തിൻമ വാഴുന്ന കാലം. My diary. Khaleel Shamras

ഇത് നൻമയുടെ മുഖംമൂടി ധരിച്ച് തിൻമ വാഴുന്ന കാലം.
ഇവിടെ അധികാരി വർഗ്ഗം ശ്രമിക്കുന്നത് മനുഷ്യരിലെ നൻമയെ
ചവിട്ടി താഴ്ത്താനാണ്.
അവരിലെ പ്രതികരണ ശേഷിയെ ഇല്ലാതാക്കാനും
അവരെ പരസ്പരം ബന്ധിച്ച
സ്നേഹത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനും ആണ്.
അതിന് ഏത് മാർഗ്ഗവും തിരഞെടുക്കാൻ
അവർ തയ്യാറാണ്.
കാരണം ഹൃദയത്തിന്റെ ഭൂമിയിൽ നിന്നും
സ്നേഹത്തെ ചവിട്ടു താഴ്ത്തിയാൽ.
ഇവിടെ വിവേചനം വാഴും
ചെറിയൊരു വിഭാഗത്തെ  കുരുതി കൊടുത്ത്
വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാം.
അധികാരത്തിന്റെ അപ്പകഷണങ്ങൾ എന്നും ശാപ്പിടാം.
മനുഷ്യന്റെ വൈകാരിക വിഷയങ്ങൾ
ഉയർത്തിപ്പിടിച്ച്
ഒരു ജനതയെ കാർന്നുതിന്നുന്ന
ദാരിദ്ര്യം  സമ്പത്ത്  വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ
നിന്നും  ഒളിഞ്ഞിരിക്കാൻ ഒരു മറയല്ലേ
ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
ഇത് നന്മ നിറഞ്ഞ മാവേലിമാർ വാഴുന്ന കാലമാണ്.
നല്ലത് ചിന്തിക്കുന്ന
സമാധാനം നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തിനുടമകളായ
ഏതൊരു മനുഷ്യനും ഒരു മാവേലിയാണ്
അതിനെ അടിച്ചു താഴ്ത്താൻ ശ്രമിക്കുന്നവർ
വാമനരും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്