ഐക്യം.my Diary .Khaleel Shamras

 സ്നേഹത്തിൻെ വിത്തു വിതച്ച്
അതിൽ നിന്നും പടർന്നു പന്തലിക്കുന്ന വൃക്ഷമാണ് ഐക്യം.
ഐക്യം  ആദ്യം തുടങ്ങേണ്ടത്  സ്വന്തത്തിൽ നിന്നാണ്.
പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന
നിന്റെ ശരീരവും മനസ്സും തമ്മിലാണ്
ആദ്യത്തെ ഐക്യം രൂപപ്പെടേണ്ടത്.
അതിന് ആദ്യം  വേണ്ടത്
നല്ലതേ ചിന്തിക്കൂ എന്ന ഉറച്ച തീരുമാനമാണ്.
ശരീരത്തിലെ   പഞ്ചേന്ത്രിയങ്ങളിലൂടെയും
ചിന്തകളിലൂടെയും എന്തുതന്നെ ഉള്ളിലെത്തിയാലും
അതിലെ നല്ലതിനെ സ്വീകരിക്കുമെന്നും
ചീത്തതിനെ തളളുമെന്നുമുള്ള ഉറച്ച തീരുമാനമാണ്
മനസ്സും ശരീരവും തമ്മിലുള്ള ഐക്യത്തിന്
നേരിടേണ്ട  ഏറ്റവും വലിയ  പ്രതിസന്ധി.
പിന്നെ  ഐക്യം രൂപപ്പെടേണ്ടത്
നിനക്കേറ്റവും പ്രിയപ്പെട്ടവരുമായിട്ടാണ്.
രക്ഷിതാക്കളും മറ്റു  ബന്ധുമിത്രാതികളും
ഒക്കെയായിട്ടാണ് ഈ ഐക്യം രൂപപ്പെടേണ്ടത്.
വിട്ടുവീഴ്ചകളും ക്ഷമയുമാണ്  ഇവിടെ അനിവാര്യം.
ഏറ്റവും കൂടതൽ പരീക്ഷണങ്ങളെ
നേരിടേണ്ടി വരുന്നത് ഇവിടെയാണ്.
 സാമുഹിക ഐക്യത്തിനായി സംസാരിക്കുന്നവർ
പോലും പരാചയപ്പെടുന്ന മേഘലയാണ് ഇത്.
ഐക്യം  സ്നേഹത്തിന്റെ സന്തതിയാകയാൽ
സമാധാനം അത് പൊഴിച്ച    കായ്ഘനികളും ആകയാൽ.
എല്ലാ മേഘലയിലും  ഐക്യം കാത്ത് സൂക്ഷിച്ചവർക്കേ
ഈ കായ്ഘനികൾ ഉൽപ്പാതിക്കാൻ കഴിയുകയുള്ളു.
ഐക്യത്തിന്റെ അവസാനത്തെ  മേഘലയാണ്
സാമുഹിക ഐക്യം.
ഏറ്റവും കൂടതൽ ചൂഷണത്തിനു വിധേയമാവുന്നത്
ഈ ഒരു  ഐക്യത്തിന്റെ മേഘലയിലാണ്.
മനസ്സും ശരീരവും ഐക്യപ്പെടുക
എന്ന അടിത്തറയും
 ഏറ്റവും അടുത്തവരുമായിയുള്ള  ഐക്യപ്പെടൽ എന്ന ചുമരുകളും
പണിയാതെ  സാമുഹിക ഐക്യം എന്ന മേൽക്കൂരയുണ്ടാക്കാനാണ്
പലരും ശ്രമിക്കുന്നത്.
സ്നേഹത്തിന്റെ പര്യായമാണ് ഐക്യം.
വിവേചനവും കോപവുമെല്ലാം അതിനെതിരും.


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്