ചിന്തകളുടെ വഴി.khaleelshamras

പഞ്ചേന്ത്രിയങ്ങളുടെ കവാടങ്ങൾ
തുറന്ന് നിന്റെ ബോധ മനസ്സ്
പലതിനേയും നിന്റെ ഉപബോധമനസ്സിൽ
പാർപ്പിക്കുന്നു.
പിന്നീട് അവ ചിന്തകളായി
ഉപബോധമനസ്സിൽ നിന്നും
പുറത്തേക്ക് വരുന്നു.
എല്ലാം വരുന്നത് ഉപബോധമനസ്സിൽ നിന്നാകയാൽ
നിന്റെ അനുഭവങ്ങളെ പോലെ
തന്നെ സ്വപ്നങ്ങൾക്കും
അവിടെ ഒരേ സ്ഥാനമാണ്
ഉള്ളത്.
അനുഭവങ്ങൾ ബോധ മനസ്സിന്റെ
ഫിൽറ്ററുകൾ കടന്ന് ഉപബോധമനസ്സിലെത്തി
തിരികെ വരുന്നുവെങ്കിൽ
സ്വപ്നങ്ങളും ചിന്തകളും നേരിട്ട്
വരുന്നുവെന്ന് മാത്രം.

Popular Posts