അമ്മായി വിളമ്പിയ സ്നേഹത്തിന്റെ പാൽപായസം.my diary. Khaleel Shamras

സ്നേഹത്തിന്റെ  പ്രാക്ടിക്കൽ ക്ലാസുകൾ ആണ് ചിലരുടെ ജീവിതം.
അവർ അതിലൂടെ പ്രിയപ്പെട്ടവരിലെല്ലാം
കാലാകാലവും പകർത്താനുള്ള സ്നേഹത്തിന്റെ
അറിവിനെ സ്ഥാപിക്കുകയാണ്.
അവർ പോയാലും
 അവർ മറ്റുള്ളവരിൽ പാകിയ
 സ്നേഹത്തിന്റെ വിത്തുകൾ
 വളർന്ന് വൃക്ഷമായി സ്നേഹത്തിന്റെ ഫലങ്ങൾ
ഉൽപ്പാദിപ്പിച്ചു കൊണ്ടേയിരിക്കും.
ഇന്നലെ വരെ ഞങ്ങളെ സ്നേഹത്തിന്റെ
പാഠങ്ങൾ പഠിപ്പിച്ച്
ഇന്ന് ഭൂമിയിൽ നിന്നും യാത്രയാവുന്ന  ഞങ്ങളുടെ
അമ്മായി
ഞങ്ങളിലും ഭാക്കിയാക്കുന്നത്
 ആത്മാർത്ഥമായ  സ്നേഹം എന്ന ഒന്ന് മാത്രമാണ്.
ഇനി അമ്മായിക്ക് ശേഷം
വരുന്ന തലമുറകളിലേക്ക്
അമ്മായി പ്രാക്ടിക്കൽ ആയി കാണിച്ചു
തന്ന പോലെ
ഞങ്ങളും കാട്ടികൊടുക്കേണ്ടത് അതാണ്.
മാസത്തിൽ ഒരിക്കെലെങ്കിലും അമ്മായിയെ ഒന്നു
സന്തർഷിച്ചില്ലെങ്കിൽ അമ്മായി ചൂടാവുമായിരുന്നു.
പിശുക്ക് വാഴുന്ന ഈ കാലഘട്ടത്തിൽ
അതിധികളെ വിരുനുട്ടുന്നതിന്
മടിക്കുന്ന ഈ കാലഘട്ടത്തിൽ
അമ്മായി കാട്ടിയത്
ഭൂമിയിൽ നിന്നും ഒരിക്കലും മായാൻ പാടില്ലാത്ത
ആതിത്യ മര്യാദയുടെയും
കുടുംബ ബന്ധങ്ങൾ നിലനിർത്തേണ്ടതിന്റേയും
വലിയ പാഠങ്ങൾ ആയിരുന്നു.
പെരുന്നാൾ ദിനങ്ങളിൽ മറ്റേത് വീട്
സന്തർശിക്കുന്നതിനും മുമ്പേ
അമമായിയുടെ വീട്ടിൽ പോയി
അമ്മായിയുണ്ടാക്കിയ പായസം ആദ്യം രുചിക്കണം.
അമ്മായിയുടെ വീട് വിട്ടു പോവുന്ന കാര്യം
ആലോചിക്കാൻ പോലും  വയ്യ.
ഞങ്ങളെയൊക്കെ ഒന്ന് കണ്ടില്ലെങ്കിൽ
അത്രക്ക് വിഷമമാണ്.
കുടുംബം മുഴുവനും എന്നും
ആ കൺമുമ്പിൽ ഉണ്ടായെങ്കിൽ
എന്ന്  ആത്മാർത്ഥമായി ആഗ്രഹിച്ച
ജാടകളോ
കാപട്യമോ ഇല്ലാത്ത
കറകളഞ്ഞ സ്നേഹമാണ്
അമ്മായിയെ ജീവിതകാലം മുഴുവനും നയിച്ചത്.
അതിലുടെ ജീവിതത്തെ
കാരുണ്യവാനായ പ്രപഞ്ചനാഥനുള്ള
സമ്പൂർണ സമർപ്പണമാക്കി
ജീവിതത്തെ മാറ്റുകയാണ്.
മരണം ജീവിതത്തിന്റെ
അവസാനമല്ല എന്ന് വിശ്വസിക്കുന്നവർ ആണ് നാം.
അമ്മായി പോയ  വഴിയേ
മരിച്ചു പേവേണ്ടവരുമാണ് നാം.
മരണം  വരെ എത്ര ദൂരമുണ്ട് ജീവിതത്തിന്
എന്ന് നമുക്കറിയില്ല.
പക്ഷെ അവിടെ കുത്തുന്നതു വരെ
 കുടുംബ ,സാമൂഹിക ബന്ധങ്ങൾ
നിലനിർത്തുമെന്നും
ആത്മാർത്ഥ സ്നേഹം മാത്രം
എല്ലാവർക്കും പങ്കുവെക്കുമെന്നും
മനസ്സിൽ ഉറച്ച തീരുമാനമെടുക്കാം.
അമ്മായിയുടെ മരണം
സ്വർഗത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ആവട്ടെ?
നമുക്ക്  വീണ്ടും അനശ്വരമായ
ഒരു സ്വർഗത്തിൽ  ആ അമ്മായിയുടെ
കൈകളിൽ നിന്നും ഇതിലും
രുചികരമായ  സ്നഹത്തിന്റെ പാൽപായസം
രുചിക്കാൻ കാരുണ്യവാൻ
അവസരം ഒരുക്കട്ടെ?


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്