പുതിയ നിമിഷങ്ങളിലേക്ക് ചുവടു വെക്കുമ്പോൾ.my diary.DR khaleelshamras

ഏറ്റവും പുതിയ ലോകത്തും
സമയത്തും നിന്നുകൊണ്ട്
പുതിയതൊന്നിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നീ.
മാറ്റങ്ങൾ നാളെകൾക്ക് വേണ്ടിയല്ല
മാറ്റങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ
അതിന്റെ ആദ്യ ചുവടുവെയ്പ്പ് എടുത്തു
വെക്കേണ്ടത് തിരുമാനമെടുത്ത ഇതേ
നിമിഷത്തിൽ ആണ്.
അല്ലാതെ വരാനിരിക്കുന്ന ഏതോ
നിമിഷങ്ങളിൽ അല്ല.
നാളെകൾ നല്ലത് കൊണ്ടുവരും
പക്ഷെ അത് നിനക്കല്ല
മറ്റാർക്കോ ആണ്.
പക്ഷെ നിനക്ക് വേണ്ട
നല്ലതൊകെ
നീ ജീവിക്കുന്ന ഈ നിമിഷത്തിൽ ഉണ്ട്.
അതി ശക്തമായ ഊർജ്ജവും
കോശങ്ങളും ഒക്കെ കൊണ്ട് നിർമ്മിക്കപ്പെട്ട
നിന്റെ ശരീരം പോലെ തന്നെ
ശക്തമാണ് നിന്റെ ചുറ്റുപാടുകളും.
അലസതയല്ലാതെ
മുശിപ്പില്ലാതെ
സമയം ഫലപ്രദമായി വിനിയോഗിച്ച്
അവ ഉപയോഗപ്പെടുത്തേണ്ട
ആവശ്യമേ നിനക്കുള്ളു.
സന്തോഷകരമായ ഒരു ജീവിതം
കാഴ്ച്ച വെക്കുക എന്നത്
നിന്റെ ലക്ഷ്യമാണ്.
പുറത്ത് നിന്നും മറ്റാരെങ്കിലും വന്നു
നിന്റെ ഉള്ളിൽ നിക്ഷേപിക്കുന്ന ഒന്നല്ല
സന്തോഷം
അത് നിന്റെ ഉള്ളിൽ എപ്പോഴും
പിടിച്ചു നിർത്തേണ്ട ഒന്നാണ്.
മറ്റുള്ളവരോട് കോപിച്ചു കൊണ്ടോ
അസൂയപ്പെട്ടുകൊണ്ടോ
ദേശ്യം പിടിച്ചു കൊണ്ടോ
അതൊരിക്കലും നിലനിർത്താൻ
നിനക്ക് കഴിയില്ല.
എല്ലാവരേയും സ്നേഹിക്കാനും,
ചെയ്യുന്ന പ്രവർത്തിയിൽ പൂർണ്ണ
ആത്മാർത്ഥത കാണിക്കാനും,
മനസ്സിന്റെ സമാധാനം നിലനിർത്തി
അത് വ്യാപിപ്പിക്കാനും,
അറിവ് നേടികൊണ്ടിരിക്കാനും,
സംസാരത്തിൽ ശ്രദ്ധിക്കാനും
നിനക്ക് കഴിഞ്ഞാൽ
തീർച്ചയായും സന്തോഷം നിന്നെവിട്ടു പോവില്ല,
അതേ പോലെ പ്രധാനപ്പെട്ടതാണ്
നിന്റെ ചിന്തകളുടെ ലോകം.
എന്ത് ചിന്തിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള
പൂർണ്ണ സ്വാതന്ത്ര്യം നിനക്കുണ്ട്.
അതിൽ നിന്നും നല്ലതുമാത്രം തിരഞെടുത്ത്
സന്തോഷം നിലനിർത്താൻ നിനക്ക് കഴിയുമെങ്കിലും
പലപ്പോഴും ആ സ്വാതന്ത്ര്യം നീ ഉപയോഗപ്പെടുത്തുന്നില്ല.
മറിച്ച് ചിന്തകൾ മനസ്സിലൂടെ നടത്തുന്ന
ഓട്ട മൽസരത്തിൽ കൂടുതൽ
കരുത്തരായ നെഗറ്റീവ് ചിന്തകൾ
നിന്റെ മനസ്സിൽ വാഴുകയാണ്.
പക്ഷെ നിന്റെ തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാൽ
ഇങ്ങിനെ ഒന്നുണ്ടാവില്ല.
ജീവിത വിജയത്തിനായി
അതിന്റെ കാലാവതി ഓർത്ത്
വിഷമിച്ചിരിക്കാതെ
നിമിഷങ്ങളെ ഫലപ്രദമായി വിനിയോഗിക്കുക.


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്