ബന്ധങ്ങൾ പരിപാലിക്കാൻ. My diary. Khaleel shamras


ബന്ധങ്ങൾ ബന്ധനങ്ങൾ ആവരുത്.
പരസ്പരം മേൽക്കോയ്മ കാണിക്കാനും
എനിക്കപ്പുറത്തുള്ളതിലൊക്കെ തെറ്റുകളെ
അന്വേഷിച്ച് കണ്ടെത്തി
അതിനെ പരസ്പരം കലഹിക്കാനുള്ള
മാർഗ്ഗമാക്കാനുമുളളതല്ല അത്.
ബന്ധങ്ങൾ പവിത്രമാണ്
അത് തീർക്കപ്പെടുന്നത്
സ്നേഹത്തിന്റെ കയറുകൊണ്ടാണ്.
അത് പൊട്ടിച്ചെറിയരുത്.
സാഹചര്യങ്ങൾ അത് പൊട്ടിച്ചെറിയാർ
 ശ്രമിച്ചു കൊണ്ടിരിക്കും.
പക്ഷെ പൊട്ടാതെ നോക്കുക എന്നത്
ഓരോരോ വ്യക്തിയുടേയും ബാധ്യതയാണ്.
വിട്ടുവീഴ്ചകളും ക്ഷമയും
നിനക്ക് ഒരു നഷ്ടവും വരുത്തില്ല.
പകരം അത് കൊണ്ടുവരുന്നത്
ലാഭം മാത്രമാണ്.
പ്രിയപ്പെട്ടവരിൽ നിന്നും വരുന്ന വാക്കുകളേയോ
പ്രവർത്തികളേയോ സൂക്ഷ്മമായി
നിരൂപണം ചെയ്യാതിരിക്കുക.
 പറയുന്ന വാക്കുകളേയും
പ്രവർത്തികളേയും
മാച്ചു കളഞ്ഞ് കാലം മുന്നോട്ട് നീങ്ങും.
പക്ഷെ ആ നിരൂപണത്തിൽ നിന്നും നിനക്കുണ്ടായ
മുറിവുകൾ നിന്റെ കൂടെയുണ്ടാവും.
അത് മനസ്സിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് നിർത്തും
പുറത്ത് ഏറ്റവും പ്രിയപെട്ടവർ എന്ന് സ്വയം പറയുമെങ്കിലും.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്