വേർപിരിയുന്നതിനു മുമ്പേ° My diary. khaleel shamras

അവൾ അട്ടഹസിച്ചു കൊണ്ടിരുന്നു
അയാൾ മൗനത്തോടെ കേട്ടു കൊണ്ടുമിരുന്നു.
വിഷയം
കൊഴിഞ്ഞു പോയ നിമിഷങ്ങളിലെവിടേയോ വെച്ച്
പ്രിയപ്പെട്ട ഒരാളുടെ നാവിൽ നിന്നും
അടർന്നുവീണ ഒരു വാക്ക് ആയിരുന്നു.
 പറഞ്ഞ ആൾപോലും മറന്ന ആ വാക്കിനെ
ശബ്ദം മലിനമാക്കാനും
പറഞ്ഞവളുടേയും കേട്ടവരുടേയും
മനസ്സമാധാനം നഷ്ടപ്പെടുത്താനും
മറ്റുള്ളവരെ കുറ്റപ്പെടുത്താനും
അതിലുടെ സ്വന്തം കർമ പുസ്തകത്തിൽ
പാപങ്ങളുടെ താളുകൾ എഴുതി ചേർക്കാനും
ഉപയോഗിക്കുകയായിരുന്നു.
അവൾ അട്ടഹാസങ്ങൾ തുടർന്നു
 കുഞ്ഞുങ്ങൾ തൊട്ട് മുതിർന്നവരിൽ വരെ
അത് മുഴങ്ങി കൊണ്ടിരിന്നു.
വളർന്നു വരുന്ന കഞ്ഞുങ്ങളിലെ വ്യക്തിത്വ വികസനത്തെ
അത് ബാധിച്ചു.
എന്നിട്ടും ഒരു   കൂസലുമില്ലാതെ അവൾ തുടർന്നു കൊണ്ടിരുന്നു.
അയാൾ ക്ഷമിച്ചു മൗനം പാലിച്ചു.
ഉളളിലെ ദേശ്യത്തെ പൊട്ടിച്ചിരിച്ചു തീർക്കാൻ ശ്രമിച്ചു.
അതു കേട്ട് അവൾ അയാളെ കോമാളിയെന്ന് വിളിച്ചു.
ചർച്ചകളുടെ ദിശകൾ മാറി കൊണ്ടിരുന്നു.
അട്ടഹാസം മാത്രം മാറിയില്ല.
അവസാനം അയാളുടെ ക്ഷമ നഷ്ടപ്പെട്ടു.
അയാൾ തിരിച്ചും അട്ടഹസിച്ചു.
അവസാനം ഇരുവരും പരസ്പരം തർക്കത്തിലായി.
ഇണയും തുണയുമാണ് ഇരുവരും എന്ന് മറന്നു.
അവരുടെ ഏകാന്തതകളിൽ അലിഞ്ഞൊന്നായത് മറന്ന്
അവർ ഒന്നായതിന്റെ തെളിവായി
മുറ്റത്ത് ഓടി നടക്കുന്ന കുഞ്ഞുങ്ങളെ മറന്നു.
അവസാനം
 യാഥാർത്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു വാക്കിന്റെ പേരിൽ
അവർ പരസ്പരം വേർപിരിയലിന്റെ
വക്കിലെത്തി.
എന്തിനാണ് നാം ഇവിടെ വരെയെത്തിയത്
എന്ന ചോദ്യത്തിന് മാത്രം ഇരുവരും ഉത്തരം കണ്ടെത്തിയില്ല.
വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനും  കാണിച്ച മടിയും
ഞാനാണ് വലിയവൻ എന്ന അഹംഭാവവും
എല്ലാരും എന്നെ കുറിച്ച് മോശമായി ചിന്തിക്കുന്നവരാണ്
എന്ന
 സ്വന്തം മനസ്സിന്റെ തെറ്റിദ്ധരിപ്പിക്കലും അല്ലേ ശരിക്കും
 ഇവിടെ വരെയെത്തിച്ചത്.
ഇതൊക്കെ മനസ്സിലാക്കി
ഇരുവരും വിട്ടു വീഴ്ചക്കും ക്ഷമിക്കാനും
തയ്യാറായാൽ ഇനിയുള്ള ഓരോ  ജീവിത നിമിഷത്തിലും
അവരെ കാത്തിരിക്കുന്നത്
ആനന്ദവും സന്തോഷവും അല്ലേ?


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്