നരച്ചു വരുന്ന താടി രോമങ്ങൾ ഓർമ്മിപ്പിക്കുന്നത്.my diary. Khaleelshamras

വർദ്ധിച്ചു വരുന്ന
നരച്ച താടി രോമങ്ങൾ
നിന്നെ ഓർമ്മിപ്പിക്കുന്നത്
ജീവിതത്തിൽ എല്ലാം മതിയാക്കാനായി
എന്നല്ല.
മറിച്ച്
അത് നിന്നിൽ ഏൽപ്പിക്കുന്നത്
കൂടുതൽ വലിയ
ഉത്തരവാദിത്വങ്ങൾആണ്.
മനുഷ്യർക്ക്
മാതൃകയാക്കാൻ പാകത്തിലുളള
നൻമ നിറഞ ജീവിതം
കാഴ്ച വെക്കേണ്ടതിലേക്കാണ്.
മരണ ദിവസം ജീവിതം
അവസാനിക്കുകയുളളു.
അതിനു മുമ്പേ
പ്രായമായി വരുന്നുവെന്ന
പേരും പറഞ്ഞ്
എല്ലാം അവസാനിപ്പിക്കരുത്.
മരണം വരെ മനസ്സിന്റെ യൗവനം
നില നിർത്തി
ഏറ്റവും നല്ല മനുഷ്യനായി
അസൂയയും പകയും
വിവേചനവും ഒന്നുമില്ലാതെ
ജീവിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras