Thursday, October 29, 2015

സമാധാനത്തിന്റെ മാനസിക ഭൂപടം. My diary. Khaleel Shamras.

പുതിയ പുതിയ വഴികൾ
നിർമ്മിക്കപ്പെട്ടത് നീ അറിഞ്ഞില്ല.
അതും  കോടാനുകോടി എളുപ്പ വഴികൾ.
ഇപ്പോഴോ എന്നോ
നിന്നിലെ തെറ്റിദ്ധാരണളും
നീ വളർന്ന സാഹചര്യങ്ങളും
 നിന്റെ സംസ്കാരവും
സ്വാർത്ഥതയും
ഒക്കെ നിനക്കു വരച്ചു തന്ന
അതേ മാനസിക ഭൂപടം ഉപയോഗിച്ച്
വ്യക്തികളിൽ നിന്നു വ്യക്തികളിലേക്കും
സംഭവങ്ങളിലേക്കുമൊക്കെ
യാത്ര ചെയ്യുകയാണ്.
ഓരോ വ്യക്തിലേക്കും നീ യാത്ര  തിരിക്കുമ്പോൾ
നിന്റെ മനസ്സിലെ  ഭൂപടം
അവന്റെ ജാതിയിലേക്കും
രാഷ്ട്രീയ, സംഘടനാ കാഴ്ചപ്പാടുകളിലേക്കും,
സമ്പത്തിലേക്കും വർണ്ണത്തിലേക്കും
അങ്ങിനെ വേണ്ടാത്ത പലതിലേക്കുമാണ്
നിന്നെ കൊണ്ടുപോവുന്നത്.
എവിടെയോ വെച്ച് നിന്റെ മനസ്സിൽ
കുറിക്കപ്പെട്ട തെറ്റായ ഭൂപടം
നിന്റെ   വേണ്ടാത്ത വഴികളിലുടെ സഞ്ചരിപ്പിച്ച്
അവസാനം അശാന്തിയുടെ കുഴിയിൽ ചാടിപ്പിക്കുകയാണ്.
കോടാനുകോടി നെരുമ്പുകൾ തലച്ചോറിൽ
സംഗമിച്ച് അതിലും എത്രയോ മടങ്ങ്
നേരായ ഭൂപടങ്ങൾ ഉണ്ടാക്കാൻ
കഴിയുന്ന നീ
അതിനൊന്ന് ശ്രമിക്കാൻ പോലും  തയ്യാറാവുന്നില്ല.
സമാധാനത്തിന്റെ വഴിയിൽ
ജീവിതത്തെ മുന്നോട്ട് നയിക്കാൻ
നീ നിന്റെ  ചിന്തകളുടെ ഘടനമാറ്റി
തലച്ചോറിലെ
സ്നേഹത്തിcന്റയും സത്യത്തിന്റേയും അറിവിന്റേയും
ഒക്കെ വർണ്ണങ്ങളിൽ  മനസ്സിൽ തീർത്ത
എളുപ്പത്തിൽ മറ്റൊരാളിലേക്ക്
എത്താൻ കഴിയുന്നതും
തിരിച്ച് നിന്നെ  സംതൃപ്തിയുടേയും
സമാധാനത്തിന്റേയും  വീട്ടിൽ തിരിച്ചെത്തിക്കുന്നതുമായ
നല്ല മാനസിക ഭൂപടങ്ങളെ
മാനദണ്ഡമാക്കുക.
അതിനനുസരിച്ച് സമൂഹത്തിലൂടെ
മുന്നേറുക.Wednesday, October 28, 2015

സംസാരത്തിൽ സൂക്ഷ്മത പാലിക്കുക. My diary. Khaleel Shamras

ആവശ്യമുളളയിsത്ത്
ആവശ്യമുളളത് മാത്രം പറയുക.
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്തിയ
പല ചർച്ചകളും ശരിക്കും
നീ സ്വയം വരുത്തിവെച്ചതാണ്.
മറ്റൊരാൾക്ക് അറിയാൻ താൽപര്യമില്ലാത്തതും
എന്നാൽ നിനക്ക് അറിയിക്കാൻ
താൽപര്യമുളളതുമായ
വിഷയങ്ങൾ
ചർച്ചക്ക് വരുമ്പോൾ
അവിടെ തർക്കങ്ങൾ വരുന്നു.
പലപ്പോഴും അറിവിനേക്കാൾ
വികാരങ്ങളാണ്
നിന്നെ അതിനെ പ്രേരിപ്പിക്കുന്നത്
എന്നതിനാൽ
അറിവില്ലാതെ പ്രതിരോധിക്കേണ്ടി വരുന്നു.
അറിയില്ല എന്നു പറയാനുളള
ആർജ്ജവവും ആ നിമിഷങ്ങളിൽ
നിനക്ക് ഇല്ലാത്തതിനാൽ.
അതിന്റെ പരിണിതി
മനസ്സമാധാനം നഷ്ടപ്പെടുക
എന്നതിലേക്ക് എത്തപ്പെടുന്നു.
അതുകൊണ്ട്
സംസാരത്തിൽ സൂക്ഷ്മത പാലിക്കുക.

ഓരോ നിമിഷവും സംഭവിച്ചുകൊണ്ടിരിക്കുന്ന മരണം. My diary. Khaleelshamras

നിന്റെ ശരീരത്തിൽ ഓരോ നിമിഷവും എത്രയെത്ര കോശങ്ങൾ
ആണ് മരിച്ചു കൊണ്ടിരിക്കുന്നത്
പ്രോഗ്രാം ചെയ്യപ്പെട്ട രീതിയിലും
അല്ലാതെയുമായി
അവയൊക്കെ
ഓരോ നിമിഷവും
തങ്ങളുടെ ജീവിതം വിട്ട് പോവുകയാണ്.
രക്താണുക്കളാവട്ടെ,
തലeച്ചാറിലെ ന്യൂറോണുകൾ ആവട്ടെ,
കിഡ്നിയിലെ നെഫ്റോണുകൾ
മറ്റേതു കോശവുമാവട്ടെ അവക്ക്
നിശ്ചയിക്കപ്പെട്ട ദൗത്യങ്ങൾ
നിർവ്വഹിച്ച്
നിന്നെ പോലും വേദനിപ്പിക്കാതെ
യാത്രയാവുകയാണ്.
ഇതു പോലെ
നിന്റെ ശരീരത്തിലെ
മൊത്തം കോശങ്ങളും
ഒരുമിച്ച്
യാത്രയാവുന്ന ദിവസമാണ്
നിന്റെ മരണ ദിവസം.
എല്ലാ നിമിഷവും
നിന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന
ഒന്നിന്റെ അന്ത്യദിവസമാണ്
അത്.
അതും പേടിച്ച്
ജീവിക്കുന്ന ഈ നിമിഷത്തിൽനിന്നും
തിരിച്ചോടുകയല്ല വേണ്ടത്.

ബോണസ് ജീവിതം.my diary. Khaleel Shamras

എല്ലാവരും തങ്ങളുടെ ആയുർദൈർഘ്യം
കുട്ടി കിട്ടാനുളള
ബദ്ധപ്പാടിലാണ്.
പക്ഷെ കൂട്ടി കിട്ടിയിട്ട്
എന്തൊക്കെയാണ് ചെയ്യേണ്ടത്
എന്ന് മാത്രം
നിശ്ചയമില്ല.
മുറപ്രകാരമുളള വ്യായാമമും
ഭക്ഷണ നിയന്ത്രണവും
ഒക്കെ മൂലം നീട്ടി കിട്ടിയാലോ
അവൻ പതിവുപോലെ
മറ്റുളളവരെ കുറ്റപ്പെടുത്തിയും
അസൂയപ്പെട്ടും
വെറുതെ അലസമായിരുന്നും
തന്റെ ജീവിതം
പാഴാക്കുക തന്നെയാണ്
ചെയ്യുന്നത്.
ഇപ്പോൾ
നീ ജീവിക്കുന്ന ഓരോ നിമിഷവും
ദൈവം നിനക്കു തരുന്ന
ബോണസ് ആയി കരുതി
ജീവിതം വെറുതെ
പാഴാക്കാതെ
നല്ലതിനായി
ചിലവഴിക്കുക.

അസ്വസ്ഥതകളെ ഓട്ടിയകറ്റാൻ.my diary. Khaleel Shamras

മുമ്പ് നിന്റെ മനസ്സിനെ
അസ്വസ്ഥമാക്കിയ പല പ്രശ്നങ്ങളും
ഇന്ന് നിന്നെ അസ്വസ്ഥമാക്കുന്നില്ല.
പലതിനേയും അവഗണിക്കാനും
സമുഹത്തിൽ
അത്തരം വിശയങ്ങളെ
ചർച്ചക്കിടാൻ
നീ മുതിരാതിരുന്നതുമാണ്
അതിനു കാരണം.
എന്തെങ്കിലുമൊക്കെ
നിന്റെ മനസ്സിനെ
അസ്വസ്ഥമാക്കുന്നുവെങ്കിൽ
അതിനെ ചിന്തകളിൽ നിന്നും
ഉപേക്ഷിക്കുക.
ആ വിശയത്തിൽ
ചർച്ചകളിലേർപ്പെടാതിരിക്കുക.
പലപ്പോഴും നിന്നെ അസ്വസ്ഥമാക്കിയ
ചർച്ചകളെല്ലാം നീ സ്വയം തുടങ്ങി വെച്ചവയാണ്.
നിന്റെ മനസ്സിലുള്ളതിനെ പുറത്ത് പ്രതിഫലിപ്പിക്കാൻ
നീ സ്വയം ശ്രമിച്ചതാണ് ഇതിന് കാരണം.

വിജയകരമായ ജീവിതം.my diary. Khaleelshamras

ഒരേ കാര്യത്തിൽ തന്നെ മുഴുകി
ജീവിക്കുക എന്നതല്ല
വിജയകരമായ ജീവിതം.
പക്ഷെ ഏതൊരു കാര്യമാണോ
നീയിപ്പോൾ നിർവ്വഹിക്കേണ്ടത്
മുൻ ഘടനാക്രമത്തിൽ
അതിലേർപ്പെടുക എന്നതിലാണ് വിജയം.
eജാലി കാര്യങ്ങൾ ഭംഗിയായി നിർവ്വഹിക്കുന്നതോടൊപ്പം
തന്നെ കുടുംബ സാമൂഹ്യ കാര്യങ്ങളിലും
നിന്റെ മറ്റു കാര്യങ്ങളിലുമൊക്കെ
നീ മുഴുകേണ്ടതുണ്ട്.
അല്ലാതെ ഒരൊറ്റ കാര്യത്തെ
കേന്ദ്രീകരിച്ച്,
അതിനെ മാത്രം വിജയത്തിലേക്കുളള
മാനദണ്ഡമാക്കാതെ
ജീവിതത്തിലെ ഓരോ മേഘലയിലും
വിജയം കുറിക്കാൻ
പരിശ്രമിക്കുക.
അതാണ് വിജയം.
അതിനിടയിൽ
നിന്റെ ജീവിതം കൊണ്ട്
ആർകെങ്കിലും
മുറിവേൽക്കപ്പെടുന്നുവെങ്കിൽ
അതാണ് നിന്റെ പരാജയം.

പ്രതിസന്ധിയെന്ന ഭീകരജീവി.my diary. Khaleel shamras

പ്രതിസന്ധികൾ നിറഞ്ഞ
ഒരു ജീവിത ഘട്ടത്തെ
നിന്റെ അടുത്തു നിന്നും
മാറ്റി നിർത്തുക.
എന്നിട്ട് അതിനെ ഇനി ഒരിക്കലും തിരികെ വരാൻ കഴിയാത്ത
വഴികളിലൂടെ
നിന്റെ ജീവിതത്തിൽനിന്നും
ഒഴിഞ്ഞുപോയി
എന്ന് ഉറപ്പാക്കിയ ശേഷം
നീ നിന്റെ ജീവിതത്തിലേക്ക്
പ്രവേശിക്കുക.
പ്രതിസന്ധിയെന്ന ഭീകരജീവി
കടന്നു പോവുന്നതുവരെ
നിനക്ക് സന്തോഷം നൽകിയ
മറ്റേതെങ്കിലും കാര്യങ്ങളിൽ
മുഴുകാവുന്നതാണ്.

ആന്തരിക ചർച്ചകൾ. My diary. Khaleel Shamras

നിന്റെ മനസ്സിൽ ചിന്തകളുടെ  രൂപത്തിൽ
എപ്പോഴും  ഓരോരോ ആശയ വിനിമയങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
 നിന്റെ   പഞ്ചേന്ദ്രിയങ്ങൾ
ചർച്ചകൾക്കായി ഓരോരോ വിഷയങ്ങൾ
കൊണ്ടു വരുന്നു.
മനസ്സിൽ അതിനെ കുറിച്ച് നീണ്ടതും
ചെറുതുമായ ചർച്ചകൾ തുടങ്ങുന്നു.
ഇത്തരം ചർച്ചകൾ അല്ല വിഷയം
പലപ്പോഴും ഇത്തരം ആന്തരിക ചർച്ചകളിൽ
നീ നിന്റെ മനസ്സിന്റെ  തന്റെ സമാധാനം
തല്ലി തകർക്കുന്നുവെന്നതാണ് വിഷയം.
അത്തരം ഒരവസ്ഥ വരുത്താൻ പാടില്ലാത്തതാണ്.

Sunday, October 25, 2015

ആറ്റത്തിന്റെ ജീവൻ. My diary. Khaleel Shamras

ശരിക്കും ആറ്റത്തിനു ജീവനുണ്ടോ?
ശരിക്കും അതി ശക്തമായ ഒരു ഊർജ്ജത്തിന്റെ ശക്തിയാൽ
അതി വേഗത്തിൽ നിത്യവും
കറങ്ങി കൊണ്ടിരിക്കുന്ന
കണികകൾ അടങ്ങിയ
ന്യൂട്റോണുകളേയും  പ്റോട്ടോണുകളയും ഇലക്റോണുകളേയുമൊക്കെ
നിത്യവും ചലിക്കാൻ പ്റേരിപ്പിക്കുന്നത്
ശരിക്കും അവയുടെ ജീവൻ തന്നെയല്ലേ.
അത്രയും സൂക്ഷമായ തലത്തിൽ
ചിന്തിക്കുമ്പോൾ ജീവനില്ലാത്തതായി വല്ലതും ഉണ്ടോ ?
ശരിക്കും ജീവനില്ലാത്തതും ഇല്ലാത്തതുമായ
എല്ലാ വസ്തുക്കളിലേയും
ആറ്റം ലവലിലുള്ള ജീവനെ മനസ്സിലാക്കുക.
പ്രപഞ്ചത്തിൽ  ദൈവം ഒരുക്കിവെച്ച
സൂക്ഷ്മമായ സംവിധാനങ്ങളെ മനസ്സിലാക്കി
ജീവിതത്തിന് കരുത്തും മുല്യവും നൽകുമെന്ന്
മാത്രമല്ല.
എല്ലാത്തിനേയും ആദരിക്കാനും
ഭഹുമാനിക്കാനും
ഇത് നമ്മെ  പ്രേരിപ്പിക്കും.

നിന്റെ തിരക്കഥ. My diary. Khaleelshamras

നീയാണ് സംവിധായകൻ.
തിരക്കഥ എഴുതാൻ നിനക്കെന്തോ ഒരു മടിയാണ്
അതുകൊണ്ട് നല്ലൊരു തിരക്കഥാകൃത്തിനെ
അന്വേഷിച്ചു
ചുറ്റും ഒരുപാട് ഒരുപാട്
തിരക്കഥാകൃത്തുകൾ.
നീ ആരേയും നിരാശരാക്കിയില്ല.
എല്ലാവരുടേയും തിരക്കഥക്കനുസരിച്ച്
ജീവിതം സംവിധാനം ചെയ്തു കൊണ്ടിരുന്നു.
ഓരോനോരോന്ന് മാറ്റി നോക്കി
അവസാനം   എട്ടു നിലയിൽ
പൊട്ടിയ ജീവിത രംഗങ്ങൾ മാത്രം കണ്ടു.
അവസാനം  നീ നിരാശനായി
വീണ്ടും നല്ല ഒറ്റ തിരക്കഥാകൃത്തിനെ
അന്വേഷിച്ചു.
അവസാനം നീ അറിഞു.
നിന്റെ ജീവിതം മനോഹരമായി
സംവിധാനം ചെയ്യണമെത്തിൽ
അതിന്റെ തിരക്കഥ നീ തന്നെയാണ്
രചിക്കേണ്ടത് എന്ന്.
അല്ലാതെ ഭാഹ്യ സാഹചര്യങ്ങളെ
ഏർപ്പിക്കുകയല്ല വേണ്ടത് എന്ന്.

Friday, October 23, 2015

പ്രമാണത്തിലേക്ക് മSണ്ടുക അല്ലാതെ കൈകാര്യം ചെയ്യുന്നവരിലേക്കല്ല. My diary. Khaleel shamras

വർഗീയവും ജാതീയതയും ഒക്കെ
മനുഷ്യനെ രണ്ടു തട്ടിൽ
നിർത്താൻ
ആരെങ്കിലും ഒരു കാരണമാക്കുന്നുവെങ്കൽ
ഒരിക്കലും
അവരെത്ര വേദം വായിക്കുന്നവരാണെങ്കിലും
അവരെ മതത്തിന്റെ
ആചാര്യൻമാരായോ
വാക്‌താക്കളായോ
കാണാതിരിക്കുക.
അവർ സാമ്പത്തിക ,അധികാര
താൽപര്യങ്ങൾക്കായി
ഒരു പാട് ആചാര്യൻമാർ
നന്മ നിറഞ മനസ്സിൽ നിന്നും
പടുത്തുയർത്തിയ,
ഒരു പാട് ഹൃദയങ്ങളിൽ
സമാധാനത്തിന്റെ
വസന്തം തീർത്ത
ഈ നിയമ സംഹിതകളെ
ഉപയോഗപ്പെടുത്തുകയാണ്.
ഇത്തരം സ്വാർത്ഥ
താൽപര്യക്കാരുടെ
കരങ്ങളിലെ ആയുധമായി
ഇന്ന് മതങ്ങൾ മാറി എന്നത്
വസ്തുതയാണ്.
അതുകൊണ്ടാണ്
മനസ്സിൽ സമാധാനവും
പ്രവർത്തിയിൽ നൻമയും
സമൂഹത്തിൽ ഐക്യവും
ഉണ്ടാക്കുന്നതിന്
പകരം അശാന്തിയും
തിൻമയും വിവേചനവും
വർഗ്ഗീയതയുമൊക്കെ
അരങ്ങു തകർക്കുന്നത്.
മതത്തിലേക്ക് മടങ്ങുക
അതിന്റെ ആചാര്യൻമാരിലേക്കും
വേദങ്ങളിലേക്കും
അല്ലാതെ
കാര്യലാഭത്തിനുവേണ്ടി
അതിനെ കൈകാര്യം ചെയ്യുന്ന
കപടൻമാരിലേക്കല്ല.

നരച്ചു വരുന്ന താടി രോമങ്ങൾ ഓർമ്മിപ്പിക്കുന്നത്.my diary. Khaleelshamras

വർദ്ധിച്ചു വരുന്ന
നരച്ച താടി രോമങ്ങൾ
നിന്നെ ഓർമ്മിപ്പിക്കുന്നത്
ജീവിതത്തിൽ എല്ലാം മതിയാക്കാനായി
എന്നല്ല.
മറിച്ച്
അത് നിന്നിൽ ഏൽപ്പിക്കുന്നത്
കൂടുതൽ വലിയ
ഉത്തരവാദിത്വങ്ങൾആണ്.
മനുഷ്യർക്ക്
മാതൃകയാക്കാൻ പാകത്തിലുളള
നൻമ നിറഞ ജീവിതം
കാഴ്ച വെക്കേണ്ടതിലേക്കാണ്.
മരണ ദിവസം ജീവിതം
അവസാനിക്കുകയുളളു.
അതിനു മുമ്പേ
പ്രായമായി വരുന്നുവെന്ന
പേരും പറഞ്ഞ്
എല്ലാം അവസാനിപ്പിക്കരുത്.
മരണം വരെ മനസ്സിന്റെ യൗവനം
നില നിർത്തി
ഏറ്റവും നല്ല മനുഷ്യനായി
അസൂയയും പകയും
വിവേചനവും ഒന്നുമില്ലാതെ
ജീവിക്കുക.

ഈ പ്രായത്തിൽ ജീവിക്കുക.my diary. Khaleelshamras

പ്രായം പിറകോട്ട് കൊണ്ടു
പോവുക എന്നത് അസാധ്യമാണ്.
അത് നമ്മേയും കൊണ്ട്
മൂന്നാട്ട് തന്നെ കുതിച്ചു കൊണ്ടിരിക്കും.
അതിൽ അസംതൃപ്തനാവുക
എന്നാൽ ജീവിതത്തിൽ
പരാജയം വിളിച്ചു വരുത്തുക
എന്നാണ് അർത്ഥം.
നീ നിലകൊളളുന്ന
ഈ പ്രയത്തിൽ
പുർണ്ണമായും സംതൃപ്തനായി
മനസ്സിന്‌ സംതൃപ്തിയുടെ
അഞരിക്ഷം നൽകി
ഈ നിമിഷത്തിൽ
ജീവിക്കുക
പുർണ്ണ സന്തോഷത്തോടെ.
പ്രായത്തെ ഓർത്ത് പേടിക്കാതെ
നഷ്ടങ്ങളെ ഓർത്ത് ദുഖിക്കാതെ.
ദു:ഖവും പേടിയും
ഉണ്ടായാൽ നിനക്ക് നഷ്ടപ്പെടുന്നത്
സന്തോഷമായിരിക്കും
എന്ന് മറക്കാതിരിക്കുക.

Thursday, October 22, 2015

നിന്നെ അലട്ടുന്ന പ്രശ്നം.my diary. Khaleel shamras

ഒരു വിഷയം നിന്നെ കൂടുതൽ ആയി
അലട്ടുന്നുവെങ്കിൽ
ആ വിശയത്തെ
കുറിച്ച് നീ കൂടുതലായി
ചിന്തിക്കുന്നുവെന്നാണ്
അതിനർത്ഥം.
നിന്റെ ചിന്തകളിൽനിന്നും
ആ വിഷയം ഡിലീറ്റ്
ആക്കുക എന്നതാണ്
അതിനു പരിഹാരം.
പകരം മാറ്റതെങ്കിലും
പുതിയൊരു ചിന്തയോ
അല്ലെങ്കിൽ ഏതെങ്കിലും
ഓർമയേയോ
പുനസ്ഥാപിക്കുക.

ഭരണകൂട ഭീകരത.my diary. Khaleelshamras

ഭരണകൂടം
നീധിയുടേയും ഐക്യത്തിന്റേയും
പക്ഷത്ത്
കേവലം വാക്കുകൾ കൊണ്ടല്ലാതെ
അതിന്റെ ആത്മാവു കൊണ്ട്
നിലകൊളളാതിരിക്കുമ്പോൾ,
നാട്ടിൽ ഭരണകൂടത്തിന്റെ
ഒരറിവു പോലും
ഇല്ലാതെ നടക്കുന്ന
പ്രശ്നങ്ങളൊക്കെ
ഭരണകൂടത്തിന്റെ
പേരിൽ എഴുതപ്പെടും.
ഇനി അതിന്
ജാതിയും മതവും നോക്കാതെ,
നീതിയുക്തമായ നടപടികൾ
എടുക്കാതിരിക്ക കൂടിയാവുമ്പോൾ
അത് കൂടുതലായി
ഭരണകൂടത്തിന്റെ തന്നെ
നടപടിയായി മാറും.
ഇനി ഭരണാധികാരികൾ
മറയില്ലാതെ
ഉളളിലെ
വികാരങ്ങളെ പുറത്തു
പറഞ്ഞു പോവുക കൂടി ചെയ്താൽ
ഭരണകൂടം ചെയ്ത
നല്ലതിനെയൊക്കെ
മാച്ചു കളഞ്ഞ്
ഇതൊക്കെ തന്നെയാണ്
ഭരണം എന്ന്
ലോകം മുഴുവനും പ്രചരിക്കപ്പെടും.
ഉണ്ടാക്കിയെടുത്ത
നല്ല പേരുകളെയെല്ലാം
അത് ഇല്ലാതാക്കുകയും
പകരം ചീത്ത പേര്
കറിക്കപ്പെടുകയും ചെയ്യും.
എല്ലാവരേയും ആത്മാർത്ഥമായി
സ്നേഹിച്ച്,
സമാധാനവും നീധിയും
മുഖമുദ്രയാക്കി
ഭരണചക്രം തിരിക്കാൻ തയ്യാറാവുക.
അപ്പോൾ ഒന്നിന്റേയും
ഉത്തരവാദിത്വം
ഭരണകൂടത്തിന്റെ മേൽ
ചാർത്തപ്പെടില്ല.
ക്രുരത ചെയ്തവരെ
ആത്മാർത്ഥമായി
ശിക്ഷിക്കാൻ
തയ്യാറായാൽ
ഇനി ഒരാളും
അങ്ങിനെ ആവർത്തിക്കില്ല.

സ്വന്തത്തിലേക്ക് തിരിഞു നോക്കിയാൽ. My diary. Khaleel Shamras

മനുഷ്യരാരും സ്വന്തം ആത്മാവിലേക്ക്
ഒന്നു തിരിഞ്ഞു നോക്കാൻ പോലും തയ്യാറല്ല.
തന്റെ പ്രശ്നങ്ങക്കുളള ഉത്തരം
പുറത്ത് അന്വേഷിച്ച്
വഴിമുട്ടി നിൽക്കുന്നവരാരും
അതിനെ ഉളളിൽ അന്വേഷിക്കുന്നില്ല.
തന്റെ ആത്മാവിൽ
കടന്നു കൂടിയ
അനാവശ്യ ഫയലുകളെ
ഡിലീറ്റ് ചെയ്യാൻ തയ്യാറാവുന്നില്ല.
അതിനു തയ്യാറായിരുന്നുവെങ്കിൽ
എന്നോ അവന്റെ പ്രശ്നങ്ങൾ ഒക്കെ
പരിഹരിക്കപ്പെട്ടേനെ .

ഉളളിലെ സമ്പാദ്യങ്ങൾ. My diary. Khaleel Shamras

നിന്റെ ഉപബോധ മനസ്സിലെ
ഏറ്റവും വിലപ്പെട്ട സമ്പാദ്യങ്ങൾ
ആണ്
സ്നേഹവും ശാന്തിയും കരുണയും
നൻമയുെമെല്ലാം.
നിന്റെ പ്രവർത്തികളിലൂടെയും
വാക്കുകളിലൂടെയുമൊക്കെയായി
നീ അതിൽ നിന്നുമെടുത്ത്
കൈമാറുന്നു വെന്ന് മാത്രം.
ആരെങ്കിലും ഇതിൽ വിവേചനവും
വിലക്കുകളും കാണിക്കുന്നുവെങ്കിൽ
അറിയുക
അവരിൽ മറ്റുള്ളളവർക്ക്
കൈമാറാൻ ഇതൊന്നും
ഉപബോധ മനസ്സിൽ
സ്റ്റോക്കില്ല എന്ന്.
വിവേചനത്തിന്റേയും അസൂയയുടേയും
അനീധിയുടേയും
തിൻമയുടേയുമൊക്കെ
കാട്ടുതിയും
അഴുക്കുകളുമൊക്കെയാണ്
അവരുടെ ഉള്ളിൽ എന്ന്.

Wednesday, October 21, 2015

നിന്റെ ശക്തി തിരിച്ചറിയുക. My diary. Khaleel Shamras

ഭൂമിയിലെ മനുഷ്യരും
മറ്റു സസ്യ ജീവജാലങ്ങളും
ജീവനുളളവയും
ജീവനില്ലാത്തവയും
വായുവും ജലവും
പിന്നെ ഭൂമിക്കപ്പുറത്തെ
സൂര്യനും ചന്ദ്രനും
മറ്റു നക്ഷത്രങ്ങളും
അങ്ങിനെ എല്ലാമെല്ലാം
സൂക്ഷ്മമായി
വിഭജിച്ചെടുത്താൽ
കിട്ടുന്നത് ഒരേ വസ്തു.
ആറ്റമെന്ന് നാമതിന്
പേരിട്ടു.
ന്യൂട്റോണുകളും പ്റോട്ടോണുകളുംഇലക്ട്റോണുകളും
അടങ്ങിയ ആറ്റങ്ങൾ.
ഏത് ചുടത്തും കാറ്റത്തും
തണുപ്പിലും
പതറാതെ പിടിച്ചു നിക്കാൻ
പര്യാപ്തമായ ആറ്റങ്ങൾ.
അത്രയും കരുത്തുറ്റ
അറ്റങ്ങൾ കൊണ്ട് നിർമിക്കപ്പെട്ട
നീയെങ്ങിനെ
ചെറിയ പ്രതിസന്ധികളിൽ
പോലും പതറി പോവുന്നത്.
ആ കരുത്ത് ഇനിയും നീ തിരിച്ചറിഞ്ഞില്ലേ?
സുര്യന്റെ കൊടും ചുടിൽ
ഇതേ കണികകൾ
ധൈര്യത്തോടെ
പിടിച്ചു നിൽക്കുന്നത്
കണ്ട നീയെന്തിനാണ്
അതേ കണികകളും
വഹിച്ച് ഇവിടെ
പതറി പോവുന്നത്.
നിന്റെ ശക്തി തിരിച്ചറിയക.
ഒരു സാഹചര്യത്തിലും
പതറാതെ നിന്നെ പിടിച്ചു നിർത്തുക.

മുഹറം ആശംസകൾ. My diary. Khaleel Shamras

എല്ലാം കൊണ്ടും കരുത്തനായിരുന്ന
ഒരു ഭരണാധികാരി.
സ്വന്തം അധികാരത്തിന്
വിലങ്ങായി ഏതെങ്കിലും
പുരുഷൻ വളർന്നു വരുമോ
എന്ന പേടിയാൽ
ആ നാട്ടിലെ പിറന്നുവീണ
ആൺ കുട്ടികളെയൊക്കെ
അറുകൊല ചെയ്ത
ക്രുരനായ ഭരണാധികാരി.
ഏതോ ഒരമ്മ ദൈവത്തിൽ
ഇത്തരവാദിത്വം
ഏൽപ്പിച്ച് പുഴയിൽ
പെട്ടിയിൽ ഒഴുക്കിവിട്ട ഒരു കുട്ടി.
അവസാനം ചെന്നെത്തുനത്
അൺകുട്ടികളെ ജീവിക്കാൻ അനുവദിക്കാത്ത
ക്രൂരനായ ഫറോവ ചക്രവർത്തിയുടെ
വീട്ടീൽ.
ഹ്രിദയത്തിൽ കരുണ നിറഞ്ഞൊഴുകിയ
അദ്ദേഹത്തിന്റെ ഭാര്യ
ആ കുട്ടിയെ ഒളുപ്പിച്ച് വെച്ച് വളർത്തി.
അവസാനം ക്രുരനായ
ആ ഭരണാധികാരിക്കെതിരെ
രക്തചൊലിച്ചിലുകൾ ഇല്ലാതെ
ദൈവിക സമർപ്പണത്തിലൂടെ
വിജയം വരിച്ച്
ഇന്നും നൻമയുടെ
പ്രചാരകരുടെ
പട്ടികയിൽ
എണ്ണ പെടുന്ന  മഹാൻമാരുടെ
ലിസ്റ്റിൽ
ആ പ്രവാചകന്റെ
പേരുണ്ട്.
ആ മൂസാ(മോസസ്)
പ്രവാചകന്റെ ത്യാഗ സമ്പൂർണമായ
ജീവിതത്തെ സ്മരിച്ചും
പകർത്തിയും
ആഘാഷിക്കുന്ന ഈ വേളയിൽ
ആശംസകൾ പങ്കുവെക്കുന്നു.
( കാരുണ്യവാനിൽ നിന്നും ആ പ്രവാചകനിൽ സമാധാനം വർഷിക്കുമാറാവട്ടെ )

Tuesday, October 20, 2015

പേടി.my .diary. Khaleelshamras

മനസ്സിൽ സമാധാനവും
മുഖത്ത് സന്തോഷവും ഉള്ള ഒരു വ്യക്തിക്ക്
മറ്റൊരാളേയും പേടിപ്പിക്കാൻ
കഴിയുമോ?
അയാളെ കണ്ട് ആരെങ്കിലും
പേടിക്കുമോ?
ഇല്ല.
ഒരാൾ നിന്നെ നോക്കി  പേടിപ്പിക്കുന്നുവെങ്കിൽ
അയാളുടെ ആ ക്രൂര  മുഖഭാവങ്ങളിലൂടെ
അദ്ദേഹത്തിന്റെ അശാന്ത മായ മനസ്സിനെ കാണുക.
 തിരിച്ചങ്ങോട്ടും അതേ രീതിയിൽ പ്രതികരിക്കാതെ
 അദ്ദേഹത്തെ നോക്കി സഹതപിക്കുക
ആശ്വസിപ്പിക്കുക.
അങ്ങിനെ ചെയ്യുന്നതിനു
പകരം
തിരിച്ചും പേടിപ്പിക്കുന്ന
കാലാവസ്ഥ നിലനിൽക്കുന്നുവെന്നതാണ്
ഇന്നത്തെ പ്രശ്നം.
രണ്ടാൽ ഒരാൾ   അതേ രീതിയിൽ പ്രതികരിക്കാതിരിന്നുവെങ്കിൽ
ഒരാൾ മടുത്ത് അത് ഉപേക്ഷിക്കുകയും
മറ്റേയാൾക്ക് അതിന്റെ  പോറൽ ഏൽക്കാതിരിക്കുകയും
ചെയ്തേനെ .

ഈ നിമിഷത്തിൽ ജീവിക്കുക. My diary. Khaleelshamras

ഇന്നലെകളെ ചുഴുഞ്ഞ് നോക്കി
അതിലെ നഷ്ടങ്ങളാവുന്ന
മാലിന്യങ്ങളെ
പുറത്തെടുത്ത്
ആ ദുർഗന്ധത്തിൽ
മനസ്സിന്റെ അന്തരീക്ഷം
മലിനമാക്കലല്ല
നിന്റെ ജോലി.
മറിച്ച് ശാന്തമായ
മാനസികാന്തരീക്ഷത്തി
കാലം കണ്ട ഏറ്റവും വിലപിടിച്ച
ഈ നിമിഷത്തിൽ ജീവിക്കുകയാണ്
നിനക്ക് ചെയ്യാനുള്ളത്.

അട്ടഹാസങ്ങൾ വേണ്ട.my diary. Khaleel shamras

അട്ടഹസിച്ചുളള  സംസാരം തർക്കത്തിലേക്കാണ്
എത്തുക.
തർക്കം കോപത്തിലേക്കും.
പക്ഷെ
അതിലൂടെ നീ ശത്രുവിനെ
സൃഷ്ടിക്കുന്നു.
മനസ്സമാധാനവും
സcന്താഷവുമാവുന്ന
നിന്റെ സമ്പാദ്യം
വിറ്റു തുലച്ചാണ്
ഈ വിപത്തുകളെയൊക്കെ
നീ സ്വന്തമാക്കിയത്
എന്ന സത്യം എന്നിട്ടും
നീ മനസ്സിലാക്കുന്നില്ല.
ഇനിയെങ്കിലും
നീ മൗനിയാവാൻ പഠിക്കുക.
അട്ടഹാസങ്ങളും
വേണ്ടാത്ത സംസാരങ്ങളും
ഉcപക്ഷിക്കുക.

സ്നേഹം കൈമാറുമ്പോൾ. My diary.khaleelshamras

  അഭിസംഭോധനകളും
അഭിവാദ്യങ്ങളും
നാവും ചെവിയും തമ്മിലുളളത്
മാത്രമാകുന്നു
എന്നതാണ് ഇന്നത്തെ പ്രശ്നം.
അത് മനസ്സും മനസ്സും തമ്മിലുളള താവുന്നില്ല.
അതു കൊണ്ടാണ്
ആശംസകൾക്ക് പോലും
അതിർവരമ്പുകൾ
നിശ്ചയിക്കാൻ കാരണമായത്.
അതുകൊണ്ടാണ്
പരസപരം സമാധാനം
കൈമാറിയവർക്കു
പോലും അത് ലഭിക്കാതെ
പോയത്.
നമമുടെ
ആശംസകളും
അഭിവാദ്യങ്ങളുമെല്ലാം
മനസ്സുകൾ തമ്മിലുളള
സനേഹത്തിന്റെ
പരസ്പര കൈമാറ്റങ്ങൾ
ആവട്ടെ.

പ്രതികരണ ഭാഷ

 എല്ലാവരേയും  സ്നേഹിക്കുക
എല്ലാവരോടും നീധി കാണിക്കുക.
പാവപ്പെട്ടവരെ കണ്ടില്ലെന്ന്
നടിക്കാതിരിക്കുക.
നിനക്കിഷ്ടമില്ലാത്തത് പറയുകയോ
ചെയ്യുകയോ ചെയ്തുവെന്നതിന്റെ
പേരിൽ  ആരേയും
ശ്രത്രു പക്ഷത്ത് നിർത്താതിരിക്കുക.
അവരവരുടെ വളർന്നു വന്ന സാഹചര്യങ്ങൾ
അവർക്കു നൽകിയ
സ്വഭാവ ദൂശ്യങ്ങൾ
അവരെ മനുഷ്യൻ അല്മാതാക്കുന്നില്ല
എന്ന് തിരിച്ചറിയുക.
അവരോട് ചീത്ത ഭാഷയിൽ പ്രതികരിക്കുന്നതിലൂടെ
ശരിക്കും നീയാണ് നീ അല്ലാതാവുന്നത്.പറഞവനും കേട്ടവനും സുഖം.my diary. Khaleel Shamras

സ്നേഹത്തിന്റേയും സമാധാനത്തിന്റേയും
അന്തരീക്ഷത്തിൽ
പരസ്പരം സമാധാനവും
 സ്നേഹും കൈമാറി.
എനിക്കും മറ്റുള്ളവർക്കും
നൻമ മാത്രം ഉദ്ദേശിച്ചു
നിലകൊള്ളുന്ന
 കൂട്ടായ്മകളിലേക്ക്
പരസ്പരം  വിദ്വേഷം വളർത്തുകയും
 വിഭാഗീയത ഉണ്ടാക്കുകയും
മനസ്സമാധാനം നഷ്ടപ്പെടുത്തുകയും
അതിലൂടെ സമയം  നഷ്ടപ്പെടുത്തുകയും
ചെയ്യുന്ന ചർച്ചകളെ കൊണ്ടു വരാതിരിക്കുക.
കാരണം അത് സുഗന്ധത്തിലേക്ക്
ദുർഗന്ധം കടത്തിവിടുന്ന പോലെയാണ്.
മനസ്സുകളെ വെട്ടി നുറുക്കി കൊല്ലാകൊല ചെയ്യുന്ന പോലെയാണ്.
ഏത് ചർച്ചയുടേയും  ലക്ഷ്യം
പറഞ്ഞവനും കേട്ടവനും സുഖം എന്നതായിരിക്കണം.

പ്രശ്നങ്ങളുടെ ഉത്തരവാദി. My diary. Khaleel Shamras

 ധൈര്യവാൻ  പ്രശ്നങ്ങളുടെ
ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത്
തിരുത്താൻ
ധീര നടപടികൾ സ്വീകരിക്കുന്നു.
ഭീരു പ്രശ്നങ്ങളുടെ ഉത്തരവാദിത്തം
മറ്റുള്ളവരിൽ ചാർത്തി.
സ്വയം തിരുത്താനോ
കരുത്ത് പ്രാപിക്കാനോ
ശ്രമിക്കാതെ തിരിഞ്ഞോടുന്നു.

ഞാനാണ് മാറേണ്ടത്.My diary. Khaleel Shamras

എവിടേയും പ്രശ്നങ്ങൾ,
ശാന്തിയും സമാധാനവും എങ്ങും കാടാനില്ല.
എല്ലാവരും പരസ്പരം  കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു.
അവന്റെ ആവലാതികൾ തുടർന്നു കൊണ്ടിരുന്നു.
ഈ ഭൂമിയിൽ എങ്ങിനെ ജീവിതം തുടരുമെന്ന പേടി.
അങ്ങിനെ അവന്റെ മനസ്സ്
ഈ ഭൂമിയിൽ പിടിച്ചു നിൽക്കാനുള്ള
മാർഗങ്ങൾ  തേടി അലഞ്ഞു.
അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്
താൻ ഈ ഭൂമിയിൽ കണ്ട 
വേവലാതികളുടേയും പേടിയുടേയും
ചിത്രങ്ങളൊക്കെ
തനിക്കു മുന്നിലെ കണ്ണാടിയിൽ ആയിരുന്നുവെന്ന്.
അതൊക്കെ തന്റേതുതന്നെയായിരുന്നുവെന്ന്.
 ലോകമല്ല ഞാൻ തന്നെയാണ് മാറേണ്ടത് എന്ന്.
നിലവാരം. My diary. Khaleel shamras

മനുഷ്യനും മറ്റെല്ലാതും നിർമിക്കപ്പെട്ടത്
ആറ്റങ്ങളാൽ.
ആ ആറ്റങ്ങളെ ഒന്നു കൂടി സുക്ഷ്മമായി
വികസിപ്പിച്ചു നോക്കിയാൽ
അതിൽ കോടാനുകോടി  ന്യൂട്റോണുകളും പ്റോട്ടോണുകളും
ഒക്കെ അടങ്ങിയ അതിവിശാലമായ ഒരു പ്രപഞ്ചം.
ആപ്രപഞ്ചങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ട കോശങ്ങളുടെ
അതി വിശാലമായ ലോകങ്ങൾ.
അതിനുള്ളിലും അനന്തമായ സംവിധാനങ്ങൾ,
അങ്ങിനെ അനന്തമായ അൽഭുതങ്ങളുടെ
വിശാലമായ ലോകമായ നിന്റെ
ജീവിതം ഇതിനനുസരിച്ചാണോ?
ഇത്രക്ക്  വലിയ സൃഷ്ടിയായ
നിന്റെ ചിന്തകളും   പ്രവർത്തികളും
ആ നിലവാരത്തിൽ ഉയരുന്നുണ്ടോ?
 ഉയർന്നിട്ടില്ലെങ്കിൽ
എത്രയും പെട്ടെന്ന് ഉയർത്തുക.


Sunday, October 18, 2015

കുട്ടികൾക്കു മുമ്പേ മാറേണ്ടത് രക്ഷിതാക്കൾ.my diary. Khaleel Shamras

 അവർക്കു മുമ്പിൽ വെച്ച് നിങ്ങൾ
പരസ്പരം തർക്കിക്കുന്നു.
മറ്റുള്ളവരുടെ  കുറ്റങ്ങൾ അവർക്കു മുമ്പിൽവെച്ച്
പറയുന്നു.
അവരോട് നുണകൾ പറയുന്നു കൊടുക്കന്നു.
ഇതൊക്കെ കണ്ടു വളർന്ന
ആ കുട്ടികളിൽ നിന്നും
എന്തെങ്കിലും  സ്വഭാവദൂശ്യം കണ്ടാൽ
അവരെ ശകാരിക്കുന്നു.
പക്ഷെ നിങ്ങൾ കാണിച്ചു കൊടുത്തത്
അതേപടി ജീവിതത്തിൽ പകർത്തി
അതിനെ തന്റെ  വ്യക്തിത്വമാക്കി
പുറത്തു കാണിക്കുക മാത്രമായിരുന്നു
ആ കുട്ടികൾ ചെയ്തത് എന്ന വസ്തുത
രക്ഷിതാക്കൾ മറക്കുന്നു.
കുട്ടികളെ മാറ്റുന്നതിനു മുമ്പേ
മാറേണ്ടിയിരുന്നത് രക്ഷിതാക്കൾ
തന്നെയാണ് എന്നതാണ് സത്യം.

Friday, October 16, 2015

ചാഞ്ചാടുന്നവർ.my diary. Khaleel Shamras

സ്വന്തം ആദർശത്തോടുള്ള കുറ്
അല്ല പല നേതാക്കൻമാരേയും നയിക്കുന്നത്.
നേതാവ് ആയി വാഴാനുള്ള
അവരുടെ വ്യക്തിത്വത്തിന്റെ കമാന്റുകൾ
ആണ് അവരെ നയിക്കുന്നത്.
സ്വന്തം സംഘത്തിൽ അവർ ആഗ്രഹിക്കുന്നത്
ആ വ്യക്തിത്വം പ്രകടമാക്കാനുള്ള
വേദി മാത്രമാണ്.
 ഏറ്റവും അനുയോജ്യരായവരെ
വ്യക്തിത്വ പഠനത്തിലുടെ
തിരഞെടുത്ത്
സംഘത്തിന്റെ ഉത്തരവാദിത്വം
നിർവഹിക്കാൻ തീരുമാനിച്ചാൽ
ഇവരിൽ മിക്കവരും പുറത്താകും.
അപ്പോൾ അവരുടെ ആദർശത്തിന്റെ
ഒരനുയായി  നിൽക്കാൻ
അവർക്ക് കഴിയില്ല.
അപ്പോൾ അവർ
തങ്ങളെ നേതാവാക്കി വാഴ്ത്തുന്ന
പദവികൾ നൽകുന്ന
മറ്റൊരു ഇടം തേടി തിരിക്കും.
അതു ലഭിച്ചില്ലെങ്കിൽ
സ്വന്തമായി  കുറച്ച്
പിന്തുണക്കാരേയും കുട്ടി
ഒരു സംഘമുണ്ടാക്കും.
ഇവരൊക്കെ അങ്ങാട്ടുമിങ്ങോട്ടും
ചാഞ്ചാടി നടക്കുന്നത്
നമ്മെ അസ്വസ്തരാക്കരുത്.
അതൊക്കെ അവരുടെ
വ്യക്തിത്വത്തിന്റെ  ആശകളുടെ
പ്രകടനങ്ങൾ മാത്രമാണ്.
അത്തരം വിഷയങ്ങൾ ചർച്ചിക്കിട്ട്
വില പിടിച്ച സമയം പാഴാക്കുന്നവരാണ്
ശരിക്കും മണ്ടൻമാർ.

Thursday, October 15, 2015

ഇഷ്ടത്തിന്റെ വശത്തും നിന്നും പേടിയുടെ വശത്തേക്ക്..(How to tune your life style) Khaleelshamras

നിന്റെ മനസ്സിലെ രണ്ട് വശങ്ങളാണ്
പേടിയും  ഇഷ്ടവും.
അതുകൊണ്ടാണ് പലതിലേക്കും
അടുക്കാതിരിക്കാനും
ചിലതിലേക്ക് അടുക്കാനും
നിന്റെ ഉപബോധമനസ്സ് നിന്നെ പ്രരിപ്പിക്കുന്നത്.
പേടിയുടെ വശത്ത്  നിർത്തേണ്ട ചിലതിനെ
നീ ഇഷ്ടത്തിന്റെ വശത്ത് പാർപ്പിച്ചതാണ്
പലപ്പോഴും  നിന്റെ പല പ്രശ്നങ്ങൾക്കും കാരണം.
അതിൽ ഏറ്റവും  പ്രധാനപ്പെട്ട
രണ്ട്  പ്രശ്നങ്ങളാണ്
ഭക്ഷണത്തോടും വ്യായാമത്തോടുമുള്ള സമീപനം.
രുചികരമായ കലോറിയും കൊഴുപ്പുമൊക്കെ കൂടുൽ അടങ്ങിയ
ഭക്ഷണങ്ങൾ ധാരാളം കഴിക്കുക എന്നതും.
ഒത്തിയിരുന്നു ജോലി ചെയ്യുക ,ഏറ്റവും മുന്തിയ വാഹനത്തിൽ മാത്രം യാത്ര ചെയ്യുക എന്നതുമൊക്കെ
ഉപബോധ മനസ്സിലെ ഇഷ്ടത്തിന്റെ വശത്ത്
നിർത്തിയിരിക്കുകയാണ് നാം.
അതു കൊണ്ട് തന്നെ അതിനെയൊക്കെ
ആർഭാട ജീവിതത്തിന്റേയും സമ്പന്ന ജീവിതത്തിcന്റയും
ഭാഹ്യ പ്രകടനങ്ങൾ ആയി ചിത്രീകരിക്കപ്പെട്ടിരിക്കയാണ്.
ആരോഗ്യ സൗന്ദര്യ  രംഗത്ത്
 ഇതുമൂലമുണ്ടാവുന്ന അപകടങ്ങൾ
നമ്മുടെ മനസ്സിലേക്ക് അതികം സ്വാധീനം
ചെലുത്താത്തതാണ് അവ പേടിക്കേണ്ട
ഭാഗത്തേക്ക്  മാറ്റിനിർത്താൻ നമുക്ക് കഴിയാതെ പോവുന്നത്.
അത് സ്വാധീനം ചെലുത്തുമ്പോഴേ
പല ഭക്ഷണത്തോടും വേണ്ട എന്ന് ഉത്തരം നൽകാൻ
നമ്മുടെ ഉപeബാധ മനസ്സിന് കഴിയുളളു.
വ്യായാമം മുറപോലെ ചെയ്യാനും
 കുത്തിയിരുന്നുള്ള ജോലിക്കിടയിൽ
ഒന്നെഴുനേറ്റ്  നടക്കാനും തോന്നുകയുള്ളു.
മാരകമായ ജീവിത ശൈലി രോഗങ്ങളിലേക്കും
ദൈന്യം  ദിന  ജീവിതത്തിലെ ഉൻമേഷക്കുറവിലേക്കും
നയിക്കുന്ന
ഇത്തരം ഇഷ്ടങ്ങളെ ഈ നിമിഷം തന്നെ
ഉപബോധ മനസ്സിലെ  ഇഷ്ടത്തിന്റെ വശത്തു നിന്നും
പേടിയുടെ വശത്തേക്ക് മാറ്റി പാർപ്പിക്കുക.
പേടിപ്പിക്കപ്പെടുന്നവയിലേക്ക് അടുക്കാൻ പോലും
ഇഷടപ്പെടാത്ത നീ
വെറുതെ ഇരിക്കുമ്പോഴും
വ്യായാമം ചെയ്യാൻ മടി തോന്നുമ്പോഴും
ഭക്ഷണങ്ങൾ അമിതമായി കഴിക്കാൻ തോന്നുcമ്പാഴുമൊക്കെ
ഈ പേടി കാരണം
അതിലേക്ക് അടുക്കാതിരിക്കുക.


Wednesday, October 14, 2015

നിനക്ക് ചേരാത്ത പണി.my diary. Khaleel Shamras

നമ്മുടെ മനസ്സ് വല്ലാതെ നമ്മെ പറ്റിച്ചു കൊണ്ടിരിക്കയാണ്
എല്ലാവർക്കും  ഏറ്റവും വേണ്ടപ്പെട്ടവൻ ഞാനാണ്,
എല്ലാവരും എനിക്കു വേണ്ടി  ചുറ്റും വട്ടം പറന്നു നടക്കുകയാണ്
എന്നൊക്കെ നമ്മുടെ മനസ്സ് നമ്മെ പറഞ്ഞ് പറ്റിക്കയാണ്.
അതുകൊണ്ട് തന്നെ
ഭാഹ്യ സാഹചര്യങ്ങളെ
മനസ്സിന്റെ അടിസ്ഥാന അവസ്ഥയായ
സന്തോഷവും  സമാധാനവും
നഷ്ടപ്പെടുത്തുന്നതിനായി സ്വയം ഉപയോഗിക്കുകയാണ്.
 സമൂഹത്തിലെ മത രാഷ്ട്രീയ വിഭാഗീയതകളെയൊക്കെ
അവൻ സ്വയം ഏറ്റെടുക്കുകയാണ്.
എതിർ പക്ഷത്തെ മൊത്തത്തിൽ
ശത്രുപക്ഷത്ത് നിർത്തിയും.
അവരെ പേടിച്ചും
സ്വന്തം  കക്ഷിയുടെ പരാജയത്തെ
കുറിച്ചോർത്ത് ദു:ഖിച്ചുമൊക്കെ
അവൻ തന്റെ സന്തോഷവും
സമാധാനവും നഷ്ടപ്പെടുത്തുകയാണ്.
ഉത്തരം പ്രശ്നങ്ങളിൽ ഇടപ്പെട്ട്
മനസ്സിൽ കോപവും, ദുഖവും  പേടിയുമൊക്കെ
വളർന്ന്
തന്റെ സമാധാനവും  സന്തോഷവും നഷ്ടപ്പെടുന്നുവെങ്കിൽ
എത്രയും പെട്ടെന്ന്
അത്തരം കാര്യങ്ങളിൽ നിന്നും നീ മാറി നിൽക്കുക.
അതൊന്നും നഷ്ടപ്പെടുത്താതെതന്നെ
ആരേയും ശത്രുപക്ഷത്ത് നിർത്താതെ
കാര്യങ്ങൾ നോക്കാൻ പറ്റിയ എത്രയോ
മനുഷ്യർ സമൂഹത്തിലുണ്ട്.
അവർ കാര്യങ്ങൾ നോക്കി കൊള്ളും.
നിനക്ക് ചേർന്നതല്ല ഈ പണി.
ഇനി നിനക്കതിൽ മുഴുകാൻ
അതിയായ താൽപര്യമുണ്ടെങ്കിൽ
നിന്റെ സമാധാനവും സന്തോഷവും
നഷടപ്പെടുത്താതെ,
ആരേയും ശത്രുവായി കാണാതെ
ആ കാര്യങ്ങൾ നിർവഹിക്കാനുള്ള പക്വത
കൈവരിക്കുക.ഞാൻ ശരിയാണ് എനിക്ക് ചുറ്റുമുളളവരും.my diary. Khaleelshamras

ഞാൻ ശരിയാണ് എനിക്ക് ചുറ്റുമുള്ളവരും ശരിയാണ്
എന്ന മാസിക കാലാവസ്ഥ നിലനിർത്തി  വേണം
സമൂഹത്തിലെ ഓരോരോ കാര്യങ്ങളിലും
ഇടപെടാൻ.
രാഷ്ട്രീയത്തിൽ ഒരു കക്ഷി ജയിക്കുമ്പോൾ
മറ്റൊരു കക്ഷി തോൽക്കുന്നു.
അത് ജയിച്ചവർക്ക് ഭരണത്തിലിരിന്നും
തോറ്റവർക്ക് ഭരണത്തിനു പുറത്തിരിന്നും
മനുഷ്യരാശിയെ സേവിക്കാനുള്ള
അവസരം ഒരുക്കുക മാത്രമാണ് ചെയ്യുന്നത്.
വിഭാഗീയതയുടേയും വിദ്വേശത്തിന്റേയും  അനീധിയുടേയും
ഒരംശം പോലും
എല്ലാം ശരിയായ ഒരു മനുഷ്യനിൽ നിന്നും
ഉണ്ടാവില്ല.
 അവനിൽ  സമാധാനം എന്നതൊന്ന്
മാത്രമേയുണ്ടാവൂ.
ഞാൻ ശരിയാണ് എന്ന് ഉറച്ച് വിശ്വസിച്ചു
 തന്റെ സമാധാനവുമായി സമൂഹത്തിലൂടെ
മുന്നേറുമ്പോൾ
 സമൂഹത്തിലും അവൻ അത് കാണുന്നു.
അങ്ങിനെ ശത്രുപക്ഷത്ത്
നിർത്തിയവരോടു പോലും
സ്നേഹത്തിന്റേയും സഹിഷ്ണുതയുടേയും
ഭാഷയിൽ സംസാരിക്കാൻ കഴിയുന്നു.


Tuesday, October 13, 2015

ഒരേ രൂപത്തിലുളള നാം. My diary. Khaleel Shamras

ഒരേ കോശങ്ങൾ,
ഒരേ രൂപത്തിലുളള ആന്തരികാവയവങ്ങൾ,
ഉളളിൽ ഓടുന്നത്
ഒരേ രക്തം
ശ്വസിക്കുന്നത് ഒരേ വായു.
എന്നിട്ടും
ദേശത്തിന്റേയും
ഭാഷയുടേയും
വർഗ്ഗത്തിന്റേയും
മതത്തിന്റേയും
ഒക്കെ പേരിൽ
നാം മനുഷ്യർ
പരസ്പരം കലഹിക്കുന്നത്
എന്തിനാണ്?
അങ്ങിനെ കലഹിക്കാനായിരുന്നു
നാമൊക്കെ ഒരേ ഘടനയിൽ
സൃഷ്ടിക്കപ്പെesണ്ടിയിരുന്നോ?

സ്വയം തോറ്റ് മറ്റാരേയോ വിജയിപ്പിക്കുന്നവർ. My diary. Khaleelshamras

എങ്ങും ആർ ജയിക്കും തോൽക്കും
എന്നുള്ള ചർച്ചകൾ ആണ്.
സ്വന്തം പ്രസ്ഥാനത്തിനും
നേതാവിനും വിജയം നേടിയെടുക്കുക
എന്നതിനേക്കാൾ
മസുകളിൽ ശ്രദ്ധ പതിക്കുന്നത്
എതിർ പക്ഷത്തിന്റെ പരാജയമെന്നതിലേക്കാണ്.
അത് മനസമാധാനം നഷ്ടപ്പെടുത്തുന്നു.
സമാധാനം നഷ്ടപ്പെട്ട മനസ്സുകൾ
ഏത് ചർച്ചയിൽ മുഴുകിയാലും
അവരുടെ ജീവിത പരാജയമാണ്.
സ്വന്തത്തോട് ചോദിക്കുക
സ്വയം ജീവിതത്തെ തോൽപ്പിച്ചു കൊണ്ട്
നേതാവോ ഗുണ്ടയോ ആയി തീരേണ്ട ചില വ്യക്തികളുടെ
വിജയത്തിനു   വേണ്ടി പ്രയത്നിക്കേണ്ടതുണ്ടോ.
രാഷ്ട്രീയമാവാം
അത് സ്വയം തോറ്റു കൊണ്ട് ആവരുത്.
അങ്ങിനെ സ്വയം സന്തോഷം നഷ്ടപ്പെടുത്തി
പരാജിതനായി
രഷ്ട്രീയ ചർച്ചകളിൽ മുഴകുന്നവനാണ്  നീയെങ്കിൽ
ആ പണി നിനക്ക് യോജിച്ചതല്ല.


Sunday, October 11, 2015

നീയെന്ന നല്ലവൻ. My diary, Khaleelshamras

 നീ നല്ലവനാവുക.
നിനക്കപ്പുറത്തെ മനുഷ്യരെയൊക്കെ
നല്ലവരായി മാത്രം കാണുക.
നല്ലവൻ സന്തോഷവാനും
സമാധാനം നിറഞവനും ആണ്.
അതിനു വിരുദ്ധമായി
എന്തെങ്കിലും നിന്നിൽ കാണുന്നുവെങ്കിൽ
അപ്പപ്പോൾ ശുദ്ധീകരിക്കുക.
അതിനു വിരുദ്ധമായി
സമൂഹത്തിലെ ഏതെങ്കിലും ഒരംഗത്തിൽ
കാണുന്നുവെങ്കിൽ
അവൻ അവനിൽ നിന്നും
ബഹു ദൂരം മാറിയത് കാണിച്ചു കൊടുക്കുക.
 അതിനവൻ തയ്യാറല്ലെങ്കിൽ
നീ ക്ഷമിക്കുക.
നിന്നിലെ നല്ലവനെ
അവനും പങ്കുവെക്കുക.
അല്ലാതെ എന്നിലെ
നല്ലവനെ വലിച്ചെറിയുകയല്ല വേണ്ടത്.

മെയ്ഡ് ബൈ യു ഉൽപ്പന്നങ്ങൾ.my thought of the day. Khaleel Shamras.

നിന്റെ പഞ്ചേന്ത്രിയങ്ങളിലൂടെ
നീ നിന്റെ മനസ്സിനു വേണ്ട വിഭവങ്ങൾ
ശേഘരിക്കുന്നു.
അവ വിവിധതരം ഫാക്ടറികളിലേക്ക്
കൈമാറപ്പെടുന്നു.
നെഗറ്റീവും പോസിറ്റീവും
ഒക്കെയായ
വിവിധ ഫാക്ടറികളിൽവെച്ച്
അവ നിന്റെ സ്വന്തം
ഉൽപ്പന്നങ്ങളായി
നിന്റെ വ്യക്തിത്വത്തിലൂടെ
വാക്കുകളും പ്രവർത്തികളും
ചിന്തകളും ഒക്കെയായി
പുറത്തിറങ്ങുന്നു.
അതിൽ നല്ലതും ചീത്തതും
മൂല്യമുള്ളതും ഇല്ലാത്തതും
ഒക്കെയുണ്ട്.
സ്നേഹം, സന്തോഷം, അറിവ്, സേവനം,
നീധി., സമാധാനം തുsങ്ങിയ നല്ല ഉൽപന്നങ്ങളും
അസൂയ, കോപം, ദു:ഖം, അനീധി ,അലസത, അശാന്തി തുടങ്ങിയ ചീത്ത
ഉൽപ്പന്നങ്ങളും
അതേ ഫാക്ടറികളിൽ നിന്നും
ഉൽപ്പാദിപ്പിക്കപ്പെടുന്നു -.
നല്ലതു മാത്രമേ ഉൽപ്പാദിപ്പിക്കൂ
എന്ന ഉറച്ച തീരുമാനം
എടുക്കുക.
സമൂഹത്തിൽ
നിനക്കു ചുറ്റുളളവർ വിറ്റഴിക്കാനും
നിന്നിൽ അടിച്ചേൽപ്പിക്കാനും
ശ്രമിക്കുന്ന ചീത്ത
ഉൽപ്പന്നങ്ങളെ
വാങ്ങില്ല എന്നും
തീരുമാനമെടുക്കുക.

Saturday, October 10, 2015

പേടിപ്പിച്ചുളള ഭരണം.mydiary. Khaleel Shamras

നിർഭയത്വം നാടിന്റെ ഐശ്വര്യമാണ്.
പരസ്പരം പേടിപ്പിച്ചും
അതിനായി ആരെയെങ്കിലുമെക്കെ
പീടിപ്പിച്ചും
അതിൽ നിന്നും വോട്ടു ബാങ്കുകളെ
ഉണ്ടാക്കിയും
നാടിന്റെ ഭരണം പിടിച്ചടക്കാൻ
ശ്രമിക്കുമ്പോൾ
മനുഷ്യൻ അതിന് പകരമായി
നൽകുന്നത് സ്വസ്തതയാണ്.  
ഭീതിയുളള മനസ്സിൽ
ഒരിക്കലും സമാധാനം നിലനിൽക്കില്ല.
തീയിൽ മഞ്ഞ് ഉരുകി പോകും.
ഒരു ചെറിയ ജനവിഭാഗത്തെ
കാട്ടി  വലിയൊരു
ജന വിഭാഗത്തെ
അവരെ പേടിച്ചോ,
രക്ഷ വേണമെങ്കിൽ ഞങ്ങളുടെ
കൂടെ കൂടിക്കോ എന്നു പറയുമ്പോൾ.
അവർ തങ്ങളെ പിന്തുടർന്നവരുടെ
മനസ്സിൽ നിന്നും ശാന്തിയെ എടുത്തെറിഞ്ഞ്
പകരം ഭീതിയെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
സ്വയം മനസ്സിനോട്
ചോദിച്ചു നോക്കൂ.?
ശരിയല്ലേ എന്ന് .
ഇവിടെ ആരെ  ലക്ഷ്യം വെച്ചുവോ
അവരേക്കാൾ അശാന്തമാവുന്നത്
അതിനായി ഉപയോഗപ്പെടുത്തിയവരാണ്
എന്നതല്ലേ സത്യം.
നാടിന് വേണ്ടത്
സമാധാനം നിറഞ്ഞ മനസ്സുമായി
ജീവിക്കുന്ന ഒരു ജനതയാണ്.
അതിനില്ലാതാവേണ്ടത് പേടിയില്ലാത്ത
സാമൂഹ്യ അന്തരീക്ഷമാണ്.
അധികാരം അരക്കിട്ടുറപ്പിക്കാൻ
രാജാവായി വാഴാൻ
എന്തിനും തയ്യാറാവുന്ന ചില
മനുഷ്യരുടെ തന്ത്രങ്ങളെ തിരിച്ചറിയുക.
മനസ്സമാധാനം വലിച്ചെറിയാതിരിക്കുക.
നശ്വരമായ നമ്മുടെ ജീവിത കാലയളവിൽ
നമ്മുടെ  വിലപ്പെട്ട സമ്പാദ്യമാണ് അത്.

Thursday, October 8, 2015

ഒഴുകുന്ന മനസ്സിൽ.my diary. Khaleel Shamras.

 ശരീരത്തിന് ഒരു രൂപമുണ്ട്.
അത് ഇങ്ങിനെ തൊട്ട് തിട്ടപ്പെടുത്താം.
പക്ഷെ മനസ്സ് അങ്ങിനെയല്ല
അതങ്ങിനെ വിശാലമായി കിടക്കുകയാണ്.
വായുവിനെ പോലെ.
 നാം പരസ്പരം സംസാരിക്കുമ്പോൾ
നമ്മുടെ മനസ്സുകൾ ഒന്നിക്കുകയാണ്.
പിന്നീട്  നാം പരസ്പരം പിരിഞ്ഞ്
രണ്ട്  വഴിക്ക് പോവുമ്പോഴും
എന്റെ മനസ്സിന്റെ ഒരംശം
നിന്നിൽ ബാക്കിയാക്കുന്നു.
അതുകൊണ്ട് നിന്റെ ഓർമയുടെ
പുസ്തകത്തിൽ എന്റെ ചിത്രം മായാതെ  വരക്കപ്പെടുന്നു.
ഒരു സദസ്സിൽ ഒരു പാട് മനുഷ്യ
രൂപങ്ങളിൽ നിന്നും ഉൽഭവിച്ച
മനസ്സുകൾ എല്ലാം ഒന്നായി
അലിയുകയാണ്.
അത് കൊണ്ട് തന്നെ വിലപ്പെട്ട മനഷ്യ ജൻമങ്ങളിലേക്ക്  അലിയുന്ന
നിന്റെ മനസ്സിൽ കളങ്കങ്ങൾ ഇല്ലാതിരിക്കൽ
അനിവാര്യമാണ്.
സ്നേഹവും സമാധാനവും മാത്രമേ അതിൽ ഉണ്ടാവാൻ
പാടുള്ളു.

അഭിവാദ്യങ്ങൾ.my diary. Khaleelshamras

ചിലർക്ക് പ്രിയപെട്ടവരോടാരോടെങ്കിലും
ഒന്ന് കോപിച്ചാലേ
ദിവസം തങ്ങൾക്കായി
തുടങ്ങുകയുള്ളു എന്നത് പോലെയാണ്.
ചിലർക്ക്  ഒന്നു പുഞ്ചിരിക്കാനും
അഭിവാദ്യം അർപ്പിക്കാനും മടിയാണ്.
അവരുടെ താളത്തിനനുസരിച്ചു
തുള്ളുന്ന സമീപനമാണ്
പലപ്പോഴും നിന്നിൽ നിന്നും  ഉണ്ടാവുന്നത്.
ശരിക്കും അവരുടെ  നീറി പുകയുന്ന
മനസ്സിന്റെ പ്രതിഫലനം
മാത്രമായിരുന്നു
അവയൊക്കെ.
ശരിക്കും അവരുടെ പ്രതികരണ ഭാഷ
നീയും പകർത്തുമ്പോൾ
 ശാന്തവും സമാധാനവും
നിറഞ്ഞ നിന്റെ മനസ്സിനെ
നീയും കത്തിക്കുകയാണ് ചെയ്യുന്നത്.
പകരം കോപത്തെ മൗനം കൊണ്ടും
അഭിവാദ്യങ്ങളെ
പുഞ്ചിരി കൊണ്ടും സമാധാനം  കൊണ്ടും
പിന്നെ നല്പതു കൊണ്ടും
തിരിച്ചു പറഞിരുന്നുവെങ്കിൽ.
അതൊരു  കുളിർ മഴയായി
അവരുടെ മനസിൽ പെയ്തിറങ്ങി
അവരുടെ മനസ്സിൽകത്തി പടരുന്ന
അഗ്നിയെ കെടുത്തിയേനെ.

Tuesday, October 6, 2015

ഭ്രാന്തു പിടിച്ച മനസ്സിന്റെ പ്രതികരണം. My diary. Khaleel Shamras

ഭ്രാന്തു പിടിച്ചവരോട്
നോർമൽ ആയി നിന്നവരും
അതുപോലെ സ്വയം ഭ്രാന്തു പിടിപ്പിച്ച്
തിരിച്ചു പ്രതികരിക്കുന്നുവെന്നതാണ്
ഇന്നത്തെ ചർച്ചകളുടെ മുഖ്യ  പ്രശ്നം.
വർഗ്ഗീയതയും രാഷ്ട്രീയവും
വ്യക്തി ആരാധനയുമൊക്കെ
തലക്കുപിടിച്ച് സ്വയം ഭ്രാന്തനാക്കി
അവർക്കിഷ്ട  മുള്ളതൊക്കെ
തുറന്നടിക്കുന്നു.
അവർക്കിഷ്ടമില്ലാത്തതിനെയൊക്കെ
എതിർത്തുകൊണ്ടുമിരിക്കുന്നു.
അതവരുടെ മനസ്സിന്റെ ഭ്രാന്താണ്
എന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതിനും
തിരുത്തി കൊടുക്കുന്നതിനും
പകരം അതേ ഭാഷയിൽ തിരിച്ചടിക്കുമ്പോൾ
ആ  ഭ്രാന്ത് സമൂഹത്തിലേക്കും പടർന്നു പന്തലിക്കുന്നു.
അത് തിരിച്ചറിഞ്
 പ്രതികരണത്തിന്റെ ഭാഷ മാറ്റുക.

മനസ്സിന്റെ പുനർ നിർമാണം. My diary. Khaleelshamras

ആദ്യം മനസ്സിൽ   സ്നേഹത്തിന്റേയും
സമാധാനത്തിന്റേയും സുരക്ഷിത അന്തരീക്ഷമുണ്ടാക്കണം.
കാരുണ്യവും  ദയയും
മനുഷ്യരോടുള്ള ആദരവും
വിവേചനമില്ലായ്മയുമൊക്കെ
നിന്റെ വ്യക്തിത്വത്തിന്റെ
മുഖമാവണം.
എന്നിട്ട് നിനക്കാരോട് വേണമെങ്കിലും
എന്തും സംവദിക്കാം.
അല്ലാതെ  ഉള്ളിൽ
വിവേചനവും ദേശ്യവും
അന്തമായ എതിർപ്പും
വെച്ചു പുലർത്തി
നീ സംവദിക്കരുത്.
കാരണം മനുഷ്യർക്കിടയിൽ
വായ തുറക്കാൻ പോലും  യോഗ്യതയില്ലാത്തവനാണ്
നീ.
കാരണം  നിന്റെ മനസ്സ്
അശുദ്ധവും സമാധാനമില്ലാത്തതുമാണ്.
അത് നിന്റെ മനസ്സിനെ പിടിപ്പെട്ട പകർച്ചവ്യാദിയാണ്.
അത് പുറത്തേക്കും പകരും.
നിന്റെ മനസ്സിൽ ഇത്തരം രോഗമുണ്ടെങ്കിൽ
സ്വയം തിരിച്ചറിഞ്ഞ്
അവയെ തുരത്തുക.
പകരം സമാധാനവും
ശാന്തിയും നിറഞ
നൻമ നിറഞ മനസ്സ്
പുനസ്ഥാപിക്കുക.

പ്രതിസന്ധികളെ അളക്കുമ്പോൾ.my diary. Khaleelshamras.

പ്രതിസന്ധികൾ ഇല്ലാത്ത ജീവിതമാണ്
ഏൻറ്റേത് എന്ന പറയുന്ന
വ്യക്തികളുടെ ജീവിതത്തിൽ
പ്രശ്നങ്ങൾ ഉണ്ടാവാഞിട്ടില്ല
മറിച്ച് ആ പ്രശ്നങ്ങളെ
അവർ ധൈര്യപുർവ്വം
പേടിയില്ലാതെ
ഉള്ളിലെ സമാധാനം നഷ്ടപ്പെടാതെ
നേരിട്ടുവെന്നേ അതിനർത്ഥമുള്ളു.
അതേ ജീവിതം
പ്രതിസന്ധികളുടെ ഭാരവും പേറി നടക്കുന്ന
ഒരു വ്യക്തിക്കായിരുന്നു
ലഭിച്ചിരുന്നതെങ്കിൽ
അവർക്കത് അവരനുഭവിക്കുന്നതിലും
വലിയ ദാരമായി തോന്നിയേനെ.
ഇവിടെ പ്രതിസന്ധികളെ
താങ്ങാൻ കഴിയാത്തതാകുന്നത്
ഭാഹ്യ സാഹചര്യങ്ങൾ
അല്ല മറിച്ച്
നിന്റെ ആന്തരിക സാഹചര്യങ്ങൾ ആണ്.
അവിടെയാണ് മാറേണ്ടത്.

കുട്ടി മനസോളം വളരാവാമായിരിന്നു. My diary. Khaleel Shamras.

കുട്ടികളോട് വല്ലാതെ കോപിക്കുമ്പോൾ
ശരിക്കും നീ അവരെ നിയാക്കാൻ ശ്രമിക്കുകയാണ്.
എന്തിനോടും കോപിക്കാൻ പാകത്തിൽ
മോശമായ നിന്റെ മനസ്സിന്റെ
രൂപത്തിലേക്ക് അവരേയും താഴ്ത്താൻ ശ്രമിക്കുകയാണ്.
മറിച്ച് ക്ഷമിച്ച്
സ്നേഹത്തോടെ ഉപദേശിച്ച്
അവരുടെ കുട്ടികളികളിൽ ഇടപ്പെട്ട്
അവരുടെ കൂടെ ഉsപഴുകിയിരുന്നുവെങ്കിൽ
നിനക്ക് അവരാവാമായിരുന്നു.
നിശ്കളങ്കമായ അരുടെ
മനസ്സോളം നിനക്കും വളരാവാമായിരുന്നു.

സമാധാനം.my diary. khaleel shamras

എവിടെ സമാധാനമുണ്ടോ
അവിടെ സന്തോഷമുണ്ട്.
എവിടെ സമാധാനം വേണോ
ക്ഷമ മുറുകെ പിടിക്കണം.
സന്തോഷമുളളയിടങ്ങളിലേക്ക്
യാത്ര ചെയ്യാനാണ്
എല്ലാവരും ഇഷ്ടപ്പെടുന്നത്.
അത് കൊണ്ട്
സന്തോഷത്തിന്റേയും
സമാധാനത്തിന്റേയും
അന്തരീക്ഷം
നിന്റെ ജീവിതത്തിന്റെ
ഓരോ മേഘലയിലും
നിലനിർത്തുക.
അതിന് മൗനിയാവേണ്ടയിടങ്ങളിൽ
മാനിയാവുക.
ക്ഷമിക്കുക
നിനക്ക് നഷ്ടം വരുത്താതും
എന്നാൽ മറ്റുള്ളവർക്ക്
ലാഭമുണ്ടാക്കുന്നതുമായ
മേഘലകളിൽ തോറ്റു കൊടുക്കുക.

Monday, October 5, 2015

സ്നേഹത്തിന്റെ അഭിനേതാക്കൾ. My diary. khaleelshamras

തീയിൽ ഐസിന് നിൽക്കാനാവില്ല.
അത് ഉരുകി പോവും.
അതുപോലെയാണ്  സ്നേഹവും.
വർഗ്ഗീയതയും വിവേചനവും
അനീധിയുമൊക്കെയായി നടക്കുന്നവരിൽ
സ്നേഹം നിലനിൽക്കില്ല.
അത് ഉരുകി പോവും.
 സ്നേഹം നിറഞ്ഞു തുളുമ്പിയ
ഒരു മനസ്സിൽ നിന്നും
അത്തരത്തിലുള്ള ചെറിയൊരു പ്രചോദനം
പോലും ഉണ്ടാവില്ല.
അത്തരത്തിലുള്ള ആൾക്കാർ
സ്നേഹവുമായി കടന്നു വരുന്നെങ്കിൽ
അതിനർത്ഥം
അവർ അഭിനയിക്കുകയാണ്  എന്നാണ്.

Sunday, October 4, 2015

ചിന്തകളുടെ എതിഫലനം. my diary. Khaleel shamras

നീ അവരുടെ മനസ്സ്  വായിക്കുന്നില്ല
മറിച്ച് അവരിൽ നിന്റെ
സ്വന്തം മനസ്സിനെയാണ് വായിക്കുന്നത്.
അതുകൊണ്ടാണ്
മറ്റുള്ളവരുടെ പ്രവർത്തിയുടേയും  വാക്കിന്റേയും മൊക്കെ
പേരിൽ നീ സമാധാനം നഷ്ടപ്പെടുത്തുന്നത്.
ഓരോരുത്തരും അവരവരുടെ
ഉളളിലെ ചിന്തകളുടെ എതിഫലനം മാത്രമാണ്..
പേടിപ്പിക്കുന്നവർ പേടിപ്പിക്കുനതും
പരിഹസിക്കുന്നതും
വലിയ  ആളായി ചമയുന്നതുമൊക്കെ
അവരുടെ ചിന്തകളുടെ
പ്രതിഫലനമാണ്.

ഉള്ളിലെ സമാധാനം മുറുകെ പിടിച്ച്.my diary. Khaleelshamras

അവൻ ഒരന്യ നാട്ടിൽ ആയിരുന്നു.
മനസ്സിലാകെ നീറി പുകയുന്ന പ്രശ്നങ്ങളും.
അവൻ പ്രശ്നങ്ങളുടെ കാരണക്കാരനായി
ആ നാടിനെ കണ്ടു.
അങ്ങിനെ  സമാധാനം കണ്ടെത്താനായി
ആ നാട്  ഉeപക്ഷിച്ച് ജൻമനാട്ടിലേക്ക്  വന്നു.
അവിടെ അവൻ സമാധാനം അന്വേഷിച്ചു
കണ്ടെത്തിയില്ല.
വിവിധ  രാഷ്ട്രീയ മത  ചേരികളിൽ
നിന്ന് പരസ്പരം മല്ലടിച്ചു കൊണ്ടിരിക്കുന്ന
നാട്ടിൽ അവന് സമാധാനം കണ്ടെത്താനായില്ല.
അങ്ങിനെ അവൻ സ്വന്തം മതത്തിലേക്കും
രാഷ്ട്രീയത്തിലേക്കും
ചേക്കേറി
സമാധാനം കണ്ടെത്താനായി.
അവിടെ വിവിധ ഉപ സംഘങ്ങളും ജാതികളും
പിന്നെ അധികാരത്തിനായി തർക്കിക്കുന്നവരും
ഒക്കെയായി പരസ്പരം തർക്കിക്കുന്നവർക്കിടയിൽ
അവൻ സമാധാനം കണ്ടെത്തിയില്ല.
അങ്ങിനെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
പേക്കേറി
എവിടേയും ഭീതി വിറ്റ് കാശാക്കുന്നവരും
 അതിലുടെ ആളെ കൂട്ടാൻ
ശ്രമിക്കുന്നവർക്കുമിടയിൽ
അവന് സമാധാനം എന്നതൊന്ന്
കണ്ടെത്താനായില്ല.
ആ അലയുന്നതിനിടയിൽ
 എവിടേയും കണ്ടെത്താനാവാത്ത സമാധാനത്തെ
സ്വന്തത്തിൽ അന്വഷിച്ചു.
അതാ അതവിടെ ഉപയോഗ ശൂന്യമായി കിടക്കുന്നു.
അപ്പോഴാണ്
അവനറിഞത് എന്റെ സമാധാനം ഞാൻ അന്വേഷിക്കേണ്ടത്
പുറത്ത് അല്ല
മറിച്ച് ഉള്ളിൽ തന്നെയാണ് എന്ന്.
 സമാധാനം പുറത്തുനിന്നുമല്ല
മറിച്ച് ഉള്ളിലെ സമാധാനം
മുറുകെ പിടിച്ച്
പുറത്ത് ജീവിക്കേണ്ടവനാണ്
ഞാനെന്ന്.

Thursday, October 1, 2015

വിശ്വാസത്തെ തുറന്ന് കാണിക്കുമ്പോൾ.my thought of the day.

നിന്റെ ഉള്ളിലെ വികാര വിചാരങ്ങൾ
അനുഭവിച്ചറിയാൻ
നിന്റെ ആന്തരികാവയവങ്ങൾ
തുറന്നു കാട്ടികൊടുക്കേണ്ടതില്ല.
അന്തരീക്ഷത്തിലെ  വായുവിൽ  നിന്നും
നിനക്ക് വേണ്ടത്രയോളം ശ്വസിക്കാൻ
അതിന്റെ ഘടന പടിച്ചു  കൊണ്ടേയിരിക്കേണ്ടതില്ല.
മനുഷ്യരെന്ന ന്യുനപക്ഷത്തേയും
അതിലും എത്രയോ മടങ്ങു വരുന്ന
സസ്യ  ജീവജാലങ്ങളേയും ,
ചെറിയ   ഭൂമിയേയും
അതിലും  എത്രയോ മടങ്ങ് വലിപ്പവും കൂടുതലും
ഉള്ള നക്ഷത്രങ്ങളേയും,
എല്ലാറ്റിനേയും
നിയന്ത്രിച്ചു പരിപാലിക്കുന്ന
ദൈവത്തെ  കുറിച്ച്
വിരലിലെണ്ണാവുന്ന മനുഷ്യജീവികൾക്കിടയിൽ മാത്രം
എന്താണ് ഇങ്ങിനെയൊക്കെ.
അത് ഒരു കാട്ടി കുട്ടലും
സാമ്പത്തിക രാഷ്ട്രീയ  മേഘലകളിൽ
പൊങ്ങച്ചം കാട്ടാനുമൊക്കെയുള്ള ഉപാധികൾ ആയി  മാറുന്നത്.
ദൈവം കൂടെയുണ്ട്
എന്ന് ഉറപ്പില്ലാത്ത ഏക സൃഷ്ടി മനുഷ്യൻ മാത്രമാണോ?
ആ ഉറപ്പിൽ
ദൈവത്തെ അനുഭവിക്കുനതുകൊണ്ടാണോ
ഒരു തർക്കവുമില്ലാതെ
വിധികൽപ്പനകൾ പാലിച്ചുകൊണ്ട്
മനുഷ്യനൊഴികെ യുള്ളവയൊക്കെ
ജീവിക്കുന്നത്.
അതു പോലെ
കാട്ടികുട്ടലുകൾക്കും അന്ത വിശ്വാസങ്ങൾക്കും
രാഷ്ട്രിയ ലാഭങ്ങൾക്കും
വ്യക്തി പ്രശംസകൾക്കും വേണ്ടി ഓക്കയല്ലാതെ
മനുഷ്യരൊഴികെയുളളവയും
മനുഷ്യരിലെ തന്നെ കോശങ്ങളും
പാലിക്കുന്ന
വിധി വിശ്വാസത്തിലേക്ക്
മനുഷ്യന്റെ സ്വതന്ത്ര ഇച്ചാശയ്തി
വളരുകയല്ലേ  വേണ്ടത്?മന സമാധാനം നിലനിർത്താൻ.my diary. Khaleel Shamras

മനസമാധാനം നിലനിർത്തുക
എന്നത് നമ്മുടെ അടിസ്ഥാന പ്രശ്നമാണ്.
എന്നാലേ  നമുക്ക്  സന്തോഷത്തോടെ
എപ്പോഴും ജീവിക്കാൻ കഴിയും.
സമാധാനം നിലനിർത്തണമെങ്കിൽ
അതിന് വിലങ്ങാവുന്നവയെ
നിന്റെ  മനസ്സിലേക്ക്
 പ്രവേശിക്കപ്പെടാതിരിക്കാൻ
നീയെപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്.
വിട്ടുവീഴ്ചകളും ക്ഷമയും
കൈകൊണ്ട്,
ചിലതിനെയൊക്കെ  കണ്ടില്ലെന്ന് നടിച്ച്
അനാവശ്യ കാര്യങ്ങളിലേക്ക്
ചർച്ചകളിലേക്ക് കൊണ്ടു വരാതെ
ശ്രദ്ധിക്കേണ്ടതുണ്ട്.

നിന്റെ ജീവിതത്തിന്റെ സംവിധായകൻ.my diary. Khaleel Shamras

നിന്റെ ചുറ്റുപാടുകൾ അല്ല
നിന്റെ ജീവിതത്തിന്റെ
സംവിധായകൻ.
മറിച്ച് നീ തന്നെയാണ്.
ചുറ്റുപാടുകളിലെ അഴുക്കുകളെ
നിന്നിൽ നിക്ഷേപിക്കുകയല്ല വേണ്ടത്
മറിച്ച്.
നിന്റെ ഉള്ളിലെ
 സൗന്ദര്യത്തെ
ചുറ്റുപാടുകളിലേക്ക് വ്യാപിപ്പിക്കുകയാണ് വേണ്ടത്.
 സ്നേഹവും സമാധാനവും സന്തോഷവുമൊക്കെയാവുന്ന
സൗന്ദര്യം  സ്വയം നിലനിർത്തി
 അതിനെ ചുറ്റുപാടുമുള്ളവർക്ക്
കാണിച്ചു കൊടുക്കുകയാണ് വേണ്ടത്.
അല്ലാതെ  ഭാഹ്യ പ്രകോപനങ്ങൾക്കനുസരിച്ച്
നിന്റെ ജീവിതത്തിന്റ
തിരക്കഥ മാറ്റികൊണ്ടിരിക്കുകയല്ല വേണ്ടത്.

സ്നേഹത്തിൻറെ നിർവചനം

ഏറ്റവും പ്രിയപ്പെട്ട ഒരാളായി നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ അവിടെ നിനക്ക് നിൻറെ സ്നേഹത്തിൻറെ രൂപം ദർശിക്കാം. സ്നേഹത്തിൻറെ നിർവചനം കണ്ടെത്...