പ്രമാണത്തിലേക്ക് മSണ്ടുക അല്ലാതെ കൈകാര്യം ചെയ്യുന്നവരിലേക്കല്ല. My diary. Khaleel shamras

വർഗീയവും ജാതീയതയും ഒക്കെ
മനുഷ്യനെ രണ്ടു തട്ടിൽ
നിർത്താൻ
ആരെങ്കിലും ഒരു കാരണമാക്കുന്നുവെങ്കൽ
ഒരിക്കലും
അവരെത്ര വേദം വായിക്കുന്നവരാണെങ്കിലും
അവരെ മതത്തിന്റെ
ആചാര്യൻമാരായോ
വാക്‌താക്കളായോ
കാണാതിരിക്കുക.
അവർ സാമ്പത്തിക ,അധികാര
താൽപര്യങ്ങൾക്കായി
ഒരു പാട് ആചാര്യൻമാർ
നന്മ നിറഞ മനസ്സിൽ നിന്നും
പടുത്തുയർത്തിയ,
ഒരു പാട് ഹൃദയങ്ങളിൽ
സമാധാനത്തിന്റെ
വസന്തം തീർത്ത
ഈ നിയമ സംഹിതകളെ
ഉപയോഗപ്പെടുത്തുകയാണ്.
ഇത്തരം സ്വാർത്ഥ
താൽപര്യക്കാരുടെ
കരങ്ങളിലെ ആയുധമായി
ഇന്ന് മതങ്ങൾ മാറി എന്നത്
വസ്തുതയാണ്.
അതുകൊണ്ടാണ്
മനസ്സിൽ സമാധാനവും
പ്രവർത്തിയിൽ നൻമയും
സമൂഹത്തിൽ ഐക്യവും
ഉണ്ടാക്കുന്നതിന്
പകരം അശാന്തിയും
തിൻമയും വിവേചനവും
വർഗ്ഗീയതയുമൊക്കെ
അരങ്ങു തകർക്കുന്നത്.
മതത്തിലേക്ക് മടങ്ങുക
അതിന്റെ ആചാര്യൻമാരിലേക്കും
വേദങ്ങളിലേക്കും
അല്ലാതെ
കാര്യലാഭത്തിനുവേണ്ടി
അതിനെ കൈകാര്യം ചെയ്യുന്ന
കപടൻമാരിലേക്കല്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്