Posts

Showing posts from 2016

മനുഷ്യനെറ മൂല്യം.ഖലീൽശംറാസ്

ഒരു മനുഷ്യന്റെ മൂല്യം
എന്നത് അവന്റെ
ജീവിത സാഹചര്യത്തിനും
അവൻ നിലനിൽക്കുന്ന
പ്രസ്ഥാനത്തിനും
മറ്റു പലതിനുമൊക്കെ
അനുസരിച്ച്
പുറം ലോകം
നൽകുന്ന മൂല്യമല്ല
മറിച്ച്
അവനവന് സ്വന്തത്തിലുള്ള
വിശ്വാസത്തിന്റെ
അടിസ്ഥാനത്തിൽ
സ്വയം കൽപ്പിക്കുന്ന മൂല്യമാണ്.
ആ മൂല്യമാണ്
നീ മനസ്സിലാക്കേണ്ടത്.
അത് മനസ്സിലാക്കുന്നതിന്
മുമ്പ് ആ വിഷയത്തിലുള്ള
അടിസ്ഥാന തത്ത്വം നീ മനസ്സിലുറപ്പിക്കണം.
എല്ലാ മനുഷ്യരും
അവനവന്
വലിയ മൂല്യം നൽകുന്നുവെന്ന
അടിസ്ഥാന തത്ത്വം.

ഒരു വിജയിയുടെ വർഷം. എന്റെ പോയ വർഷം. Dr. Khalleel Shamras

നല്ലൊരു വർഷം തന്നെയാണ്
കടന്നുപോയത്.
ലോകത്തോടും
മനുഷ്യരോടുമുള്ള എന്റെ
കാഴ്ച്ചപ്പാടിന്റെ തെറ്റായ
കണ്ണട മാറ്റി
എല്ലാവരേയും സ്നേഹത്തോടെ
കാണാൻ പറ്റിയ
ഏറ്റവും ശരിയായ കണ്ണട ധരിക്കാൻ
കഴിഞുവെന്നതാണ്
കഴിഞ്ഞ വർഷത്തിൽ
കൈവരിച്ച ഏറ്റവും വലിയ eനട്ടം.
പല എനിക്ക് അനാവശ്യമായ
കാര്യങ്ങൾക്കായി നീക്കിവെച്ച
സമയത്തെ
എനിക്ക് ഏറ്റവും അനുയോജ്യവും
ഫലപ്രദവുമായ
പലതിലേക്കും
തിരിച്ച് വിട്ട്.
തികച്ചും സംതൃപ്തകരവും
ഒരുപാട് അറിവ്
നേടിയതുമായ ഒരു വർഷത്തെ
സൃഷ്ടിക്കാൻ കഴിഞ്ഞു.
മരിച്ചുകൊണ്ടിരിക്കുകയാണല്ലോ
എന്ന ആശങ്കക്കു പകരം
ഈ ഒരു നിമിഷത്തിൽ ജീവിക്കുകയാണല്ലോ
എന്ന നിലപാട്
ജീവിതത്തിൽ സന്തോഷം
നിലനിർത്താനും
ഫലപ്രദമാക്കാനും സഹായകമായി.
കുറേ സംസാരിക്കുക എന്നതിനു പകരം
നല്ലൊരു ശ്രോദ്ധാവുക
എന്ന നിലപാട്
മനുഷ്യരുടെ
ആശയവിനിമയങ്ങളിലൂടെ
കടന്നുകൂടാൻ
സാധ്യതയുണ്ടായിരുന്ന
പല മാനസികപ്രതിസന്ധികളും
ഒഴിവാക്കാൻ കഴിഞ്ഞു.
അവരെ ഞാനായി
ശ്രവിക്കുന്നതിനു പകരം
അവരായി എന്നെ സ്വയംകണ്ട്
ശ്രവിച്ചതുകൊണ്ട്
ഒരുപാട് തർക്കങ്ങൾ
ഒഴിവാക്കാൻ കഴിഞ്ഞു.
വാർത്താമാധ്യമങ്ങളെ
എന്റെ ജീവിതത്തിന്റെ
ഏറ്റവും നിർബന്ധ ഘടകമാക്കാതെ,
അതിനായി
പിന്നിയോഗിച്ച സമയത്തെ
പോസിറ്റീവ് വായന…

സ്നേഹബന്ധങ്ങൾ.ഖലീൽശംറാസ്

പരസ്പര സ്നേഹബന്ധങ്ങൾ
കൂട്ടിയുറപ്പിക്കാനുള്ള
സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം.
കുടുംബത്തിലും ജോലിയിലും
പിന്നെ ഓരോ
സാമൂഹിക വേദികളിലും.
ഏത് കൂട്ടായ്മയുടേയും
വിഷയത്തിനു പിറകിലെ
പരമപ്രധാന ശക്തി
സ്നേഹബന്ധങ്ങളാണ്.
അത് എല്ലായിടത്തും ഉണ്ട്.
പക്ഷെ അവയെ
പരിഭോഷിപ്പിക്കാനുള്ള
അവസരങ്ങൾ
പലതിന്റേയും പേരിൽ
തട്ടിമാറ്റുന്ന സാഹചര്യങ്ങൾ
പല കൂട്ടായ്മകളിലും
ഉണ്ടാവാറില്ല.
കലാകായിക പരിപാടികളും
വിനോദയാത്രകളും
എല്ലാം സ്നേഹബന്ധം
കൂട്ടിയുറപ്പിക്കാനും
അതിലൂടെ
കൂട്ടായ്മയുടെ
വിജയം കൈവരിക്കാനുമുള്ള
വലിയ സാഹചര്യങ്ങളാണ്
സൃഷ്ടിക്കപ്പെടുന്നത്.

മനസ്സിന്റെ ട്രെയിനിംഗ്.ഖലീൽശംറാസ്

മനസ്സിനും
അതിലെ ചിന്തകൾക്കും
ശരിയായ
ട്രെയിനിംഗ് കൊടുത്തില്ലെങ്കിൽ
അവ നിന്നിൽ
അനായന്ത്രിതമായി
വിഹരിച്ച് ഒരുപാട്
നാശനഷ്ടങ്ങൾ
ഉണ്ടാക്കികൊണ്ടിരിക്കും.
ഈ ഒരവസ്ഥയില്ലാതാക്കണമെങ്കിൽ
നിന്റെ ചിന്തകളുടെമേൽ
പുർണ്ണ അധികാരം
നിനക്കുണ്ടാവണം.
നല്ലതിനെ നിലനിർത്താനും
ചീത്തവ ഒഴിവാക്കാനുമുള്ള
സ്വാതന്ത്ര്യം
നീ ഉപയോഗപ്പെടുത്തിയേ പറ്റൂ.

കാരണ്യവാനായ ദൈവം.ഖലീൽശംറാസ്

നിന്റെ ദൈവം
അളവറ്റ ദയാപരനാണ്
കാരുണ്യവാനാണ്.
നിന്റെ മതം
ഈശ്വര സമർപ്പണത്തിലൂടെ
സമാധാനം
കൈവരിക്കുന്നതിനേറെതാണ്.
അതേ കാരുണ്യവും
സമാധാനവും
മാത്രമായിരിക്കണം
നീ നിനക്കും
സമൂഹത്തിനും കൈമാറേണ്ടത്
അതിലൂടെയായിരിക്കണം
നിന്റെ ഈശ്വരഭക്തി
ലോകം അനുഭവിച്ചറിയേണ്ടത്.
കാരുണ്യത്തിനും
സമാധാനത്തിനും
വിരുദ്ധമായതെന്തെങ്കിലും
കാരുണ്യവാന്റേയും
സമാധാനത്തിന്റേയും
പേരിൽ കേൾക്കുന്നുവെങ്കിൽ
ആ കേട്ടതും
നിന്റെ ആദർശവും
തമ്മിൽ ഒരു ബന്ധവും ഇല്ല
എന്ന്
സ്വന്തത്തോടും
സമൂഹത്തോടും
പറയാൻ നിനക്ക് കഴിയണം.

ഈ നിമിഷത്തെ ആഘോഷിക്കുക.ഖലീൽശംറാസ്

പുതുവൽസര പിറവിക്കോ
നീ ജനിച്ച നിമിഷത്തിനോ
അല്ലെങ്കിൽ
ഏതൊരു ആഘോഷവേളയുടെ
നിമിഷത്തിനോ
ഉള്ളതിനേക്കാൾ
എത്രയോ മടങ്ങ്
പ്രാധാന്യമുള്ള
ഒരു നിമിഷം.
നിന്റെ ജീവിതത്തിലുണ്ട്.
അത് നീ ജീവിക്കുന്ന,
ശ്വസിക്കുന്ന,
ചിന്തിക്കുന്ന
ഈ ഒരു നിമിഷം തന്നെയാണ്.
ഈ ഒരു
അമൂല്യ നിമിഷത്തെ
ഒരാഘോഷമാക്കുക.
ജീവനോടെ നിൽക്കുന്നതിന് നന്ദി പറഞ്ഞ്,
നല്ലത് ചിന്തിച്ച്.
അറിവ് നേടി,
സ്നേഹം പകർന്ന്
സമാധാനം കൈമാറി
ഈ ഒരു നിമിഷത്തെ
ആഘോഷമാക്കുക.

ചിന്തകളുടെ വൈറസ്.ഖലീൽശംറാസ്.

പലപ്പോഴും നിന്നിലെ
പല ചിന്തകളും
അതിമാരകമായ
ഒരു വൈറസായി
നിന്റെ
മനസ്സിനെ കീഴടക്കുന്നുണ്ട്.
നിന്നിലെ
നല്ല വികാരങ്ങളായ
സന്തോഷത്തേയും
സ്നേഹത്തേയും
മുഴുവൻ നശിപ്പിച്ച്
ചീത്ത വികാരങ്ങളായ
ദു:ഖത്തിലും
കോപത്തിലും
അസംതൃപ്തിയിലും
പേടിയിലുമൊക്കെ
നിന്റെ മനസ്സിനെ
ആനയിപ്പിച്ച്
നിന്റെ മനസ്സമാധാനം
നശിപ്പിക്കുന്നു.

പ്രതികരണം.ഖലീൽശംറാസ്

ഒരു മനുഷ്യന്റേയും
ഇന്നലെകളിലെ
പ്രതികരണത്തെ നോക്കി
ഇന്നത്തെ പ്രതികരണത്തെ
വിലയിരുത്തരുത്.
മാറി മറിയുന്ന
ചിന്തകളുടെ
അലയടികളിൽ
നിന്നും
അറിയാതെ
നിയന്ത്രണമല്ലാത്ത
അവസ്ഥയിൽ
നാവിലൂടെ
പുറത്തുചാടിയതായിരിക്കാം
പഴയ പല പ്രതികരണങ്ങളും.
പുതുതായി ലഭിച്ച
അറിവുകളിൽ നിന്നും
തെറ്റുകളെ തിരുത്തി
സത്യം മനസ്സിലാക്കിയ ശേഷമുള്ള
പ്രതികരണമായിരിക്കാം
പുതിയ പ്രതികരണം.

ലോകസമാധാനം.ഖലീൽ ശംറാസ്

നിനക്ക് ലോകത്തിൽ
സമാധാനം കാണണമെങ്കിൽ
നീ പുറത്തേക്ക്
നോക്കേണ്ട.
പകരം നിന്റെ
ആന്തരിക ലോകത്തിലേക്ക്
നോക്കുക.
അവിടെ സന്തോഷവും
സ്നേഹവും
സമാധാനവും
കാണുന്നുവെങ്കിൽ
അതാണ് ലോക സമാധാനം.

ശീലങ്ങളുടെ വിത്തുകൾ.ഖലീൽശംറാസ്

കൊച്ചു കൊച്ചു
ശീലങ്ങളുടെ
വിത്തുകൾ വിതയ്ക്കുക.
അവ
നീ പോലും അറിയാതെ
സ്വയം
വളർന്ന് വലുതായി
നിനക്ക് വേണ്ട
കായ്ഖനികൾ
ഉൽപ്പാദിപ്പിച്ചു
തന്നുകൊള്ളും.

വ്യക്തിയും സമൂഹവും.ഖലീൽശംറാസ്

ഈ സമൂഹത്തേക്കാൾ
വ്യാപ്തി
ഈ സമൂഹത്തിന്റെ
ഭാഗമായ
ഓരോ വ്യക്തിയുടേയും
ആന്തരിക ലോകത്തിനുണ്ട്.
ഇവിടെ വ്യക്തിയെന്നത്
ഒരു ജീവനുള്ള യാഥാർത്ഥ്യവും
സമൂഹം എന്നത്
ജീവിനില്ലാത്ത സങ്കൽപ്പവുമാണ്.

ശീലങ്ങളുടെ വിത്തുകൾ.ഖലീൽശംറാസ്

കൊച്ചു കൊച്ചു
ശീലങ്ങളുടെ
വിത്തുകൾ വിതയ്ക്കുക.
അവ
നീ പോലും അറിയാതെ
സ്വയം
വളർന്ന് വലുതായി
നിനക്ക് വേണ്ട
കായ്ഖനികൾ
ഉൽപ്പാദിപ്പിച്ചു
തന്നുകൊള്ളും.

ലക്ഷ്യത്തിൽ നിന്നും തെറ്റുമ്പോൾ.ഖലീൽശംറാസ്

നിന്റെ ശ്രദ്ധ
ലക്ഷ്യത്തിൽ നിന്നും
തെന്നിപ്പോവുമെന്നത്
സ്വാഭാവികമാണ്.
തെന്നിപ്പോയവയെ
വീണ്ടും വീണ്ടും
ലക്ഷ്യത്തിലേക്ക്
തിരികെ കൊണ്ടുവരാതിരിക്കുന്നതിലാണ്
നിന്റെ
ജീവിതപരാജയം
നിലകൊള്ളുന്നത്.

ബോറടി.ഖലീൽശംറാസ്

പുറത്തെ സാഹചര്യങ്ങളല്ല
നിന്നെ ബോറടിപ്പിക്കുന്നത്.
പക്ഷെ നിന്റെ
മനസ്സിന്
സാഹചര്യങ്ങളോടുള്ള
സമീപനവും
മനാഭാവവുമാണ്
നിന്നെ ബോറടിപ്പിക്കുന്നത്.
നിനക്ക്
എപ്പോഴും സന്തോഷം
നില നിർത്താൻ
വേണ്ട എല്ലാ സാഹചര്യവും
എപ്പോഴും
നിന്റെ ഉള്ളിലെ ലോകത്തുണ്ട്.

നിന്നെതന്നെ നശിപ്പിക്കുമ്പോൾ.ഖലീൽശംറാസ്

ചെടികളെ
മരങ്ങളെ
നീ ചെടിയെന്നും
മരമെന്നും
വിളിക്കാതെ
നിന്റെ സ്വന്തം പേര്കൊണ്ട്
അവയെ വിളിക്കുക.
കാരണം അവ
നിന്റെ ബാഗമാണ്.
നിന്റെ പരിപാലനം
നടത്തിയ രക്തത്തിന്റേയും
അതിലേക്ക് ഓക്സിജൻ
വിതരണം നടത്തിയ
ശ്വാസകോശത്തിന്റേയും
ആ വ്യവസ്ഥയുടേയും
ഭാഗമാണ്.
അവ നിന്നിലെ
കാർബൺ ഡൈ ഓക്സൈഡ്
എന്ന മാലിന്യങ്ങളെ
നിന്നിൽ നിന്നും
സന്തോഷത്തോടെ
സ്വീകരിച്ചു.
അവയെ നിന്റെ
ജീവൻ തന്നെ
നിലനിർത്തിയ ഓക്സിജൻ
ആക്കി നിനക്ക് തിരിച്ചുതന്നു.
അനാവശ്യമായി
മരങ്ങളും ചെടികളും
വെട്ടിനശിപ്പിക്കുമ്പോൾ
ശരിക്കും നീ നിന്നെതന്നെയാണ്
നശിപ്പിക്കുന്നത്.
അവ വെച്ചു നടാതിരിക്കുമ്പോൾ
നിന്റെ മനുഷ്യ കുടുംബത്തിന്റെ
ഭാവിതന്നെയാണ്
നീ അവതാളത്തിലാക്കുന്നത്.

ലക്ഷ്യത്തിൽ നിന്നും തെറ്റുമ്പോൾ.ഖലീൽശംറാസ്

നിന്റെ ശ്രദ്ധ
ലക്ഷ്യത്തിൽ നിന്നും
തെന്നിപ്പോവുമെന്നത്
സ്വാഭാവികമാണ്.
തെന്നിപ്പോയവയെ
വീണ്ടും വീണ്ടും
ലക്ഷ്യത്തിലേക്ക്
തിരികെ കൊണ്ടുവരാതിരിക്കുന്നതിലാണ്
നിന്റെ
ജീവിതപരാജയം
നിലകൊള്ളുന്നത്.

മനസ്സിനെ അലങ്കരിക്കുക.ഖലീൽശംറാസ്

നിന്റെ ചിന്തകളിലൂടെ
നല്ലത് മാത്രം
സംസാരിച്ച്
നിന്റെ മനസ്സിനെ
അലങ്കരിക്കുക.
നിന്റെ വാക്കുകളിലൂടെ
നല്ലത്മാത്രം
മറ്റുള്ളവർക്ക്
പകർന്ന്
മറ്റുള്ളവരുടെ മനസ്സുകളെ
അലങ്കരിക്കുക.

തെറ്റായ ഭൂപടം.ഖലീൽശംറാസ്

പലപ്പോഴും
പല യാഥാർത്ഥ്യങ്ങൾക്കും
അതിന്റെ
ശരിയായതല്ലാത്ത
ഒരു ഭൂപടം
അതിന്റെ ശത്രുക്കൾ
വരച്ചിട്ടുണ്ട്.
തെറ്റായ വരച്ച
ഭൂപടത്തിന്
കൂടുതൽ വാണിജ്യ സാധ്യത
യുള്ളതിനാലും
കൂടുതൽ ത്രിൽ
ഉള്ളതിനാലും
വാർത്താമാധ്യമങ്ങളും
അവയെ ഏറ്റെടുക്കുന്നു.
അതിനാൽ
തന്നെ പല സത്യങ്ങളും
പലരും അറിയാതെ
പോവുന്നുവെന്നുമാത്രമല്ല
തികച്ചും വിപരീതമായ
ഒരറിവ്
ആർജ്ജിക്കപ്പെടുകയും ചെയ്യുന്നു.

നിന്റെ വാക്ക്. ഖലീൽശംറാസ്

നിന്റെ ഓരോ
വാക്കും
നീ അവർക്കുനൽകുന്ന
സമ്മാനമാണ്.
അതൊരു
മുല്യമുള്ള
സമ്മാനം തന്നെയാണ്
എന്ന് ഉറപ്പ് വരുത്താതെ
അവർക്ക് കൈമാറരുത്.
അവരുടെ
മനസ്സിനെ അശുദ്ധമാക്കുകയോ
മുറിവേൽപ്പിക്കകയോ
ചെയ്തതൊന്നും
ആ വാക്കിൽ ഇല്ല
എന്ന് ഉറപ്പ് വരുത്തുക.

ഈ സമയം.ഖലീൽ ശംറാസ്

നിന്റെ ഇന്നലെകളിലെ
മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള
ചവിറ്റുകൊട്ടയല്ല
വിലപ്പെട്ട ഈ ഒരു സമയം.
നിന്റെ നാളെകളെ
കുറിച്ചുള്ള ആശങ്കകൾ
കൊണ്ട് കത്തിച്ചുകളയാനും
ഉള്ളതല്ല.
മറിച്ച്
മരിക്കാത്ത നിനക്ക്
സന്തോഷകരമായ
ഒരു ജീവിതം
കാഴ്ചവെക്കാനുള്ളതാണ്.

മാറ്റം.ഖലീൽശംറാസ്

മാറ്റം സ്വാഭാവികമാണ്.
അതുകൊണ്ട്
ഇന്നലെ കണ്ട
ഒരു വ്യക്തിയെ
ഇന്ന് കാണേണ്ടത്
ഇന്നലത്തെ
കണ്ണട ധരിച്ചല്ല.
മറിച്ച് ഇന്നത്തെ
കണ്ണട വെച്ചാണ്.
അവൻ അറിവുള്ളവനും
അറിവിനെ
ഉൾകൊണ്ടവനും
ആണെങ്കിൽ
അവൻ
മാറിയിട്ടുണ്ടായിരിക്കും.

പ്രശ്നത്തിനു പിറകിലെ സത്യം.ഖലീൽശംറാസ്

നീ അനുഭവിക്കുന്ന
ഓരാ പ്രശ്നത്തിന്റേയും
പിറകിലെ വില്ലനെ
കണ്ടെത്താൻ
ഒരന്വേഷണം നടത്തിയാൽ
ഞെട്ടിക്കുന്ന
ഒരു സത്യം
നിനക്ക് മനസ്സിലാവും.
നിന്റെ സ്വന്തം
ചിന്തകളുടെ
സൃഷ്ടിയായിരുന്നു
അവയൊക്കെയെന്ന സത്യം.

സ്വയം സംസാരം.ഖലീൽശംറാസ്

നിന്റെ ചിന്തകളിൽ
നീ നിന്നോട്
നടത്തുന്ന സ്വയം
സംസാരം
നിരീക്ഷിക്കുക.
വിലയിരുത്തുക.
ആ ഒരു സംസാരമാണ്
നിന്റെ മനസ്സിനെ
അസ്വസ്ഥനാക്കുന്നത്.
ഇനി നിനക്ക് സ്വസ്ഥതയാണ്
വേണ്ടതെങ്കിൽ
നിന്റെ സ്വയം സംസാര വിഷയങ്ങൾ മാറ്റുക.

മരണത്തോടും പ്രായത്തോടും.ഖലീൽശംറാസ്

ലോകത്ത്
ഓരോ നിമിഷവും
അരങ്ങേറുന്ന
രണ്ട് പ്രതിഭാസങ്ങളാണ്
പ്രായം കൂടി വരുന്നതും
മരിക്കുന്നതും.
ജനിച്ച ഓരോ
വ്യക്തിയും
അഭിമുഖീകരിക്കേണ്ട
രണ്ട് യാഥാർത്ഥ്യങ്ങൾ.
ഒരു മനുഷ്യനും
ഒരു സ്വാധീനവും
ഇല്ലാത്ത യാഥാർത്യങ്ങൾ.
പലപ്പോഴും
പക്ഷെ
ജീവിക്കുന്ന മനുഷ്യർ
ഈ രണ്ട്
മേഖലകളിൽ നിന്നും
ഒഴിഞ്ഞുപോവാനാണ്
ശ്രമിക്കുന്നത്.
ആ ഒരു ശ്രമത്തെ
ഉപേക്ഷിച്ച്
അവയോടുള്ള
സമീപനങ്ങൾ മാറ്റുക.
കൂടിവരുന്ന
പ്രായത്തിലെ
ഓരോ നിമിഷവും
എനിക്ക് സംതൃപ്തി ലഭിച്ച
രീതിയിൽ
ഞാൻ ജീവിക്കുമെന്നും
ആ സംതൃപ്തിയിൽ
ഉറച്ചു നിന്നുകൊണ്ട്
ഒരു നിമിഷത്തിൽ
ഞാൻ എന്റെ
പ്രിയപ്പെട്ട മരണത്തിന്റെ
സ്വന്തമാവുമെന്ന്
തീരുമാനിക്കുക.

ഏത് ലോകമാണ് വലുത്?ഖലീൽശംറാസ്

നിന്റെ ആന്തരിക ലോകമാണോ
അല്ലെങ്കിൽ
നിനക്കപ്പുറത്തെ
ബാഹ്യലോകമാണോ
വലുത്.
ഒരു നിമിഷം
നിനക്ക് ചിന്തിക്കാൻ
കഴിയുന്നത്രയും
ദൂരത്തേക്ക്
നിന്റെ ചിന്തകളെ
വ്യാപിപ്പിക്കുക.
എന്നിട്ട് നിന്റെ
ബാഹ്യ ലോകത്തേക്ക്
നോക്കുക
എന്നിട്ട് രണ്ടിന്റേയും
വിസ്തൃതി അളക്കുക.
നിന്റെ ആന്തരിക ലോകത്തെ
അപേക്ഷിച്ച്
ബാഹ്യ ലോകം
വളരെ ചെറുതാണ്
എന്ന സത്യം അപ്പോൾ
വ്യക്തമാവും.
ചിലപ്പോൾ ആ ബാഹ്യലോകം
പോലും നിന്റെ
ആന്തരിക ലോകത്തിന്റെ
ഭാഗമാണെന്ന് എന്നുവരെ
നിനക്ക് അനുഭവപ്പെട്ടേക്കാം.

നല്ല ദമ്പതികൾ .khaleelshamras

നല്ല ദാമ്പത്യ ജീവിതം
കാത്തു സൂക്ഷിക്കുന്ന
ഏതൊരാൾക്കും
ഒരു നാടിനെയെന്നല്ല
ലോകത്തെതന്നെ
അനായസമായി
കൈകാര്യം ചെയ്യാൻ
കഴിയും.
ഒരു നാടിനെ
ഒറ്റ കുടക്കീഴിൽ
കൊണ്ടുപോവുന്നതിനേക്കാൾ
ബുദ്ധിമുട്ടുള്ള
കാര്യമാണ്
ഒത്തൊമയോടെ
ഭാര്യ ഭർത്താക്കൻമാർക്ക്
ജീവിതത്തെ മുന്നോട്ട്
നയിക്കാൻ.
അതുകൊണ്ട് തന്നെ
നല്ലൊരു ദാമ്പത്യജീവിതം
നില നിർത്താൻ
നിനക്ക് കഴിയുന്നുണ്ടെങ്കിൽ
ലോക ഭരണാധികാരിയാവാൻ
ഏറ്റവും ഉത്തമനാണ് നീ.

.കരുണ.വലിൽശംറാസ്

കാരുണ്യവാന്റെ
നാമത്തിൽ
നീ ദിനം തുടങ്ങുന്നു.
ദിനചര്യകൾ ചെയ്യുന്നു.
തിന്നുന്നു.
കുടിക്കുന്നു.
എന്നിട്ടും
നിനക്ക് നിന്നോടും
മറ്റുള്ളവരോടും
കരുണ കാണിക്കാൻ
കഴിയുന്നില്ലെങ്കിൽ
നിന്റെ ഹൃദയത്തിൽ നിന്നുമല്ല
കാരുണ്യവാന്റെ
നാമം പിറന്നത്
എന്നതാണ് സത്യം.

ദമ്പതികൾ.ഖലീൽ -ശംറാസ്

അവരിരുവരും
സമുഹത്തിലൂടെ നടന്നു
നീങ്ങി.
അവരുടെ രക്ഷിതാക്കൾ
അവരെ
ഇണയും തുണയുമായി
തിരഞ്ഞെടുത്തു.
സമുഹം അവരെ
ഭാര്യാഭർത്താക്കൻമാരെന്നു
വിളിച്ചു.
പക്ഷെ
സ്വന്തം വ്യക്തിപരമായ
ഇടത്തിൽ
പരസ്പരം പോരടിച്ചും
പരസ്പരവും
വേണ്ടപ്പെട്ടവരേയും
കുറ്റം പറഞ്ഞും
ജീവിച്ച
പരസ്പര ശത്രുക്കൾ
ആയിരുന്നു.
കുടുംബവും
ദാമ്പത്യവും
പരസ്പര സമാധാനവും
പരസ്പര പ്രോൽസാഹനവും
ക്ഷമിക്കലും
വിട്ടുവീഴ്ച്ചചെയ്യലും ഒക്കെ
ആവാത്തിടത്തോളം
കാലം
ആ രണ്ടു മനുഷ്യരും
ഇണയും തുണയും
ഭാര്യയും ഭർത്താവുമായി
അഭിനയിക്കുക മാത്രമാണ് നചയ്യുന്നത്.

ഈശ്വരനെ അനുഭവിച്ചറിയുക. ഖലിൽശംറാസ്

ഈശ്വരനെ
ഈ നിമിഷം
അനുഭവിച്ചറിയുക.
കരുണയായി,
സേവനമായി,
അറിവായി
ഈ നിമിഷത്തിൽ
ഉറച്ചു നിന്നുകൊണ്ട്
അനുഭവിച്ചറിയുക.
അല്ലാതെ ഏതോ
ഇന്നലയിലെ ചരിത്രമായോ
വരാനിരിക്കുന്ന
ഒരു നാളെയിലെ
അൽഭുതമായോ
കാണാതിരിക്കുക.

മരണത്തിലേക്ക് കുതിക്കുന്നവരോട് ദയ കാണിക്കുക..ഖലീൽ ശംറാസ്

സ്വന്തത്തോടും
മറ്റുള്ളവരോടും ദയ കാണിക്കുക.
കാരണം നീയും മറ്റുള്ളവരും
ഓരോ നിമിഷവും
മരണത്തിലേക്ക്
കുതിക്കുന്ന
യാത്രികർ മാത്രമാണ്.
അവർ ക്രൂരരോ
നല്ലവരോ
ആണെന്നതല്ല.
മറിച്ച്
മരണത്തിലേക്ക്
കുതിക്കുന്നവരാന്നെന്നതിനാൽ
നന്റെ ദയ
അവർക്ക് ലഭിച്ചേ പറ്റൂ.

മനസ്സ് അപഹരിക്കാൻ.ഖലീൽശംറാസ്

നിന്റെ മനസ്സ് മറ്റൊരാൾക്കും
അപഹരിക്കാൻ
പറ്റില്ല.
കാരണം പ്രപഞ്ചത്തേക്കാളും
വ്യാപ്തിയുള്ള
അനന്ത ചിന്തകളുടെ
വലിയ ലോകമാണ് അത്.
പക്ഷെ നിന്റെ സ്വന്തം മനസ്സിനെ
നശിപ്പിക്കാനും
അപഹരിക്കാനും
കഴിയുന്ന ഒരേഒരാൾ
ഈ ഭൂമിയിലുണ്ട്
അത് നീ തന്നെയാണ്.

ചുറ്റും ശുന്യത.ഖലീൽശംറാസ്

ശരിക്കും ഒരാളും
മറ്റൊരാളുടെ ജീവനെ
കണ്ടും കേട്ടും
അനുഭവിച്ചും
അറിയാൻ ശ്രമിക്കുന്നില്ല.
അതുകൊണ്ട്തന്നെ
ഓരോ മനുഷ്യർക്കും
അവനവന്റെ
ജീവനപ്പുറത്ത്
മറ്റൊരു ജീവനില്ല.
ശരിക്കും
എല്ലാവരും തനിക്കും
ചുറ്റും
വെറും ശൂന്യതയാണ്
അനുഭവിക്കുന്നത്.

വിമർശനങ്ങളിൽ നിന്നും അറിവ്.ഖലീൽശംറാസ്

വിമർശിച്ചവരുടെ
വിമർശിക്കപ്പെട്ടതിനോടുള്ള
ഉള്ളിലെ മാനസിക മനോഭാവം
അറിയാതെ
വിമർശിച്ചതിനെ
ശരിയെന്ന് വിലയിരുത്തരുത്.
പക്ഷെ വിമർശനങ്ങളെ
അതിനെ ശരിവെച്ച് കൊണ്ട്
നീ അംഗീകരിച്ചാൽ
പലപ്പോഴും
വലിയ ഒരു തെറ്റിനെ
ശരിയായി അംഗീകരിക്കലാവും.
പക്ഷെവിമർശിക്കപ്പെട്ട
ഓരോ വിഷയത്തിലും
നിനക്ക് പഠിക്കാനുള്ള
വലിയ അവസരമുണ്ട്.
പക്ഷെ ആദ്യം പഠിക്കേണ്ടത്
വിമർശിക്കപ്പെട്ടതിന്റെ
ഭാഗമാണ്.
അതിനു ശേഷം
വിമർശിച്ചവരുടെ ഭാഗം.
അതിനു ശേഷം
വിശകലനം ,.
വൈകാരിക പ്രതികരണങ്ങളൊന്നുമില്ലാതെ
സ്വന്തം സമാധാനം
നഷ്ടപ്പെടുത്താതെ
ന്നങ്ങിനെ അറിവു നേടലിനേയും
അതിലുടെ സമാധാനം
കൈവരിക്കുന്നതിനേയും
ആഘോഷമാക്കുക.

പ്രേരണയിൽനിന്നും പിറക്കുന്ന ചിന്ത. ഖലീൽശംറാസ്

നീ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്ന ഓരോ
ഭാഹ്യ പ്രേരണയിൽ
നിന്നും ഒരു
ചിന്ത പിറക്കുന്നുണ്ട്.
അത്തരം പ്രേരണകളല്ല
മറിച്ച് അതിലൂടെ
പിറക്കുന്ന
ചിന്തകളാണ്
നിന്റെ മനസ്സിന്റെ
ഗതി നിർണ്ണയിക്കുന്നത്.
പ്രേരണകളുടെമേൽ
നിനക്ക്
ഒരു നിയന്ത്രണമില്ലെങ്കിലും
അതിലൂടെ പിറക്കുന്ന
ചിന്തകൾ എങ്ങിനെയായിരിക്കണമെന്ന്
നിയന്ത്രിക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.
ആ സ്വാതന്ത്ര്യം
പൂർണമായും വിനിയോഗിക്കുക.

ടോക്സിനുകൾ. ഖലീൽശംറാസ്

വാർത്തകളിൽ
വിഷമയമായ ടോക്സിനുകൾ.
മറ്റുള്ളവരുടെ
സംസാരങ്ങളിൽ
നിന്നും വരുന്നതും
ടോക്സിനുകൾ.
ചുറ്റുപാടിലും
ടോക്സിനുകൾ.
ഈ വിഷങ്ങളെ
എടുത്ത് ഭുജിക്കാതെ
അവയുടെ
വിഷം നിന്റെ
ചിന്തകളിൽ
കലരാതിരിക്കാനാണ്
നീ ശ്രദ്ധിക്കേണ്ടത്.

നീയെന്ന പർവ്വതം.ഖലീൽ ശംറാസ്.

മാറിമറിയുന്ന
ഓരോ കാലാവസ്ഥയിലും
ആടിയുലയാതെ
നിൽക്കുന്ന
ഒരു പർവ്വതം
പോലെ
സമൂഹത്തിലെ
മാറിമറിയുന്ന
പ്രശ്നങ്ങൾക്ക്
നടുവിൽ
നീ നിലയുറപ്പിക്കുക.

പരാജയത്തിലെ പാഠം.ഖലീൽശംറാസ്

ഓരോ
പരാജയത്തിലും
വലിയ ഒരു പാഠമുണ്ട്.
നിന്റെ വലിയ
ലക്ഷ്യത്തിലേക്കുള്ള
യാത്രയിലെ
ഓരോ പരാജയവും
നിനക്ക്
കാണിച്ചുതരുന്നത്
നിനക്ക്
മാറ്റങ്ങൾക്കും
തിരുത്തലുകൾക്കും
വിധേയമാക്കേണ്ട
മേഖലകളെയാണ്.
അല്ലാതെ തന്റെ
ലക്ഷ്യത്തെ
വലിച്ചെറിയാനുള്ള
ഉപാധിയല്ല
ആ വഴിയിലെ
പരാജയങ്ങൾ.

പ്രശ്ന നാടകങ്ങൾ.ഖലീൽശംറാസ്

ഭൂരിഭാഗം കുടുംബങ്ങളിലും
ദാമ്പത്യ ജീവിതത്തിലും
ഒരേ തരം
പ്രശ്നനാടകങ്ങൾ
അരങ്ങേറുന്നു.
അഭിനേതാക്കൾ
മാത്രം മാറുന്നു.
കഥയും തിരക്കഥയും
ഒന്നുതന്നെ.
ഇതൊക്കെ
സമുദ്ധരണം ചെയ്യപ്പെടാത്ത
അവസ്ഥയിൽ
ഈ ഭൂമിയിൽ
എല്ലാ അടുത്തവർക്കിടയിലും
നടക്കുന്ന പ്രശ്നങ്ങളാണെന്ന്
ഒരുമിച്ച് തിരിച്ചറിഞ്
നല്ല മാറ്റത്തിന്റെ
കഥയും തിരക്കഥയും
മാറ്റിയെഴുതാൻ
തയ്യാറെടുക്കുകയാണ് വേണ്ടത്.

സ്നേഹം.ഖലീൽ ശംറാസ്

ഉള്ളിൽ യഥാർത്ഥ
സ്നേഹം
ഉള്ള ഒരാൾക്കും
അത് ഒളുപ്പിച്ച്
വെക്കാൻ കഴിയില്ല..
വിവേചനം കാണിക്കാനുമാവില്ല
ഇനി അങ്ങിനെയൊക്കെ
കാണുന്നുവെങ്കിൽ
യഥാർത്ഥ സ്നേഹം
നിന്നിലില്ല എന്നാണ്.

വാക്ക്.ഖലീൽ ശംറാസ്.

ഒരാൾക്ക് കൊടുത്ത
വാക്ക് തെറ്റിക്കരുത്.
വാക്ക് കൊടുക്കുന്നതിനുമുമ്പ്
തീരുമാനിക്കേണ്ട കാര്യമാണ്
അതിനു മുന്നിലെ
തടസ്സങ്ങൾ
അല്ലാതെ
വാക്കു കൊടുത്ത
ശേഷം
ചിന്തിക്കേണ്ട കാര്യമല്ല..

പെരുമാറ്റം.ഖലീൽശംറാസ്.

നീ മറ്റുള്ളവരിൽ
നിന്നും ഏതൊരു തരം
പെരുമാറ്റമാണോ
ആഗ്രഹിക്കുന്നത്.
അതവർക്ക് നൽകുക.
ആ നൽകൽ തന്നെയാണ്
ആ പെരുമാറ്റത്തിൽ
നിന്നും അനുഭവിക്കുന്ന
യാഥാർത്ഥ അനുഭൂതി.

ദൈവം.ഖലീൽശംറാസ്

ദൈവം ചിലർക്ക്
ഒരു ഭൂതകാല സങ്കൽപ്പം
പോലെയാണ്.
ചിലർക്ക് ഭാവികാലവും.
പലരും
ദൈവത്തെ വർത്തമാനകാല
സത്യമായി
അനുഭവിച്ചറിയുന്നില്ല
എന്നതാണ്
ദൈവം ഒരു
സങ്കർപ്പവും ഭാവനയുമായി
നിലകൊള്ളുന്നത്.
ഇപ്പോൾ കൂടെയുള്ള
ഒരു ശക്തിയായി
കാരുണ്യമായി
അറിവായി
ദൈവത്തെ
അനുഭവിച്ചറിയുക.

ആവേശം ഏതിൽ.ഖലീൽശംറാസ്

ഗെയിമിലും
സോഷ്യൽ മീഡിയകളിലും
പിന്നെ മറ്റു പലതിലും
പലരും കാണിക്കുന്ന
അതേ ആവേശം
വിലപ്പെട്ട ഒരുപാട്
കാര്യങ്ങൾ നിർവ്വഹിക്കാൻ
വിനിയോഗിക്കുക
എന്നതൊന്നേ
നിനക്ക് ചെയ്യാനുള്ളു.
എല്ലാവരും ഒന്നല്ലെങ്കിൽ
മറ്റേതെങ്കിലും ഒന്നിൽ
അമിത താൽപര്യം
കാണിക്കുന്നവരാണ്.

തീരുമാനങ്ങളുടെ വേര്.ഖലീൽശംറാസ്

ജീവിതത്തിൽ നീയെടുക്കുന്ന
വലിയ വലിയ തീരുമാനങ്ങൾ
നിന്റെ ഉപബോധമനസ്സിന്റെ
ദീർഘകാല
പ്രവർത്തനത്തിന്റെ ഫലമാണ്.
അത് എല്ലാവരോടും
പങ്കുവെച്ച്
ആതിന്റെ മാറ്റ് കുറക്കാതിരിക്കുക.
ഈ തീരുമാനങ്ങൾ
അംഗീകരിക്കാൻ
പാകപ്പെടാത്ത
മറ്റു കുറേ ഉപബോധമനസ്സുകളുടെ
യജമാനൻമാർക്ക്
നിന്റെ തിരുമാനത്തിനു
താഴെ
ഉപബോധമനസ്സിലേക്ക്
വ്യാപിച്ചുകിടക്കുന്ന
ആ പേരിനെ കുറിച്ച്
ഒന്നും അറിയില്ല.
ഊഹിക്കാൻ പോലും
കഴിയില്ല.

പ്രതികരണം.ഖലീൽശംറാസ്

നെഗറ്റീവായി മാത്രം
പ്രതികരിക്കുന്ന
കുറേ മനുഷ്യരിൽ നിന്നും
പോസിറ്റീവായ
ഒരു പ്രതികരണം
പ്രതിക്ഷിക്കുന്നതിലാണ്
നിനക്ക് തെറ്റുപറ്റുന്നത്.
അവരുടെ ഒരു
പോസിറ്റീവ്
പ്രതികരണം വന്നശേഷം
മാത്രം മതി
എനിക്ക് സമാധാനം
കൈവരിക്കാൻ
എന്ന മാനസിക മനോഭാവവുമാണ്
നിനക്ക് പലപ്പോഴും.
തികച്ചും അസാധ്യമായ
ഒരിക്കലും മാറ്റാൻ
കഴിയാത്ത
ഒരു കാര്യത്തെ
നിന്റെ മാറ്റാൻ കഴിയുന്നതും
സമാധാനത്തിൽ
പിടിച്ചു നിർത്താൻ
കഴിയുന്നതുമായ
മാനസികാവസ്ഥകളുടെ
നിയന്ത്രണം
ഏൽപ്പിക്കാതിരിക്കുക.
മറ്റുള്ളവരുടെ നല്ല
പ്രതികരണങ്ങൾക്ക്
കാത്തിരിക്കാതെ
സ്വയം നന്നായി
പ്രതികരിക്കുക.

നല്ല കാലാവസ്ഥ പണയം വെച്ച്. ഖലീൽശംറാസ്

നിന്റെ മനസ്സിലെ
പോസിറ്റീവ് കാലാവസ്ഥ
പണയം വെക്കാതെ
ഒരാളോട് ദേശ്യപ്പെടാനോ
അസൂയപ്പെടാനോ
ശ്രത്രുവായോ
നിനക്ക് കാണാൻ കഴിയില്ല.

വിലപ്പെട്ട ചിന്തകൾ.ഖലീൽശംറാസ്

മരണം ഇല്ലാതാക്കുന്നത്
കോടാനുകോടി കോശങ്ങളാൽ
സൃഷ്ടിക്കപ്പെട്ട നിന്റെ
ശരീരത്തെ മാത്രമല്ല.
മറിച്ച്
വിലപ്പെട്ട നിന്റെ
ചിന്തകളും
നിനക്കുള്ളിലെ
അനുഭൂതികളും
കൈമാറാനുള്ള
വിലപ്പെട്ട അവസരമാണ്.
ജീവിക്കുന്ന
ഈ നിമിഷങ്ങളെ അതിനായി
ഉപയോഗപ്പെടുത്തുക.

പ്ലാനിംഗ്.ഖലീൽശംറാസ്

പ്ലാനിംഗ് ചിന്തയിൽ
ഉദിക്കുമ്പോൾ
അവ വായുവിൽ
എഴുതിയത് പോലെയാണ്.
അതേ പ്ലാനിംഗ്
ഒരു കടലാസിൽ
കുറിക്കുമ്പോൾ
അവ സഫലീകരണത്തിന്റെ
വഴിയിലേക്ക് പ്രവേശിക്കുന്നു.