എന്റെ മരണവുമായി ഞാൻ സംസാരിച്ചപ്പോൾ. My diary. Khaleelshamras

ഇതാ ചലനമറ്റ ശരീരവും
ജീവനില്ലാത്ത മനസ്സുമായി
അയാൾ കിടക്കുന്നു.
കരയാൻ തോണി.
പക്ഷെ ഡോക്ടർ ആയി പോയില്ലേ?
ഉള്ളിൽ കരഞ്ഞു.
കൂടെ ഏതെങ്കിലും ഒരു നിമിഷത്തിൽ
ഇതേ പോലെ കിടക്കുന്ന
എന്നെ മുന്നിൽ കണ്ടു.
അന്നെനിക്ക് എന്നോട്
സംസാരിക്കാൻ കഴിയില്ല.
ഇപ്പോൾ എനിക്കെന്നോട് സംസാരിക്കാം.
ജീവിതത്തിൽ
ഞാൻ അഭിനയിച്ചതും
അഭിനയിക്കേണ്ടതുമായ ഓരോ
റോളിനോടും സംസാരിക്കാം.
അതു പോലെ തന്നെ
എന്റെ മരണത്തോടും എനിക്ക്
സംസാരിക്കാം.
അങ്ങിനെ ഞാനെന്നോട്
സംസാരിച്ചു.
ഇനിയൊരിക്കലും അഹങ്കരിച്ചു പോവാതിരിക്കാൻ
ശാസിച്ചു.
ആരോടും അസൂയപ്പെടരുത് ?
അരോടും വിവേചനം കാണിക്കരുത്.
സമയം പാഴാക്കരുത്.
സമാധാനത്തിനും അറിയാനുമായി
നിലകൊള്ളണം.
അങ്ങിനെ ഞാനെന്റെ മരണവുമായി
സംവദിച്ചു.
അതെന്റെ മരണം
വരെയുള്ള ജീവിതത്തെ
നേർവഴിയിൽ ആക്കാൻ
വെളിച്ചം കാട്ടിതന്നു.

Popular Posts