സമാധാനത്തിന്റെ മാനസിക ഭൂപടം. My diary. Khaleel Shamras.

പുതിയ പുതിയ വഴികൾ
നിർമ്മിക്കപ്പെട്ടത് നീ അറിഞ്ഞില്ല.
അതും  കോടാനുകോടി എളുപ്പ വഴികൾ.
ഇപ്പോഴോ എന്നോ
നിന്നിലെ തെറ്റിദ്ധാരണളും
നീ വളർന്ന സാഹചര്യങ്ങളും
 നിന്റെ സംസ്കാരവും
സ്വാർത്ഥതയും
ഒക്കെ നിനക്കു വരച്ചു തന്ന
അതേ മാനസിക ഭൂപടം ഉപയോഗിച്ച്
വ്യക്തികളിൽ നിന്നു വ്യക്തികളിലേക്കും
സംഭവങ്ങളിലേക്കുമൊക്കെ
യാത്ര ചെയ്യുകയാണ്.
ഓരോ വ്യക്തിലേക്കും നീ യാത്ര  തിരിക്കുമ്പോൾ
നിന്റെ മനസ്സിലെ  ഭൂപടം
അവന്റെ ജാതിയിലേക്കും
രാഷ്ട്രീയ, സംഘടനാ കാഴ്ചപ്പാടുകളിലേക്കും,
സമ്പത്തിലേക്കും വർണ്ണത്തിലേക്കും
അങ്ങിനെ വേണ്ടാത്ത പലതിലേക്കുമാണ്
നിന്നെ കൊണ്ടുപോവുന്നത്.
എവിടെയോ വെച്ച് നിന്റെ മനസ്സിൽ
കുറിക്കപ്പെട്ട തെറ്റായ ഭൂപടം
നിന്റെ   വേണ്ടാത്ത വഴികളിലുടെ സഞ്ചരിപ്പിച്ച്
അവസാനം അശാന്തിയുടെ കുഴിയിൽ ചാടിപ്പിക്കുകയാണ്.
കോടാനുകോടി നെരുമ്പുകൾ തലച്ചോറിൽ
സംഗമിച്ച് അതിലും എത്രയോ മടങ്ങ്
നേരായ ഭൂപടങ്ങൾ ഉണ്ടാക്കാൻ
കഴിയുന്ന നീ
അതിനൊന്ന് ശ്രമിക്കാൻ പോലും  തയ്യാറാവുന്നില്ല.
സമാധാനത്തിന്റെ വഴിയിൽ
ജീവിതത്തെ മുന്നോട്ട് നയിക്കാൻ
നീ നിന്റെ  ചിന്തകളുടെ ഘടനമാറ്റി
തലച്ചോറിലെ
സ്നേഹത്തിcന്റയും സത്യത്തിന്റേയും അറിവിന്റേയും
ഒക്കെ വർണ്ണങ്ങളിൽ  മനസ്സിൽ തീർത്ത
എളുപ്പത്തിൽ മറ്റൊരാളിലേക്ക്
എത്താൻ കഴിയുന്നതും
തിരിച്ച് നിന്നെ  സംതൃപ്തിയുടേയും
സമാധാനത്തിന്റേയും  വീട്ടിൽ തിരിച്ചെത്തിക്കുന്നതുമായ
നല്ല മാനസിക ഭൂപടങ്ങളെ
മാനദണ്ഡമാക്കുക.
അതിനനുസരിച്ച് സമൂഹത്തിലൂടെ
മുന്നേറുക.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്