വിട പറയുന്ന ജീവിത സാഹചര്യങ്ങൾ.my diary. Khaleel shamras

പല ജീവിത സാഹചര്യങ്ങളും
നമ്മോട് വിട പറയുമ്പോൾ
മനസ്സിൽ വല്ലാത്തൊരു
വിഷമം അനുഭവപ്പെടാറുണ്ട്.
ആ സാഹചര്യം അനുഭവിക്കുമ്പോൾ
അങ്ങിനെ തോന്നാറില്ലെങ്കിലും
പിന്നീട് ആ സാഹചര്യത്തിൽ
നിന്നും മറ്റൊന്നിലേക്ക്
പ്രവേശിക്കുമ്പോൾ
അൽപ്പ നേരമെങ്കിലും
അത് അനുഭവിക്കാറുണ്ട്.
വിട പറഞ്ഞ നല്ല നല്ല ജീവിത സാഹചര്യങ്ങൾ
എല്ലാം
നമ്മുടെ ഓർമയുടെ പുസ്തകത്തിൽ
സുന്ദരമായ ഒരു അധ്യായം
കുറിച്ചിട്ടാണ് നമ്മെ വിട്ടു പോയത്
എന്നതിൽ  സന്തോഷിക്കാം.
ജീവിതം മൊത്തം തന്നെ
മറ്റൊരിക്കൽ ഓർക്കാനുളള
ഒന്നായി വിട പറയുന്നതിനു മുമ്പ്
ഓർമ്മയുടെ  താളുകളിൽ കുറിച്ചിടുക.
ആ താളുകൾ മറിച്ചു നോക്കി
വീണ്ടും വീണ്ടും വായിക്കാമല്ലോ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്