മുന്നൊരുക്കം ധന്യമാക്കുക.my diary .khaleelshamras

മരണം ഒരു പ്രതിസന്ധിയല്ല.
ജനനം പോലെ
നിന്റെ ജീവിതത്തിലെ
ഏറ്റവും വിലപ്പെട്ട ഒരു ദിവസമാണ്
അത്.
ആ ദിവസത്തിലേക്കുള്ള
മുന്നൊരുക്കമാണ്
നിന്റെ ജീവിതത്തിലെ
ഈ നിമിഷങ്ങൾ.
പിറവിക്കു മുമ്പ്
അമ്മയുടെ ഘർഭപാത്രത്തിൽ
വെച്ച് ഭൂമിയിലേക്ക് കടന്നു വരാൻ
നീ കാണിച്ചതിലും
വലിയ മുന്നൊരുക്കം.
ഭൂമിക്കപ്പുറത്തെ
അതി വിശാലമായ
ലോകത്തേക്കുള്ള
യാത്രക്കുവേണ്ടിയുള്ള മുന്നൊരുക്കം.
നന്മകളിൽ മുഴുകി
അറിവുകൾ സമ്പാദിച്ച്
സമാധാനത്തിനായി നിലകൊണ്ട്
കാരുണ്യത്തെ
ആദർശമാക്കി
ഈ ഒരു മുന്നൊരുക്കം
ധന്യമാക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്