Monday, November 30, 2015

ഒരേ ദൃശ്യത്തിന്റെ വ്യത്യസ്ത കാഴ്ചകൾ.my diary.khaleelshamras

വ്യത്യസ്തമായ കോണുകളിൽ നിന്നും
നിനക്ക് ഓരോ ജീവിത സാഹചര്യത്തേയും
നിരീക്ഷിക്കാം.
ആദ്യം നിന്റെ മനസ്സിന്റെ കോണിൽ നിന്നും കാണുക,
രണ്ടാമത്തേത് മറു വശത്ത്
ആരാണോ ഉള്ളത്
അവരുടെ മനസ്സിന്റെ
കോണിലുടെ സാഹചര്യത്തെ കാണുകയും
കേൾക്കുകയും അനുഭവിക്കുകയും ചെയ്യുക.
മുന്നാമതായി
മുന്നാമനായി
പുറത്തു നിന്നു
നിങ്ങൾ രണ്ടുപേരുടേയും
സംഭാഷണങ്ങളെ ശ്രവിക്കാം
എന്തെങ്കിലും പ്രതിസന്ധിയോ
മറ്റോ ഉണ്ടെങ്കിൽ കാണാം.
പിന്നെ നാലാമതായി ഇതേ പ്രശ്നത്തെ
ഈ ലോകത്തിന്റെ മൊത്തം
കണ്ണിലൂടെ കാണാം.
പിന്നെ അഞ്ചാമതായി
എല്ലാം കഴിഞ്ഞ ശേഷം
എങ്ങോ ഉള്ള ഒരു നാളെയുടെ
കണ്ണിലൂടെ കാണാം.

ചിത്രം റിലീസാക്കുമ്പോൾ.my diary.khaleelshamrs

ശരിക്കും ഓരോ ജീവിത രംഗത്തിലും
അഭിനയിക്കുമ്പോഴല്ല
മറിച്ച്
ആ രംഗങ്ങളെ
ചിന്തകളിലൂടെ
തിരികെ വിളിക്കുമ്പോഴാണ്
അതിന് കൂടുതൽ
ജീവൻ വെക്കുന്നത്.
അതിന്റെ അനുഭൂതി
നീ ആസ്വദിക്കുന്നതും
മനസ്സിൽ നിന്നും
ചിന്തകളിലുടെ വീണ്ടും
തിരികെ വിളിക്കുമ്പോഴാണ്.
അതിന് കൂടുതൽ
വർണ്ണങ്ങളും
സുഗന്ധവും
ഇമ്പമാർന്ന പാട്ടിന്റെ
പിന്നണിയുമൊക്കെ നൽകി
ആ രംഗങ്ങൾ കൂടുതൽ
മനോഹരമാവുന്നു .
മുമ്പ് പകർത്തിവെച്ച
ചിത്രത്തെ എഡിറ്റ് ചെയ്ത്
റിലീസ് ചെയ്യുന്നത്
അപ്പോഴാണ്.

ചിന്തകളെ ഉപയോഗപ്പെടുത്തുക,my diary.khaleelshamras

ചിന്തകളുടെ അതിവിശാലമായ
ലോകത്തിലൂടെ
എവിടെ വേണമെങ്കിലും
എത്ര വേണമെങ്കിലും
നമുക്ക് യാത്ര ചെയ്യാം.
നഷ്ടപ്പെട്ടുപോയി എന്നു കരുതിയവയെ
തിരികെ വിളിക്കാം.
സ്വപ്നങ്ങൾക്ക്
ജീവൻ നൽകാം.
അറിവുകളെ പുന
പരിശോധിക്കാം..
നമ്മുടെ ഉള്ളിൽ
പെട്ടു പോയ മാലിന്യങ്ങളെ
ഒഴിവാക്കി വൃത്തിയാക്കാം.
പക്ഷെ
നാം പലപ്പോഴും
ചിന്തകളെ
ഇതിനൊക്കെവേണ്ടി
ഉപയോഗപ്പെടുത്താതെ
മനസ്സിനെ
വീണ്ടും മുറിവേൽപ്പിക്കാനും
പ്രതിസന്ധികളെ കൂടുതൽ
വഷളാക്കാനുമാണ്
ഉപയോഗിക്കുന്നത്.
ചിന്തകൾ നിന്റെ
ജീവിതം തന്നെയാണ്
അത് സത്യമാണ്.
അവയെ ജീവതത്തെ
കൂടുതൽ മനോഹരമാക്കാനായി
ഉപയോഗിക്കുക.

പുകഴ്ത്തലും താഴ്ത്തലും. My diary. Khaleelshamras

ഒരാളെ പുകഴ്ത്തിയാൽ
അത് മറ്റൊരാളെ താഴ്‌ത്തലാണ്
എന്ന് അർത്ഥമില്ല.
അങ്ങിനെ ഒരർത്ഥം
പലരും നൽകുന്നതാണ്
പലരേയും
പലരോടും അസൂയപ്പെടാൻ
പ്രേരിപ്പിക്കുന്നത്.
ഒരാളെ പുകഴ്ത്തി പറഞ്ഞാൽ
അതിൽ നീ അഭിമാനിക്കുക.
ജീവിതത്തിൽ നിനക്ക്
പടിക്കാൻ ഒരു മാതൃകയാണ്
അയാളിൽ നീ കാണേണ്ടത്.

Sunday, November 29, 2015

ശരീരത്തിനും മനസ്സിനും വിരുന്ന്,my diary. Khaleelshamras

നിന്റെ തലച്ചോറിലെ
കോടാനുകോടി വരുന്ന
ന്യൂറോണുകളും
അവകൾ തമ്മിൽ ഇണചേർന്ന് പിരിഞ്ഞിരിക്കുന്ന അതിലും എത്രയോ മടങ്ങ് വരുന്ന
സിനാപ്സ്സുകളും
അവക്കിടയിൽ സന്ദേശങ്ങളെ
കൈമാറാൻ സഹായിക്കുന്ന
വ്യത്യസ്ത ഹോർമോണുകളും
ഒക്കെ തീർത്ത
വിശാലമായ വയറിംഗ് സിസ്റ്റം
നിന്റെ മനസ്സിനെ
രൂപപ്പെടുത്തുമ്പോൾ
അവയുടെ സുഖകരമായ
പ്രവർത്തനത്തിന്
നിന്റെ ശരീരത്തിന്റെ ആരോഗ്യം
ശ്രദ്ധിക്കൽ അനിവാര്യമാണ്.
ഒരു അപകടത്തിൽ പെട്ട്
ശരീരത്തിന്റെ പ്രവർത്തനം താറുമാറാവുമ്പോൾ
അബോധാവസ്തയിലേക്ക്
പോവുന്ന പോലെ
ശരീരത്തിന്റെ ആരോഗ്യം
നശിപ്പിക്കുന്ന
ഉറക്കക്കുറവ്,
വ്യായാമമില്ലായ്മ,
വിശ്രമമില്ലായ്മ എന്നിവയൊക്കെ
നിന്റെ ശരീരത്തിലെ
മനസ്സെന്ന വയറിംഗ് സിസ്റ്റത്തെ
ബാധിക്കും.
അതിലേക്കുള്ള പോസിറ്റീവ് പവർ
സപ്ളേ കുറഞ്ഞ്
ലോ വോൾട്ടേജ് അനുഭവപ്പെടാം.
ചിലപ്പോൾ ശോർട്ട് സർക്യൂട്ട്
ഉണ്ടാവാം.
അതു കൊണ്ട്
മനസ്സും ശരീരവും
മനുഷ്യനെന്ന ഒരേ സിസ്റ്റത്തിന്റെ
വേർപിരിയിപ്പിക്കാൻ കഴിയാത്ത
ഒരൊറ്റ ഭാഗമായി കണക്കാക്കി
രണ്ടിന്റേയും ആരോഗ്യം ശ്രദ്ധിക്കുക.
പോസിറ്റീവ് സ്വഭാവഗുണങ്ങൾ കൊണ്ട്
മനസ്സിനെ വിരുന്നൂട്ടുക.
ആരോഗ്യകരായ ജീവിത ശൈലികൾ
കൊണ്ട് ശരീരത്തേയും.

എന്തിന്റെ പേരിലും വിഭജിക്കുന്നവരെ തിരിച്ചറിയുക.my diary. Khaleelshamras

ഒന്നല്ല രണ്ട് മനുഷ്യ കുലത്തിന്റെ
മുഴുവൻ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റെ
പ്രതിഫലവുമായി അയാൾ
പോയി.
അയാൾ കാണിച്ച
മാതൃകയിൽ നിന്നും പാഠം ഉൾകൊള്ളുന്നതിനു
പകരം
മനുഷ്യ മനസ്സുകളെ
അതുവെച്ച് എങ്ങിനെ
വിഭജിക്കാമെന്നും
അതിലൂടെ എങ്ങിനെ
സാമ്പത്തിക അധികാര
ലാഭം കൊയ്യാമെന്നുമുള്ള
ചർച്ചകളിലാണ് ആരൊക്കെയോ.
ആ ലാഭക്കൊതിയൻമാരെ
മാർക്കറ്റ് ചെയ്യാൻ
കുറേ വാർത്താ മാധ്യമങ്ങളും.
വാർത്തകൾ ഉണ്ടാക്കി
ജനങ്ങളെ എന്തു കിട്ടിയാലും
അതിവെച്ച് കീറി മുറിച്ച് വിഭജിക്കാൻ
ശ്രമിക്കുന്നവർ
ഒന്നു മനസ്സിലാക്കാതെ പോവുന്നു
അവരും മരണത്തിലേക്ക്
കൗണ്ട് ഡൗൺ ചെയ്ത്
മുന്നേറുന്ന യാത്രികർ
മാത്രമാണ് എന്ന സത്യം.
മരിച്ചു പോവുമ്പോൾ
ഏതു നന്മയാണ്
സ്വന്തം പേരിൽ എഴുതി വെച്ചത്
എന്ന് സ്വയം ഒന്നന്വേഷിക്കുന്നത്
നല്ലതാവും.
എന്തിന്റെ പേരിലാണെങ്കിലും
സന്തോഷത്തിൽ ജീവിക്കേണ്ട
മനുഷ്യ മനസ്സുകളെ
വിഭജിക്കാൻ ശ്രമിക്കുന്നവർ
മനുഷ്യകുലത്തിന്റെ ശത്രുക്കൾ
ആണ്
അവരെ തിരിച്ചറിയുക.
സ്വന്തം കാര്യ ലാഭത്തിനു വേണ്ടി
എന്തും ചെയ്യാൻ മടിക്കാത്ത
ഇത്തരം വ്യക്തികൾ
ഏതു മനുഷ്യ സംഘത്തിന്റെ
നേതൃത്വത്തിൽ
ഉണ്ടെങ്കിലും അവരെ ഒറ്റപ്പെടുത്തൽ
മറ്റു സംഘത്തേക്കാൾ
അവരെ നേതാവായി വാഴ്ത്തുന് അണികളുടെ ഉത്തരവാദിത്വമാണ്.
.

തലച്ചോർ എന്ന ലൈബ്രറിയിൽ. My diary. Khaleel shamras

നിന്റെ തലച്ചോർ ആവുന്ന
ലൈബ്രറിയിൽ
ചിത്ര പുസ്തകങ്ങളായും
വീഡിയോ ഓടിയോ
ഫയലുകളായും
അനുഭൂതികളുടെ
സുഗന്ധദ്രവ്യങ്ങളായും
ചിലത് ദുർഗന്ധങ്ങളായുമൊക്കെ
നിന്റെ ജീവിതത്തിൽ
നീ അനുഭവച്ചിതും
ഊഹിച്ചതും
സ്വപ്നം കണ്ടതുമൊക്കെയായ അനുഭവങ്ങൾ
ശേഘരിച്ചു വെച്ചിരിക്കയാണ്.
എപ്പോൾ വേണമെങ്കിലും
നിനക്കവയെടുത്ത്
വീണ്ടും
വായിക്കുകയും കേൾക്കുകയും
കാണുകയും മണക്കുകയും
അനുഭവിക്കുകയുമൊക്കെ ചെയ്യാം.
അവ വളരെ അടുക്കും ചിട്ടയോടെയും
ഒതുക്കി വെച്ചിരിക്കുകയാണ്.
അതിൽ നല്ലതും ചീത്തതുമുണ്ട്
ചില ചീത്തവ
നല്ലതിന്റെ അലമാറയിൽ
മാറി വെച്ച് പോയിട്ടുണ്ട്
അവയാണ് നിന്റെ ദുശ്ശീലങ്ങൾ.
ചിലത് ചീത്തയായിട്ടും
നീ സമയം കളഞ്ഞു കുടിക്കാൻ വേണ്ടി
കുടെ കുടെ കണ്ടുകൊണ്ടിരിക്കുന്നു.
നിനക്ക്  എന്നും സന്തോഷവും
സമാധാനവും നൽകുന്ന
ഒരു പാട് വിലപ്പെട്ടവ അതിൽ
ഉണ്ടായിട്ടും
എപ്പോഴും കൂടെ
കൂടെ കൊണ്ടു നടക്കാൻ
പറ്റുമായിരിന്നിട്ടും
നീ അവയെ അവഗണിക്കുന്നു.
അങ്ങിനെ ഉണ്ടാവരുത്.
നിന്റെ ജീവിതത്തിലെ
ഓരോ നല്ല അനുഭവത്തേയും
എന്നും കുടെ നിർത്തുക.
അവ വരച്ചിട്ട നല്ല ചിത്രം
കണ്ടു കൊണ്ടിരിക്കുക.
ശബ്ദം കേൾക്കുക.
നറുമണം നുകരുക.

Saturday, November 28, 2015

Your life's success.my diary .khaleelshamras

Your life's success lies in
doing small things in this moment.
If you made some body happin this moment then
you gained a big success.
If somebody hurted because of you now
then you earned a big failure in life.

Friday, November 27, 2015

Tsunami of mind. My diary. Khaleelshamras

What will happen when tsunami effects the  peaceful sea .
It will became horrible.
The same thing will happen to your soul
when the fear occurs in your life.
It will make your mind
horrible and terrible.
If you dont want such
a situation
avoid fear.

ശരിക്കുമുള്ള തെറ്റ്., My diary. Khaleel Shamras

എല്ലാവരും അവനവന്റെ
ശരിയിൽ വിശ്വസിക്കുന്നവരാണ്.
നിന്റെ ശരിയിൽ
നീ വിശ്വസിക്കുന്നു .
നിന്റെ ശരി അവന്റെ തെറ്റും
അവന്റെ ശരി നിന്റെ തെറ്റുമായിരിക്കാം.
അതൊന്നും
നിങ്ങളുടെ സൗഹൃദത്തെ
ഒരു വിധേനയും
ബാധിക്കാൻ പാടില്ല.
ഇരുവർക്കും ശരിയായ
സമാധാനവും സ്നേഹവും
അറിവും ഒക്കെ
പരസ്പരം പങ്കുവെക്കുക.
നിങ്ങളുടെ ശരിയും തെറ്റും
സ്നേഹബന്ധം തകരാൻ
കാരണമായാൽ
അതാവും
ശരിക്കുമുള്ള തെറ്റ്.

Thursday, November 26, 2015

മനസ്സിലെ സുനാമി. My diary. Khaleelshamras

ശാന്തമായി ഒഴുകുന്ന
കടലിനെ സുനാമി പിടികൂടിയാൽ
എങ്ങിനെയുണ്ടാവും.
അതുപോലെ യാണ്
പേടിക്കുമ്പോൾ
മനസ്സിന് സംഭവിക്കുന്നത്,
പലപ്പോഴും ഇത്തരം
സുനാമികൾ
നാം നമ്മുടെ മനസ്സിൽ
തടയാനുള്ള സാധ്യതകളൊക്കെയുണ്ടായിട്ടും
സ്വയം വിളിച്ചു വരുത്തുകയല്ലേ
ചെയ്യുന്നത് ?
പഞ്ചേന്ദ്രിയങ്ങളിലൂടെയും
ചിന്തകളിലൂടെയും
ആന്തരികവും ഭാഹ്യവുമായ
സാഹചര്യങ്ങളിൽനിന്നും
നാം പേടിയെ വിളിച്ചു വരുത്തുകയല്ലേ
ചെയ്യുന്നത്?
ഇത്തരം സുനാമികളെ
തടയാനുള്ള എല്ലാ സാധ്യതകളും
മനസ്സിലുണ്ടായിട്ടും
എന്തുകൊണ്ട് ഈ ഒരു
അപകടം നീ തടയുന്നില്ല.
ശാന്തമായ മനസ്സിനേക്കാൾ
സുനാമി പോലെ കലങ്ങി മറഞ്ഞ
മനസ്സിനെ നീ ഇഷ്ടപ്പെട്ടു പോയോ.
ഇഷ്ടപ്പെടുന്നില്ലെങ്കിൽ
ഇനി മുതൽ നീ പേടിക്കരുത്.
ആരെ കണ്ടാലും എന്തു കണ്ടാലും
പേടിക്കരുത്.
ഭാവിയെ കുറിച്ചോർത്തോ
ഇന്നലെകളിലെ ചിത്രം കണ്ടോ
പേടിക്കരുത്.
പേടിച്ചാൽ മനസ്സാവുന്ന
ശാന്തമായ സാഗരം
സുനാമി ബാധിച്ചു
ഇളകി മറിയും.
ആ കലക്കം മറിച്ചിലിൽ ഇല്ലാതാവുന്നത്
നീ തന്നെയാണ്.

വാർത്താ മാധ്യമങ്ങൾ നിന്നിൽ നയിക്കുന്നത്,. My diary. Khaleelshamras

വാർത്താ മാധ്യമങ്ങൾ നിന്നിൽ
വരച്ചു തരുന്ന ചിത്രമേതാണ്?
നിന്റെ കാതുകളിൽ മുഴക്കി
തരുന്ന ശബ്ദമേതാണ്?
നിന്നെ കാട്ടി തരുന്ന
രംഗങ്ങൾ ഏതാണ്.
അവ
നിന്നിൽ ഉണ്ടാക്കി തരുന്നത്
നിന്നെ പേടിപ്പിക്കുകയും
ദുഃഖിപ്പിക്കുകയും
ചെയ്യുന്ന
മാനസിക കാലാവസ്ഥകൾ ആണെങ്കിൽ
അതിനർത്ഥം
വാർത്താ മാധ്യമങ്ങൾ
കാണാനും കേൾക്കാനുമുള്ള
മാനസിക ശക്തി
നിരക്കില്ല എന്നാണ്.
വാർത്താ മാധ്യമങ്ങൾ
നിനക്ക് കാര്യങ്ങൾ അറിയാനും
അറിവ് ശേഘരിക്കാനും
മാത്രമാവണം.
അല്ലാതെ
സമാധാനം നിറഞ്ഞ
നിന്റെ മനസ്സിന്റെ
കാലാവസ്ഥ നശിപ്പിക്കാനുള്ളത്
ആവരുത്.
അങ്ങിനെ സംഭവിക്കുന്നുവെങ്കിൽ
നീ അതിൽ നിന്നും
മാറി നിൽക്കുന്നത് ആണ്
നല്ലത്.
കാരണം ശാന്തമായ
മനസ്സ് നഷ്ടപ്പെടാതെ
നോക്കുക എന്നത്
ഏറ്റവും പ്രാധാന്യം നിറഞ്ഞതാണ്.

വിജയിയിലൂടെ ഒരു യാത്ര.my diary khaleel shamra

വിജയിയുടെ മനസ്സിലൂടെ
യാത്ര ചെയ്യുക.
അതിൽ പ്രയത്നത്തിന്റെ ചെടികളിൽ  വിരിഞ്ഞു നിൽക്കുന്ന
ജയത്തിന്റെ പുക്കളുടെ
നറുമണം ആസ്വദിക്കുക.
ആ പുക്കൾ ശേഘരിക്കുക.
എന്നിട്ട് നിന്റെ
സ്വന്തം മനപ്പിലേക്ക്
തിരികെവന്ന്
ആ പൂക്കളിലെ വിത്തുകൾ
നിന്നിലും പാകുക.
അങ്ങിനെ നന്നിലും
വിജയത്തിന്റെ പൂങ്കാവനങ്ങൾ
പണിയുക.

സാഗരങ്ങളിലൂടെ ഒരു സഞ്ചാരം.My diary.khaleelshamras

നീ കളിക്കുമ്പോൾ
വെള്ള തുള്ളികൾ
നിന്റെ ശരീരത്തിലേക്ക്
ഇറ്റി വീഴുമ്പോൾ
ഒന്നു കണ്ണടച്ചാൽ
ഭാവനകളുടെ വിശാല ലോകത്തിലൂടെ
സഞ്ചരിച്ച്
വലിയ വലിയ സാഗരങ്ങൾ താണ്ടി
നിനക്ക് വരാം.
പലപ്പോഴും അതിനൊന്നും
ശ്രമിക്കാതെ
ഏതോ പ്രതിസന്ധികൾ നിന്റെ
ജീവിതത്തിൽ തീർത്ത
അഴുക്ക് ചാലുകളിലൂടെ
നീന്തി കുളിക്കുകയാണ് നീ,
മറ്റൊരു ജീവിക്കും ലഭിക്കാത്ത
ഭാവനയുടെ ശക്തി
നിന്നിൽ സന്തോഷം സൃഷ്ടിക്കാൻ
വിനിയോഗിക്കുക
കരുത്ത് പകരാനും,

Full mark.my diary .khaleelshamras

In this lasting life
whether you wins or fail
doesn't matter,
but the matter is
whether you tried or not tried.
If you are trying for success,
It means you are getting the full mark.

ഫുൾ മാർക്ക്.my diary.khaleelshamrs.

നശ്വരമായ ഈ ജീവിതത്തിൽ
വിജയ പരാജയങ്ങൾ അല്ല വിഷയം.
വിജയത്തിനായി
ശ്രമിക്കുന്നുണ്ടോ ഇല്ലേ എന്നതാണ്
വിഷയം,
വിജയിച്ചാലും ഇല്ലെങ്കിലും
നീ പരിശ്രമിക്കുന്നുവെങ്കിൽ
നിനക്കാണ് ഫുൾ മാർക്ക്,

Wednesday, November 25, 2015

അവരിൽ നിന്നെ കാണുക.my diary. Khaleelshamras

ഓരോ പ്രായത്തിൽ പെട്ടവരെ
കാണുമ്പോഴും
നീ ആ പ്രായത്തിലെ
നിന്റെ ജീവിതത്തിലേക്ക്
ഇറങ്ങി ചെല്ലുക.
അവിടെ നിന്നും
നിനക്ക് കണ്ടെത്താവുന്ന അത്രയും
ഊർജ്ജം ശേഘരാക്കുക.
അവരിൽ നെഗറ്റീവ് ആയത്
എന്തെങ്കിലും കാണുകയാണെങ്കിൽ
അത്തരം കാര്യങ്ങളിൽ നിന്നും
നിന്റെ ജീവിതത്തെ
അകറ്റി നിർത്തുക

Tuesday, November 24, 2015

പൂർത്തീകരണത്തിന്റെ വഴിയിൽ . My diary. Khaleelshamras

പൂർത്തിയാക്കാതെ തന്നെ മുഴുവൻ
ശമ്പളവും കൊടുത്ത്
സന്തോഷത്തോടെ
നൽകുന്ന യാത്രയയപ്പാണ്
ചിലർക്ക് തങ്ങളുടെ മരണം.
ചിലർ വലിയൊരും
നഷ്ടക്കച്ചവടം നടത്തി
ഒന്നും സമ്പാദിക്കാതെ യാത്രയാവുന്നവരാണ്.
പൂർത്തീകരിച്ചോ
പൂർത്തീകരിച്ചിലേല
എന്നത് മരണമെന്ന യജമാനന്
വിട്ടുകൊടുക്കുക.
പൂർത്തീകരിക്കാനുള്ള
ആത്മാർത്ഥമായ ശ്രമമാണ്
നിന്നിൽനിന്നും എപ്പോഴും
ഉണ്ടാവേണ്ടത്.
ആ പരിശ്രമത്തിൽ
നീ ആനന്ദം കണ്ടെത്തുക.
അത് തന്നെയാണ്
നിന്റെ ജീവിത വിജയമെന്നും
മനസ്സിലാക്കുക,

Thursday, November 19, 2015

മനസ്സിലെ നല്ല ദ്റ്ശ്യങ്ങൾ.my diary. Khaleelshamras

നിന്റെ മനസ്സിലേക്ക് നോക്ക്.
വിസ്മയങ്ങളുടെ മാസ്മരിക ലോകമാണ്
നിന്റെ മനസ്സ്
ഒരു പാട് നല്ല നല്ല കാഴചകൾ
ആണ് അവിടെ.
നീ സ്വർഗത്തെ കുറിച്ച്
പഠിച്ച eപ്പാഴൊക്കെ
അതിന്റെ മനോഹരമായ
ദൃശ്യങ്ങൾ അവിടെ
ജീവനോടെ പകർത്തുകയായിരുന്നു.
നിന്റെ ജീവിതതത്തിൽ
നിന്നും നീ കണ്ടതും കേട്ടതുമായ
അനുഭവങ്ങൾ
പിന്നെ നിന്റെ
സ്വപനങ്ങളും ഭാവനകളും
ഒക്കെ അവിടെ
ജീവനുളള
ദ്റിശ്യങ്ങൾ ചിത്രീകരിച്ചു
പെരുകയായിരുന്നു.
അതൊക്കെ അതിന്റെ
അനുഭൂതികളിൽ
ഒരിത്തിരി പോലും
കുറവു വരുത്താതെ
അവിടെ തന്നെയുണ്ടായിട്ടും
എന്തിനാണ്
അതേ മനസ്സിൽ
നിന്നെ വേദനിപ്പിച്ച
ഏതോ നിമിഷങ്ങളുടെ
അഴക്കുകൾ ഒഴുകി കൊണ്ടിരിക്കുന്ന
അഴുക്കു ചാലിനരികിൽ
കുത്തിയിരുന്ന്
അതിന്റെ ദുർഗന്ധവും
ശ്വസിച്ച്
ജീവിക്കാതെ.
മനസ്റ്റിലെ നല്ല നലല
ദൃശ്യങ്ങളിലേക്ക്
ഓരോ നിമിഷവും
വിരുന്നു പോവുക.
ആ ചിത്രങ്ങളെ
വലുതാക്കി വലുതാക്കി
മനസ്റ്റിൽ നിറക്കുക.
അതു മാത്രം
കാണുന്ന പാകത്തിൽ വലുതാക്കുക.

Wednesday, November 18, 2015

അക്രമണത്തേക്കാൾ ഭീകരം. My diary. Khaleelshamras

ഒരാളെ സ്നേഹത്തോടെ
വിളിച്ചു വരുത്തി
കരണത്തട്ടിട്ട്
ഒന്നടിക്കുന്ന പോലെയാണ്
പലപ്പോഴും
സംസാരത്തിലൂടെ
ചില ചിന്തകളെ
സമ്മാനിച്ച് അവരുടെ
മനസ്സിനെ കുത്തി നോവിപ്പിക്കുന്നത്.
ആദ്യത്തെ വേദന നൈമിഷികമാണെങ്കിൽ
രണ്ടാമത്തേത്
മാച്ചുകളയാൻ
കൂടുതലായി പരിശ്രമിക്കേണ്ടി വരും.
അത് പോലെ തന്നെയാണ്
ഓരോരോ നെഗറ്റീവ്
ചിന്തകളെ കൊണ്ട്
സ്വന്തം മനസ്സ് നിറക്കുന്നത്.
ആദ്യത്തേത് മറ്റൊരാളെ
ലക്ഷ്യം വെച്ചു കൊണ്ടാണെങ്കിൽ
രണ്ടാമത്തേത്
സ്വന്തത്തെ  ലക്ഷ്യം വെച്ചുളള
ആത്മഹത്യയാണെന്ന് മാത്രം.

,

അക്രമണത്തേക്കാൾ ഭീകരം. My diary. Khaleelshamras

ഒരാളെ സ്നേഹത്തോടെ
വിളിച്ചു വരുത്തി
കരണത്തട്ടിട്ട്
ഒന്നടിക്കുന്ന പോലെയാണ്
പലപ്പോഴും
സംസാരത്തിലൂടെ
ചില ചിന്തകളെ
സമ്മാനിച്ച് അവരുടെ
മനസ്സിനെ കുത്തി നോവിപ്പിക്കുന്നത്.
ആദ്യത്തെ വേദന നൈമിഷികമാണെങ്കിൽ
രണ്ടാമത്തേത്
മാച്ചുകളയാൻ
കൂടുതലായി പരിശ്രമിക്കേണ്ടി വരും.
അത് പോലെ തന്നെയാണ്
ഓരോരോ നെഗറ്റീവ്
ചിന്തകളെ കൊണ്ട്
സ്വന്തം മനസ്സ് നിറക്കുന്നത്.
ആദ്യത്തേത് മറ്റൊരാളെ
ലക്ഷ്യം വെച്ചു കൊണ്ടാണെങ്കിൽ
രണ്ടാമത്തേത്
സ്വന്തത്തെ  ലക്ഷ്യം വെച്ചുളള
ആത്മഹത്യയാണെന്ന് മാത്രം.

,

Tuesday, November 17, 2015

ചോദ്യത്തിനുളള മറുപടി. my diary. Khaleel Shamras

ഒരാളുടെ ചോദ്യത്തിനും
മറുപടി നൽകുന്നത് നീയല്ല.
മറിച്ച് നീ വാക്കിലൂടെയോ
നോട്ടത്തിലൂടെയോ
പ്രവർത്തിയിലൂടെയോ
ഒക്കെ നൽകുന്ന
മറുപടിയിൽ നിന്നും
ആവരുടെ തന്നെ
ചിന്തകൾ ആണ്
ഉത്തരം കണ്ടെത്തുന്നത്.
പലപ്പോഴും
നീ പ്രതികരിക്കാതെ തന്നെ
നിന്റെ മാനത്തിൽ നിന്നു പോലും
നിന്നോട് ചോദിച്ച ചോദ്യത്തിന്
അവർക്ക് ഉത്തരം കണ്ടെത്താൻ
കഴിയും.
പല വിഷയങ്ങളിലും
ഈ ഒരു സമീപനമാണ്
നിനക്ക് ഉപകരിക്കുക.
ആ ചോദ്യത്തിന്
പ്രതികരിക്കുക വഴി
നിന്നിൽ ഉൽഭവിക്കാവുന്ന
ചിന്തകളുടെ ഭവിഷ്യത്തിൽ
നിന്നും ഇതുവഴി
നിനക്ക് രക്ഷപ്പെടുകയും
ചെയ്യാം.

Monday, November 16, 2015

നിന്റെ റോൾ. My diary. Khaleelshamras

ശരീരത്തിൽ മനസ്സിന്റെ റോൾ
എത്രയുണ്ട് എന്നറിയണമെങ്കിൽ
മരിച്ചു കിടക്കുന്ന ഒരു മനുഷ്യനേയും
മരിക്കാതെ കിടക്കുന്ന
മനുഷ്യനേയും
ഒന്ന് താരതമ്യം ചെയ്താൽ മാത്രം മതി.
കോടാനു കോടി വരുന്ന
ന്യൂറോൺ കണക്ഷനുകളിൽ നിന്നും
ജീവിന്റേയും അത്മാവിന്റേയും
ബന്ധം വിച്ചേദിക്കപ്പെട്ടാൽ
പിന്നെ ആ ശരീരത്തിന്
എന്ത് റോൾ ആണ് ഉളളത്.
നീ ജീവിക്കുന്ന
നിന്റെ ശരീരത്തിലെ
ഓരോ കോശത്തോടും
ജീവനും ആത്മാവും
പൊരുത്തപ്പെട്ടു കിടക്കുന്ന
ഈ നിമിഷത്തിൽ
മാത്രമേ നിനക്കീ ഭുമിയിൽ
റോൾ ഉളളു.
അത് ഫലപ്രദമായി
വിനിയോഗിക്കുക.

സ്വതന്ത്രമായ മനസ്സ്.My ...diary. Khaleelshamras

നിന്റെ ജീവിതത്തിനു മീതെ
നിന്റെ മനസ്സിനു നിയന്ത്രണമുണ്ടെങ്കിൽ
അതിനർത്ഥം നിന്റെ
മനസ്സ് സ്വതന്ത്രമാണ് എന്നാണ്.
കോപ മായോ
ദു:ഖമായോ
പേടിയായോ
നിരാശയായോ
ഏത് നെഗറ്റീവു
നിന്നിലേക്ക് കടന്നു വന്നാലും
അതിനെ ആട്ടിയോടിക്കാനുളള
കരുത്താണ്
സ്വതന്ത്രമായ മനസ്സ് നിനക്ക്
സ സാനിതുന്നത്.
അതില്ലെങ്കിൽ
ഇത്തരം നെഗറ്റീവുകൾ
നിന്റെ ഭരണം കയ്യടക്കും.

മനസ്സ് എന്ന റേഡിയോ.my diary. Khaleel

മനസ്സ് ഒരു റേഡിയോ ആണ്.
ചിന്തകൾ കൊണ്ട്
നാം അതിനെ ട്യൂൺ ചെയ്യുകയാണ്.
പല തരം ചാനലുകൾ
പലതരം പ്രോഗ്രാമുകൾ.
ചിലത് അവ്യക്തമാണ്.
ശരിക്കും ട്യൂൺ ചെയ്ത്
എടുക്കാൻ കഴിയാത്ത
അത്തരം ചാനലുകൾ
കേൾക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്
മനുഷ്യരിൽ ഭൂരിഭാഗവും.
ചിലർ തങ്ങൾക്ക്‌ ഒരു
ഉപകാരവും ഇല്ലാത്ത
ചാനലുകൾ ശ്രവിച്ചു കൊണ്ടിരിക്കുകയാണ്.
ചിലരാണെങ്കിൽ
ഇഷ്ടമില്ലാത്ത ചാനലേ
കേൾക്കൂ എന്ന വാശിയിൽ
ആണെന്നു തോന്നുന്നു.
മനസ്സിന് അറിവും
സമാധാനവും പകർന്ന
ഒരു പാട് ചാനലുകൾ
ട്യുൺ ചെയ്തെടുക്കാൻ
നിനക്ക് കഴിയും.
അതിന് ശ്രമിക്കുക.
എന്നിട്ട് ജീവിതം
സന്തോഷകരമാക്കുക.

ചിന്തകൾ തീർത്ത ജയിലറ. My diary. Khaleel Shamras

ഏത് അതിർവരമ്പുകളെ ബേധിച്ചും
പരിതികൾ ഇല്ലാത്ത തലങ്ങളിലേക്ക്
സ്വർഗം
ചെന്നെത്താൻ കഴിയുന്ന
ചിന്താശേഷി ഉണ്ടായിട്ടും
വിഷമിക്കുമ്പോൾ
ഭാവനയിലൂടെ
സ്വർഗത്തിൽ പോയി
ദുഃ ഖങ്ങളെ ഒഴുക്കി കളയാൻ മാത്രം
ആ ചിന്തകൾ പര്യാപ്ത മായിട്ടും
ആ സാധ്യതകളെ ഒന്നു പോലും
വിനിയോഗിക്കാതെ
ചിന്തകളെ ഒരു ഇടുങ്ങിയ
ജയിലറയാക്കി
അതിൽ നിന്റെ ജീവിതത്തെ
ബന്ധസ്തനാക്കുകയാണ് നീ.
ചിന്തകളെ
ഉപയോഗപ്പെടുത്തുക.
മരണം വരെ നിന്നെ
കൈവിടാത്ത
ആ കൂട്ടാളിയെ
ഫലപ്രദമായി
വിനിയോഗിക്കുക.

മാറ്റി വരക്കേണ്ട ഭൂപടം. My diary. Khaleelshamras.

അധികാരത്തിനു വേണ്ടി മനുഷ്യരെ
കീറി മുറിച്ച ഭരണാധികാരികളും.
സാമ്പത്തികത്തിനും
പദവികൾക്കും വേണ്ടി
മതങ്ങളെ
ദുർവ്യാഖ്യാനിച്ച
പുരോഹിതരും.
തങ്ങളുടെ
മേൽക്കോയ്മയും കുടുംബ മഹിമയും
ഉയർത്തി കാണിക്കാൻ
നിന്റെ മുൻഗാമികളും
നിന്റെ മനസ്സിലും
ജീനിലും ഒക്കെ കുറിച്ചിട്ട
ഒരു ഭൂപടം ഉണ്ട്.
ഓരോ ജീവിത സാഹചര്യത്തിലേക്കും
നടന്നു നീങ്ങാൻ
നീ ഉപയോഗിക്കുന്ന
ആ ഭൂപടം ഒന്ന്
പുനപരിശോധനക്ക് വിധേയമാക്കുക.
എന്തിന്റെ പേരിലാണെങ്കിലും
മറ്റു മനുഷ്യരോട്
വിവേചനവും അനീധിയും
കാണിക്കാൻ
അതിന്റെ പേരിൽ
അവരെ വ്യത്യസ്തരായി
കാണാൻ അത് പ്റേരിപ്പിക്കുന്നുവെങ്കിൽ
നിന്റെ ഭൂപടം
നിന്നെ നയിക്കുന്നത്
തെറ്റായ വഴിയിലൂടെയാണ്.
അശാന്തിയുടേയും
നഷ്ടത്തിന്റേയുമൊക്കെ വഴിയിൽ.
എത്രയും പെട്ടെന്ന്
സ്നേഹത്തിന്റെ പേന കൊണ്ട്
അത് മാറ്റി വരക്കുക.

ആശയവിനിമയത്തിന്റെ ഉത്തരം.my diary. Khaleel shamras.

ശരിക്കും പറഞ്ഞാൽ
നിന്റെ മനസ്സിനെ
അഴുക്കാക്കാൻ
പാകത്തിലുളള,
അതിന്റെ ശാന്തിയെ തച്ചുടക്കാൻ
പാകത്തിലുളള
മാരകായുധങ്ങളെ
പലപ്പോഴും നീ പണവും സമയവും
താൽപര്യവും കൊടുത്ത്
വാങ്ങുകയല്ലേ ചെയ്യുന്നത്.
പ്രകൃതിയുമായോ
നിന്റെ ചുറ്റുപാടുകളുമായോ
മറ്റു മനുഷ്യരോടായോ
അല്ലെങ്കിൽ നിന്നോട് തന്നെയുമായാ
ഉളള മനസ്റ്റിന്റേയും നാവിന്റേയും
ആശയ വിനിമയങ്ങൾ എന്ത് നൽകി
എന്ന് സ്വയം വിലയിരുത്തുക.
സന്തോഷവും സമാധാനവും
അല്ല ലഭിച്ചതെങ്കിൽ
എത്രയും പെട്ടെന്ന്
ആശയവിനിമയങ്ങൾ
അതിനായി പാകപ്പെടുത്തുക.

പേടിയെ തുരത്തുക. My diary. Khaleel Shamras

നീ പേടിയിൽ മുഴുകി
ഇരിക്കുമ്പോൾ
നിനക്ക് വരുന്ന ഫോൺവിളികൾ
പോലും എടുക്കാൻ
നിനക്ക് കഴിയില്ല.
കാരണം അപ്പോൾ ലോകം മുഴുവൻ
നീ കാണുന്നത്
ആ പേടിയെ മാത്രമായിരിക്കും.
നിനക്ക് ആശ്വാസവും
പതിവിധിയും പകരാനുള്ള 
സാഹചര്യങ്ങളെ കൂടി
അതിലൂടെ ഇല്ലാതാക്കുകയാണ്
നീ ചെയ്തത്.
പേടി നൈമിഷികം മാത്രമാവണം.
ബോംബു ഉണ്ട് എന്ന് സന്ദേശം ലഭിച്ച
 ഉടനെ അതിനെ
നശിപ്പിക്കാനും മാറ്റി പാർപ്പിക്കാനും
ശ്രമിക്കുന്ന പേലെ
പേടിയെ പെട്ടെന്ന്
നിർജ്ജീവമാക്കണം.
അക്കിയില്ലെങ്കിൽ
സന്തോഷവും സമാധാനവും
നിനക്ക് നഷ്ടപ്പെടും.

ഇപ്പോൾ കൺമുമ്പിലുള്ളത് ആസ്വദിക്കുക. My diary .Khaleel Shamras

ചുറ്റും ആസ്വദിക്കാൻ വിശാലമായ
ആകാശവും
കുളിർക്കാറ്റും
സാഗരങ്ങളും
മനുഷ്യ മനസ്സുകളും
ഒക്കെയുണ്ടായിട്ടും
നീ താഴോട്ട് നോക്കി
നിന്റെ പൊലിഞ്ഞുപോയ
ഇന്നലെകളെ കുറിച്ചോർത്ത്
ദു:ഖിച്ചിരിക്കുകയാണ്.
കണ്ണ് തുറക്കുക
ഈപ്പാൾ മുമ്പിലുളളത് ആസ്വദിക്കുക.

നെഗറ്റീവ് സന്ദേശങ്ങൾ മനസ്സിന് നൽകാതിരിക്കുകmy diary. Khaleelshamras

നെഗറ്റീവ് ശീലങ്ങൾ കുറക്കാനുളള
ഒരു സന്ദേശം നമ്മുടെ
ഉപബോധ മനസ്സിന് കൊടുത്താൽ
പോലും
നിന്റെ മനസ്സിനെ
ആ നെഗറ്റീവിൽ തന്നെ
കേന്ദ്രീകരിച്ചു നിൽക്കാൻ
പ്രേരിപ്പിക്കും.
അപ്പോൾ നെഗറ്റീവ് ആയി
ചിന്തിക്കുന്നവന്റെ
അവസ്ഥ പറയേണ്ടതില്ലപ്പോ.
നെഗറ്റിവ്  ശീലങ്ങൾ
ക്കുറച്ചു വരിക എന്നു പറയുന്നതിന്
പകരം
ഏതൊരു ഗൈറ്റീവ് ആണോ നീ
ഇല്ലായ്മ ചെയ്യാൻ
ആഗ്രഹിക്കുന്നത് അതിനു വിപരീതമായ
പോസിറ്റീവ് ശീലം
വളർത്താനുളള സന്ദേശം
മനസ്സിനു നൽകുക.
 കൂടെ  നെഗറ്റീവ് ചിന്തകൾ
ഒഴിവാക്കുകയും ചെയ്യുക.

Friday, November 13, 2015

ബാല മനസ്സ്.ശിശുദിന ഡയറി .ഖലീൽ ശംറാസ്

നാം പലതിലും കുട്ടികളെ കണ്ടാണ് പഠിക്കേണ്ടത്.
ഒരു പാട്  മാലിന്യങ്ങൾ കുന്നsഞ്ഞ് അശുദ്ധമായ
നമ്മുടെ മനസ്സുകളും ഒരുനാൾ  കുട്ടി മനസ്സായിരുന്നു
വെന്ന് നാം മറക്കാതിരിക്കുക.
അസൂയയുടേയും വിദ്വേഷത്തിന്റേയും
കോപത്തിന്റേയും  അ നീധിയുടേയുമൊക്കെ
മാലിന്യങ്ങൾ നീക്കം ചെയ്ത്
ശുദ്ധീകരിച്ചാൽ നമ്മുടെ മനസ്സ്
വീണ്ടും  നിശ്ക്കളങ്കമായ ആ ബാല മനസ്സ് ആയി.
അതിനു ശ്രമിക്കാതെ
നമ്മിലെ മാലിന്യങ്ങളെ കുട്ടികളുടെ
മനസ്സിലേക്കും സമർപ്പിക്കാനാണ്
നാം ശ്രമിക്കുന്നത്.
അത് മാറ്റുക.
നമ്മുടെ നിശ്കളങ്കമായ ബാല മനസ്സ് 
എന്നും എപ്പോഴും നിലനിർത്തുക.

പ്രമേഹമെന്ന വില്ലൻ. ലോക പ്രമേഹ ദിനം സന്ദേശം.DR KHALEELSHAMRAS MD.

നവംമ്പർ 14.
ലോക പ്രമേഹ ദിനം.

   ഒരു കാലത്ത് മനുഷ്യന്റെ ആയുസ്സ് കവർന്നെടുത്ത ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാന റോൾ നിർവ്വഹിച്ചിരുന്നത് പകർച്ചവ്യാധികൾ ആയിരുന്നുവെങ്കിൽ
ഇന്ന് അത് ജീവിത ശൈലി കൊണ്ടുളള ആരോഗ്യ പ്രശ്നങ്ങൾ ആണ്. അതിൽ ഏറ്റവും പ്രധാനപെട്ടത് പ്രമേഹമാണ്. പ്രധാനമായും മുന്നു തരം പ്രമേഹമാണ് കണ്ടു വരുന്നത് ഒന്നാമത്തേത് ടൈപ്പ് വൺ ആണ്. ഇൻസുലിനുമായി ബന്ധപ്പെട്ട പ്രമേഹം എന്നാണ് ഇതിനെ മുമ്പ് നാമകരണം ചെയ്തിരുന്നത്. ഇതിന്റെ ലക്ഷണങ്ങൾ കുട്ടിക്കാലം തൊട്ടേ കണ്ടു വരുന്നത്. പാൻക്രിയാസ് ഗ്രന്ധിയിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളിലെ  ഐലൈറ്റ് സെമുക്കൾക്കെതിരെ ആന്റിബോഡികൾ അഴിച്ചു വിടുന്ന അക്റമണമാണ്
ഇതിലേക്ക് വഴിയൊരുക്കുന്നത്. പിന്നെ രണ്ടാമത്തെ തരം  മുകളിൽ  ടൈപ്പ്  2
 പ്രമേഹമാണ്. മുന്നാമത്തേത് ഘർഭിണികളിൽ കണ്ടു വരുന്ന ജെസ്റ്റേഷനൽ ഡയബറ്റിസ് ആണ്.
   പ്രധാനമായും കണ്ടുവരുന്ന മൂന്നു തരം പ്രമേഹങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹമാണ് ഇന്ന്  മനുഷ്യ ജീവിതത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന ഭീകരൻ. ഒരു കാലത്ത് 45 വയസ്സ് കഴിഞവരിൽ മാത്രം കണ്ടിരുന്ന ടൈപ്പ് 2 എന്നുo ഇൻസാലിനുമായി ബന്ധമില്ലാത്ത പ്രമേഹം എന്നും നാമകരണം ചെയ്യപ്പെട്ടിരുന്ന ആ പ്രമേഹം ഇന്നു കുട്ടികളിൽ പോലും കണ്ടു വരുന്നുവെന്നത് ഒരു പരമ സത്യമാണ്. എത്രയും പെട്ടെന്ന് അതിനെ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ലോകത്തിന്റെ തന്നെ ആരോഗ്യ സുരക്ഷ അവതാളത്തിൽ ആവും.
      മനുഷ്യന്റെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ ആണ് ലോകത്തെ കീഴടക്കാൻ പ്രമേഹത്തിന് വാതിൽ തുറന്നു കൊടുത്തത്. മനുഷ്യന്റെ രണ്ട് കാലുകൾ നടക്കാനുളതാണ് എന്ന ബോധം മനുഷ്യൻ മറന്നു.ചെറിയൊരു യാത്രക്കു പോലും വാഹനങ്ങളില്ലാതെ പറ്റില്ല എന്ന അവസ്ത വന്നു.  വരുമാനത്തിന്റെ ഉറവിടം കാർഷിക മേഘലയിൽ നിന്നും വ്യവസായ മേഘലയിലേക്ക് മാറിയപ്പോൾ മനുഷ്യ ശരീരത്തിന്റെ ചലനങ്ങൾ കുറഞ്ഞു. അതിന് ആനുപാതികമായി തീറ്റി കുറഞ്ഞതുമില്ല എന്നു മാത്രമല്ല കൂടുകയും ചെയ്തു. ആ ഒരു ഗ്യാപ്പിലൂടെ പ്രമേഹം മനുഷ്യരെ കൂടുതൽ ആയി കീഴടക്കി കൊണ്ടുമിരുന്നു.
       രോഗലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ പ്രമേഹം പ്രത്യക്ഷപ്പെടാറുണ്ട്. നിത്യേനയുള്ള രക്ത പരിശോധയിലുടെ നിർണ്ണയിക്കാവുന്നതാണ്.  ചില രോഗികളിൽ അമിത  ദാഹവും ക്ഷീണവും കണ്ടു വരുന്നു. ചിലരിൽ കൂടെ കൂടെ അണുബാധ പ്രത്യക്ഷപ്പെടുന്നു. കുറികൾ ഉണങ്ങാൻ സമയമെടുക്കുന്നു. കാഴ്ചക്കുറവും വിശപ്പും ഒക്കെയായി മറ്റു  ചിലരിൽ ലക്ഷണങ്ങൾ കാണുന്നു.
   കുടുംബ പാരമ്പര്യവും അമിത രക്തസമ്മർദ്ധവും പൊണ്ണ തടിയും വ്യായാമമില്ലായ്മയും ഒക്കെ പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ആണ്.
   പ്രി ഡയബെറ്റിസ് എന്ന പ്രമേഹത്തിനു മുമ്പുള്ള അവസ്ഥ പ്രമേഹമായി ശ്രദ്ധിച്ചില്ലെങ്കിൽ മാറാവുന്നതാണ്.ഘർഭ സമയത്ത് അനുഭവ പ്പെടുന്ന ജെസ്റ്റേഷനൽ ഡയബറ്റിസും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ  പ്രമേഹമായി മാറും.

 ഒരു പരിധി വരെ വ്യായാമം കൊണ്ടും ഭക്ഷണ ക്രമീകരണം കൊണ്ടും മാറ്റാവുന്നതേയുള്ളു എന്നിട്ടും നിയന്ത്രണ വിധേയമായില്ലെങ്കിൽ മാത്രമേ ഇതിനോടൊപ്പം മരുന്നുകളും ഇൻസുലിനുമൊക്കെ നൽകാറുള്ളു. ശരീരത്തിന്റെ അമിത വണ്ണം കുറക്കൽ പ്രമേഹം നിയന്ത്രിക്കാൻ അനിവാര്യമാണ്.
  ഹൃദയാഘാതം ,പക്ഷാഘാതം, കിഡ്നിയുടെ തകരാറുകൾ, കാലിലെ മുറികൾ
തുടങ്ങിയ ഒരു പാട് ആരോഗ്യ  പ്രശ്നങ്ങൾക്ക്  പ്രമേഹം  ഒരു കാരണമാണ.
  ഇന്ന് ലോകത്ത് 415 മില്യൺ  പ്രമേഹ രോഗികൾ ഉണ്ട്.ഈ  പോക്കു പോയാൽ 204O ആവുന്നതോടെ ഇത് 640 മില്യൺ ആയി മാറും. ഒരോ 6 സെക്കന്റിലും  പ്രമേഹം കാരണം ഒരാൾ മരിക്കുന്നു ( 5 മില്യൺ മരണങ്ങൾ ) പതിനൊന്ന് മുതിർന്നവരിൽ ഒരാൾക്കെന്ന  പേരിൽ പ്രമേഹം കാണപ്പെടുന്നു.ആരോഗ്യ മേഘലയിലെ 12% വരുമാനം ഇന്ന്  പ്രമേഹ ചികിൽസക്കായി വിനിയോഗി

Thursday, November 12, 2015

ചിന്തകൾ ഭാവി പണിയുമ്പോൾ. My diary. Khaleel Shamras

നീ ചിന്തിക്കുന്ന ഓരോ ചിന്തയും
നിന്റെ ഭാവിയെ
പണിയുകയാണ്.
നീ ആഗ്രഹിക്കുന്നതും
ശാന്തിയും സമാധാനവും
അറിവും ഒക്കെ
നിറഞ്ഞ ഒരു ഭാവിയാണെങ്കിൽ
ഇന്നത്തെ നിന്റെ
ഓരോ ചിന്തയും
അതിനനുസരിച്ചാവണം.
ചീത്ത ചിന്തകൾ
ചീത്ത ശീലങ്ങളിലേക്കും
ചീത്ത ഭാവിയിലേക്കും
നയിക്കുന്നവയാകയാൽ
അവക്ക് നിന്റെ
മനസ്സിലിടം നൽകാതിരിക്കുക.

DR KHALEELSHAMRAS: സുനാമിയിലേക്ക് എടുത്തു ചാടിയാൽ. My diary. Khaleels...

DR KHALEELSHAMRAS: സുനാമിയിലേക്ക് എടുത്തു ചാടിയാൽ. My diary. Khaleels...: സുനാമി പോലെ കുത്തിയൊഴുകുന്ന തിരമാലയയിലേക്ക് നീന്തി കുളിക്കാൻ പോകുന്ന പോലെയാണ് കോചിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരോട് പ്രതികരിക്കുന്നത്. ...

അവരുടെ ഭൂപടം വെച്ച് അവരിലേക്ക്. My diary. Khaleel Shamras

  ഓരോ ഭൂപ്രദേശത്തിനും
അതിലെ ഓരോരോ
ഇടങ്ങളിലേക്ക്
നയിക്കുന്ന ഒരു ഭൂപടം ഉണ്ട്
എന്നതു പോലെ.
ഓരോ വ്യക്തിക്കും
അവരവരുടെ സ്വഭാവങ്ങളിലേക്കും
കോലങ്ങലേക്കും ഒക്കെ
നയിക്കുന്ന ഒരു ഭൂപടം
ഉണ്ട്.
അത് അവരവർ വളർന്നുവന്ന
സാഹചര്യങ്ങൾ അവർക്ക്
വരച്ചു കൊടുത്തതാണ്.
ഒരാളുടെ ഭൂപടം
അതയാളുടേത് മാത്രമാണ്.
ഇവിടെ മനുഷ്യർക്കിടയിലെ
പ്രശ്നം
സ്വന്തം ഭൂപടം വെച്ച്
മറ്റുളളവരിലെ ഇടങ്ങൾ
അന്വഷിക്കുന്നുവെന്നതാണ്.
അവരെ ആവരുടെ
ഭൂപടം വെച്ച് അറിയുക.
കുട്ടികളുടെ ഭൂപടം
വെച്ച് കുട്ടികളെ അറിയുക.
അല്ലാതെ മുതിർന്നവരുടേത് വെച്ച്
അവരിലേക്ക് യാത്ര ചെയ്യരുത്.
അതുപോലെ തന്നെയാണ്
ഒരോരോ സാഹചര്യങ്ങളിൽ
വളർന്ന വ്യക്തികളേയും
നീ മനസ്സിലാക്കേണ്ടത്
അവരുടെ ഭൂപടം
വെച്ചാവണം
അല്ലാതെ നിന്റേത്
വെച്ച്‌ കൊണ്ടാവരുത്.

സുനാമിയിലേക്ക് എടുത്തു ചാടിയാൽ. My diary. Khaleelshamras

സുനാമി പോലെ കുത്തിയൊഴുകുന്ന
തിരമാലയയിലേക്ക്
നീന്തി കുളിക്കാൻ പോകുന്ന പോലെയാണ്
കോചിച്ചു കൊണ്ടിരിക്കുന്ന
മനുഷ്യരോട്
പ്രതികരിക്കുന്നത്.
പ്രതികരിച്ചാൽ
ആ സുനാമിയിൽ
മുങ്ങി ചാവുന്നത്
നിന്റെ മനശ്ശാന്തി തന്നെയാവും.
അതു കൊണ്ട് കോപം
തണുക്കുന്നവരെ
അവരോട് പ്രതികരിക്കാതിരിക്കുക.
മനസ്സിനെ അതിൽ നിന്നും
മാറ്റി മറ്റേതെങ്കിലും
വഴിയെ തിരിച്ചുവിടുക.

ഞാനെന്ന ശക്തി. എന്റെ ചിന്തകൾ.ഖലീൽ ശംറാസ്

ശരിക്കും ഓരോ മനുഷ്യനും
തന്റെ ഉളളിൽ നിന്നും
പുറത്തോട്ട്
ചിന്തിക്കുകയാണേൽ
ഭൂമിയിൽ
ഒരേ ഒരു പൗരനേ ഉളളു.
അത് അവൻ തന്നെയാണ്.
ഓരോ വ്യക്തിയും ഞാൻ
എന്ന ഏറ്റവും ശക്തമായ
ഒരു ശക്തിയിൽ
ജീവിക്കുന്നവരാണ്.
പക്ഷെ  പലരും
ഞാനെന്ന ശക്തിയെ
ഫലപ്രദമായി വിനിയോഗിക്കുനില്ല
എന്നു മാത്രം.
ഞാനെന്ന ശക്തിക്കു
പുറത്തു നിന്നും
വേണ്ടാത്തതിനെയൊക്കെ
ഉളളിലേക്ക് വലിച്ചിട്ട്
ആ ശക്തിയെ  ക്ഷയിപ്പിക്കയാണ്.
സ്നേഹവും
കരുണയും
സന്തോഷവും
അറിവുമൊക്കെ
ഒരുപാട് നിറഞ്ഞ
നീന്നിലെ നീയെന്ന
ശക്തിയെ ഫലപ്രദമായി
വിനിയോഗിക്കുക .
ദൈവത്തിന്റെ
ശ്വാസത്തിൽ നിന്നും
ആത്മാവ് നൽകപ്പെട്ട
നിന്നെ പാഴാക്കാതിരിക്കുക.

പ്രതിസന്ധികളെ ചലചിത്രമാക്കുമ്പോൾ.my diary. Khaleelshamras.

നിന്റെ ജീവിതത്തിലെ
ഓരോ പ്രതിസന്ധിയേയും
നിന്റെ മനസ്സിന്റെ
അതി വിതുരതയിലുളള
ഒരു ലൊക്കേഷനിൽ
ഒരു ചലചിത്രമായി
ചിത്രീകരിക്കുക.
നിനക്ക് ഇഷ്ടമുളള ആരെ
വേണമെങ്കിലും
നിനക്കതിലെ
അഭിനേതാക്കൾ ആയി
തിരഞ്ഞെടുക്കാം.
ചിത്രീകരണം കഴിഞ്ഞ്
ഒരു നല്ല കാഴ്ചക്കാരനായി
നീ ആ ചലചിത്രം
ആസ്വദിക്കുക.
അതിലെ പാഠങ്ങൾ
പഠിക്കുക.
പക്ഷെ പിന്നീട്
ഒരിക്കലും അതിനെ
നിന്റെ ജീവിതമായി
കാണാതിരിക്കുക.
കണ്ട ഒരു ചലചിത്രമായി മാത്രം
കാണുക.

Thursday, November 5, 2015

ഭാഹ്യ കാഴ്ചകൾ നിനക്ക് നൽകുന്ന അനുഭൂതി. My diary. Khaleel Shamras

ഓരോ ജീവിത രംഗങ്ങളും
നിന്റെ മനസ്സിനു നൽകുന്ന
അനുഭൂതിയാണ്
നിനക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം.
എല്ലാവരേയും സുപ്രഭാതത്തിലെ
കുളിർക്കാറ്റ് ഉമ്മവെച്ച് തലോടി
പോവുന്നു.
മിക്കവരും അതു കാണാനേയും
കേൾക്കാതെയും പോവുന്നു.
അതിൽ നിന്നും
ആസ്വാദനം അനുഭവിച്ചറിയാതെ
പോവുന്നു.
ചിലർ വിലപ്പെട്ട ആ സമയം
ശരീരത്തിൽ
വാർത്തകളിലൂടെയും സംസാരത്തിലൂടെയും ചിന്തകളിലൂടെയും മറ്റും
മനസ്സിലേക്ക്
അതിനെ അശുദ്ധമാക്കിയ
വികാരങ്ങളെ
കുത്തിനിറക്കാൻ
ഉപയോഗിക്കുന്നു.
ഒരു ജീവിത സാഹചര്യത്തേയും
നിന്റെ മനസ്സിനെ കളങ്കപ്പെടുത്താനുളള ഉപാധിയാക്കാതിരിക്കുക.

കാത്തിരിപ്പിന്റെ സുഖം'My diary. Khaleel Shamras

പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയോ
അല്ലെങ്കിൽ
ഏതെങ്കിലും ഒരു ദിനത്തിനു വേണ്ടിയോ
ഉളള നിന്റെ കാത്തിരിപ്പ്.
നിന്റെ മനസ്സിൽ വരച്ചിടുന്ന
ചിത്രങ്ങളും
പകർത്തുന്ന രംഗങ്ങളും
അതിനെ കുറിച്ച്
പാടുന്ന പാട്ടുകളും
നിനക്ക് തരുന്ന
അനുഭൂതിയും സന്തോഷവും
അവരോ അല്ലെങ്കിൽ സംവേ മോ
വന്നണഞ്ഞാൽ
ലഭിക്കുന്ന സന്തോഷത്തിലും
വലുതാണ്.
അത് ആസ്വദിക്കുക
ആ ചിത്രീകരണങ്ങളെ
ഏറ്റവും മനോഹരങ്ങൾ അക്കുക.

വിടർന്ന പൂവും ജീവിക്കുന്ന നീയും. My diary, Khaleel Shamras

വിടർന്നു നിൽക്കുമ്പോഴേ
റോസാപുവിന്
നറുമണം പകർന്നു തരാൻ
കഴിയുകയുളളു.
അതുപോലെ
ജീവിക്കുമ്പോഴേ
നിനക്ക്
വാക്കുകൾ കൊണ്ടും
മനസ്സുകൊണ്ടും
നിദക്കപ്പുറത്തുളളവർക്കൊക്കെ
കരുണയും ബനേഹവും
സമാധാനവും ഒക്കെ
നൽകാൻ കഴിയുകയുളളു.
വിടർന്നു നിൽക്കുന്ന
റോസാപുവിന്
ഒരിക്കലും
ദുർഖന്ധം പകരാൻ കഴി യില്ല.
അതുപോലെ തന്നെയാവണം
ജീവിക്കുന്ന നീയും.
അതിൽ നിന്നും
അസൂയയുടേയോ കോപത്തിന്റേയോ
വിവേചനത്തിൻറേയോ
ദുർഗന്ധങ്ങളൊന്നും
പുറത്ത്  വരരുത്.

നീ മൗനിയാവുന്ന ദിനം.

ചുറ്റും മനുഷ്യരൊക്കെ അന്നും
പൊട്ടിച്ചിരിക്കും.
അല്ലെങ്കിൽ തർക്കിച്ചു കൊണ്ടിരിക്കും
പക്ഷെ ഞാനന്ന്
മൗനിയായിരിക്കും.
സ്വപ്നത്തിനോ ശ്വാസത്തിനോ
പോലും എത്തി നോക്കാൻ
കഴിയാത്തത്രയും
ഘടമായ മൗനത്തിലായിരിക്കും
ഞാൻ.
അതെന്റെ അവസാനത്തെ
മയക്കമാണ്.
ഭൂമിയിൽ കേൾക്കാനുളളതൊക്കെ കേട്ട്
കാണാനുളളതൊക്കെ കണ്ട്
ആസ്വദിക്കാനുളളതൊക്കെ ആസ്വദിച്ച്
നീ മയങ്ങും.
എന്റെ മരണമെന്ന മയക്കത്തിലേക്കുളള
ഇന്നും ഞാൻ ചെന്നെത്തിയിട്ടില്ലാത്ത
ആ നിശബ്ദതയിൽ
ഞാൻ അലിയുന്നതിനു മുമ്പേ
എനിക്ക് ഈ ഭൂമിയിൽ
നല്ലതു മാത്രം കുറിച്ചിടണം.
അസൂയയോ പകയോ ഇല്ലാതെ
വിവേചനമോ വർഗ്ഗീയതയോ ഇല്ലാതെ
മുശിപ്പില്ലാതെ ജീവിക്കണം.
അതിനെന്നെ അനുവദിക്കുക.
എനിക്കൊരു ശത്രുവിനെ കാട്ടി തരാതിരിക്കുക,
മനുഷ്യരെ അവർ തന്നെയുണ്ടാക്കിയ
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ
കീറി മുറിക്കാൻ
എന്നോട് പറയാതിരിക്കുക.

നിന്നോട് കോപിക്കപ്പെടുമ്പോൾ. My diary. Khaleelshamras

നീ  മറ്റൊരാളാൽ
പരിഹസിക്കപ്പെടുകയോ
പേടിപ്പിക്കപ്പെടുകയോ
ആണെങ്കിൽ
അതിനർത്ഥം
നീ അതിൽ മനംനൊന്ത്
മനസ്സ് അസ്വസ്ഥമാക്കണമെന്നല്ല
മറിച്ച്
നീ എങ്ങിനെയൊക്കെ
ആവരരുത്
എന്നത് അവരിലൂടെ
നിന്നെ കാണിക്കപ്പെടുകയാണ്.
പിന്നെ നിന്റെ
ജീവിതമാവുന്ന
വൃക്ഷത്തിൽ നിന്നും
ഫലഭൂയിഷ്ടമായ
കായ്കനികൾ
ഉൽപ്പാദിപ്പിക്കാനുള്ള
നല്ല വളങ്ങൾ
വിതരണം ചെയ്യപ്പെടുകയുമാണ്.
അവയെ ഫലപ്രദമായി
വിനിയോഗിക്കുക
വളമാക്കി.
അല്ലാതെ അതെടുത്ത്
ഭക്ഷിക്കരുത്.

വിജയികളെ ആശംസിക്കുമ്പോൾ. My diary. Khaleel shamras

മനുഷ്യമനസ്സിൽ eപടിയോ
ദു:ഖമോ കോപമോ
ഒരിത്തിരി പോലും
ഇല്ലാത്ത അവസ്ഥയാണ്
നീ സന്തോഷിക്കുന്ന
നിമിഷങ്ങൾ.
വിജയങ്ങൾ
അത്തരം സന്തോഷകരമായ
അവസ്ഥ
മനുഷ്യ മനസ്സിൽ സൃഷ്ടിക്കും.
ജയിച്ചവർ സന്തോഷിക്കുക
ആ സന്തോഷം
മറ്റുളളവരെ ദു:ഖിപ്പിക്കാനോ
പേടിപ്പിക്കാനോ ആവരുത്.
അങ്ങിനെയായാൽ
ആ സന്തോഷം ആസ്വദിക്കാൻ
കഴിയില്ല.
ഇനി തോറ്റവരോ
തോൽവി ദുഖിക്കാനുളളത്
അല്ല.
മറിച്ച് വളരാനുളളത് ആണ്.
ജയിച്ചവരെ അഭിനന്ദിക്കുക
ആ അഭിനന്ദനം
ജയിച്ച മനസ്സിലെ സന്തോഷം
അഭിനന്ദിച്ചവരിലേക്ക്
കൊണ്ടുവരും.

Wednesday, November 4, 2015

പരാജയം എന്നതില്ല.My diary. Khaleelshamras.

പരാജയം എന്നതൊന്ന് ഇല്ല.
നടക്കുന്നത്  അവലോകനങ്ങളും പ്രതികരണങ്ങളുമാണ്
എങ്ങിനെയൊക്കെ ചെയ്താൽ
എങ്ങിനെയൊക്കെ ആവില്ല എന്ന
വിലയിരുത്തലാണ് നടക്കുന്നത്.
അതിനെ പരാജയമായി  വിലയിരുത്തിയതാണ്
നിന്റെ തെറ്റ്.
ഏതൊക്കെ മാച്ചു കളയണം എന്നും
വിജയത്തിലേക്കെത്താൻ
എന്തൊക്കെ പുതുതായി ചേർക്കണമെന്നുമുളള
വിലയിരുത്തലുകളാണ്
അവിടെ നടക്കുന്നത്.

ജീവിതം ആസ്വദിക്കാൻ.

യഥാർത്ഥത്തിൽ നീ പേടിക്കുമ്പോൾ
വിരണ്ടോടുന്നത് നിന്റെ
സമാധാനമാണ്.
നീ കോപിക്കുമ്പോൾ
അതിൽ വെന്തു ചാവുന്നത്
നിന്റെ സന്തോഷമാണ്.
ദു:ഖ ത്തിന്റെ കണ്ണുനീർ
പുഴയിൽ
ഒലിച്ചു പോവുന്നത്
നിന്റെ ശാന്തിയാണ്.
നിന്നെ ഇല്ലാതാക്കുന്ന
ഇത്തരം വികാരങ്ങളെ
നിയന്ത്രിക്കുക.
ജീവിതം ആസ്വദിക്കാൻ.

വലിയ അനുഗ്രഹത്തിനുളള നന്ദി. My diary. Khaleel Shamras

ഇപ്പോൾ നീ അനുഭവിക്കുന്ന
ഏറ്റവും വലിയ അനുഗ്രഹം
ഈ ഒരു നിമിഷം
നീ ജീവിക്കുന്നു
എന്നതാണ്.
നീന്റെ ഈ നിമിഷത്തെ
ചിന്തയേയും
പ്രവർത്തിയേയും
ഒന്നു നിരീക്ഷിച്ചു നോക്ക്.
ഇത്രയും വലിയ അനുഗ്രഹത്തിന്
നന്ദിയായി
നൽകാൻ പാകത്തിലുളളവയാണോ
അവ.
അല്ലെങ്കിൽ
ആ വലിയ അനഗ്രഹത്തിനുളള
നന്ദിയായി ജീവിതത്തെ
പാകപ്പെടുത്തുക.

തിരഞെടുപ്പ് ദിനം.my diary. Khaleel shamras

ജാതി മത രാഷ്ട്രീയ ബേധമന്യേ
എല്ലാവരും ഒത്തുകൂടുന്ന
ആഘാഷ ദിനമാണ്
തിരഞ്ഞെടുപ്പ് ദിവസം.
നാട്ടുകാർക്കും കൂട്ടുകാർക്കും
ബന്ധുക്കൾക്കുമെല്ലാം
പരസ്പരം ഒത്തു കൂടി
സ്നേഹം പങ്കുവെക്കാൻ
ലഭിക്കുന്ന
സുവർണാവസരമാണ്
തിരഞെടുപ്പ് ദിനം.
സ്വന്തം ആദർശത്തെ മുറുകെ
പിടിച്ചു കൊണ്ടു തന്നെ
മൽസരത്തിലെ
എതീർനിരയേയും സ്നേഹിക്കുക.
പക തീർക്കാനല്ല മറിച്ച്
വരും ദിവസങ്ങളിൽ
മനസ്സിൽ സ്നേഹത്തിന്റെ
ഊർജജം നിറക്കാൻ
ഈ ദിനങ്ങൾ ഉപയോഗപ്പെടുത്തുക.
കാരണം നാട്ടിലെ പ്രിയപ്പെട്ട പലരേയും
വീണ്ടും ഒരിക്കൽ കണ്ടുമുട്ടാൻ
അടുത്ത തിരഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.
ഇവിടെ എതിരാളികളും അനുകൂലികളുമില്ല.
ഏതെങ്കിലും ഒരു കക്ഷിയെ അമിതമായി സ്നേവിച്ചവരേ ഉള്ളു.
ഓരോ പോട്ടും വിരിയുന്നത് ആ സ്നേഹത്തിൽ നിന്നുമാവണം
അല്ലാതെ മറ്റൊരു കക്ഷി യോടുള്ള പകയിൽ നിന്നും ആവരുത്.
കാണുന്നവർക്കൊക്കെ ഒരു പുഞ്ചിരി സമ്മാനിക്കുക.
അയാളുടെ പാർട്ടിയുടെ കൊടിയുടെ കളർ നോക്കാതെ
ഹൃദയത്തിലെ സ്നേഹത്തിലേക്ക് നോക്കി.

Tuesday, November 3, 2015

ജനപ്രതിനിധി.my diary. Khaleelshamras

സുഹത്തെ സേവിക്കാൻ
അനുയോജ്യരായവരെ
കണ്ടെത്തി
അവരെ ജനപ്രതിനിധികൾ
ആക്കാനാണ്
രാഷ്ട്രീയ പാർട്ടികൾ
ക്രിക്കേണ്ടത്.
പക്ഷെ ഇവിടെ സംഭവിക്കുന്നത്
നേരെ തീരിച്ചാണ്.
അജയ്യരായി വാഴാൻ
ആഗ്രഹിച്ച ചിലർ
രാഷ്ട്രീയ പാർട്ടികളെ
അവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി
ഉപയോഗപ്പെടുത്തുന്നു എന്നതാണ്.
അതിനായി മനുഷ്യർ
ഉപകരണങ്ങൾ ആവുന്നു.

Monday, November 2, 2015

പിശുക്കൻ. My diary. Khaleel Shamras

പണമുണ്ടായിട്ടും
പണമില്ലാത്തവർക്ക് പണം കൊടുക്കാത്തവൻ
പിശുക്കൻ.
അറിവുണ്ടായിട്ടും
അറിവു പകർന്നു കൊടുക്കാത്തവൻ
പിശുക്കൻ.
അധ്വാനിക്കാൻ കഴിഞ്ഞിട്ടും
അധ്വാനിക്കാത്തവൻ
പിശുക്കൻ.
നൻമകൾക്ക്‌
പ്രേരിപ്പിക്കാത്തവൻ
പിശുക്കൻ.
എവിടെയൊക്കെ
നീ പിശുക്കൻ ആണെന്ന്
കണ്ടെത്തി
പിശുക്കിൽ നിന്നും
മോചിതനാവുക.

എന്തും നേടിയെടുക്കാം.my diary. Khaleelshamras

ലോകത്ത് ആരെങ്കിലും
ഒരാൾ എന്തെങ്കിലും
നേടിയെടുത്തിട്ടുണ്ടെങ്കിൽ
അതോ അതിലപ്പുറമുളളതോ
ആർക്കും നേടിയെടുക്കാവുന്നതാണ്.
അലസതയെ ഓട്ടിയകറ്റി
എപ്പോഴും പ്രയത്നിക്കണമെന്നു മാത്രം.
അതോടൊപ്പം
മനസ്സിൽ
നേടിയെടുത്തു വെന്ന
ഉറപ്പും ഉണ്ടാവണം.

വൃത്തികെട്ടവനും നല്ലവനും.my diary. Khaleel shamras

എല്ലാവരുടേയും ശരീരത്തിൽ
ഒരേ അവയവങ്ങൾ
ഒരേ രീതിയിൽ
മാറി മാറി വരുന്ന
വികാരങ്ങൾ അടങ്ങിയ
അത്മാവുകൾ.
നിർമ്മിക്കപ്പെട്ടത്
ഒരേ രീതിയിലുളള
കോശങ്ങൾ കൊണ്ട്.
പിന്നെന്തിനാ നാം
പണത്തിന്റേയും
പദവിയൂesയും
ജാതിയുടേയും
മറ്റു പലതിന്റേയും
പേരിൽ
മനുഷ്യരെ
രണ്ടു തരക്കാരായി കാണുന്നത്.
അങ്ങിനെ നീ കാണുന്നുവെങ്കിൽ
നീ ഈ ഭൂമിയിൽ
ഏറ്റവും വൃത്തിക്കെട്ട മനുഷ്യൻ
ആണ്.
അങ്ങിനെ കാണുന്നില്ലെങ്കിൽ
നീ പക്വതയുളള
നല്ല മനുഷ്യനും.

ചിന്തകൾ കൊണ്ട് മായാജാലം. My diary. Khaleel Shamras

നിനക്ക് എപ്പോഴും മായാജാലം കാട്ടാൻ,
ജീവിതത്തിൽ വിസ്മയങ്ങൾ തീർക്കാൻ
നിനക്ക് കുട്ടിനായി
നിന്റെ ചിന്തകൾ ഉണ്ട്.
നിന്റെ ചിന്തകൾ എത്ര മനോഹരമാവുന്നുവോ
അത്രക്കണ്ട് മനോഹരമാവും
നിന്റെ ജീവിതവും.
പക്ഷെ നീ അത് ഉപയോഗപ്പെടുത്തുന്നില്ല
എന്നതാണ് വാസ്തവം.
ആനുകാലിക വിവാദങ്ങളും,
വ്യക്തി വൈരാഗ്യങ്ങളും
അസൂയയുമൊക്കെയായി
നീ ആ ചിന്തകളെ
മലിനമാക്കുകയാണ്.
നിന്റെ മാത്രം
സമ്പാദ്യമായ നിന്റെ ചിന്തകളെ
ഒരാൾക്കും അടിമപ്പെടുത്തരുത്.
നീ അവസരം
ഒരുക്കി കൊടുത്താലല്ലാതെ
സാധ്യതയില്ലാത്ത
നിന്റെ മനസ്സും
അതിലെ ചിന്തകളും
നല്ലതിനു മാത്രം ഉപയോഗപ്പെടുത്തുക.
നിനക്ക് സമധാനം
നിലനിർത്താൻ
സഹായകരമല്ലാത്ത ചിന്തകളെ
ഉപേക്ഷിക്കുക.

നീ അവരിൽ വിതക്കുന്നത്.my diary. Khaleelshamras

വരുന്നവർക്കും സംസാരിക്കുന്നവർക്കുമൊക്കെ
നീ നിന്നെയാണ് നൽകുന്നത്.
നിന്റെ മനസിന്റെ ഭൂപ്രദേശങ്ങളിൽ
നിന്റെ സ്വഭാവങ്ങളാവുന്ന
വൃക്ഷങ്ങളിലെ
കായ്കനികൾ ആണ് നൽകുന്നത്.
അവ അവർ രുചിക്കുന്നു.
ബാക്കി വരുന്ന വിത്ത്
അവർ തങ്ങളുടെ ഭൂമിയിൽ
വിതക്കുന്നു.
ആ ഫലം അവർക്കു
രുചി നൽകിയതും
വിത്ത് നല്ല തയ്കൾക്ക്
ജൻമം കൊടുത്തതും ആവണമെങ്കിൽ
നല്ലതേ നിന്നിൽ നിന്നും
ഉണ്ടാവാൻ പാടുളളു.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...