Tuesday, September 29, 2015

നഷ്ടപ്പെട്ട സമ്പാദ്യം. Khaleel Shamras

അയാൾ തന്റെ ജീവിത യാത്ര തുടങ്ങി.
 യാത്രയിൽ ചിലവഴിക്കാൻ
സമാധാനത്തിന്റേയും സന്തോഷത്തിeന്റയും
ഏറ്റവും വിലപ്പെട്ട സമ്പാദ്യങ്ങൾ ഉണ്ടായിരുന്നു.
വഴിയിലൊക്കെ
ഒരു പാട് കച്ചവടക്കാർ
അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അതി മനോഹരങ്ങളായ പലതും
അവരുടെ കൈകളിൽ ഉണ്ടായിരുന്നു.
മത രാഷ്ട്രിയ സാംസ്കാരിക  മേഘലകളിലെ
കച്ചവടക്കാർ.
 നിറയെ ഓഫറുകൾ ആണ്.
പണമില്ലാതെ തരാനും തയ്യാറാണ്.
തിരികെ കൊടുക്കാതെ വാങ്ങാൻ
അയാൾ തയ്യാറല്ല.
കാരണം  ജിവിത കാലം മുഴുവൻ ചിലവഴിച്ചാലും
തീരാത്തത്രയും
 സമ്പാദ്യം ആ മനസ്സിൽ ഉണ്ട്.
അങ്ങിനെ അദ്ദേഹത്തിന്റെ
ശാന്തിയും സമാധാനവും
സന്തോഷവും പകരം നൽകി
അയാൾ അതൊക്കെ വാങ്ങി
ജീവിതത്തിലേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് അയാൾ അത് തുറന്നു.
പുറത്തെ പെട്ടിയുടെ സൗന്ദര്യം അതിരില്ലാരുന്നു.
അതിൽ നിന്നും  ദുർഗന്ധവും അഴുക്കും
പുറത്തുവന്നു.
സന്തോഷത്തിന്റേയും സമാധാനത്തിന്റേയും
കലവറകൾ അതിൽ മുങ്ങി തന്നു.
സമ്പാദ്യങ്ങൾ നഷ്ടപ്പെട്ടു.
അങ്ങിനെ ജീവിതവും തകർന്നു.

Monday, September 28, 2015

മന്ത്രവാദിയുടെ കൈകളിലേക്ക് കൊടുക്കും മുമ്പേ ... my diary. Khaleel Shamras

അന്തവിശ്വാസം എന്നു എഴുതി തള്ളിയതിൽ
അപുർവ്വം ചിലതിൽ സത്യമുണ്ടായിരിക്കാം.
ആ അപുർവ്വം ചിലതിനെ
അതെന്തെന്നു പോലും അറിയാതെ
ജീവിക്കുന്ന മഹാ ഭൂരിപക്ഷത്തിലേക്ക്
പരിചയപ്പെടുത്തി
അതിന്റെ പേരിൽ  സമാധാനം നഷ്ടപ്പെടുത്തേണ്ടതുണ്ടോ?
അതിന്റെ പേരിൽ ചുഷണങ്ങൾ
കുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ
അവർക്ക് വിലപ്പെട്ട ഇരകളെ
ഇട്ടു കൊടുക്കേണ്ടതുണ്ടോ?
ഒന്നു രണ്ടു ദിവസം മയങ്ങി കിടന്നാലും
ഒരു പക്ഷെ മരുന്നിന്റെ പിൻഭലത്തിലാണേലും
അവർ അനുഭവിച്ച ആ സുഖനിദ്രയിൽനിന്നും
തട്ടിയുണർത്തി
ചുറ്റും ശത്രുക്കളെ മാത്രം കാട്ടി തരുന്ന
മന്ത്രവാദികളുടെ കൈകളിലേക്ക്
അവരെ ഇട്ടു കൊടുക്കേണ്ടതുണ്ടോ?
 ശരിയോ തെറ്റോ ഏതെന്ന് ന്യാചീകരിക്കാൻ
എന്റെ അറിവ് പാകമല്ല.
ഒരു നേരത്തെ മരുന്നു കൊണ്ട്
മനസ്സിനെ  തണുപ്പിക്കാവുന്ന പ്രശ്നങ്ങളെ
  മന്ത്രവാദിയുടെ കൈകളി ലേക്ക് ഇട്ടു കൊടുത്ത്
ആളുടെ ജീവൻ  eപായ കഥകൾ
ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.

എങ്ങിനെ മനസ്‌ മാറി? my diary. Khaleel Shamras

മനസ്സിനെ ഏതോ 
സ്വപ്നങ്ങളുടെ ഏകാന്തതയിൽ   ഒളുപ്പിച്ച്
വെച്ച്
സ്വന്തം ആത്മാവില്ലാത്ത ശരീരവുമായിയിട്ടാണോ 
നീ യാത്രയാവുന്നത്.
ഏകാന്തതയിൽ 
മനസ്സിൽ നീ ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു.
ഒരു സാഹചര്യത്തിലും
 സമാധാനവും സന്തോഷവും
കൈവിടില്ല എന്നും
ക്ഷമ കൈകൊള്ളുമെന്നുമൊക്കെ.
പിന്നെ ആളുകളോട്
ഇടപഴുകിയപ്പോൾ
നിനക്കെങ്ങിനെ അതൊക്കെ നഷ്ടമായി.
നിന്റെ മനസ്സിനെ ഇവിടെ   ഉപേക്ഷിച്ച്
 അശാന്തിയുടെ അഗ്നിയിൽ
കത്തി ചാമ്പലാകുന്ന  മനസ്സുകളെ
ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നോ.
ഒരു കാര്യം നീ അറിയണം.
നീ എവിടെ പോയാലും 
യാത്രയാവുന്നത്
നിന്റെ മനസ്സുമായാണ്.
നിന്റെ ജീവിതത്തിൽ
 എവിടെ ചെന്നെത്തിയാലും
 അവിടെയൊക്കെ അന്തരീക്ഷം സൃഷ്ടിക്കുന്നത്
നിന്റെ മനസ്സാണ്.
ആ അന്തരിക്ഷം
 നിലനിർത്താനും
സാഹചര്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും
നീ ബാധ്യസ്തനാണ്.

നമ്മുടെ മനസ്സിന് സമാധാനം കൈവരിക്കാൻ. My diary. Khaleel Shamras

മാനസിക വളർച്ചയുടെ
ഉന്നതികളിൽ എത്തിയ ആചാര്യൻമാർ
കുറിച്ചിട്ട അറിവുകളെ
അപക്വമായതും
 സ്വാർത്ഥത നിറഞു നിൽക്കുന്നതുമായ
മനസ്സിനുടമയായവർ കൈകാര്യം
ചെയ്യുന്നുവെന്നതാണ്
ഇന്നത്തെ  പ്രശ്നം.
ആ ആചര്യർമാരോളം വളരുന്നതിനു പകരം
അവർ കുറിച്ചിട്ട അറിവുകളെ  സ്വന്തമായ മേൽവിലാസം ഉണ്ടാക്കാനും
അതിലൂടെ എന്തൊക്കെയോ നേടിയെടുക്കാനും  ആഗ്രഹിക്കുന്നവരിലേക്ക്
നമ്മുടെ മനസ്സ് വളർന്നതാണ് പ്രശ്നം.
അതുകൊണ്ടാണ് നമുക്കിടയിൽ
വർഗ്ഗീയതയും വിവേചനവും വാഴുന്നത്.
 മനസ്സിൽ സമാധാനവും
പ്രവർത്തിയിൽ കാരുണ്യവും
കൈവരിക്കണമെങ്കിൽ
 ആ അചാര്യൻമാരോളം
നമ്മുടെ മനസ്സിനെ ഉയർത്തുക എന്നതാണ്.
 അപ്പോൾ നമ്മുടെ മനസ്സിന്
സമാധാനം കൈവരിക്കും.
നാം മറ്റുള്ളവർക്ക് കൈമാറുന്നതും
സമാധാനമാധാനമായിരിക്കും.
സന്തോഷത്തെ ഇല്ലാതാക്കുന്ന
 വികാരങ്ങളെ മനസ്സിന്റെ അടുത്തേക്ക് പോലും അടുപ്പിക്കില്ല.
ഇന്ന് നമുക്കിടയിൽ ഉയർന്നു നിൽക്കുന്ന
അനാവശ്യ ചർച്ചകളും
വർഗ്ഗീയ ,വിഭാഗീയത  ചിന്തകളുമെല്ലാം
ഇല്ലാതാവും.
ആചാര്യൻമാരും പ്രവാചകൻമാരുമൊക്കെ കൈവരിച്ച ആ ശാന്തമായ
മനസ്സ് കൈവരിക്കുക.
അതിനായി ചിന്തകളെ മാറ്റി പണിയുക.
അഴുക്കുകളായ പേടി, ദു:ഖം ,കോപം
തുടങ്ങിയവയെയൊക്കെ
ക്ഷമയുടെ  ചൂലുകൊണ്ട് നീക്കം ചെയ്യുക.
Sunday, September 27, 2015

വിശ്വാസത്തിലെ പറ്റിക്കൽ.my diary .Khaleel Shamras

പരമകാരുണികനും   അളവറ്റ ദയാപരനുമായ
ദൈവത്തിന്റെ നാമത്തിൽ
നീ ഒരോ  പ്രവർത്തിയും ആരംഭിക്കുന്നു.
എന്നിട്ട് നീ ചെയ്യുന്നത്
കാരുണ്യവും ദയയും
പ്രതിഫലിക്കാത്ത പ്രവർത്തികൾ
ആണെങ്കിൽ അതിനർത്ഥം
നീ  ദൈവനാമത്തിൽ
ആരംഭിച്ചത്
 ഹൃദയത്തിൽ നിന്നും അല്ല എന്നeല്ല?
നീ കാണുന്നവരോടൊക്കെ
 കാരുണ്യവാനായ ദൈവത്തിൽ
നിന്നുമുള്ള ആശംസ കൈമാറുന്നു
എന്നിട്ട് നിനക്ക് സമാധാനമില്ലെങ്കിൽ
അതിനർത്ഥം
നിന്റെ ആശംസ
 ഉള്ളിൽ തട്ടിയല്ല എന്നല്ലേ?
ദൈവമാണ് വലിയവൻ
എന്ന് പ്രഖ്യാപിച്ച്
നൃഷ്ടികളെ വലിയവനാക്കുമ്പോഴും
ആരാധനക്കർഹനായി ദൈവമല്ലാതെ
 മറ്റൊരാളില്ല ഇല്ല എന്ന നയപ്രഖ്യാപനം നടത്തി
സൃഷ്ടികളിലേക്ക്
ആരാധനയുടെ ഏതെങ്കിലുമൊക്കെ
ഇനങ്ങൾ കൈമാറുമ്പോഴും
ശരിക്കും നീ കാണിക്കുന്നത്
കാപഠ്യമല്ലേ?Saturday, September 26, 2015

വിമർശകരിലേക്ക് ഇറങ്ങുക.my diary .Khaleelshamras

വിമർശകരിലേക്ക്  ആണ് നീ ഇറങ്ങി ചെല്ലേണ്ടത്
അതും കാര്യത്തിന്റെ പൊരുൾ അറിയാതെ
അന്തമായി വിമർശിക്കുന്നവരിലേക്ക്.
വിമർശിക്കാത്തവർ നിനക്ക് തിയറിയാണ് പഠിപ്പിക്കുന്നതെങ്കിൽ
വിമർശകർ
നിന്നെ നീയാക്കി മാറ്റാൻ സഹായിക്കുന്ന
 പ്രാക്ടിക്കൽ ക്ലാസുകൾ ആണ്.
അവർക്കിടയിൽ നിന്ന്
എത്രമാത്രം നിന്റെ മനസ്സിലെ
സന്തോഷത്തിന്റേയും സമാധാനത്തിന്റേയും
അന്തരീക്ഷം നിലനിർത്താൻ കഴിയുന്നുവെന്നതിലാണ്
നിന്റെ ജീവിതത്തിന്റെ ശക്തി.
അതു കൊണ്ട്  വിമർശകരിലേക്ക്
ഇറങ്ങുക.
ധൈര്യം പരിശീലിക്കുക.
സന്തോഷം നിലനിർത്താൻ
ക്ഷമ ശീലിക്കുക.
നീ നേടിയ അറിവ് അവർക്ക് കൈമാറുക.

നിനക്ക് ചേരാത്ത കണ്ണട. my diary. Khaleel shamras

കാഴ്ചക്കുറവുള്ള ഓരോ വ്യക്തിയുesയും
ലെൻസിന്റെ പവർ വ്യത്യസ്തമാണ്.
അതുകൊണ്ട് തന്നെ
ഒരാളുടെ  കണ്ണട മറ്റൊരാൾക്ക്
ഫിറ്റ് ആയി കൊള്ളണമെന്നില്ല.
അതുപോലെ തന്നെയാണ്
വ്യക്തിത്വവും.
അത് ഓരോരുത്തരുടേതും വ്യത്യസ്തമാണ്
അതിനനുസരിച്ചായിരുക്കും
ഓരോരുത്തരുടേയും  വാക്കും പ്രവർത്തിയും.
അതുകൊണ്ട്  നെഗറ്റിവ് വാക്കുകളും  പ്രവർത്തികളും
കൈമാറുന്നവരെ
അതേ നാണയത്തിൽ
തിരിച്ചടിക്കുകയാണെങ്കിൽ
അതിനർത്ഥം
 നിനക്ക് ചേരാത്ത പവർ കൂടിയ
അവരുടെ കണ്ണടയെടുത്ത് നീ  ധരിച്ചുവെന്നാണ്.

Wednesday, September 23, 2015

Eid mubarak.

Today world wide mankind is remembering the lives of
Prophet abraham (ibrahim) and his family.
He was examined a lot by God almighty.
By keeping his firm faith in the Merciful GOd he
Won in each exams.
Today we are facing a lot of challenges from inner soul and outside world.
As a believer and follower in the path of ABraham.
We must practice And follow him.
Many fake organisations are occupying our identity.
There was a declarations against such organisations in hajj
And Eid preachings.
Islamic state is such an organisation.
No  Muslims(submitters in GOd almighty)  are accepting them as Muslims.
So it is our duty to show the world
They are note the followers of Islam.
But this religion of GOd almighty
Preached by Adam to Muhammed,
Preached by Abraham,Noah,Isaac,Ismail,Moses and Jesus etc
Are for peace.
Even it means peace acquired by submitting our will too God almighty.
May God accept it form you and me.
God is great,God is great, God is great
Eid mubarak.
(Peace from GOd almighty be upon all the mentioned prophets)പ്രതിസന്ധികളിൽ പിടിച്ചു നിൽക്കൽ.my diary. Khaleelshamras

പറയാനും എഴുതാനും
വളരെ എളുപ്പമാണ്.
 പക്ഷെ ജീവിതത്തിലേക്ക് ഒരു പ്രതിസന്ധി കടന്നു വരുമ്പോൾ
അവർ തന്നെ അതിനെയൊക്കെ
കാറ്റിൽ പറത്തും.
പറയുന്നതിലും എഴുതുന്നതിലുമല്ല കാര്യം.
മറിച്ച് ഓരോ പ്രതിസന്ധിയിലും പതറാതെ
ഇനി ഒന്ന് പതറിയാൽ തന്നെ
പെട്ടെന്ന് തിരിച്ചു വന്ന്
സമാധാനത്തോടെ ജീവിക്കുന്നതിലാണ്  വിജയം.

പെരുന്നാൾ ആശംസകൾ.my diary. Khaleel Shamras.

ചരിത്രങ്ങളെ ആവർത്തിപ്പിക്കുക എന്നത് പ്രയാസമാണ്.
പക്ഷെ ചരിത്രങ്ങളിൽ പ്രതിപാദിച്ചവയൊക്കെ
ഇവിടെ ലൈവ് അയി നടന്ന ഒരു നാൾ
ഈ ഭൂമിയിൽ തന്നെയുണ്ടായിരുന്നു.
ചില ചരിത്ര മുഹൂർത്തങ്ങൾ ആഘോഷിക്കപെടാറുണ്ട്.
അതിലെ പാഠങ്ങൾ
ഇന്നും ജീവിക്കുന്ന മനുഷ്യർക്ക് കരുത്തും
സമാധാനവും നൽകുക എന്ന  ഉദ്ദേശം
അത്തരം ഓർമ പുതുക്കലുകളിലുണ്ട്.
അത്തരം ഒരു ഓർമ്മ പുതുക്കലും
പകർത്തലുമാണ് ഈദ് അൽ അദ്ഹ.
ഇവിടെ ദൈവിക സമർപ്പണത്തിന്റെ
വഴിയിൽ നേരിട്ട ത്യാഗങ്ങളെയൊക്കെ
സമാധാനത്തിന്റെവും ശുഭാപ്തി വിശ്വാസത്തിeന്റയും
പ്രാർത്ഥനകളുടേയും
മനസ്സുമായി
ഓരോ പ്രതിസന്ധിയേയും
ആട്ടിയകറ്റിയ
 അബ്രഹാം (ഇബ്രാഹിം) പ്രാചകൻേയും
അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും
ജീവിതത്തെ നമ്മിലേക്ക്
പകർത്തലാണ് പെരുന്നാൾ.
 ഒരു പാട് പ്രതിസന്ധികൾ നമുക്ക് ചുറ്റുമുണ്ട്
പ്രശ്നങ്ങൾ ഉണ്ട്
അതൊന്നും നമെമ തളർത്താനല്ല
മറിച്ച് കരുത്തരാക്കാനാണ്.
മനസ്സിനെ അശാന്തമാക്കാനല്ല
അശാന്തമാക്കുന്ന സാഹചര്യത്തിലും
ശാന്തനായി പിടിച്ചു നിൽക്കാനാണ്.
ആ ഒരു പ്രവാചകനേയും കുടുംബത്തെയും
പകർത്തുക.
ദൈവം എന്നിൽ നിന്നും നിന്നിൽ നിന്നും സ്വീകരിക്കട്ടെ
 മാനവ കുലത്തിന്
 എന്റെ പെരുന്നാൾ ആശംസകൾ.

Tuesday, September 22, 2015

ഹജ്ജ്.my diary .Khaleelshamras

എന്റെ കൂട്ടുകാരൻ എന്ന് ദൈവം വിശേഷിപ്പിച്ച
ഇബ്രാഹിം (എബ്രഹാം) പ്രവാചകന്റെ
ജീവിത മുഹുർത്തങ്ങളിൽ ചിലതിനെ
അതേ രീതിയിൽ  അനുകരിച്ച്
അദ്ദേഹം ദൈവത്തെ ആരാധിക്കാൻ  വേണ്ടി
പണികഴുപ്പിച്ച ആരാധനാലയത്തിനു ചുറ്റും പ്രതിക്ഷണം ചെയ്ത്,
മരിക്കുമ്പോൾ ധരിപ്പിക്കുന്ന പോലെ
തൂവെള്ള വസ്ത്രത്തിൽ ശരീരത്തെ  പൊതിഞ്ഞ് ,
 ഒരിറ്റു ദാഹജലത്തിനായി
അദ്ദേഹത്തിന്റെ ഭാര്യ  പ്രാർത്ഥനകളുമായി
സഫ മർവ കുന്നിൻ ചെരുവുകളിലുടെ ഓടിയ പോലെ ഓടി
ആ മഹിളാ രത്നത്തിന്റെ     പ്രാർത്തനക്കുള്ള ഉത്തരമായി
അന്ന് പൊട്ടിയൊഴുകി
ഇന്നും വറ്റാതെ ഒഴുകുന്ന
ആ  ജലത്തിൽ നിന്നും ദാഹമകറ്റി.
അദ്ദേഹം നേരിട്ട പരീഷണത്തിന് പകരമായി
ബലി നൽകി.
ഓരോ കർമത്തിലും ആ പ്രവാചകനെ
അനുകരിക്കുകയാണ്  ഹജ്ജിലൂടെ.
ഹജ്ജും അതിന്റെ ചരിത്ര പശ്ചാത്തലവും
നമ്മുടെ ജീവിതത്തിലെ ഒരോ  പ്രതിസന്ധിയിലും
പിടിച്ചു നിൽക്കാനുള്ള കരുത്ത് സമ്മാനിക്കട്ടെ?


വിശ്വാസത്തിന്റെ മുഖം മൂടി. My diary. Khaleelshamras

അയാളുടെ മനസ്സ് അശാന്തമായിരുന്നു.
അയാൾ എതിനെയൊക്കെയോ ഭയപ്പെട്ടു.
അയാളിൽ  ദു:ഖങ്ങൾ കണ്ണീർ കടൽ തീർത്തു.
അയാൾ ദൈവത്തെ കുറിച്ച്
കൂടുതൽ ആയി സംസാരിച്ചു.
ദൈവിക കീർത്തനങ്ങൾ
ചുണ്ടിൽ നിന്നും ഒന്നൊന്നായി
ഉരുവിട്ടു കൊണ്ടിരുന്നു.
മറ്റുള്ളവരെ ദൈവത്തിലേക്ക്
ക്ഷണിച്ചു.
ശരിക്കും അയാൾ ഒരു  ദൈവ വിശ്വാസിയായിരുന്നോ.
അല്ലെങ്കിൽ ഉള്ളിലെ നീറി പുകയുന്ന മനസ്സിനെ
കാനിക്കാതിരിക്കാൻ
വിശ്വാസത്തിന്റെ  മുഖം മൂടി ധരിക്കുകയായിരുന്നോ?
ദൈവം എല്ലാം അറിയുന്നവനും
കാണുന്നവനും ആയി കൂടെയുണ്ട്
എന്ന ഉറപ്പ് അയാൾക്കുണ്ടായിരുന്നുവെങ്കിൽ.
അയാൾ  ദു:ഖിക്കില്ലായിരുന്നു,
പേടി അടുത്തു പോലും വരില്ലായിരുന്നു
 മനസ്സിലെങ്ങും സമാധാനം മാത്രം
ചുണ്ടുകളിൽ ചിരിയും
ജീവിതത്തിൽ സന്തോഷവും മാത്രം.
ഒരു സാഹചര്യത്തിലും
പതറാത്ത  ഉറച്ച മനസ്സ്
അയാളുടെ ജീവന്റെ അസ്തിത്വമായേനെ.
ഭക്തിയുടെ കാട്ടി കുട്ടലുകളോ.
മൗനത്തെ  കേൾക്കുന്ന
ദൈവത്തിന്
തന്റെ പ്രാർത്ഥനകൾ
മനുഷ്യരെ കാണിക്കാൻ വേണ്ടിയുള്ളത് ആവില്ലായിരുന്നു.


Monday, September 21, 2015

കോപം ചാർജ് ഊറ്റിയെടുക്കും. My diary. Khaleels Shamras

ചില കാര്യങ്ങൾ
ചെയ്യാൻ കൂടുതൽ പവർ വേണം.
അപ്പോൾ ബാറ്ററിയിൽ
പെട്ടെന്ന് ചാർജ് തീരും.
അതുപോലെയാണ്
കോപവും.
കോപം
നിന്റെ മനസ്സിന്റെ
ബാറ്ററിയുടെ ചാർജ്
മൊത്തത്തിൽ
ഊറ്റിയെടുക്കും.
പിന്നെ ചാർജില്ലാതെ
ജീവിക്കേണ്ടി വരും.

സാഹചര്യങ്ങളുടെ യുദ്ധകളത്തിൽ. My diary. Khaleel Shamras

ചിന്തകൾ തിയറിയാണ്.
അല്ലെങ്കിൽ ജിവിത സാഹചര്യങ്ങൾ ആവുന്ന
യുദ്ധകളത്തിലേക്ക് ഇറങ്ങുന്നതിനുമുമ്പുള്ള  കർമപദ്ധതിയാണ്.
ഈ തിയറിയും പദ്ധതിയും
സാഹചര്യങ്ങളുടെ  യുദ്ധ കളത്തിൽ
പ്രയോഗിക്കാൻ ശരിക്കും പാടുപെടേണ്ടി വരും.
വിട്ടുവീഴ്ചയും ക്ഷമയും പോലോത്ത ആയുധങ്ങളെ
ശരിക്കുമെടുത്ത് പ്രയോഗിക്കേണ്ടി വരും.
സ്നേഹത്തെ ശരിക്കും ° മുറുക്കി പിടിച്ചില്ലെങ്കിൽ
ശത്രു തട്ടികൊണ്ടു പോവും.
സമാധാനന്തരീക്ഷം
മലിനമാവും.


ഇബ്രാഹിം ( എബ്രഹാം ) പ്രവാചകനെ പകർത്തുമ്പോൾ. My diary. Khaleel Shamras.

ദൈവം കൂട്ടുകാരനെന്നു വിളിച്ചു.
വാർദ്ധക്യത്തിലെത്തിയിട്ടും കുട്ടികൾ ഉണ്ടായിരുന്നില്ല.
കുട്ടികൾക്ക്  വേണ്ടി പ്രാർത്ഥിച്ചു.
കാരുണ്യവാനായ ദൈവം കുട്ടികളെ നൽകി.
ആരാരുമില്ലാത്ത ഒരു മരുഭൂമിയിലേക്ക്
ചോര കുഞ്ഞിനേയും ഭാര്യയേയും കൂട്ടി യാത്രയായി.
ആ മരുഭൂമിയിൽ
ഭാര്യയേയും കുഞ്ഞിനേയും തനിച്ചാക്കി യാത്ര തുടർന്നു.
അദ്ദേഹം  വിഭവങ്ങൾ നൽകുന്ന ദൈവത്തോട്
കരളുരുകി പ്രാർത്ഥിച്ചു.
 ദൈവത്തെ അവരുടെ കാര്യസ്ഥനാക്കി.
ദാഹിച്ചു വലഞ അദ്ദേഹത്തിന്റെ
ഭാര്യ  ചോരകുഞിനേയും കയ്യിലേന്തി
ഒരിറ്റു ദാഹജലത്തിനായി
മരുഭൂമിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി.
ഒരിത്തിരി ദാഹജലത്തിനായി
കാരുണ്യവാനായ ദൈവത്തോട് കരളുരുകി
പ്രാർത്ഥിച്ചു.
അങ്ങിനെ ദൈവത്തിന്റെ കാരുണ്യം വർഷിക്കപ്പെട്ടു.
ഒരു ചെരു നീരുറവ പ്രത്യക്ഷപ്പെട്ടു.
ഇന്നും  കോടാനുകോടി മനുഷ്യരുടെ
ദാഹമകറ്റിയ വറ്റാത്ത  ഉറവയായി
ആ സംസം നമ്മുടെ ഭൂമിയിൽ തന്നെയുണ്ട്.
ആ മരുഭൂമിയിൽ ജനവാസമോ  ഭക്ഷ്യ വിഭവങ്ങളോ
ഇല്ലായിരുന്നു.
ആ പ്രവാചകൻ പ്രാർത്ഥിച്ചു.
ഈ മരുഭൂമിയ ജനങ്ങൾ തിങ്ങി പാർത്ത  പ്രദേശമാക്കണേ എന്നും.
ഭക്ഷ്യ വിഭവങ്ങൾ ഒരുക്കണേ എന്നും.
ഇന്ന് കോടാനു കോടി മനുഷ്യർ വിരുന്നു വരുകയും
പാർക്കുകയും ചെയ്യുന്ന പ്രദേശമായി ആ മരുഭൂമി മാറി.
 ദരിദ്രരായ കോടാനുകോടി
മനുഷ്യർക്ക് ഭക്ഷ്യ വസ്ത്രുക്കൾ എത്തിക്കുന്ന
 കേന്ദ്രമായി ആ പ്രദേശം മാറി.
മകനെ അറക്കാൻ പറഞപ്പോഴും
കത്തുന്ന അഗ്നിയിലേക്ക് എറിയ പെട്ടപ്പോഴും
അങ്ങിനെ ഒരു പാട് പരീക്ഷിക്കപെട്ടപ്പോഴും.
ഇബ്രാഹിം എന്ന് അറബികളും
എബ്രഹാം എന്ന് ഇംഗ്ലീഷ്  കാരും
ബ്രഹ്മ എന്ന് സംസ്കൃതത്തിലും (
വിളിക്കപ്പെട്ട ആ പ്രവാചകന്റെ ചര്യ
ശുഭാപ്തി വിശ്വാസം എന്നിവ പകർത്തി.
അദ്ദേഹത്തെ ജീവിത മാതൃകയാക്കി
ഒരിക്കലും പതറാതെ
പേടിയില്ലാതെ
സന്തോഷവും സ്നേഹവും കാരുണ്യവും
ജീവിതത്തിന്റെ  മുഖമുദ്റയാക്കി
ജീവിക്കുക.
ആ ഒരു പ്രവാചകന്റെ ജീവിതത്തെ
 പുർണ്ണമായും ലൈവ് ആയി ആചരിക്കുന്ന
മനുഷ്യർക്കെല്ലാം
അദ്ദേഹത്തെ ജീവിതത്തിലേക്ക്പ കർത്താൻ
കാരുണ്യവാൻ അനുഗ്രഹിക്കട്ടെ.
അവർക്കുള്ള ഐക്യദാർഢ്യമായി
വൃതമനുഷ്ടിക്കുന്ന മനുഷ്യ കുലത്തിനും
ആ പ്രവാചക മാതൃക സ്വീകരിക്കാൻ
പടച്ചവൻ കനിയട്ടെ .
(ദൈവത്തിൽ നിന്നുമുള്ള സമാധാനം ആ  പ്രവാചകനിൽ ഉണ്ടാവട്ടെ? )

Sunday, September 20, 2015

ജീവിക്കുന്ന ശവം. My diary. Khaleel shamras

ശരീരത്തിലെ ആന്തരികാവയവങ്ങളുടെ
പ്രവർത്തന ഫലമായി
ഉണ്ടാവുന്ന പ്രതിഭാസങ്ങൾ
അനുഭവിക്കാനും
പുറത്തു കാണ്ടിക്കാനും
ആ അവയവങ്ങളെ
പുറത്തെടുത്ത് കാട്ടി കൊടുക്കേണ്ടതില്ല.
നിന്റെ അവയവങ്ങൾ എല്ലാം
 എളുപ്പത്തിൽ പുറത്തെടുത്ത്
കാട്ടാവുന്ന നിന്റെ അവസ്ഥ മരണമാണ്.
അതുപോലെയാണ് നിന്റെ മനസ്സും
അതിനുള്ളിൽ നീ വികസിപ്പിച്ചെടുത്ത
നിന്റെ വികാര വിചാരങ്ങളെ
എല്ലാം പുറത്തെടുത്ത് കാട്ടി കൊടുക്കേണ്ടതില്ല.
അതിലെ കേടുപാടുകളെ
ചികിൽസിക്കുന്നതോടൊപ്പം
അവയെ മനസ്സിൽ നിന്നും
നിന്റെ വ്യക്തിത്വത്തിലൂടെ പുറത്തു ചാടാതെ
നോക്കണം.
ജീവിക്കുന്ന ശവമായി
നിന്റെ മനസ്സിനെ മാറ്റരുത്.

Friday, September 18, 2015

വെളുമ്പിരേട്ടനും ഞങ്ങളുടെ കുടുംബവും പിന്നെ ആനുകാലിക രാഷ്ട്രീയവും. A real story from my own life for harmony among mankind. Khaleelshamras.

ചെയ്ത നല്ല കാര്യങ്ങൾ വിളിച്ചു പറയുന്നത് നല്ലതല്ല
എങ്കിലും മനുഷ്യ സ്നേഹം വളരാൻ അതൊരു  പ്രേരണയായാൽ അതിൽ നിന്നും ഒരു പങ്ക് എനിക്കും ലഭിക്കുമെന്ന് വിശ്വസിക്കുന്നതിനാൽ ഞാൻ എന്റെ ജീവിതത്തിലെ
ഈ കഥ ഇവിടെ പങ്കുവെക്കുകയാണ്.
എന്റെ ജൻമനാട്ടിൽ വല്ലപ്പോഴുമേ ഞാൻ ചെല്ലാറുള്ളു.
എങ്കിലും അന്നൊരു ദിവസം ഞാൻ  കുറച്ച് വേഗത്തിൽ വീട്ടിലേക്ക്  വണ്ടി ഓടിച്ചു പോവുകയായിരുന്നു.
അപ്പോഴാണ് റോഡിന്റെ എതിർ വശത്തിലുടെ
90 ന് മീതെ പ്രായമുള്ള
ഞങ്ങളുടെ വെളുമ്പിരേട്ടൻ കടന്നു വരുന്നത് കണ്ടത്
മനസ്സിൽ വല്ലാത്തൊരു  സന്തോഷം
 വെളുമ്പിരേട്ടൻ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിൽ.
എന്റെ മനസ്സിൽ എന്നും നിറഞിരിക്കുന്ന നല്ല മനുഷ്യരിൽ
വെളുമ്പിരേട്ടന്റെ  സ്ഥാനം വലുതാണ്.
 വണ്ടി  കുറച്ചു മുന്നോട്ട് നീങ്ങി
അവിടെ നിർത്തി.
അവിടെന്ന്   നടന്ന്  വെളുമ്പിeരട്ടന്റെ അടുത്തെത്തി.
വെളുമ്പിരേട്ടന് എന്നെ മനസ്സിലായില്ല.
നാടിന്റെ ഓരോ സ്പന്ദനവും ഓരോ ദിനവും കണ്ടറിഞ്ഞ് എന്നും നാട്ടിൽ തന്നെ
ജീവിച്ച വെളുമ്പിരേട്ടന്റെ കാഴ്ച കുറത്തിരിക്കുന്നു.
മറ്റൊരു ആവശ്യത്തിനായി മാറ്റിവെച്ച പണമേ  പോക്കറ്റിൽ ഉണ്ടായിരുന്നുവെങ്കിലും
അതിൽ നിന്നും ഒരൽപ്പം വെളുമ്പിരേട്ടന് നൽകാതിരിക്കാൻ
ഒരു തടസ്സവും മനസ്സിൽ ഉണ്ടായില്ല.
ഞാൻ സ്നേഹത്തോടെ അത്  വെളുമ്പി രേട്ടന് നൽകി.
മനുഷ്യരെ  താഴ്ന ജാതിയും മേൽജാതിയും ഒക്കെയായി eoർ തിരിച്ച്
താഴ്ന്ന ജാതിക്കാരെ നിങ്ങൾ എന്ന് വിളിക്കാതെ
നീയെന്നു വിളിച്ച എന്റെ കടിക്കാലത്തും ആ മനുഷ്യ സ്നേഹിയെ
ഞാൻ നിങ്ങൾ എന്നു തന്നെയായിരുന്നു വിളിച്ചത്.
കാരണം ഞങ്ങളുടെ വാപ്പിച്ചി പറയുമായിരുന്നു
എല്ലാവരേയും ഒരു പോലെ  ഭഹുമാനിക്കണം.
അങ്ങിനെ ഒരു  വെളുമ്പിരേട്ടൻ ഞങ്ങളുടെ  ഗ്രാമീണ വായനശാലയിലേക്കും
അതിനോടു ചേർന്നുള്ള പീടികയിലേക്കും പോയി .
ഞാൻ വീട്ടിലേക്കും.
വീട്ടിൽ ആണേൽ എല്ലാവരും ഒത്തു കൂടിയ  അപൂർവ്വ സുദിനങ്ങളിൽ ഒന്നായിരുന്നു അന്ന്.
എല്ലാവരും നാട്ടിനു പുറത്തു ജോലി ചെയ്യുന്നവർ.
ഒത്തു ചേരുമ്പോൾ വീട്ടു വരാന്തയിൽ ഇരുന്ന്
ടെക്നോളജിയിലെ പുതിയ സംഭവ വികാസങ്ങളും
അവരവരിലെ ഗാഡ്ജറ്റുകളും പരസ്പരം പരിചയപ്പെടുത്തുന്ന പതിവ് തെറ്റിച്ചില്ല.
അങ്ങിനെ ഞങ്ങളുടെ ചർച്ചകൾ ആപ്പിളും സാംസങ്ങും നോക്കിയയും ഒക്കെ കടന്നു
മുന്നേറുകയാണ്.
അതാ  അeപ്പാൾ   വീടിനു മുന്നിലെ റോഡിലൂടെ
വെളുമ്പിരേട്ടൻ തിരിച്ചു പോവുന്നു.
പെട്ടെന്ന് ഞങ്ങളുടെ കണ്ണിൽ പെട്ടു.
എന്റെ  അനിയൻമാർ ഒറ്റ സ്വരത്തിൽ പറഞ്ഞു.
എടാ ---
നമ്മുടെ വെളുമ്പിരേട്ടൻ അeല്ല അത്.
എന്റെ മനസ്സിൽ നേരത്തെ ഉണ്ടായ
അതേ  സ്നേഹം അവരിലും കണ്ടു.
പെട്ടെന്ന് പ്രായത്തിൽ എന്റെ നേരെ ചുവടെയുള്ള അനിയൻ
അതിനു താഴെയുള്ള അനിയനെ കൊണ്ട് മുറിയിൽ നിന്നും പേഴ്സ് എടുപ്പിച്ചു.
അതിൽ നിന്നും ഒരു  സംഖ്യയെടുത്ത്
ഇത് നമ്മുടെ വെളുമ്പിeരട്ടന് കൊടുക്കാൻ പറഞ്ഞു.
അവൻ സന്തോഷത്തോടെ
കൊണ്ടുപോയി കൊടുത്തു.
ഇതേ  വെളുമ്പിരേട്ടൻ വസിക്കുന്ന കോളനിയിൽ
കുടിവെള്ള പദ്ധതിക്കായി വലിയൊരു തുക കൊടുത്തതും
ഈ ഒരനിയൻ തന്നെയായിരുന്നു.
വീണ്ടും വീണ്ടും പുതിയ കണക്കുകളുമായി കോളനി വാസികൾ
അവന്റെ അരികിൽ വന്നപ്പോൾ
അവൻ പറഞ വാക്ക് ഇന്നും എനിക്കോർമയുണ്ട്.
അവർ അതിൽ നിന്നും  വെള്ളം കിടക്കുന്നിടത്തോളം കാലം
പടച്ചോന്റെ പ്രതിഫലം എനിക്ക് ലഭിച്ച് കൊണ്ടേയിരിക്കും.
രാഷ്ട്രീയക്കാർ  മനുഷ്യർക്കിടയിൽ ഭിന്നതയുണ്ടാക്കി
അതിനെ വോട്ട് ബാങ്ക് ആക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ
അത്തരം പ്രചരണങ്ങൾ ഒന്നും
ഇത്തരം മാനുഷിക ബന്ധങ്ങൾ തകരാൻ അത് കാരണമാക്കിക്കുട.
വെളുമ്പിരേട്ടനെ പോലെയുള്ള പച്ച പാവങ്ങൾ
എല്ലാ മത രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ട്.
ഉണ്ട് എന്ന് മാത്രമല്ല അവരാണ് നാട്ടിലെ  മഹാ ഭൂരിപക്ഷം.
അവരെ എeപ്പാഴും സഹായിക്കാനുള്ള നല്ല മനസ്സ്
പരീക്ഷണങ്ങളെ അധിജീവിക്കേണ്ട മീഡിയകൾ വാഴുന്ന
ഈ കാലഘട്ടത്തിൽ നിലനിർത്തുക.

ഇന്നലെകളെ വിലയിരുത്തുക.my diary. Khaleel Shamras.

 പലപ്പോഴായി നീ മുഴുകിയ ചർച്ചകളും
പ്രവർത്തികളും വെറുതെയായിരിന്നുവെന്ന്
പിന്നീട് തോന്നിയിട്ടില്ലേ?
ആ നിമിഷങ്ങളെ നിനക്ക്
ഫലപ്രദമായി വിനിയോഗിക്കുന്നതിന്
നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല.
അവ ശരിക്കും നിന്റെ മനസ്സിൽ
മുറിവേൽപ്പിക്കുകയും
ശരീരത്തിൽ
ഉറക്കക്കുറവും മറ്റും കാരണം
ക്ഷീണവും
അതു മൂലം ഉൻമേഷവും
ഇല്ലാതാക്കുകയായിരുന്നില്ലേ?
അങ്ങിനെ പൊലിഞ്ഞു പോയ
ഒരു പാട് ജിവിത സാഹചര്യങ്ങളെ
വിലയിരുത്തി
അതുപോലെയൊന്ന്
ആവർത്തിക്കപ്പെടാതിരിക്കാൻ
പരിശ്രമിക്കുക.

Wednesday, September 16, 2015

അമ്മായി വിളമ്പിയ സ്നേഹത്തിന്റെ പാൽപായസം.my diary. Khaleel Shamras

സ്നേഹത്തിന്റെ  പ്രാക്ടിക്കൽ ക്ലാസുകൾ ആണ് ചിലരുടെ ജീവിതം.
അവർ അതിലൂടെ പ്രിയപ്പെട്ടവരിലെല്ലാം
കാലാകാലവും പകർത്താനുള്ള സ്നേഹത്തിന്റെ
അറിവിനെ സ്ഥാപിക്കുകയാണ്.
അവർ പോയാലും
 അവർ മറ്റുള്ളവരിൽ പാകിയ
 സ്നേഹത്തിന്റെ വിത്തുകൾ
 വളർന്ന് വൃക്ഷമായി സ്നേഹത്തിന്റെ ഫലങ്ങൾ
ഉൽപ്പാദിപ്പിച്ചു കൊണ്ടേയിരിക്കും.
ഇന്നലെ വരെ ഞങ്ങളെ സ്നേഹത്തിന്റെ
പാഠങ്ങൾ പഠിപ്പിച്ച്
ഇന്ന് ഭൂമിയിൽ നിന്നും യാത്രയാവുന്ന  ഞങ്ങളുടെ
അമ്മായി
ഞങ്ങളിലും ഭാക്കിയാക്കുന്നത്
 ആത്മാർത്ഥമായ  സ്നേഹം എന്ന ഒന്ന് മാത്രമാണ്.
ഇനി അമ്മായിക്ക് ശേഷം
വരുന്ന തലമുറകളിലേക്ക്
അമ്മായി പ്രാക്ടിക്കൽ ആയി കാണിച്ചു
തന്ന പോലെ
ഞങ്ങളും കാട്ടികൊടുക്കേണ്ടത് അതാണ്.
മാസത്തിൽ ഒരിക്കെലെങ്കിലും അമ്മായിയെ ഒന്നു
സന്തർഷിച്ചില്ലെങ്കിൽ അമ്മായി ചൂടാവുമായിരുന്നു.
പിശുക്ക് വാഴുന്ന ഈ കാലഘട്ടത്തിൽ
അതിധികളെ വിരുനുട്ടുന്നതിന്
മടിക്കുന്ന ഈ കാലഘട്ടത്തിൽ
അമ്മായി കാട്ടിയത്
ഭൂമിയിൽ നിന്നും ഒരിക്കലും മായാൻ പാടില്ലാത്ത
ആതിത്യ മര്യാദയുടെയും
കുടുംബ ബന്ധങ്ങൾ നിലനിർത്തേണ്ടതിന്റേയും
വലിയ പാഠങ്ങൾ ആയിരുന്നു.
പെരുന്നാൾ ദിനങ്ങളിൽ മറ്റേത് വീട്
സന്തർശിക്കുന്നതിനും മുമ്പേ
അമമായിയുടെ വീട്ടിൽ പോയി
അമ്മായിയുണ്ടാക്കിയ പായസം ആദ്യം രുചിക്കണം.
അമ്മായിയുടെ വീട് വിട്ടു പോവുന്ന കാര്യം
ആലോചിക്കാൻ പോലും  വയ്യ.
ഞങ്ങളെയൊക്കെ ഒന്ന് കണ്ടില്ലെങ്കിൽ
അത്രക്ക് വിഷമമാണ്.
കുടുംബം മുഴുവനും എന്നും
ആ കൺമുമ്പിൽ ഉണ്ടായെങ്കിൽ
എന്ന്  ആത്മാർത്ഥമായി ആഗ്രഹിച്ച
ജാടകളോ
കാപട്യമോ ഇല്ലാത്ത
കറകളഞ്ഞ സ്നേഹമാണ്
അമ്മായിയെ ജീവിതകാലം മുഴുവനും നയിച്ചത്.
അതിലുടെ ജീവിതത്തെ
കാരുണ്യവാനായ പ്രപഞ്ചനാഥനുള്ള
സമ്പൂർണ സമർപ്പണമാക്കി
ജീവിതത്തെ മാറ്റുകയാണ്.
മരണം ജീവിതത്തിന്റെ
അവസാനമല്ല എന്ന് വിശ്വസിക്കുന്നവർ ആണ് നാം.
അമ്മായി പോയ  വഴിയേ
മരിച്ചു പേവേണ്ടവരുമാണ് നാം.
മരണം  വരെ എത്ര ദൂരമുണ്ട് ജീവിതത്തിന്
എന്ന് നമുക്കറിയില്ല.
പക്ഷെ അവിടെ കുത്തുന്നതു വരെ
 കുടുംബ ,സാമൂഹിക ബന്ധങ്ങൾ
നിലനിർത്തുമെന്നും
ആത്മാർത്ഥ സ്നേഹം മാത്രം
എല്ലാവർക്കും പങ്കുവെക്കുമെന്നും
മനസ്സിൽ ഉറച്ച തീരുമാനമെടുക്കാം.
അമ്മായിയുടെ മരണം
സ്വർഗത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ആവട്ടെ?
നമുക്ക്  വീണ്ടും അനശ്വരമായ
ഒരു സ്വർഗത്തിൽ  ആ അമ്മായിയുടെ
കൈകളിൽ നിന്നും ഇതിലും
രുചികരമായ  സ്നഹത്തിന്റെ പാൽപായസം
രുചിക്കാൻ കാരുണ്യവാൻ
അവസരം ഒരുക്കട്ടെ?


വയസ്സായവരോട് വാൽസല്യം കാണിക്കുക. My diary. Khaleel Shamras

പ്രായമായവർക്ക് വേണ്ടത്
കുട്ടികൾക്ക് നൽകുന്ന പോലെയുളള
വാൽസല്യമാണ്.
എത്ര വയസ്സായാലും
ഈ ഭൂമിയിലും
എല്ലാ മനുഷ്യരും കുട്ടിയാണ്
എന്ന പ്രതീതി ഉണ്ടാക്കുക.
കുട്ടികളെ വാൽസല്യത്തോടെ
തലോടിയ പോലെ,
അവരുടെ തോളത്ത്
തട്ടിയ പോലെയൊക്കെ വാർദ്ധക്യത്തിൽ
എത്തിയവരോടും ഒന്ന്
കാണിച്ചു നോക്കൂ.
എന്തൊരു ആശ്വാസമായിരിക്കും
അവർക്ക്.

Tuesday, September 15, 2015

വ്യക്തിത്വത്തെ മാറ്റി പണിയുക.my diary. Khaleelshamras

ശരീരത്തിനു ഭാരം കൂടിയാൽ വ്യായാമം
ചെയ്ത് കുക്കാൻ ശ്രമിക്കും.
രക്തത്തിൽ കൊടുപ്പു കൂടുന്നതു കണ്ടാലും
വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച്
അറിഞ്ഞാലും വ്യായാമം ചെയ്യും.
അതു പോലെ സ്വന്തം
വ്യക്തിത്വത്തെ  കുറിച്ച് ഒരു പഠനം
നടത്തുക.
അതെവിടെ നിൽക്കുന്നുവെന്ന്
അറിയുക.
എന്നിട്ട് കഠിന പരിശ്രമത്തിലുടെ
അതിലെ പോരായ്മകളെ തിരുത്തുക.
പെണ്ണത്തടിയൻ എന്നതിൽ നിന്നും
മെലിഞ  സുമുഖൻ എന്നതിലേക്ക്
ശരീരത്തെ മാറ്റുന്ന
പോലെ
സ്വന്തം മനസ്സിനെ ഏറ്റവും
നല്ല വ്യക്ത്വത്തിലേക്ക് മാറ്റി പണിയുക.

നീ പുറത്തു കാട്ടേണ്ടത്. My diary. Khale el shamras

നിന്റെ ജീവനുള്ള മനസ്സിനെ
പുർണ്ണമായും കീറിമുറിച്ച്
കാട്ടി കൊടുക്കരുത്.
അത് മുഴുവനും കണ്ടറിഞ ഒരു വ്യക്തി
പിന്നെ നിന്നെ കാണുന്നത്
പരിഹാസ രൂപത്തിൽ ആയിരിക്കും.
നിന്റെ ഉള്ളറകളിലെ
ചിന്തകളുടേയും വികാരങ്ങളുടേയും
അറിവിന്റേയും അടിസ്ഥാനത്തിൽ
രൂപപ്പെടുത്തിയ
വ്യക്തിത്വത്തെ മാത്രമേ
കാട്ടാവൂ.

Monday, September 14, 2015

മനസ്സിന്റെ രൂപം.my diary. Khaleelshamras

നിന്റെ ജീവനാവുന്ന സാഗരത്തിൽ
ഒഴുകി കൊണ്ടിരിക്കുന്ന
വലിയ ഐസ്ബർഗ് ആണ് നിന്റെ മനസ്സ്.
അതിന്റെ ചെറിയൊരു ഭാഗം
സാഗരത്തിനു മുകളിൽ
നിന്റെ വ്യക്തിത്വമെന്ന പേരിൽ പൊങ്ങി നിൽക്കുന്നു.
ആ ഭാഗത്തെ മാത്രം നോക്കി
ആൾക്കാർ നിന്നെ നാമകരണം ചെയ്യുന്നു.
 ആ പൊങ്ങി നിന്ന ജീവനു പുറത്തുടെ ഒഴുകിയ
ഭാഗത്തെ നീയെന്നു വിളിച്ചു.
നിന്റെ ബാല്യകാല അനുഭവങ്ങളുടേയും
നിനക്ക് ലഭിച്ച അറിവിൽറേയും
 തെറ്റിദ്ധരിക്കപെട്ട അറിവിന്റേയും അടിസ്ഥാനത്തിൽ
നിന്റെ മനസ്സിന്റെ ഷെയ്പ്പ് രൂപപ്പെട്ടു.
ശരിക്കും നിനക്കു മാത്രം കാണാവുന്ന
മനസ്സെന്ന ഐസ് ബർഗിന്റെ
ജീവന്റെ അടിയിലേക്ക് ഇറങ്ങി കിടക്കുന്ന
ഭാഗം ശരിക്കും പുറത്തു കണ്ട അതേ രൂപമാണോ?
നീ സ്വയമാണ് അതു കണ്ടെത്തി
മനസ്സിലാക്കി മാറ്റേണ്ടത്.
നല്ലവനെന്ന് നിന്നെ ആരെങ്കിലും
വിളിക്കുന്നുവെങ്കിൽ
നീ നിന്റെ മനസ്സിന്റെ രൂപം നോക്കുക.
നല്ലവൻറേതു തന്നെയാണോ അത്.
അല്ലെങ്കിൽ നീ ആൾക്കാരെ കഭളിപ്പിക്കുകയാണോ?
അങ്ങിനെ തോണുന്നു വെങ്കിൽ
മനസ്സിന്റെ രൂപം നല്ലവനു പാകത്തിൽ
മാറ്റി പണിയുക.
ചിലരുടെ നല്ല മനസ്സിന്റെ
പുറത്ത്  പൊങ്ങി നിൽക്കുന്ന
ഭാഗത്തെ നോക്കി
മോശമായത് പ്രചരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
ചീത്തയായി ചിത്രീകരിക്കപ്പെടുന്നു.
അത്തരം ഒരു സാഹചര്യം
നിലവിലുണ്ടെങ്കിൽ
മറ്റുള്ളവരുടെ ആ വിലയിരുത്തലുകളുടെ
അടിസ്ഥാനത്തിൽ നീ രൂപം മാറ്റരുത്.
ക്ഷമിക്കുക
നല്ല മനസ്സുമായി
അതിനെ കൂടതൽ നല്ലതാക്കി
മുന്നോട്ട് കുതിക്കുക.
എന്നെങ്കിലും നിന്നിലെ നല്ലവനെ
അവർ മനസ്സിലാക്കും.
ഇനി മനസ്സിലാക്കിയില്ലെങ്കിൽ പോലും
അവരെ മനസ്സിലാക്കിപ്പിക്കുക
എന്ന ഒരു ബാധ്യതയും നിന്റെ ജീവിതത്തിൽ ഇല്ല.
ഇനി ചില മനുഷ്യർ
ഐസ് ബർഗിന്റെ അടിഭാഗം
തന്നെ മേലോട്ട് മറിച്ചിട്ട്
ജീവിക്കുന്നവർ ആണ്.
മനസ്സിൽ തോണിയതൊക്കെ
അവർ വിളിച്ചു പറയും.
അതിലും മോശമായത്
പറയാൻ പല മനസ്സുകളിലും
േപ്രരണകൾ ഉണ്ടാവാറുണ്ടെങ്കിലും
വ്യക്തിത്വത്തിന്റെ മുഖം മൂടിക്ക് പിറകിൽ
അതിനെ ഒളിപ്പിച്ചു വെക്കാറാണ് പതിവ്.
അത്തരം വ്യക്തികൾ പറയുന്ന വാക്കുകളെ
അങ്ങിനെ മാത്രം കാണുക.
അതവരുടെ മനസ്സിന്റെ  രൂപമാണ്.
അവരുടെ ജീവിത സാഹചര്യത്തിൽ നിന്നും
രൂപപ്പെടുത്തിയ മനസ്സിന്റെ
ശരിയായ രൂപമാണ് അത്.
ആ രൂപത്തെ മാറ്റി പണിയാനുള്ള
ശിൽപ്പിയല്ല നീ.
അത്തരം വ്യക്തിത്വങ്ങളെ
സുക്ഷിക്കണം
കാരണം അവർ
നിന്റെ മനസ്സിന്റെ നല്ല  രൂപത്തെ
ഉരുക്കി കളയുന്ന അഗ്നിയാണ്.
നിന്റെ മനസ്സിനെ നല്ലവനെ രൂപത്തിൽ
പാകപ്പെടുത്തി കൊണ്ടേയിരിക്കുക.

മനസ്സിന്റെ ബാല്യം.my diary.Khaleel Shamras.

ശരീരത്തിനു ചുളിവുകൾ വീഴും.
മരണം പെട്ടെന്ന് പിടി കുടിയില്ലെങ്കിൽ
വാർദ്ധക്യത്തിലേക്ക് നിനക്ക് ചെന്നെത്തേണ്ടതുണ്ട്.
പക്ഷെ മനസ്സ്,
അതിനെ മരണം വരെ ഒരേ പ്രായത്തിൽ
ഒരേ രൂപത്തിൽ
പിടിച്ചു നിർത്തേണ്ടതുണ്ട്.
നീയേറ്റവും കളങ്കമില്ലാത്തവനും
ആരേയും ശത്രു പക്ഷത്ത് 
നിർത്താതെ,
നിറഞ്ഞ സന്തോഷത്തിൽ
ജീവിച്ച ബാല്യത്തിൽ
നിന്റെ മനസ്സിനെ എപ്പോഴുമെപ്പോഴും
പിടിച്ചു നിർത്തുക.


Sunday, September 13, 2015

ഉത്തരവാദി. My diary. Khaleelshamras

നിന്റെ മനസ്സിൽ നീറിപുകയുന്ന
ഓരോ  പ്രശ്നവും
നിന്റെ ഉള്ളിലേക്ക് വലിച്ചിട്ടത്
ആരാണ്.
ആ പ്രശ്നങ്ങൾക്ക്
നിന്റെ ചിന്തയുടെ വാതിലുകൾ
തുറന്നു കൊടുത്തത്
ആരാണ്.
ഭാഹ്യ സാഹചര്യങ്ങളിലോ
മറ്റു വ്യക്തികളിലേക്കോ
വിരൽ ചൂണ്ടുന്നതിനുമുമ്പ്
സ്വന്തത്തിലേക്ക് നോക്ക്.
എല്ലാത്തിൻറേയും ഉത്തരവാദി നീ തന്നെയാണ്
എന്ന സത്യം അവിടെ തെളിഞ്ഞു കാണാം.
മനസ്സ് മലിനമാവാതിരിക്കാൻ
അതിന്റെ സമാധാനം നഷ്ടപ്പെടാതിരിക്കാൻ
സ്വന്തം ചിന്തകളെ   നിയന്ത്രിക്കുക.

Saturday, September 12, 2015

മുശിപ്പ് ഇല്ലാതിരിക്കാൻ.my diary. Khaleel Shamras

ഒരിക്കലും മുശിയരുത്.
മനസ്സിൽ കേടുപടലങ്ങൾ
നിറയുമ്പോൾ ആണ്
മുശിപ്പ് അനുഭവപ്പെടുന്നത്.
മുശിഞ്ഞാലും ഇല്ലെങ്കിലും
നീ ചെയ്യേണ്ട കാര്യങ്ങൾ
നീ തന്നെ ചെയ്തേ പറ്റൂ.
അത് മുശിപ്പില്ലാതെ
ചെയ്യുന്നതല്ലേ നല്ലത്.
മുശിപ്പുണ്ടാക്കുന്ന സാഹചര്യങ്ങൾ
പിറക്കാതിരിക്കാൻ
ശ്രദ്ധിക്കുക.
നല്ല ഉറക്കം.,
മറ്റുള്ളവരോടുളള ഗുണകാംക്ഷ,
സന്തോഷം മാത്രം നിറഞ്ഞ മനസ്സ്,
സൂക്ഷിച്ചു കൊണ്ടുളള സംസാരം
ഇവയൊക്കെ
ജീവിതത്തിൽ
മുശിപ്പ് വരാതിരിക്കാൻ
അനിവാര്യമാണ്.

ഈ അനുഗ്രഹങ്ങളൊക്കെ ലഭിച്ചിട്ടും. My diary. Khaleel shamras

ഒരു മനുഷ്യന്
ഈ ഭൂമിയിൽ ജീവിക്കാനായി
സ്വന്തം ശരീരത്തിലും
മനസ്സിലും ഒരുക്കപ്പെട്ട വിഭവങ്ങളെ
കുറിച്ച് ചിന്തിച്ചാൽ
ഞാനിങ്ങിനെയൊക്കെ
ജീവിച്ചാൽ മതിയോ എന്ന്
സ്വയം ചോദിച്ചു പോവും.
ചെറിയ കോശങ്ങൾ
തൊട്ട് അവയവങ്ങൾ വരെ.
ഹോർമോണുകളും
മറ്റു രാസവസ്ഥതുക്കളും.
ഈ പ്രപഞ്ചത്തിലെ
അൽഭുതങ്ങൾ.
അങ്ങിനെ നീളുന്ന
സംവിദാനങ്ങളെ
കുറിച്ച് ചിന്തിച്ച്
സ്വന്തം ജൻമത്തിന്റെ
മൂല്യം മനസ്സിലാക്കി
ജീവിക്കുക.
അറിവ് നേടിയും
നൻമ പകർന്നും
ലക്ഷ്യം സാക്ഷാത്കരിക്കു

ഭക്തി എവിടെ? My diary. Khaleel Shamras

വർണ്ണശഭളമായ ആചാരങ്ങളും.
ദൈവ സ്മരണയിൽ
ഉറക്കെ ഉറക്കെ
ചൊല്ലപ്പെട്ട കീർത്തനങ്ങളിലും
ഒന്നുമല്ല ദൈവഭക്തി.
അത് തങ്ങളുടെ ചിന്തകളെ
നാം ചിന്തിക്കുന്നതിനും
മുമ്പേ അറിഞ്ഞ
കാരുണ്യവാനായ പ്രപഞ്ചനാധനായ
ദൈവത്തിന്
നിന്റെ ഏകാന്തതകളിൽ
നടത്തിയ സംഭാഷണങ്ങളിലാണ്.

ചാഞ്ചാടാത്ത മനസ്സ്.My diary. Khaleel shamras

സംഭവിക്കേണ്ടതൊക്കെ
സംഭവിച്ചുകൊeണ്ടയിരിക്കും.
അതിനനുസരിച്ച്
മനസ്സ് ചാഞ്ചാടരുത്.
ആടി ഉലയരുത്.
ഏത് സാഹചര്യത്തിലും
സമാധാനത്തിന്റെ
അന്തരീക്ഷം
കാത്തു സൂക്ഷിക്കുക
എന്നത് മനുഷ്യന്റെ
ബാധ്യതയാണ്.
മനസ്സിനു വേണ്ടത്
അതിരുവിട്ട ചിന്തകളല്ല.
മറിച്ച്
ശാന്തിയും എളിമയും
നിറഞ്ഞ
അന്തരീക്ഷമാണ്.
കൂടെ എല്ലാം നിയന്ത്രിക്കുന്ന
ഈശ്വരൻ ഉണ്ട് എന്ന ഉറപ്പ്
മനസ്സിന് ധൈര്യം നൽകും.
പല പല സാഹചര്യങ്ങളെ കൊണ്ടും
മനസ്സുകൾ പരീക്ഷിക്കപ്പെടുകയാണ്.
അതിനനുസരിച്ച്
മനസ്സമാധാനം
നഷ്ടപ്പെടുത്താനല്ല
മറിച്ച്
അത് നഷ്ടപ്പെടാൻ
നിമിത്തമാക്കാതിരിക്കാൻ.

Friday, September 11, 2015

വലിയ മൽസരത്തിൽ വിജയിച്ചു വന്നവൻ നീ. My diary. Khaleel shamras

ഇരുനൂറ് മില്യണിലേറെ പുംബീജങ്ങൾ മൽസരിച്ചു
കുതിച്ചു.
അതിന്റെ  എൺപത്തി അയ്യായിരം  മടങ്ങ് വലിപ്പമുള്ള
ഒരു ഗോളത്തിൽ പ്രവേശിച്ച്
അതിൽ ജീവന്റെ  വീട് കെട്ടി
മനുഷ്യനായി ഭൂമിയിൽ പിറക്കാനുള്ള
അവസരം ലഭിക്കാൻ.
നിന്നേയും  എന്നേയും ഒന്ന് നോക്ക്.
 പ്രപഞ്ചം കണ്ട ഏറ്റവും  വലിയ ആ മൽസരത്തിലെ
വിജയികളാണ് നാം.
വിജയിച്ചതിൽ അഹങ്കാരം ഒന്നും  വേണ്ട
ഈ അടുത്ത ഒരു നാളിൽ
അവസരം ലഭിക്കാതെ മരിച്ചവർ
പോയ അതേ വഴിയിലേക്ക്
നമുക്കും ചെന്നെത്താനുണ്ട്.
മനസ്സിൽ തെറ്റായ  ഏതു വിചാരം  കടന്നു വന്നാലും
സ്വയം ചോദിക്കുക
ഇതിനായിരുന്നോ ആ വലിയ മൽസരത്തിൽ
വിജയിച്ച് ഞാൻ ഈ ഭൂമിയിൽ പിറന്നത്.
എന്തായാലും മരണത്തിന്റെ  രുചി അനുഭവിക്കേണ്ട
ഞാൻ അങ്ങിനെയൊക്കെ ജീവിക്കുന്നതിൽ
വല്ല അത്ഥ'വും ഉണ്ടോ?

Wednesday, September 9, 2015

ചിന്തയെ തട്ടിയുണർത്തുമ്പോൾMy diary. Khaleelshamras

ഓരോ വ്യക്തിയും സാഹചര്യവും
നിന്നിൽ ഒരോരോ ചിന്തയെ തട്ടിയുണർത്തും.
അതിനനുസരിച്ച്
നിന്റെ മാനസികാവസ്ഥ മാറി മറിഞു കൊണ്ടിരിക്കും.
നല്ലതും അറിവു പകർന്നതുമായ ചിന്തകൾക്ക്
ചിലവഴിക്കേണ്ട സമയം പലപ്പോഴായിെ
നിന്റെ തന്നെ മനസ്സമാധാനം
നഷ്ടപ്പെടുത്തിയ ഒരു പാട് വിഷയങ്ങൾക്ക് വഴിമാറും.
ഒരു കാര്യവുമില്ലാത്ത
തമ്മിലടികളുടെ വേദിയായി
നിന്റെ മനസ്സ് മാറും.
ഒരു സാഹചര്യത്തേയോ
നിന്റെ ആന്തരികാന്തരീക്ഷമായ മനസ്സമാധാനം
നഷ്ടപ്പെടുത്താൻ നിമിത്തമാക്കാതിരിക്കുക.

മൗനം നിന്റെ നല്ല സംസാരം.my diary. Khaleelshamras

മൗനം നിന്റെ നല്ല വ്യക്തിത്വത്തിന്റെ സംസാരമാണ്.
നിന്റെ വാക്കുകൾ
മറ്റുള്ളവർക്ക് ഉപകരിക്കുന്ന രീതിയിൽ അല്ലെങ്കിൽ
നീ പാലിക്കേണ്ടത് മൗനമാണ്.
കൂടെ വിഷയത്തിൽ അറിവ്
നേടിയെടുക്കുകയും ചെയ്യുക.
അല്ലാതെ ഊഹങ്ങളും വികാരങ്ങളും
അറിവില്ലായ്മയും വെച്ചു പുലർത്തി സംസാരിക്കരുത്.

മനസ്സിന്റെ വ്യായാമം.my diary. Khaleel Shamras

ദേഹം അനങ്ങി നിത്യവും വ്യായാമം ചെയ്താൽ
നല്ല ശാരീരിക ആരോഗ്യം വീണ്ടെടുക്കാം.
അതുപോലെ യാണ്
മനസ്സിന്റെ ആരോഗ്യമായ മനശ്ശാന്തിയും.
മനസ്സമാധാനത്തെ ഇല്ലാതാക്കിയതും
അല്ലാത്തതുമായ
ഒരു പാട് പ്രതിസന്ധികളെ
ക്ഷമയിലൂടെയും മറ്റും നേരിട്ട്
ഒടുവിൽ നേടിയെടുക്കേണ്ട
ഒന്നാണ് മനശ്ശാന്തി.
അത് വെറുതെ ഇരുന്നാൽ നേടിയെടുക്കാവുന്നതാണ്
എന്ന വിചാരം ആണ് പലർക്കും.
അതു കൊണ്ടാണ് ഒരോ പ്രതിസന്ധി ഘട്ടത്തിലും
ആത്മസംയമനം പാലിക്കാതെ
ദു:ഖിതരും പ്രതീക്ഷ നഷ്ടപ്പെട്ടവരും
ആയി സ്വയം മാറുന്നത്.

Tuesday, September 8, 2015

ചോദ്യവും ഉത്തരവും. My diary. Khaleel Shamras.

നീ ചോദിക്കുന്നു.
നിനക്കു വേണ്ട ഉത്തരം
അവരുടെ ചിന്തകളിൽ നിന്നും നീ കണ്ടെത്തുന്നു.
അവർ ഉദ്യേശിച്ചത് നീ അറിയുന്നില്ല
അറിയാൻ ശ്രമിക്കുന്നുമില്ല.
നീ നിന്റെ ഉദ്യേശം മാത്രം അറിയുന്നു.
അതിനനുസരിച്ച് അവരുടെ വാക്കുകളെ
ശ്രവിക്കുന്നു.

ചിന്തകളുടെ ഫുട്ബോൾ മൽസരം. My diary. Khaleel Shamras

മനസ്സിൽ ചിന്തകളുടെ ഫുട്ബോൾ മൽസരമാണ്
അങ്ങോട്ടും ഇങ്ങോട്ടും ജീവിതമാവുന്ന
പന്തിനെ തട്ടി കൊണ്ടിരിക്കുകയാണ്.
ഒരു വശത്ത് നെഗറ്റിവും
മറുവശത്ത് പോസിറ്റീവും.
രണ്ടു  കൂട്ടരും ജയിക്കാനുള്ള ബദ്ധപ്പാടിലാണ്.
സമയമാവുന്ന ഗോൾ പോസ്റ്റിൽ
പന്ത് പായിപ്പിക്കാനുള്ള ബദ്ധപ്പാടിൽ.
അത് മനസ്സിന്റെ അന്തരീക്ഷമായി പ്രതിഫലിക്കുന്നു.
ചിലപ്പോൾ പന്ത് കളിക്കളം വിട്ട് പുറത്ത് ചാടുന്നു.
ആ പുറത്ത് ചാടിയത് പോസിറ്റീവ് ടീമിന്റെ
കാലിൽ നിന്നുമാണേൽ
ആ വ്യക്തിയുടെ നല്ല ഗുണങ്ങളായി
സമൂഹത്തിലേക്ക് വ്യാപിക്കുന്നു.
മറിച്ച് നെഗറ്റീവ് ചിന്തകളുടെ
കാലിൽ നിൽ നിന്നുമാണ്
നിന്റെ വ്യക്തിത്വത്തിന്റെ ബൗഡറി
കടന്ന് പന്ത് പുറത്ത് ചാടുന്നതെങ്കിൽ
അത് ചീത്ത ശീലങ്ങളായി
പ്രതിഫലിക്കുന്നു.
ഓരോ വ്യക്തിയുടേയും ശീലം
അവരവരുടെ ചിന്തകളുടെ
എതിഫലനം മാത്രമാണ്.

Monday, September 7, 2015

ആവശ്യത്തിനു കഴിക്കുക. കഥ . Khaleel shamras.

ആനയും ഉറുമ്പും മനുഷ്യനും
ഒരേ ക്ലാസിൽ പഠിക്കുകയാണ്.
എല്ലാവരും കാന്റീനിൽ നിന്നാണ്
ഭക്ഷണം കഴിക്കുന്ന പതിവ്.
ആന രണ്ട് ദിവസം ലീവ് ആണ്.
ആനയുടെ ഭക്ഷണം പാഴായി പോവില്ലേ?
ഓരോരോ ദിവസം
ഞങ്ങൾ രണ്ടു പേരും നിന്റെ വിഹിതം
കഴിച്ചു കൊള്ളാമെന്ന് മനുഷ്യനും ഉറുമ്പും ഉറപ്പ് കൊടുത്തു.
അങ്ങിനെ ആദ്യത്തെ ദിവസം
ഉറുമ്പിന്റെ ഊഴമായിരുന്നു.
തനിക്കു മുമ്പിൽ കുന്നുകൂടി നിൽക്കുന്ന
ഭക്ഷണം കണ്ട്  ഉറുമ്പ് ഞെട്ടി.
ഒരായുസ്സ് മുഴുവൻ കഴിച്ചാലും തീരാത്തത്ര ഭക്ഷണമിതാ മുമ്പിൽ.
കൂടുതൽ കാലത്തേക്ക്  പാത്തു വെച്ചാൽ കേടാകും.
അങ്ങിനെ നാട്ടിലെ ഉറുമ്പുകളെ മുഴുവൻ
ഇത് തിന്നുതിർക്കാൻ വിളിച്ചു.
 സന്തോഷത്തോടെ ആവശ്യത്തിനുള്ളത് മാത്രം
കഴിച്ച് അവർ പിരിഞു പോയി.
പിറ്റേന്ന് മനുഷ്യന്റെ ഊഴമായിരുന്നു.
തന്റെ വയറിന് പേറാൻ കഴിയുന്നതിലും
കൂടുതൽ ആയിരുന്നിട്ടും
 ഏതോ നിധി കിട്ടിയ  സന്തോഷമായിരുന്നു അവന്.
ആരേയും വിളിച്ചില്ല.
ആർത്തിയോടെ തിന്നു തുടങ്ങി.
കൂടെ ആ ആന ഇനിയും അവധി യെടുത്തെങ്കിൽ എന്ന ആശയും.
അവൻ ആർത്തിയോടെ  ആനക്ക് തിന്നാൻ  വെച്ചത് മുഴുവൻ തിന്ന്
കലാലയത്തിൽ തന്നെ മയങ്ങി പോയി.
പിറ്റേന്ന് രാവിലെ അനയും ഉറുമ്പും ക്ലാസിൽ എത്തി.
അതാ സഹപാഠിയായ മനുഷ്യൻ
മയങ്ങി  കിടക്കുന്നു.
ആന പോയി തട്ടി നോക്കി.
ഉണർന്നില്ല.
 ഉറുമ്പ് വന്ന് ശ്വാസം നോക്കി.
മനുഷ്യൻ മരിച്ചു കിടക്കുന്നു.
ഉരായുസ്സിന് വേണ്ടതത്രയും ഒറ്റ നേരം കൊണ്ട് ശാപ്പിട്ടപ്പോൾ
ആയുസ്സ് അവനെ വിട്ടു പോയി.
ഉറുമ്പും ആനയും
ഒറ്റ സ്വരത്തിൽ മനുഷ്യരോട് പറഞ്ഞു
ആവശ്യത്തിനു മാത്രം കഴിക്കുക.

Saturday, September 5, 2015

നൻമകൾ പകർത്തുക. പ്രചരിപ്പിക്കുക. My diary. Khaleel shamras

പരസ്പരം വിമർശിക്കുന്നതിൽ
വാശി കാണിക്കാതെ
നൻമകളിലും കാരുണ്യപ്രവർത്തനങ്ങളിലും
മത രാഷ്ട്രീയ സംഘടനകൾ
പരസ്പരം മൽസരിക്കുന്ന
ഒരവസ്ഥ സ്വാഗതാർഹമാണ്.
 ആദർശങ്ങളിലെ വൈരുധ്യങ്ങൾ ചർച്ച ചെയ്യുന്നതിനോടൊലും
ഒരുമിച്ച് പ്രവർത്തിക്കാവുന്ന
 മേഘലകളിൽ ഒന്നിക്കുക.
മറ്റൊരു  കൂട്ടർ ചെയ്ത നൻമകളെ
അസൂയയുടേയും വിമർശനത്തിന്റേയും
കണ്ണുകൊണ്ട് കാണാതെ
പകർത്താനും  പ്രചരിപ്പിക്കാനും ശ്രമിക്കുക.
വാർത്താ മാധ്യമങ്ങളിൽ
മുഖ്യ ചർച്ചാവിഷയമാക്കുക.

മരണത്തെ ഓർക്കുക. My diary. Khaleelshamras

നീ നിന്റെ മരണത്തെ ഓർക്കണം.
മരണത്തെ പേടിക്കാനല്ല
മറിച്ച്
ജീവിതത്തെ സൂക്ഷിക്കാൻ.
നിന്റെ അഹങ്കാരം ഇല്ലാതാക്കാൻ,
ലക്ഷ്യബോധമുണ്ടാക്കാൻ,
മറ്റൊരു വ്യക്തിയേയും
നോവിക്കാതിരിക്കാൻ.

വിമർശനങ്ങളെ നേരിടേണ്ടത്. My diary. Khaleelshamras

ഓരോ വിമർശനത്തേയും
ഒരു സംശയമായി മാത്രം കാണുക.
ആ സംശയം
ക്ലിയർ ചെയ്തു കൊടുക്കുക
എന്നത് വിമർശിക്കപ്പെട്ടവന്റെ
ബാധ്യതയാണ്.
വിമർശിച്ചവന്റെ
മനസ്സിലിരുപ്പ്
എന്ത് എന്ന് അന്വേഷിച്ചറിയൽ
വിമർശിക്കപ്പെട്ടവന്റെ ബാധ്യതയല്ല.
വിമർശിക്കപ്പെട്ടതിനെ തിരുത്തി കൊടുക്കൽ
ബാധ്യതയാണ്.
അതിനു വേണ്ടി അറിവ് സമ്പാദിച്ചും
അന്വേഷിച്ചറിഞ്ഞുമൊക്കെ
ഉത്തരങ്ങൾ തയ്യാറാക്കുക.
അല്ലാതെ വികാരത്തിന്റെ ഭാഷയിൽ
പ്രതികരിച്ചാൽ
സാമൂഹ്യ ബന്ധങ്ങളിൽ വിളളമുണ്ടാക്കും.
മറിച്ച് ആന്നെങ്കിൽ
സൗഹൃദവും.

മനസ്സു കൂടി വെളിവായിരുന്നുവെങ്കിൽ.my diary. Khaleel. Shamras

പലരും പറയുന്ന
വാക്കുകൾക്കൊപ്പം അവരുടെ
മനസ്സ് കൂടി പുറത്ത്
വെളിവായിരിന്നുവെങ്കിൽ.
നമ്മിൽ പലരുടേയും
ശരിക്കുമുളള രൂപം വെളിവായേനെ.
അസൂയയുടേയും
കാപട്യത്തിന്റേയും
വിവേചനത്തിന്റേയും
സ്വാർത്ഥതയുടേയും
ഒക്കെ കപട രൂപങ്ങൾ
ആണ് നാം എന്ന
സത്യം എല്ലാവർക്കും വെളിവായേനെ.
ശരിക്കും നാം നമമു ടെ മനസ്സിനെ
മറ്റുളളവർ കാണുന്നുവെന്ന ഭാവത്തിൽ
ജീവിക്കുക.
ഇനി അങ്ങിനെയില്ലെങ്കിലും
കൂടെയുളള ദൈവം കാണുന്നുവെന്ന
ഉറപ്പിൽ ജീവിക്കുക.
ചിത്തത് ചിന്തിക്കന്നതിൽ നിന്നും
വിവേചനം കാണിക്കുന്നതിൽനിന്നുമൊക്കെ
ഇത് നിന്നെ സംരക്ഷിക്കും.

മിതവാദിയും തീവ്റവാദിയും. My diary. Khaleel shamras

എന്തിലും മിതത്വം കാത്തു സൂക്ഷിക്കുക.
തീവ്റത നിനക്ക്
സമാധാനം നൽകില്ല.
മിതത്വം നിന്നെ വിശ്വാത്തിലെ
നൻമകളിലൂടെ നയിക്കും.
തീവ്റത വികാരമാണ്.
സ്വന്തം നൻമകളേക്കാൾ
മറ്റുള്ളവരിലെ കുറ്റങ്ങൾ കണ്ടെത്തുന്നതിലേക്കും
അതിനെ കുറിച്ച് ചിന്തിച്ച്
മനസ്സമാധാനം നഷ്ടപ്പെടുത്തുന്നതിലേക്കുമാണ്
അത് നയിക്കുക.

ശരിയെ മനസ്സിലാക്കിയപ്പോൾ.my diary. Khaleelshamras

ആദ്യം ഞാൻ നിന്നെ തെറ്റെന്നു വിളിച്ചു
കാരണം നിന്നെ ശത്രുപക്ഷത്ത്
നിർത്തായവർ നിന്നെ കുറിച്ച് പറഞ്ഞത്
ഞാൻ വിശ്വസിച്ചു.
നിന്നോട് സംസാരിക്കാൻ പോലും പാടില്ല
എന്ന് അവർ വിലക്കി.
ആ വിലക്ക് ലംഘിച്ച്
ഒരു നാൾ ഞാൻ നിന്നെ അടുത്തറിഞ്ഞു.
നിന്നെ സ്നേഹിച്ചവരിൽ നിന്നും
നിന്നെ അറിഞ്ഞു.
അപ്പോൾ ഞാൻ അറിഞ്ഞു.
ശരിക്കുമുളള ശരി നീ തന്നെയാണ് എന്ന്.
അവർ വിലക്കിയത്
എന്തിനായിരിന്നുവെന്നും
മനസ്സിലായി.

പിറക്കാനുളള മനുഷ്യ സ്വാതന്ത്രൃം നിശേധിക്കപ്പെടുമ്പോൾ. My diary. Khaleel Shamras

പണ്ട്
ഭരണാധികാരികൾ പിറന്ന കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മുടി.
ഇന്ന് കാലം മാറി
സമ്പത്ത് ഭരണം ഏറ്റെടുത്തു.
ജീവിത ചിലവുകൾ
എന്നത് എത്ര കുട്ടികൾ
പിറക്കണം എന്നതിന്റെ
മാനദണ്ഡമായി.
അങ്ങിനെ ഭരണകൂടം
പിറക്കുന്നതിനു മുമ്പേ
ജീവിക്കാനുളള അവകാശം
നിശേധിച്ചുകൊണ്ട് നിയമങ്ങൾ ഇറക്കി.
അതിനും മനുഷ്യൻ കണ്ടെത്തിയ കാരണം
സാമ്പത്തിക ചിലവുകൾ
മാത്രമായിരുന്നു.
സമ്പത്തിന്റെ ഒരടിസ്ഥാനവുമില്ലാതെ
വളരെ ഭംഗിയായി
എണ്ണത്തിൽ മനുഷ്യരേക്കാൾ
കൂടുതലുള്ള ജീവജാലങ്ങൾ
മനോഹരമായി തങ്ങൾക്ക്
നിശ്ചയിച്ച ജീവിത കാലയളവ്
കഴിച്ചു കൂട്ടി മാതൃക കാണിച്ചിട്ടും
അതൊന്നും
വിലക്കെടുത്തില്ല.
ചിലരെങ്കിലും ദൈവത്തെ
പിഴച്ചു.
മറ്റു ജീവജാലങ്ങളെ പോലെ
സൃഷ്ടിക്കാമായിരുന്നില്ലേ.
എണ്ണത്തിന്റെ കണക്കെടുപ്പുകളില്ലാതെ
പരസ്പരം കലഹങ്ങളില്ലാതെ
പിറക്കാനുളള സ്വാതന്ത്രൃത്തിന്
വിലക്കുകളില്ലാതെ
ജീവിക്കാമായിരുന്നില്ലേ.?
സമ്പത്തിന്റേയും
ചിലവുകളുടേയും
എണ്ണത്തിന്റേയും പേരിൽ
രണ്ടിലതികം പിറന്നു പോയ
കുഞ്ഞുങ്ങളെ ശത്രു
പക്ഷത്ത് നിർത്തുമ്പോൾ
അതിന്റെ പേരിൽ
ദമ്പതികളെ
ക്രിമിനലുകൾ ആക്കുമ്പോൾ
ഒന്നേ ചെയ്യേണ്ടതുളളു
ഏതെങ്കിലും
കുഞ്ഞിന്റെ മുഖത്തേക്ക്
ഒന്നു നോക്കുക.
എന്നിട്ട്
തന്നിലേക്കും
എന്നിട്ട് വിലയിരുത്തുക.
ലോകത്തെ ഏറ്റവും ക്രുരനായ
ഒരു ഭീകരനെ
തന്നിൽ കാണുന്നി eല്ല
എന്ന് ചോദിക്കുക.

വ്യക്തമായി തീരുമാനമെടുക്കുക.my diary. Khaleel Shamras

ഇപ്പോൾ നീ ചെയ്യേണ്ട കാര്യം എന്താണ്
എന്ന് വ്യക്തമായി തീരുമാനിക്കണം.
പലപ്പോഴും നിന്റെ ജീവിതത്തിൽ
ഒട്ടും പ്രധാന്യമാല്ലാത്ത
ഒരോരോ കാര്യങ്ങർക്ക്
നിന്റെ സമയം
വീതിച്ചു പോവുകയാണ്.
സുക്ഷ്മതയാണ്
സമയം പാഴായി പോവാതിരിക്കാൻ വേണ്ട അടിസ്ഥാന കാര്യം.
നീ ചെയ്യാൻ പോവുന്ന കാര്യത്തേയോ
വാക്കിനേയോ
ആദ്യം സൂക്ഷ്മമായി വിലയിരുത്തുക.
നിന്റെ ജീവിതത്തിന് അതെന്തു നൽകുമെന്ന് വിലയിരുത്തുക.

ചിന്തകൾ മാറ്റി സമാധാനം വീണ്ടെടുക്കുക.my diary. Khaleel Shamras

തന്റെ ചിന്തകൾ എന്തൊന്നിൽ   കേന്ദ്രീകരിച്ചിരിക്കുന്നു
എന്നതിനനുസരിച്ചാണ്
അയാളുടെ സുഖവും ദുഃഖവും
പിന്നെ മനസ്സമാധാനവും.
ഒരോ വ്യക്തിയും
തങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന
ചിന്തകൾക്കനുസരിച്ച്
തങ്ങൾക്ക് ചുറ്റുമുള്ളതിനെ വായിക്കുന്നു.
തന്റെ  ചിന്തകൾ എന്താണോ പറയാൻ  ആഗ്രഹിച്ചത്
അതിനെ ബാഹ്യ സാഹചര്യങ്ങളുടെ മേൽ
അടിച്ചേൽപ്പിക്കുകയാണ്.
ചിന്തകൾക്ക് അറിവിന്റെ കരുത്തും
 സ്നേഹത്തിന്റെ അന്തരീക്ഷവും 
ഈശ്വര സമർപ്പണത്തിന്റെ സംരക്ഷണവും
ഒരുക്കി
മനസ്സമാധാനം നിലനിർത്തി
ജീവിതത്തെ മനോഹരമാക്കുക.

Thursday, September 3, 2015

My Reply. (This is my replay to Brother Sajith E.p he posted something wrong against the final Messenger of God Almighty. )

ഒരിക്കൽ വൃദ്ധയായ ഒരു സ്ത്രീ തലയിൽ ഒരു ഭാരവും വഹിച്ചു ക്ഷീണിതയായി കടന്നു വരികയായിരുന്നു. ഇത് അതുവഴി കടന്നുപോയ ഒരു യുവാവിന്റെ ശ്രദ്ധയിൽ പെട്ടു. ആ അമ്മയിൽ നിന്നും ആ ഭാരം ഏറ്റുവാങ്ങി ആ യുവാവ് കൂടെ നടന്നു. അമ്മക്ക് താങ്ങും തണലുമായി കൂടെ നടന്നു. യാത്രക്കിടയിൽ ചർച്ചകൾ പലതും തുടർന്നു. അതിനിടയിൽ ആ അമ്മ ആ യുവാവിനോട് പറഞ്ഞു മോനേ-- -- .നാട്ടിൽ മുഹമ്മദ് എന്ന ഒരുത്തനുണ്ട് അവന്റെ വാക്കുകൾ ശ്രവിക്കരുത്. കേട്ടിരുന്ന യുവാവ് ഒന്നു ചിരിച്ചു. അമ്മേ അമ്മ പറഞ്ഞ ആ മോൻ ഞാൻ തന്നെയാണ്.കണ്ടറിഞ്ഞപ്പോൾ അമ്മയുടെ ടോൺ മാറി. ഈ മോനെ കുറിച്ചാണോ ഇവർ ഇങ്ങിനെയൊക്കെ പറയുന്നത്.പെൺകുട്ടികളെ ജീവനോടെ കഴിച്ചു മൂടിയ സ മുഹത്തിൽ അത് നിരോധിക്കുകയും പെൺകുട്ടികൾ കൂടുതൽ ഉണ്ടായാൽ അത് കൂടുതൽ അനുഗ്രഹം കൊണ്ടുവരും എന്ന് പറഞ്ഞ ,മാതവിന്റെ കാലടിയിൻ കീഴിലാണ് സ്വർഗമെന്ന് പ്രഖ്യാപിച്ച .ഒരു പങ്കുകാരേയും ചേർക്കാതെ ദൈവത്തെ നേരിട്ട് പ്രാർത്ഥിക്കാനും കുടുoബ ബന്ധങ്ങൾ ചേർക്കാനും പറഞ്ഞ ആദാമിന്റേയും മോശെയുടേയും യേശുവിന്റേയും ഒക്കെ വഴിയിൽ മനുഷ്യരാശിക്കായി നിയോഗിക്കപ്പെട്ട അവസാനത്തെ ദൈവദൂതനെ കുറിച്ചാണ് ഈ പറഞത്. (മേൽ പറയപ്പെട്ട എല്ലാ പ്രവാചകൻമാർക്കും കാരുണ്യവാനായ ദൈവത്തിൽ നിന്നുമുള്ള ശാന്തിയും നമാധാനവും ചൊരിയുമാറാവട്ടെ.) പഠിക്കാനും തിരുത്താനും എല്ലാവരേയും സ്നേഹിക്കാനുമുളള നല്ല മനസ്സ് പ്രപഞ്ച പരിപാലകനായ ദൈവം ന മുക്കെല്ലാം സമ്മാനിക്കട്ടെ. ആമീൻ.

കുറ്റപ്പെടുത്തി സമയം കളയാതിരിക്കുക.my diary. Khaleel Shamras

ശരിക്കും നാം കുടുംബത്തിലാണേലും  സമൂഹത്തിലാണേലും
ചർച്ചക്കെടുക്കാറുള്ള പല വിഷയങ്ങളും
നമുക്ക് എന്ത് നൽകി?
മറ്റുള്ളവരോട് ഏഷണിയും പരദൂഷണവും
പറയരുത് എന്ന് ഉപദേശിക്കാൻ നാം മിടുക്കരാണ്.
പക്ഷെ നാം നമുക്ക് ഈ ഉപദേശം
വല്ലപ്പോഴും നൽകിയിട്ടുണ്ടോ.
ഇല്ല.
ശരിക്കും  പലപ്പോഴും നമ്മുടെ ചർച്ചകൾ
ഇത്തരം കുറ്റപ്പെടുത്തലുകളിലുടെ നീളുന്നുവെന്നതാണ് സത്യം.
എന്തിനായിരുന്നു ഇത്തരം ചർച്ചകൾ
പൊലിഞ്ഞു പോയ ആ നിമിഷങ്ങളിൽ
സ്വന്തം പേരിൽ ഒരു തിൻമ കുറിച്ചുവെക്കാനായിരുന്നോ?
അനാവശ്യ ചർച്ചകൾ ഒഴിവാക്കുക.
കുറ്റപ്പെടുത്തി സമയം കളയാതെ
അറിവും സന്താഷവും ഊർജ്ജവും പകർന്ന
ചർച്ചകളിൽ മുഴുകുക.

Wednesday, September 2, 2015

നാമൊന്നുമല്ലാതാവുന്ന ആ നിമിഷം.my diary. Khaleel shamras

എന്തൊക്കെ  നേടിയെടുത്താലും ഇല്ലെങ്കിലും
നാമൊക്കെ ഒന്നുമല്ലാതാവുന്ന ഒരു നിമിഷം
 കടന്നുവരാനുണ്ട്.
അത് നാമൊക്കെ മരിച്ചു പോവുന്ന നിമിഷമാണ്.
ജീവിതം  ജീവിക്കുന്ന നമുക്കുള്ളതാണ് എന്ന
അഹങ്കരം
മരണത്തെ കുറിച്ചോർക്കുന്നതിൽ നിന്നും
നമ്മെ തടയുന്നു.
മരണം മറ്റാർക്കോ വേണ്ടിയാണ്
അതൊന്നും എനിക്ക് ബാധകമല്ല
എന്ന മട്ടിലാണ്
പലരും ജീവിക്കുന്നത്.
മരണം നമ്മെ തട്ടിയെടുക്കുന്നതിനു മുമ്പുള്ള
ഈ നിമിഷങ്ങൾ
ചുമ്മാ
എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടാനുള്ളതാcണാ.
 അല്ല
മറിച്ച് നൻമകൾ ഒരുപാട് ചെയ്യാനുള്ളതാണ്.

പ്രതികരിക്കേണ്ട ഭാഷ.my diary. Khaleelshamras.

ഓരോരുത്തരും അവരവരുടെ വ്യക്തിത്വത്തിനും
ചിന്തകൾക്കും അനുസരിച്ച്
സംസാരിക്കുന്നവർ ആണ്.
അതേ ഭാഷയിൽ തിരിച്ച് പ്രതികരിക്കുക എന്നത്
നിനക്ക് ഉചിതമല്ല.
അങ്ങിനെയൊക്കെ പ്രതികരിക്കുന്നവരെ കാണുമ്പോൾ
അങ്ങിനെയാവാനല്ല  മറിച്ച് ആവാതിരിക്കാനാണ്
നീ ശ്രമിക്കേണ്ടത്.
നിന്റെ ഭാഷ നീ നിലനിർത്തേണ്ട
നല്ല വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതാവണം.
അതിന്റെ വാക്കുകൾ സ്നേഹത്തിൽ ചാലിച്ചെടുത്തതാവണം.
മറിച്ച് ആവരുത്.

ശത്രുപക്ഷത്ത് നിർത്തുമ്പോൾ.my diary. Khaleel Shamras

നീ ഒരു വ്യക്തിയേയോ  ദർശനത്തേയോ ശത്രു പക്ഷത്ത് നിർത്തുന്നുവെങ്കിൽ
അതിനെ ശത്രുവാക്കുക വഴി
നിന്റെ മനസ്സിൽ  നിനക്ക് വഹിക്കാൻ കഴിയുന്നതിലും
വലിയ ഭാരമാണ് കയറ്റിവെക്കുന്നത്.
കാരണം നിന്റെ ചിന്തകളുടെ
നല്ലൊരു പങ്കും
അതിനു വേണ്ടി മാറ്റി വെക്കേണ്ടി വരും.
വിമർശിക്കാൻ വേണ്ടി മാത്രം മാർഗ്ഗങ്ങൾ തേടുന്നതിനിടയിൽ
മറ്റൊരു പാട് നൻമകൾക്ക് മാറ്റിവെക്കേണ്ടിയിരുന്ന
നിന്റെ സമയം അതിനായി വഴി മാറും.
ശരീരത്തിന് രോഗബാധയേറ്റാൽ
അനുഭവപ്പെടുന്ന തർച്ചയിലും കൂടുതൽ ക്ഷീണം
നിന്റെ മനസ്സ് അനുഭവിക്കേണ്ടിവരും.
നല്ലതു ചിന്തിക്കാൻ സമയം ലഭിക്കാതെ വരുമ്പോൾ
അത് നിന്റെ വ്യക്തിത്വം ഇല്ലാതാക്കുകയും
സമൂഹത്തിൽ ചിലർക്കിടയിലെങ്കിലും
നീ ഒരു നെഗറ്റീവ് വ്യക്തിയായി മാറും.
ശത്രുപക്ഷത്തെ കുറിച്ച് നിന്റെ മനസ്സിൽ
 നീറുപുകയുന്ന ചിന്തകൾ
പലപ്പോഴായി നീ സോഷ്യൽ മീഡിയകളിലും
മറ്റും പ്രതിഫലിപ്പിക്കുമ്പോൾ
നീ ഉദ്ദേശിക്കുന്നത്
ശത്രുപക്ഷത്തെ നോവിക്കുക എന്നാണെങ്കിലും
ശരിക്കും
അത് നിന്റെ ചിന്തകളിലെ മാലിന്യം മാത്രമാണ്.
നീ ശത്രുവായി കാണുന്നവർ
നിന്നിൽ നിന്നും അത്തരം വാക്കുകൾ തന്നെയാണ്
 പ്രതീക്ഷിക്കുന്നത് എന്നതിനാൽ
അതവരിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ല.
അതു കൊണ്ട് എത്ര വൈവിധ്യങ്ങൾ ഉണ്ടെങ്കിലും
ആരേയും എന്തിനേയും ശത്രു പക്ഷത്ത് നിർത്താതിരിക്കുക.എളിമ. My diary. Khaleel Shamras

ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടവരായി ആരൊക്കെയുണ്ട്
എന്ന് എണ്ണി തിട്ടപ്പെടുത്താൻ നിനക്കാവില്ല.
കാരണം നിനക്കപ്പുറത്തുള്ള മനുഷ്യരെല്ലാം
അവരിൽ പെട്ടവരാണ്.
പക്ഷെ ഏറ്റവും എളിയവനാവേണ്ട മനുഷ്യൻ ആര്
എന്ന് നിനക്ക് എളുപ്പം കണ്ടെത്താൻ കഴിയും
കാരണം എളിയവൻ ആവേണ്ടവൻ നീ തന്നെയാണ്.
അഹങ്കരിക്കാൻ പാകത്തിലുള്ള പലതും
നിനക്കുണ്ടായിരിക്കാം,
അഹങ്കരിക്കാനുള്ള പ്രകോപനങ്ങൾ
സമുഹത്തിൽ നിന്നും ഉണ്ടാവാം
പക്ഷെ അത്തരം സാഹചര്യങ്ങളിൽ
 അഹങ്കരിക്കാതെ ക്ഷമ കൈകൊണ്ട്
എളിമ നിലനിർത്തുക
എന്നത് നിന്റെ ബാധ്യതയാണ്.

Tuesday, September 1, 2015

സ്വയം പൊട്ടുന്ന ബോംബ്.my diary. Khaleel Shamras

പലപ്പോഴും നാം പലരേയും വെറുതെ വിടാറില്ല.
നമ്മുടെ ജീവിതവുമായി ബന്ധപെട്ടവരോ
അല്ലാത്തവരോ
ആരുമാവട്ടെ
അവരെയൊന്നും വെറുതെ വിടില്ല.
അവരോടുള്ള  അസൂയയായിട്ടോ
ഏഷണിയായിട്ടോ പരദൂഷണമായിട്ടോ
എന്തെങ്കിലും ഒന്ന്
അവർക്കിട്ട് കൊടുക്കും.
 ദേഹോദ്റവം ഏൽപ്പിക്കുന്ന പതിവ് ഇല്ലെങ്കിലും
അതിലും മാരകമായ ഇത്തരം  അക്രമണങ്ങൾ
കൂടുതൽ അപകടകാരികൾ ആണ്.
അത് നീ ലക്ഷ്യം വെച്ച ആളിൽ എത്തില്ല എന്ന് മാത്രമല്ല.
അത്  സ്വന്തം ശാന്തമായ മനസ്സിന്റെ ഉള്ളറകളിൽ നിന്നും
പൊട്ടിത്തെറിക്കും.
അങ്ങിനെ നിന്റെ സമാധാനം ഇല്ലാതാവും.
അതുകൊണ്ട് ആരേയും നോക്കി അസൂയപ്പെടേണ്ട.
ആരേയും കുറ്റം പറയുകയും വേണ്ട

വിമർശനങ്ങളും താരതമ്യവുംmydiary. Khaleel Shamras

ഒന്നിനെ മറ്റൊന്നുമായി താരതമ്മ്യ പെടുത്താൻ
ഇല്ലാതിരിക്കുമ്പോൾ  അതിനെ കുറിച്ചുള്ള വിമർശനങ്ങൾ
മുഴച്ചു നിൽക്കും.
വിമർശനങ്ങൾക്കൊടുവിൽ
അത് നിലം പതിച്ച്
പകരം പുതിയത്  വരുമ്പോൾ
വിമർശനങ്ങൾ പുതിയതിന്റെ
ദിശയിലേക്ക് തിരിയും.
അപ്പോൾ പഴയതുമായി താരതമ്യം ചെയ്യപ്പെടും
പഴയതു തന്നെയായിരുന്നു ഭേദം എന്ന്
 പലരും പറയും.
അപ്പോഴാണ് ശരിക്കും
പലതിനും മാർക്ക് നൽകപ്പെടുന്നത്.

ഹർത്താലിനു പകരം മറ്റൊന്ന്.my diary. Khaleel shamras.

ഹർത്താലുകൾക്കുള്ള സാഹചര്യങ്ങളെ  ന്യായീകരിക്കുകയല്ല.
മറിച്ചു ഭരണ കൂടത്തിന്റെ   ശ്രദ്ധ ആകർഷിക്കാൻ
ജന ജീവിതം സതംഭിപ്പിക്കാതെ തന്നെ
നടത്താവുന്ന
എത്രയോ  സമര മുറകൾ വേറെയും ഇല്ലേ.
ഒരു ചെറിയ നിമിഷത്തിനു പോലും വലിയ  വില കൽപ്പിക്കപ്പെടുന്ന
ആധുനിക കാലഘട്ടത്തിൽ
ഒരു നിമിഷം കിട്ടിയാൽ
വലിയ  പ്രതിഭകൾ പിറക്കപ്പെടുന്ന
ടെക്നോളജി വാഴുന്ന ഈ നൂറ്റാണ്ടിൽ
ഹർത്താൽ പോലുള്ള സരമുറകൾ
വെട്ടി കൊല്ലുന്നത്
ഓരോ മനുഷ്യനും പോയാൽ തിരിച്ചു കിട്ടാത്ത
സമയത്തെ യാണ്.
തന്റെ  സ്വപ്നസാക്ഷാത്കാരത്തിന്റെ വഴിയിൽ
മനുഷ്യർക്ക് നഷ്ടപ്പെടുന്ന
സമ്പത്തിനേക്കാൾ വിലപ്പെട്ട
ഇത്തരം  കാര്യങ്ങളെ
രാഷ്ട്രീയ പാർട്ടികൾ നിസ്സാരമായി കാണുന്നു.
വോട്ട് ബാങ്കുകൾ എന്ന ലക്ഷ്യത്തിനു മുന്നിൽ
മനുഷ്യന്റെ  വിലപ്പെട്ട സമയത്തെ
കൊല ചെയ്യാൻ അവർക്ക്  മടിയില്ല.
ഇത്തരം സമരമുറകൾ ഇപേക്ഷിക്കുക.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...