ല.
പേടി അത് നിന്റെ ഉള്ളിൽ
ഇൻസ്റ്റാൾ ചെയ്തുവെച്ച
ഒരു സോഫ്റ്റ് വെയർ ആണ്.
എന്തിനെയൊക്കെ പേടിക്കണമെന്നും
നീ തന്നെ അതിൽ ഫീഡ് ചെയ്യുന്നു.
എന്നിട്ട് അതുകൊണ്ടുള്ള അനന്തര ഫലങ്ങളും നീ തന്നെ അനുഭവിക്കുന്നു.
ഒരാൾക്ക് പേടിയാവുന്ന വിഷയം
ഭൂമിയിൽ ഏതെങ്കിലും ഒരാൾ
ഒരു പേടിയുമില്ലാതെ കൈകാര്യം ചെയ്യുന്നുവെങ്കിൽ
അതിനർത്ഥം
അത് പേടിക്കപ്പെടേണ്ടത് അല്ല
എന്നു തന്നെയാണ്.
പേടിയുടെ സോഫ്റ്റ് വെയർ
ഇനാക്റ്റീവ് ആക്കിയാൽ
തീർച്ചയായും പകരം
അവിടെ ആക്റ്റീവ് ആവുന്നത്
സന്തോഷത്തിന്റെ സോഫ്റ്റ് വെയർ
പ്രോഗ്രാം ആണ്.

വീണ്ടും ട്യൂൺ ചെയ്യുമ്പോൾ. My diary. Khaleelshamras

ശരീരത്തിലും വസ്ത്രത്തിലും പൂശിയ
സുഗന്ധം എളുപ്പത്തിൽ ഇല്ലാതാവും.
പക്ഷെ അത് മനസ്സിൽ
ഒരിക്കലും മാഞ്ഞു പോവാത്ത
ഒരു നറുമണം അവശേഷിപ്പിക്കുന്നു.
നിന്റെ ഓരോ നിമിഷത്തിലേയും
ജീവിതത്തിന്റെ അന്തരീക്ഷമായി
ആ സുഗന്ധത്തെ നിനക്കു മാറ്റാം.
മാഞു പോവുന്ന കാഴ്ച്ചകളിലൂടെയാണ്
നിന്റെ ജീവിതം കടന്നു പോയികൊണ്ടിരിക്കുന്നത്.
പക്ഷെ ആ കാഴ്ച്ചകളിൽ പലതും
നിന്റെ മനസ്സിന്റെ ആൽബത്തിൽ എന്നെന്നേക്കുമായി വരക്കപ്പെട്ടു കിടക്കുകയാണ്.
അതും ലൈവ് ആയി.
എപ്പോൾ വേണമെങ്കിലും
അതിലെ നല്ല ചിത്രങ്ങളെ
ലൈവ് ആയി നിനക്ക് കണ്ടുകൊണ്ടിരിക്കാം.
കേൾക്കുന്ന പാട്ടുകളൊക്കെ
കാതിൽ നിന്നും മാത്രമേ
മായുന്നുള്ളു.
മനസ്സിൽ എപ്പോൾ വേണമെങ്കിലും
ലൈവ് ആയി അവ ശ്രവിക്കാം.
ജീവിതത്തിൽ
എപ്പോഴെങ്കിലും
നിരാശയുടെ ദുർഗന്ധം വമിക്കുമ്പോൾ
പെട്ടെന്ന് അവ മാറ്റി മനസ്സിൽ
ശേഘരിച്ചു വെച്ച ആ സുഗന്ധം
അനുഭവിക്കുക.
ചീത്ത കാഴ്ച്ചകൾക്ക് സാക്ഷിയാവുമ്പോൾ
ഇഷ്ടമില്ലാത്ത ചാനൽ മാറ്റിയ പോലെ
നിന്റെ ബോധത്തിന്റെ റിമോട്ട്
ഉപയോഗിച്ച് അവയെ മാറ്റി
പകരം മുമ്പ് കണ്ട ആ നല്ല കാഴ്ച്ചകളെ
ലൈവ് ആയി കൊണ്ടുവരിക.
കാതുകളിൽ കോപത്തിന്റെ
ഇടിനാധങ്ങൾ മുഴങ്ങുമ്പോൾ
പണ്ട് കേട്ട ആ രാഗങ്ങളെ
മനസ്സിലെ റേഡിയോ സ്റ്റേ…

പ്രസംഗം. My diary. Khaleel Shamras

നിനക്ക് ശ്രദ്ധ പിടിച്ചു പറ്റേണ്ട
നിന്നിലേക്ക് അവരുടെ ശ്രദ്ധ
പതിയേണ്ട സമൂഹത്തിലേക്ക്
ഒരു പുഞ്ചിരിയുമായി നീ കടന്നു ചെല്ലുക.
വമാധാനത്തോടെ
നിന്റെ മനസ്സിന്റെ വാതിലുകൾ തുറക്കുക
അതിലൂടെ നിന്നിലെ
അറിവിന്റേയും സ്നേഹത്തിന്റേയും
ഊർജ്ജത്തെ അവരിലേക്ക്
യാത്ര ചെയ്യാൻ അനുവദിക്കുക.
അവർക്ക് അപ്പുറത്തെ
ഒരു ബിന്ദുവിലേക്ക് നിന്റെ മനസ്സിന്റെ
ഊർജ്ജം കേന്ദ്രീകരിക്കുക.
അവിടെ നിന്നും അവരിലോരോരുത്തരിലേക്കും
നിന്റെ ഊർജ്ജം പരത്തുക.
അവരുടേയും മനസ്സിന്റെ കവാടങ്ങൾ
നീ തുറന്നു കൊടുക്കുക.
അതിനായി അവരുടെ
ഭാഷയിൽ
അവരുടെ മനസ്സിന് മുറിവേൽപ്പിക്കാത്ത
ഭാഷയിൽ നീ അവരോട് സംസാരിക്കുക.
അവർക്കിഷ്ടമുള്ള കാഴ്ച്ചകൾ കാണിക്കുക.
അവരുടെ ഹൃദയത്തിൽ
സ്നേഹത്തിന്റെ കുളിർമഴയായി
പെയ്തിറങ്ങുക.
അവസാനം നിങ്ങൾ വേർപിരിയുമ്പോൾ
കരുത്തുറ്റ സ്നേഹത്തിന്റേയും
ശുഭാപ്തി വിശ്വാസത്തിന്റേയും
അറിവിന്റേയും
ഊർജ്ജങ്ങൾ  കുടുതൽ
കരുത്തു നൽകിയ
മനസ്സുമായി സ്വന്തം ജീവിതങ്ങളിലേക്ക്
തിരികെ പോവുക.

Solution . My diary. Khaleelshamras.

You are searching for a solution
for your problems
outside.
But the real solution
lies inside you.

നിന്നിൽ നിന്നും പുറത്തു വരുന്ന ഊർജ്ജം. My diary. Khaleelshamras.

അതി ശക്തമായ ഒരു ഈർജ്ജമാണ്
ഓരോ മനുഷ്യരും.
ആറ്റം, കോശം, നൂക്ളിയസ്, മൈറ്റോ കോൺഡ്രിയ തുടങ്ങിയ വഴി
ഉള്ളിലേക്കും.
ന്യൂറോൺസ് ,സിനാപ്സുകൾ
,എൻറോക്രൈൻ ഗ്രന്ധികൾ
തുടങ്ങിയവ വഴി അവ പുറത്തേക്കും
വ്യാപിക്കുന്നു.
നിന്റെ ഊർജ്ജത്തിന്റെ വലയത്തിലേക്ക്
പ്രവേശിക്കപ്പെടുന്നവരാണ്
നിനക്കു ചുറ്റുമുള്ള ഓരോ വ്യക്തിയും
സംഭവങ്ങളും എല്ലാം.
അത് കൊണ്ട് നിന്നിൽ നിന്നും
പുറത്ത് വരുന്ന ഊർജ്ജം
സ്നേഹത്തിന്റേതും അറിവിന്റേതും
സമാധാനത്തിന്റേതും
മറ്റു പോസിറ്റീവിന്റേതും
ആയില്ലെങ്കിൽ
നീ മുലം നിനക്കും
ചുറ്റുമുള്ളവർക്കും അതിന്റെ
അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.

ശ്രദ്ധയെ കേന്ദ്രീകരിക്കേണ്ടത്. My diary. Khaleelshamras

ഭാഹ്യ ലോകത്തെ പ്രശ്നങ്ങളിലേക്കല്ല
നിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടത്
മറിച്ച് ആ പ്രശ്നത്തിന്റെ
ചിത്രവും ശബ്ദവും അനുഭൂതികളും
റെക്കോർഡ് ചെയ്തു വെക്കപ്പെട്ടതും
അതുപോലെ പരിഹാരത്തിനു വേണ്ട
പ്ലാൻ തയ്യാറാക്കിയതുമായ
നിന്റെ ഉള്ളിലേക്ക് ആണ്
ശ്രദ്ധ പതിയേണ്ടത്.
നിന്റെ ഉള്ളിലെ മനസ്സിനെ
ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ചു
നിർത്തുന്നതിലാണ്
നിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടത്.

വിപരീത ദിശയിലേക്ക്. My diary. Khaleelshamras

ഒരു കാര്യം ഇല്ല എന്നു പറയുന്നവനും
ഉണ്ട് എന്ന് പറയുന്നവനും ചിന്തിക്കുന്നത്
ഒരേ കാര്യത്തെ കുറിച്ചാണ്.
ദൈവം ഉണ്ട് എന്ന് പറയുന്നവരും
ഇല്ല എന്ന് പറയുന്നവരും ചിന്തിക്കുന്നത്
ദൈവത്തെ കുറിച്ച് തന്നെയാണ്.
പേടിക്കേണ്ട എന്ന് പറയുന്നവർ
പേടിയെ ഉള്ളിൽ ഇട്ടു കൊണ്ടാണ്
അങ്ങിനെ പറയുന്നത്.
നമ്മുടെ ഉപബോധമനസ്സിന്
വിവേചന ശക്തിയില്ല.
അതു കൊണ്ട് അതിനു നൽകുന്നവാക്കുകളിൽ
സൂക്ഷ്മത പാലിച്ചില്ലെങ്കിൽ.
നിന്റെ ഉദ്വേഷത്തിന്റെ വിപരീത ദിശയിലേക്ക്
അത് നിന്നെ കൊണ്ടു പോവും.

യാത്രകളുടെ ഈ കാലത്തിൽ. My diary. Khaleelshamras

'ഇത് യാത്രകളുടെ കാലമാണ്.
തങ്ങളുടെ അണികളെ പിടിച്ചു നിർത്താനും
പുതിയ അണികളെ ഉണ്ടാക്കാനുമുള്ള
യാത്ര.
കവലകൾ വിവിധ വർണ്ണത്തിലുള്ള
പതാകകൾ കൊണ്ടും
വിവിധ ജനനായകരുടെ
മനോഹരമാക്കപ്പെട്ട ചിത്രങ്ങൾ
കൊണ്ടും അലങ്കരിക്കപ്പെട്ടു കിടക്കുന്നു.
വ്യത്യസ്ത വീക്ഷണവും കാഴ്ച്ചപ്പാടുമൊക്കെ
യാണെങ്കിലും
പോസ്റ്ററുകളിലൂടെ
അവരൊക്കെ മുഖാമുഖം നോക്കി
പുഞ്ചിരിതൂകി നിൽക്കുന്നത് കാണാം.
മന്ദമാരുതൻറെ ഒഴുക്കിനനുസരിച്ച്
പതാകകൾ വരസ്പരം ചുമ്പിച്ചു പോവുന്നുണ്ട്.
രണ്ട് ശത്രുക്കൾ ശത്രുതക്കൊടുവിൽ
പ്രണയിക്കാൻ തുടങ്ങിയാൽ എങ്ങിനെയുണ്ടാവും അതുപോലെ.
പോസ്റ്റർ ഒട്ടിച്ചവരുടേയും
പതാകകൾ തൂക്കിയവരുടേയും
മനസ്സിൽ വിദ്വേഷത്തിന്റെ
കൊടുങ്കാറ്റ് അവരെ തന്നെ
നശിപ്പിക്കുന്നുണ്ടാവാം
പക്ഷെ അവർ തൂക്കിപോയ പതാകകളും
ജീവനുള്ള ആറ്റങ്ങൾ കൊണ്ട്
ഉണ്ടാക്കിയ പുഞ്ചിരിതൂകി നിൽക്കുന്ന
നേതാക്കൻമാരുടെ പോസ്റ്ററുകളും
പരസ്പരം പറയുന്ന
ഒന്നുണ്ട്.
ഞങ്ങളൊക്കെ ഒന്നാണ്.
അണികളും അതേപോലെ
അവണം.
വ്യത്യസ്ത മത രാഷ്ട്രീയ കാഴ്ച്ച പാടുകൾക്കിടയിലും
നമുക്കിടയിൽ പരസ്പര ശത്രുതയോ
വിവേചനമോ ഉണ്ടാവരുത്.
ഉണ്ടായാൽ നമുക്ക് നഷ്ടപ്പെടുന്നത്
സമാധാനം നിറഞ്ഞ
നമ്മുടെ തന്നെ മനസ്സും
നമ്മുടെതന്നെ ജീ…

ലക്ഷ്യം. My diary. Khaleelshamras

ചെറിയൊരു നിമിഷത്തിലെ
വലിയ നേട്ടത്തിനായി
ദീർഘകാലത്തെ തയ്യാറെടുപ്പ്
നടത്തുന്നവരാണ് പലരും.
അവരുടെ അടങ്ങാത്ത
ലക്ഷ്യ പൂർത്തീകരണത്തിലേക്കുള്ള
യാത്രയിൽ
അനുഭവപ്പെടുന്ന ഓരോ കഷ്ടപ്പാടും
അവർ ആസ്വദിക്കുകയാണ്.
കാരണം ആ ലക്ഷ്യത്തിലേക്കുള്ള
യാത്രയെ ഒരിക്കലും നഷ്ടമായി
അവർ കാണുന്നില്ല.
ആ ഒരുക്കങ്ങൾ തന്നെയാണ്
അവർക്ക് ജീവിതം.
നമുക്കും വേണം നന്മ നിറഞ്ഞ
ഒരു പാട് ലക്ഷ്യങ്ങൾ
എന്നിട്ട് അതിലേക്കുള്ള യാത്രയാവണം
നമ്മുടെ ഈ സമയങ്ങളിലെ ജീവിതം.

മനുഷ്യനെന്ന റഫറൻസ് പുസ്തകം.my diary.khaleelshamras

ഓരോ മനുഷ്യനും നിനക്കൊരു
റഫറൻസ് പുസ്തകമാണ്.
നീ പുരോഗതി കൈവരിക്കാൻ,
പുതിയ അറിവു നേടാൻ
പിന്നെ പകർത്താൻ
നിനക്ക് മാറ്റങ്ങൾ വരുത്താൻ
എങ്ങിനെ യൊക്കെ ആവാതിരിക്കാൻ
ഒക്കെ പഠിക്കാൻ
നിനക്കു ചുറ്റുമുള്ള മനുഷ്യരിൽ മാതൃകകൾ
ഉണ്ട്
അവയെ പഠിക്കുക.
റഫർ ചെയ്യുക.
അവരെ വിമർശിക്കാനല്ല
മറിച്ച് നിനക്ക് വിജയിക്കാൻ.
അവർക്ക് സമ്മാനമായി
പ്രാൽസാഹനത്തിന്റെ
ഒരു വാക്കോ പുഞ്ചിരിയോ നൽകുക.
നിന്നെ വിജയിപ്പിച്ച
അവർക്കും ജയിക്കാനായി.

മറ്റുള്ളവരെ മനസ്സിലാക്കാൻ.my diary.khaleelshamras

ശരിക്കും മനസ്സിൽ നിന്നും
മനസ്സിലേക്കുള്ള ഒരു യാത്ര
ഓരോ സംഭാഷണത്തിലും
നടക്കുന്നുണ്ട്.
പക്ഷെ പലരും മറ്റുള്ളവരുടെ മനസ്സിൽ കയറി
സ്വയം കണ്ണടക്കുകയാണ്.
അതുകൊണ്ട് അവരെ
അറിയാനും കാണാനും കേൾക്കാനും
കഴിയാതെ പോവുന്നു.
എന്നിട്ട് സ്വന്തം
മനസ്സിനെ
അവരുടേതായി വ്യാഖ്യാനിക്കപ്പെടുന്നു.
അവരുടെ മനസ്സിന്റെ ഭാഷയിൽ.
അവരുടെ മാനസിക ഭൂപടത്തിലൂടെ
അവരെ മനസ്സിലാക്കിയാലേ
അവരെ അറിയാനും
ബന്ധം സ്താപിക്കാനും കഴിയുകയുള്ളു.

അബോധ മനസ്സിന്റെ വിരുന്ന്.my diary.khaleelshamras

നിന്റെ അബോധ മനസ്സിനോട് നല്ലൊരു
ഹലോ പറഞ്ഞ്
ബോധ മനസ്സിനെ അതിനുള്ളിലേക്ക്
പ്രവേശിപ്പിക്കുക.
അവിടെ ബോധ മനസ്സും അബോധ മനസ്സും
തമ്മിൽ
ക്രിയാത്മകമായ ചർച്ചകൾ
നടക്കട്ടെ.
അബോധ മനസ്സൊരുക്കുന്ന
സ്നേഹത്തിന്റെ വിരുന്നു സൽക്കാരങ്ങളിൽ
നിന്നും
ബോധ മനസ്സിന്റെ ബാഹ്യ മുഖമായ
നിന്റെ വ്യക്തിത്വത്തിന്റെ
നിലനിൽപ്പിനു വേണ്ട
ഊർജ്ജങ്ങൾ ശേഘരിക്കപ്പെടട്ടെ.

അവരുടെ അന്തരീക്ഷത്തിലെ മാലിന്യങ്ങൾMy diary. Khaleel Shamras

ആരെങ്കിലും അവരുടേതായ
മാനസികാന്തരീക്ഷത്തിനനുസരിച്ച്
ഉരുവിടുന്ന വാക്കുകളെ
തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ
ജീവിക്കുന്ന നിന്റെ
മനസ്സിന്റെ
സമാധാനം
നഷ്ടപ്പെടുത്താൻ വിനിയോഗിക്കുകയാണ്
നീ.
ഒരു ഗ്രഹത്തിലെ അന്തരീക്ഷം
മറ്റൊന്നിന് പാകമാവില്ല എന്നതു പോലെ
അവരും നീയും ഒന്നല്ല എന്ന്
മനസ്സിലാക്കുക.
ത്തതു കൊണ്ട് തന്നെ
മറ്റൊരാളുടെ ചുണ്ടിൽ നിന്നും വരുന്ന
ഒരു വാക്കും നിന്റെ
സമാധാനം നഷ്ടപ്പെടാൻ കാരണമാവരുത്.
ഓരോ വ്യക്തിയുടേയും മനസ്സാവുന്ന ഫാക്ടറിയിൽ നിന്നും
പുറം തള്ളപ്പെടുന്ന
അഴുക്കുള്ള മാലിന്യങ്ങളെ അവരുടെ വഴിക്ക്
കടന്നു പോവാൻ വിടുക.
നീ അതെടുത്ത് ഉപയോഗിക്കരുത്.

അവരുടെ അന്തരീക്ഷത്തിലെ മാലിന്യങ്ങൾMy diary. Khaleel Shamras

ആരെങ്കിലും അവരുടേതായ
മാനസികാന്തരീക്ഷത്തിനനുസരിച്ച്
ഉരുവിടുന്ന വാക്കുകളെ
തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിൽ
ജീവിക്കുന്ന നിന്റെ
മനസ്സിന്റെ
സമാധാനം
നഷ്ടപ്പെടുത്താൻ വിനിയോഗിക്കുകയാണ്
നീ.
ഒരു ഗ്രഹത്തിലെ അന്തരീക്ഷം
മറ്റൊന്നിന് പാകമാവില്ല എന്നതു പോലെ
അവരും നീയും ഒന്നല്ല എന്ന്
മനസ്സിലാക്കുക.
ത്തതു കൊണ്ട് തന്നെ
മറ്റൊരാളുടെ ചുണ്ടിൽ നിന്നും വരുന്ന
ഒരു വാക്കും നിന്റെ
സമാധാനം നഷ്ടപ്പെടാൻ കാരണമാവരുത്.
ഓരോ വ്യക്തിയുടേയും മനസ്സാവുന്ന ഫാക്ടറിയിൽ നിന്നും
പുറം തള്ളപ്പെടുന്ന
അഴുക്കുള്ള മാലിന്യങ്ങളെ അവരുടെ വഴിക്ക്
കടന്നു പോവാൻ വിടുക.
നീ അതെടുത്ത് ഉപയോഗിക്കരുത്.

Through improvement to perfectionism.my diary .khaleelshamras.

Each moment you have to try
again and again
for improvements.
You try again and again
to be perfect.
Each improvements
will make you perfect.

Map you draw.my diary.khaleelshamras

There culture ,
There life situations
More than everything
there dominated thoghts
drawn a wrong mental map
about the external world.
and they are leading
there lives through that wrong
map.
You dont have to respond according
to this map.
If you respond you will be a looser too.
but you must check your map.
Compare
whether it is right or wrong.
A right map is always drawn based on
principles.
Principles of love ,honesty,knwolegde,
service etc.
If you travell according tobthe right
map
what you get  and give will be
happiness,

നല്ല അദ്ധ്യാപകൻ. My diary. Khaleel shamras.

അദ്ധ്യാപകർ
വിദ്യാർത്ഥികളെ ഉണ്ടാക്കുന്നു.
പക്ഷെ ഏറ്റവും നല്ല അദ്ധ്യാപകർ
ഈ വിദ്യാർത്ഥികളെ
അദ്ധ്യാപകർ ആക്കുന്നു.
അവർ വിദ്യാർത്ഥികളെ
ഉത്തരങ്ങൾ പറയുന്നവരേക്കാൾ ഉപരി
ചോദ്യങ്ങൾ ചോദിക്കാൻ
പര്യാപതരാക്കുന്നു.

ബുദ്ധിമുട്ടില്ലാതാക്കാൻ. My diary. Khaleelshamras.

ബുദ്ധിമുട്ടുള്ളതായി ഒന്നും തന്നെയില്ല.
നിനക്ക് ബുദ്ധിമുട്ടായി തോന്നുന്ന
പല കാര്യങ്ങളും
മറ്റുള്ളവർക്ക് എളുപ്പമാണ്.
ഒരു കാര്യം എളുപ്പമാവുന്നത്
ഒരാൾക്ക് ആ കാര്യത്തിൽ
അമിത താൽപര്യം ഉണ്ടാവുമ്പോഴാണ്.
താൽപര്യം കുറയുമ്പോഴാണ്
ബുദ്ധിമുട്ടുള്ളതാവുന്നത്.
അപ്പോൾ ഏതൊരും കാര്യത്തിലാണോ
നിനക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്
ആ കാര്യം എളുപ്പമാക്കാൻ
നീ ചെയ്യേണ്ടത്
ആ വിഷയത്തിൽൽപര്യം
വർധിപ്പിച്ചു വർധിപ്പിച്ചു
കൊണ്ടുവരിക എന്നതാണ്.

കരുത്തുറ്റ പാലം. My diary. Khaleel shamras.

നിന്നിലെ ഉള്ളിലെനല്ല മനസ്സിൽ
നിന്നും
നിന്റെ ഭാഹ്യ സാഹചര്യങ്ങളിലേക്ക്
കരുത്തുറ്റ ഒരു പാലം പണിയുക.
അതിലൂടെ
നിന്നിലെ നന്മയും സ്നേഹവും
അറിവുമെല്ലാം മനസ്സിൽ നിന്നും
മനസ്സുകളിലേക്ക് യാത്ര ചെയ്യട്ടെ.

ചരിത്രത്തിലെ ന്യൂനപക്ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ. My diary. Khaleelshamras

ചരിത്രത്തിൽ ബുദ്ധിയും
ചിന്താശേഷിയും
തന്നിലെ കരുത്ത് തിരിച്ചറിക്കവരുമായ
ചെറിയൊരു വിഭാഗമാണ്
വലിയ വലിയ മാറ്റങ്ങൾ
ഉണ്ടാക്കിയത്.
അങ്ങിനെ തങ്ങളിലെ കരുത്ത്
തിരിച്ചറിഞ്
ബുദ്ധിയും ചിന്താശേഷിയും വിനിയോഗിച്ച
പലരുടേയും ജീവിതത്തിന്റെ
അനന്തരഫലങ്ങളാണ്
ഇന്ന് നീ ആസ്വദിക്കുന്ന പലതും.
ഇതു പോലെ
നീയും നിന്നിലെ കരുത്ത് തിരിച്ചറിയുക.
അറിവുകൊണ്ട് ബുദ്ധിശക്തിയും
നല്ല ചിന്തകൾ കൊണ്ട്
നിന്റെ സമയവും നിറക്കുക.
അവയെ നിന്റെ പ്രവർത്തികൾക്ക്
കൂടുതൽ കരുത്ത് നൽകിയ
ഊർജ്ജമാക്കുക.
മഹാ ഭൂരിപക്ഷത്തിലേക്ക് നോക്കാതെ
ഇത്തരം മികവു തെളിയിച്ച
ന്യുനപക്ഷത്തിലേക്ക് നോക്കുക.

നീ പഠിക്കേണ്ടത്. My diary. Khaleelshamras

ജീവിതത്തിൽ വിജയത്തിന്റെ ഉന്നതിയിൽ
എത്തിയവരെ കുറിച്ച് പഠിക്കുക.
റിന്റെ ജീവിതത്തിൽ നീയേറ്റവും
സന്തോഷിച്ച ജീവിത നിമിഷങ്ങളെ
കുറിച്ച് പഠിക്കുക.
ആ അറിവുകളെ
നിന്റെ ജീവിതത്തിന്റെ കരുത്ത് ആക്കി
പരിണമിപ്പിക്കുക.

സുനാമിയിലേക്ക് എടുത്തു ചാടേണ്ട. My diary, Khaleel Shamras

സുനാമിയുള്ളപ്പോൾ കടലിലേക്ക്
കടലാസ്വദിക്കാൻ ആരും പോവാറില്ല.
ഭൂകമ്പം ബാധിച്ച പൂന്തോപ്പിലേക്ക്
നറുമണം ആസ്വദിക്കാനും
ആരും പോകാറില്ല.
അതു പോലെ തന്നെയാണ്
കോപിച്ചു കൊണ്ടിരിക്കുകയും
തർക്കിച്ചു കൊണ്ടിരിക്കുകയും
ചെയ്യുന്ന വ്യക്തികൾ.
ആ സമയങ്ങളിൽ
അവരുടെ മനസ്സിൽ
ഭൂകമ്പവും സുനാമിയുമൊക്കെ
അലയടിച്ചുകൊണ്ടിരിക്കുകയാണ്.
നീ അതിലേക്ക് എടുത്തു ചാടിയാൽ
നീയും ഇല്ലാതാവും.
ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ
മുഴുകേണ്ട എന്ന്
ഇതിനർത്ഥമില്ല.

നമ്മിൽ കണ്ടെത്താതെ പോവുന്നത്. My diary. Khaleelshamras

വലിയൊരു പാറകഷണത്തിനു മുമ്പിൽ
സുന്ദരനായ ഒരു രാജകുമാരന്റെ
ശിൽപ്പം കൊത്തിയുണ്ടാക്കാൻ
ഒരുങ്ങി നിൽക്കുന്ന
ശിൽപ്പിയോട് ഒരാൾ ചോദിച്ചു.
എങ്ങിനെയാണ് ഈ ബുദ്ധിമുട്ടുള്ള
ഈ കാര്യം ചെയ്തു തീർക്കാൻ
പോവുന്നത്?
ശിൽപ്പി വളരെ നിസ്സാരതയോടെ
മറുപടി പറഞു.
ഈ പാറക്ഷണത്തിനുള്ളിൽ
ആ രാജകുമാരൻ ഉണ്ട്.
ഞാൻ അതിനു ചുറ്റുള്ളതൊക്കെ
നീക്കം ചെയ്ത് രാജകുമാരനെ
പുറത്തു കൊണ്ടുവരും.
അത്രയേ എനിക്കു ചെയ്യാനുള്ളു.
കേട്ടിട്ടും കേട്ടിട്ടും
മതിവരാത്ത,
കാലങ്ങൾ ഒരു പാട് താണ്ടിയിട്ടും
പഴക്കം വരാത്ത കവിതകൾ കുറിച്ചിട്ട
ഒരു കവിയോട്
ആരോ ചോദിച്ചു.
ഇതു പോലെ മനോഹരമായിരുന്നോ
നിങ്ങളുടെ ജീവിതം?
അയാൾ മറുപടി പറഞ്ഞു
എന്റെ ജീവിതത്തിൽ ഞാൻ
അനുഭവിച്ച ദുഃഖങ്ങളിൽ നിന്നുമാണ്
ഞാനിതൊക്കെ കണ്ടെത്തിയത്.
നമ്മുടെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും ദു:ഖത്തിലും
എല്ലാം ഇതു പോലെ
രത്നത്തേക്കാൾ വിലപിടിപ്പുള്ള
എന്തൊക്കെയോ ഉണ്ട്.
നാം പലപ്പോഴും അത് കണ്ടെത്താൻ
മറന്നു പോവുകയാണ്.
കണ്ടെത്തുകയെന്നതാണെങ്കിൽ
ഏറ്റവും നിസ്സാരമായ
കാര്യവുമാണ്.

അയാളിലേക്കുള്ള ദൂരം. My diary. Khaleelshamras,

ഒരുപാട് വയസ്സായ ആളാണ്
കൃത്യമായ വയസ്സ് അയാൾക്ക് പോലും
നിശ്ചയമില്ല.
നൂറിലെത്താൻ ഏതാണ്ട് അഞ്ച് വർഷത്തിന്റെ
കുറവേ ഉള്ളു എന്ന്
അദ്ദേഹത്തിന്റെ മക്കൾ തന്നെ
എന്നോട് പറഞ്ഞതാണ്.
അയാൾ എനിക്ക് മുമ്പിൽ
വന്നിരുന്നു.
ഒരു നിമിഷം ഞാൻ അയാളാവാൻ
ശ്രമിച്ചു.
എന്റെ പ്രായം അയാളെത്തിയതു വരെ
എത്തുമെന്ന് ഒരു നിശ്ചയവുമില്ല.
എന്നാലും ഞാൻ അയാളായി
എന്റെ പിറകോട്ടുള്ള ജീവിതത്തെ
ഒന്നു റീബൈന്റ് ചെയ്തു നോക്കി.
അലസമായി ജീവിച്ച
ഒരു പാട് ജീവിത നിമിഷങ്ങളെ,
പകയും കോപവും അസൂയയും
ഒക്കെ
കളങ്കങ്ങൾ തീർത്ത
കുറേ മനുഷ്യബന്ധങ്ങളേയും
അവിടെ കണ്ടു.
ശരിക്കും അങ്ങിനെയൊക്കെ
ജീവിക്കാൻവേണ്ടിയായിരുന്നുവെങ്കിൽ
എന്തിനായിരുന്നു ഈ ജീവിതമെന്ന്
ഞാൻ എന്നോട് സ്വയം ചോദിച്ചു?
പിന്നെ ഞാൻ അയാളിൽ നിന്നും
എന്നിലേക്ക് തിരികെ വന്നു.
ഇനിയും അയാളുടെ പ്രായത്തോളം
എത്താത്ത എന്റെ ജീവിതത്തിലേക്ക്
തിരികെ വന്നു.
അയാളിലേക്കുള്ള എന്റെ ദൂരം
അളന്നു.
അവിടെയെത്താൻ ഇനിയും
കുറച്ച് കൂടി യാത്ര ചെയ്യാനുണ്ട്
എന്ന സത്യം തിരിച്ചറിഞ്ഞു.
ആ യാത്ര ഒരിക്കലും
അലസമാവരുത് എന്നും
തിന്മകളുടെ കറ പുരണ്ട താവരുത് എന്നും
തീരുമാനമെടുത്തു.

വിലപ്പെട്ട മാതൃകകൾ. My diary,.Khaleelshamras

അയാൾ മറ്റുള്ളവരിൽ നിന്നും
തികച്ചും വ്യത്യസ്തനായിരുന്നു.
പലരും കത്തിയടിച്ച്
സമയം പാഴാക്കിയപ്പോൾ
അയാൾ പുസ്തകങ്ങളോട്
കിന്നരിച്ചു കൊണ്ടിരുന്നു.
എല്ലാവരും
തങ്ങളുടെ സംഭാഷണങളെ
പരസ്പരം കുറ്റപ്പെടുത്താൻ വിനിയോഗിച്ചപ്പോൾ
അയാൾ മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കാൻ
വിനിയോഗിച്ചു.
എന്നിട്ടും പ്രിയപ്പെട്ടവരൊക്കെ
അയാളോട് ചോദിച്ചു കൊണ്ടിരുന്നു
നിങ്ങൾക്ക് വേറെ പണിയൊന്നും
ഇല്ലേ?
ചിന്തകളെ നോക്കി
പറത്തു
ഇങ്ങിനെ പോയാൽ മനോരോഗിയാവും.
എന്തെങ്കിലും ഒന്ന് ചെയ്യാതെയും
ചിന്തിക്കാതെയും
ജീവിക്കുന്ന ഒരാൾക്ക് തന്റെ
സമയം കഴിച്ചുകൂട്ടാൻ
കഴിയില്ല.
അത് നല്ലതായാൽ
ഇവിടെ നിരുൽസാഹിക്കപ്പടുന്നു
ചീത്തതാണെങ്കിൻ
പ്രോൽസാഹിക്കപ്പെടുകയോ
മൗനം പാലിക്കപ്പെടുകയോ ചെയ്യുന്നു.
അങ്ങിനെ ആവാതിരിക്കുക.
വായനാശീലമുള്ളരും
നല്ല ഉപദേശങ്ങൾ നൽകുന്നവരുമൊക്കെ
നിനക്ക് വിലപ്പെട്ട മാതൃകകൾ ആണ്
ജീവിതത്തിൽ പകർത്താൻ
പാകത്തിലുള്ള മാതൃകകൾ.