ഭരണകൂട ഭീകരത.my diary. Khaleelshamras

ഭരണകൂടം
നീധിയുടേയും ഐക്യത്തിന്റേയും
പക്ഷത്ത്
കേവലം വാക്കുകൾ കൊണ്ടല്ലാതെ
അതിന്റെ ആത്മാവു കൊണ്ട്
നിലകൊളളാതിരിക്കുമ്പോൾ,
നാട്ടിൽ ഭരണകൂടത്തിന്റെ
ഒരറിവു പോലും
ഇല്ലാതെ നടക്കുന്ന
പ്രശ്നങ്ങളൊക്കെ
ഭരണകൂടത്തിന്റെ
പേരിൽ എഴുതപ്പെടും.
ഇനി അതിന്
ജാതിയും മതവും നോക്കാതെ,
നീതിയുക്തമായ നടപടികൾ
എടുക്കാതിരിക്ക കൂടിയാവുമ്പോൾ
അത് കൂടുതലായി
ഭരണകൂടത്തിന്റെ തന്നെ
നടപടിയായി മാറും.
ഇനി ഭരണാധികാരികൾ
മറയില്ലാതെ
ഉളളിലെ
വികാരങ്ങളെ പുറത്തു
പറഞ്ഞു പോവുക കൂടി ചെയ്താൽ
ഭരണകൂടം ചെയ്ത
നല്ലതിനെയൊക്കെ
മാച്ചു കളഞ്ഞ്
ഇതൊക്കെ തന്നെയാണ്
ഭരണം എന്ന്
ലോകം മുഴുവനും പ്രചരിക്കപ്പെടും.
ഉണ്ടാക്കിയെടുത്ത
നല്ല പേരുകളെയെല്ലാം
അത് ഇല്ലാതാക്കുകയും
പകരം ചീത്ത പേര്
കറിക്കപ്പെടുകയും ചെയ്യും.
എല്ലാവരേയും ആത്മാർത്ഥമായി
സ്നേഹിച്ച്,
സമാധാനവും നീധിയും
മുഖമുദ്രയാക്കി
ഭരണചക്രം തിരിക്കാൻ തയ്യാറാവുക.
അപ്പോൾ ഒന്നിന്റേയും
ഉത്തരവാദിത്വം
ഭരണകൂടത്തിന്റെ മേൽ
ചാർത്തപ്പെടില്ല.
ക്രുരത ചെയ്തവരെ
ആത്മാർത്ഥമായി
ശിക്ഷിക്കാൻ
തയ്യാറായാൽ
ഇനി ഒരാളും
അങ്ങിനെ ആവർത്തിക്കില്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras