അവരെ സന്തോഷിപ്പിക്കുക നിനക്ക് സന്തോഷിക്കാൻ.

നാം കുട്ടികളോട് പലപ്പോഴും
മസിൽ പിടുത്തം നടത്തും.
എന്നിട്ട് അവർക്ക് തോറ്റു കൊടുക്കും.
അത് അവരേയും
സന്തോഷിപ്പിക്കും
നിന്നേയും.
രണ്ടു പേരും സന്തോഷിക്കുന്നുവെങ്കിൽ
അതിനർത്ഥം രണ്ടു പേരും
വിജയിച്ചുവെന്നാണ്.
ഇതു പോലെയാണ്
നിനക്ക് സമൂഹവും.
അവരേയും കൊച്ചു കുട്ടികളെ പോലെ
കാണുക.
സന്തോഷിക്കാൻ
കൊച്ചു കൊച്ചു മുഹുർത്തങ്ങൾ
സൃഷ്ടിച്ചു കൊടുക്കുക.
ആ സന്തോഷത്തിൽ
വിരിയുന്ന അവരുടെ പുഞ്ചിരി കണ്ട്
നീയും സന്തോഷിക്കുക.

Popular Posts