സംസാരത്തിൽ സൂക്ഷ്മത പാലിക്കുക. My diary. Khaleel Shamras

ആവശ്യമുളളയിsത്ത്
ആവശ്യമുളളത് മാത്രം പറയുക.
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തിയ
പല ചർച്ചകളും ശരിക്കും
നീ സ്വയം വരുത്തിവെച്ചതാണ്.
മറ്റൊരാൾക്ക് അറിയാൻ താൽപര്യമില്ലാത്തതും
എന്നാൽ നിനക്ക് അറിയിക്കാൻ
താൽപര്യമുളളതുമായ
വിഷയങ്ങൾ
ചർച്ചക്ക് വരുമ്പോൾ
അവിടെ തർക്കങ്ങൾ വരുന്നു.
പലപ്പോഴും അറിവിനേക്കാൾ
വികാരങ്ങളാണ്
നിന്നെ അതിനെ പ്രേരിപ്പിക്കുന്നത്
എന്നതിനാൽ
അറിവില്ലാതെ പ്രതിരോധിക്കേണ്ടി വരുന്നു.
അറിയില്ല എന്നു പറയാനുളള
ആർജ്ജവവും ആ നിമിഷങ്ങളിൽ
നിനക്ക് ഇല്ലാത്തതിനാൽ.
അതിന്റെ പരിണിതി
മനസ്സമാധാനം നഷ്ടപ്പെടുക
എന്നതിലേക്ക് എത്തപ്പെടുന്നു.
അതുകൊണ്ട്
സംസാരത്തിൽ സൂക്ഷ്മത പാലിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്