ശത്രു മാത്രമായേനെ. My diary. Khaleel Shamras

ഈ ഭൂമിയിൽ ജീവിക്കുന്ന
ഏതൊരു മനുഷ്യനെ കുറിച്ച്
സംസാരിക്കുമ്പോഴും
നീ ഒന്നറിയണം.
അവരും നിന്നെ പോലെ
ശരീരമെന്ന കൂടിനുള്ളിൽ
ജീവിക്കുന്ന ആത്മാക്കൾ ആണെന്ന്.
ആരെ കുറിച്ച് പറയുമ്പോഴും
ആ കുടിനുള്ളിലെ
ആത്മാവായി മാറാൻ
നിനക്കു കഴിയണം.
അല്ലാതെ നിന്റെ കണ്ണാടിയിൽ
അവരുടെ മുഖം അന്വേഷിക്കുകയല്ല
വേണ്ടത്.
അവരിലേക്കിറങ്ങി
അവരെ
കാണുകയും കേൾക്കുകയും അനുഭവിക്കുകയും
ചെയ്യുക.
അപ്പോഴേ നിനക്ക് അവരെ
പൂർണ്ണമായും മനസ്സിലാവുകയുള്ളു.
നീ നിന്നിലൂടെയാണ്
അവരെ മനസ്റ്റിലാക്കുന്നത്.
അതാണ് അവരെ
തെറ്റിദ്ധരിക്കാൻ പ്രേരിപ്പിച്ചത്.
അതാണ് അവരെ ശത്രുപക്ഷത്ത്
നിർത്താൻ പ്രേരിപ്പിച്ചത്.
മറിച്ച് അവരിലൂടെ
നീ അവരെ മനസ്സിലാക്കിയിരിന്നുവെങ്കിൽ
അവരൊക്കെ നിന്റെ മാത്രങ്ങൾ
ആയേനെ.

Popular Posts