Monday, August 31, 2015

മനസ്സിന്റെ ഉണർവ്വ്. my diary. Khaleel Shamras

മനസ്സ് എപ്പോഴും  ഉണർന്നിരിക്കണം
നിന്റെ ചിന്തകളാണ്
മനസിന്റെ  ഉണർവ്വ്.
എത്ര മാത്രം നല്ലതും പോസിറ്റീവും ആയി ചിന്തിക്കുന്നുവോ
അതിനനുസരിച്ചിട്ടാണ് മനസ്സിന്റെ ഉണർവിന്റെ തോത്.
എപ്പോഴും  നല്ല  ചിന്തകളെ കൊണ്ട് മനസ്സിനെ അലങ്കരിക്കുക
എപ്പോഴും ഉണർന്നിരിക്കാൻ.

വിട പറയുന്ന ജീവിത സാഹചര്യങ്ങൾ.my diary. Khaleel shamras

പല ജീവിത സാഹചര്യങ്ങളും
നമ്മോട് വിട പറയുമ്പോൾ
മനസ്സിൽ വല്ലാത്തൊരു
വിഷമം അനുഭവപ്പെടാറുണ്ട്.
ആ സാഹചര്യം അനുഭവിക്കുമ്പോൾ
അങ്ങിനെ തോന്നാറില്ലെങ്കിലും
പിന്നീട് ആ സാഹചര്യത്തിൽ
നിന്നും മറ്റൊന്നിലേക്ക്
പ്രവേശിക്കുമ്പോൾ
അൽപ്പ നേരമെങ്കിലും
അത് അനുഭവിക്കാറുണ്ട്.
വിട പറഞ്ഞ നല്ല നല്ല ജീവിത സാഹചര്യങ്ങൾ
എല്ലാം
നമ്മുടെ ഓർമയുടെ പുസ്തകത്തിൽ
സുന്ദരമായ ഒരു അധ്യായം
കുറിച്ചിട്ടാണ് നമ്മെ വിട്ടു പോയത്
എന്നതിൽ  സന്തോഷിക്കാം.
ജീവിതം മൊത്തം തന്നെ
മറ്റൊരിക്കൽ ഓർക്കാനുളള
ഒന്നായി വിട പറയുന്നതിനു മുമ്പ്
ഓർമ്മയുടെ  താളുകളിൽ കുറിച്ചിടുക.
ആ താളുകൾ മറിച്ചു നോക്കി
വീണ്ടും വീണ്ടും വായിക്കാമല്ലോ.

Thursday, August 27, 2015

ബന്ധങ്ങൾ പരിപാലിക്കാൻ. My diary. Khaleel shamras


ബന്ധങ്ങൾ ബന്ധനങ്ങൾ ആവരുത്.
പരസ്പരം മേൽക്കോയ്മ കാണിക്കാനും
എനിക്കപ്പുറത്തുള്ളതിലൊക്കെ തെറ്റുകളെ
അന്വേഷിച്ച് കണ്ടെത്തി
അതിനെ പരസ്പരം കലഹിക്കാനുള്ള
മാർഗ്ഗമാക്കാനുമുളളതല്ല അത്.
ബന്ധങ്ങൾ പവിത്രമാണ്
അത് തീർക്കപ്പെടുന്നത്
സ്നേഹത്തിന്റെ കയറുകൊണ്ടാണ്.
അത് പൊട്ടിച്ചെറിയരുത്.
സാഹചര്യങ്ങൾ അത് പൊട്ടിച്ചെറിയാർ
 ശ്രമിച്ചു കൊണ്ടിരിക്കും.
പക്ഷെ പൊട്ടാതെ നോക്കുക എന്നത്
ഓരോരോ വ്യക്തിയുടേയും ബാധ്യതയാണ്.
വിട്ടുവീഴ്ചകളും ക്ഷമയും
നിനക്ക് ഒരു നഷ്ടവും വരുത്തില്ല.
പകരം അത് കൊണ്ടുവരുന്നത്
ലാഭം മാത്രമാണ്.
പ്രിയപ്പെട്ടവരിൽ നിന്നും വരുന്ന വാക്കുകളേയോ
പ്രവർത്തികളേയോ സൂക്ഷ്മമായി
നിരൂപണം ചെയ്യാതിരിക്കുക.
 പറയുന്ന വാക്കുകളേയും
പ്രവർത്തികളേയും
മാച്ചു കളഞ്ഞ് കാലം മുന്നോട്ട് നീങ്ങും.
പക്ഷെ ആ നിരൂപണത്തിൽ നിന്നും നിനക്കുണ്ടായ
മുറിവുകൾ നിന്റെ കൂടെയുണ്ടാവും.
അത് മനസ്സിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് നിർത്തും
പുറത്ത് ഏറ്റവും പ്രിയപെട്ടവർ എന്ന് സ്വയം പറയുമെങ്കിലും.Wednesday, August 26, 2015

ഓണാശംസകൾ. My diary. Khaleelshamras.

വണ്ടി ഓടിക്കാൻ
എപ്പോഴും ഇന്ധനം നറച്ചുകൊണ്ടേയിരിക്കേണ്ടതില്ല.
മറിച്ച്
ഒരിക്കൽ  നിറച്ച് ഇന്ധനത്തിന്റെ
കരുത്തിൽ ഭാക്കി ഭൂരങ്ങൾ ഡ്റൈവ് ചെയ്യുകയാണ് വേണ്ടത്.
അതുപോലെ യാണ് അeഘാഷ  വേളകൾ.
അത് ചെറിയൊരു സമയമാണെങ്കിലും
മനസ്സുകളിൽ നിറക്കുന്ന  സന്തോഷം വലുതാണ്.
ആ സമയത്തിനുമപ്പുറത്തെ
നീണ്ടു നിൽക്കുന്ന സമയങ്ങളിലേക്ക്
ഇന്ധനം ശേഘരിക്കലാണ് അത്.
പക്ഷെ പലരും അത് eശലരിക്കാനാണ് മറക്കുന്നത്.
പരസ്പരം കൈമാറപ്പെടുന്ന അശംസകളും ആലിംഗനങ്ങളും
വിളമ്പുന്ന രുചി വിഭവങ്ങളും
കളികളും ചിരികളുമൊക്കെയായി
സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഇന്ധനങ്ങളാണ്
ശേഘരിക്കപ്പെടുന്നത്.
ഒരു ആഘോഷ ദിനവും
 ജീവിതത്തിൽ നിന്നും മാച്ചുകളയാനുള്ളതല്ല.
മറിച്ച്
ഓർമകളിൽ എന്നും ജീവിപ്പിക്കാനുള്ളതാണ്.
വീട്ടുമുറ്റത്ത് തീർത്ത പുക്കളങ്ങൾ
വാടിപോകും പക്ഷെ മനസ്സിൽ അത് പരത്തിയ
നറുമണം ഒരിക്കലും മാഞു പോവില്ല.
എല്ലാവർക്കും ആശംസകൾ നേരുന്നു.
പ്രതിസന്ധികളുടെ വലിപ്പം.my diary. Khaleel Shamras

ജീവിതത്തിലെ ചെറിയ പ്രതിസന്ധികളെ മാച്ചുകളയാനുള്ള
എളുപ്പവഴി
അതിലും വലിയ ഒരു പ്രതിസന്ധി ജീവിതത്തിലേക്ക്
കടന്നു വരിക എന്നതാണ്.
ആ  പ്രതിസന്ധിയും ഇല്ലാതാവാൻ എളുപ്പവഴി
മരണം കടന്നു വരിക എന്നതാണ്.
അതോടെ എല്ലാ  പ്രതിസന്ധികളും
 വളരെ നിസ്സാരമാവും.
ഇത്രയം നിസ്സാരമായ
ഓരോരോ പ്രതിസന്ധികളിൽ ജീവിതത്തെ തളച്ചിട്ട്
എന്തിനീ നിമിഷങ്ങളെ പാഴാക്കുന്നു.

Tuesday, August 25, 2015

നല്ല വളവും നല്ല വിളവും. My diary. Khaleel shamras

നല്ല വളമിട്ടാൽ
നല്ല വിളവ് ലഭിക്കും.
എന്ന് കരുതി ആ നല്ല  വളമെടുത്ത്
മനുഷ്യരാരും കഴിക്കാറില്ല.
അതുപോലെയാണ്
നമ്മടെ ജീവിതത്തിലെ
 പ്രതിസന്ധികളും കഷ്ടപ്പാടുകളും
അവ നമ്മുടെ ജീവിതത്തിൽ
നിന്നും കൂടുതൽ വിളവ്
ഉൽപ്പാദിപ്പിക്കാനുള്ള വളമാണ്.
ക്ഷമയിലൂടെയും
പാഠങ്ങളിലൂടെയും
ആ നല്ല വിളവുകളാണ്
നിന്റെ  വ്യക്തിത്വം
നിർണയിക്കുന്നത്.

തിൻമ വാഴുന്ന കാലം. My diary. Khaleel Shamras

ഇത് നൻമയുടെ മുഖംമൂടി ധരിച്ച് തിൻമ വാഴുന്ന കാലം.
ഇവിടെ അധികാരി വർഗ്ഗം ശ്രമിക്കുന്നത് മനുഷ്യരിലെ നൻമയെ
ചവിട്ടി താഴ്ത്താനാണ്.
അവരിലെ പ്രതികരണ ശേഷിയെ ഇല്ലാതാക്കാനും
അവരെ പരസ്പരം ബന്ധിച്ച
സ്നേഹത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനും ആണ്.
അതിന് ഏത് മാർഗ്ഗവും തിരഞെടുക്കാൻ
അവർ തയ്യാറാണ്.
കാരണം ഹൃദയത്തിന്റെ ഭൂമിയിൽ നിന്നും
സ്നേഹത്തെ ചവിട്ടു താഴ്ത്തിയാൽ.
ഇവിടെ വിവേചനം വാഴും
ചെറിയൊരു വിഭാഗത്തെ  കുരുതി കൊടുത്ത്
വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കാം.
അധികാരത്തിന്റെ അപ്പകഷണങ്ങൾ എന്നും ശാപ്പിടാം.
മനുഷ്യന്റെ വൈകാരിക വിഷയങ്ങൾ
ഉയർത്തിപ്പിടിച്ച്
ഒരു ജനതയെ കാർന്നുതിന്നുന്ന
ദാരിദ്ര്യം  സമ്പത്ത്  വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ
നിന്നും  ഒളിഞ്ഞിരിക്കാൻ ഒരു മറയല്ലേ
ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
ഇത് നന്മ നിറഞ്ഞ മാവേലിമാർ വാഴുന്ന കാലമാണ്.
നല്ലത് ചിന്തിക്കുന്ന
സമാധാനം നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തിനുടമകളായ
ഏതൊരു മനുഷ്യനും ഒരു മാവേലിയാണ്
അതിനെ അടിച്ചു താഴ്ത്താൻ ശ്രമിക്കുന്നവർ
വാമനരും.

വേർപിരിയുന്നതിനു മുമ്പേ° My diary. khaleel shamras

അവൾ അട്ടഹസിച്ചു കൊണ്ടിരുന്നു
അയാൾ മൗനത്തോടെ കേട്ടു കൊണ്ടുമിരുന്നു.
വിഷയം
കൊഴിഞ്ഞു പോയ നിമിഷങ്ങളിലെവിടേയോ വെച്ച്
പ്രിയപ്പെട്ട ഒരാളുടെ നാവിൽ നിന്നും
അടർന്നുവീണ ഒരു വാക്ക് ആയിരുന്നു.
 പറഞ്ഞ ആൾപോലും മറന്ന ആ വാക്കിനെ
ശബ്ദം മലിനമാക്കാനും
പറഞ്ഞവളുടേയും കേട്ടവരുടേയും
മനസ്സമാധാനം നഷ്ടപ്പെടുത്താനും
മറ്റുള്ളവരെ കുറ്റപ്പെടുത്താനും
അതിലുടെ സ്വന്തം കർമ പുസ്തകത്തിൽ
പാപങ്ങളുടെ താളുകൾ എഴുതി ചേർക്കാനും
ഉപയോഗിക്കുകയായിരുന്നു.
അവൾ അട്ടഹാസങ്ങൾ തുടർന്നു
 കുഞ്ഞുങ്ങൾ തൊട്ട് മുതിർന്നവരിൽ വരെ
അത് മുഴങ്ങി കൊണ്ടിരിന്നു.
വളർന്നു വരുന്ന കഞ്ഞുങ്ങളിലെ വ്യക്തിത്വ വികസനത്തെ
അത് ബാധിച്ചു.
എന്നിട്ടും ഒരു   കൂസലുമില്ലാതെ അവൾ തുടർന്നു കൊണ്ടിരുന്നു.
അയാൾ ക്ഷമിച്ചു മൗനം പാലിച്ചു.
ഉളളിലെ ദേശ്യത്തെ പൊട്ടിച്ചിരിച്ചു തീർക്കാൻ ശ്രമിച്ചു.
അതു കേട്ട് അവൾ അയാളെ കോമാളിയെന്ന് വിളിച്ചു.
ചർച്ചകളുടെ ദിശകൾ മാറി കൊണ്ടിരുന്നു.
അട്ടഹാസം മാത്രം മാറിയില്ല.
അവസാനം അയാളുടെ ക്ഷമ നഷ്ടപ്പെട്ടു.
അയാൾ തിരിച്ചും അട്ടഹസിച്ചു.
അവസാനം ഇരുവരും പരസ്പരം തർക്കത്തിലായി.
ഇണയും തുണയുമാണ് ഇരുവരും എന്ന് മറന്നു.
അവരുടെ ഏകാന്തതകളിൽ അലിഞ്ഞൊന്നായത് മറന്ന്
അവർ ഒന്നായതിന്റെ തെളിവായി
മുറ്റത്ത് ഓടി നടക്കുന്ന കുഞ്ഞുങ്ങളെ മറന്നു.
അവസാനം
 യാഥാർത്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു വാക്കിന്റെ പേരിൽ
അവർ പരസ്പരം വേർപിരിയലിന്റെ
വക്കിലെത്തി.
എന്തിനാണ് നാം ഇവിടെ വരെയെത്തിയത്
എന്ന ചോദ്യത്തിന് മാത്രം ഇരുവരും ഉത്തരം കണ്ടെത്തിയില്ല.
വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനും  കാണിച്ച മടിയും
ഞാനാണ് വലിയവൻ എന്ന അഹംഭാവവും
എല്ലാരും എന്നെ കുറിച്ച് മോശമായി ചിന്തിക്കുന്നവരാണ്
എന്ന
 സ്വന്തം മനസ്സിന്റെ തെറ്റിദ്ധരിപ്പിക്കലും അല്ലേ ശരിക്കും
 ഇവിടെ വരെയെത്തിച്ചത്.
ഇതൊക്കെ മനസ്സിലാക്കി
ഇരുവരും വിട്ടു വീഴ്ചക്കും ക്ഷമിക്കാനും
തയ്യാറായാൽ ഇനിയുള്ള ഓരോ  ജീവിത നിമിഷത്തിലും
അവരെ കാത്തിരിക്കുന്നത്
ആനന്ദവും സന്തോഷവും അല്ലേ?


Monday, August 24, 2015

നിസ്സാരമായ ജീവിതം.my diary. Khaleel Shamras

നമുക്കിടയിൽ അധികാര വടംവലികളും
സമ്പത്ത് കുന്നുകട്ടാനുള്ള നെട്ടോട്ടവും
ഒക്കെ ആവാമായിരുന്നു
നാം ഈ ഭൂമിയിൽ
അനശ്വരർ ആയിരുന്നു വെങ്കിൽ.
പക്ഷെ തികച്ചും വിരലിൽ എണ്ണാവുന്ന
ദിവസങ്ങളിൽ ഒതുങ്ങുന്ന
നമ്മുടെ ജീവിതത്തിൽ
ഇതിലും വലുതായി മറ്റെന്തൊക്കെയോ ഇeല്ല?
അനശ്വരനാവാൻ കൊതിച്ച മനുഷ്യന്
ഏറ്റവും വലിയ  പ്രതീക്ഷയായി
മരണത്തിനപ്പുറത്ത് ഒരു സ്വർഗലോകം വാഗ്ദാനം ചെയ്യപെട്ടിട്ടുണ്ടെങ്കിൽ
അതിനനുസരിച്ച്
ജീവിതം ക്രമപ്പെടുത്തുന്നതല്ലേ നിനക്ക് നല്ലത്.
ആരാധനക്കർഹനായി ദൈവത്തെ മാത്രം കണ്ട്
മാതാപിതാക്കളോടും പാവപ്പെട്ടവരോടും സമൂഹത്തോടും
കരുണ ചെയത്.
നൻമയും സമാധാനവും പകർന്ന്
ജീവിക്കുന്നതല്ലേ നിനക്ക് നല്ലത്.

സ്ഥിരതയില്ലാത്ത യാത്ര. Khaleel Shamras

എവിടേയും നാം സ്ഥിര താമസക്കാരല്ല.
നിൽക്കുന്നിടത്തു നിന്നും
ഇപ്പോൾ കൂടെയുള്ളവരിൽനിന്നുമൊക്കെ
നാം മാറികൊണ്ടേയിരിക്കുകയാണ്.
നമ്മെ അലട്ടുന്ന ഓരോ പ്രശ്നത്തേയും
മറികടന്ന് നമുക്ക് മൂന്നാട്ട് നീeങ്ങണ്ടതുണ്ട്.
അതു കൊണ്ട്
നമ്മെ അലട്ടുന്ന  പ്രശ്നങ്ങളെ
മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്താൻ
നിമിത്തമാക്കാതെ
ക്ഷമയോടെ പിടിച്ചു നിൽക്കുക.
എന്തായാലും ഇല്ലാതാവുന്ന ആ പ്രതിസന്ധികളെ
ഇപ്പോഴേ ഇല്ലാതാക്കുക.


Friday, August 21, 2015

രണ്ടു തരം പൗരൻമാർ. My diary. Khaleelshamras.

 സമൂഹത്തിൽ എല്ലാവരും ഒരു പോലെ ആവുമെന്ന
ധാരണ തിരുത്തുക.
എല്ലാത്തിനും നെഗറ്റീവും പോസിറ്റീവും ഉള്ള പോലെ
സമൂഹത്തിലും
നെഗറ്റീവും പോസിറ്റീവും ആയ രണ്ട് തരം പൗരൻമാർ ഉണ്ട്.
ഇരു കൂട്ടരേയും നിനക്ക് അഭിമുഖീകരമുഖീകരിക്കേണ്ടി വരും.
 കുറേ നാളത്തെ പരിചയം ഉള്ളവർ എത്തരക്കാർ
ആണ് എന്ന മുൻധാരണ നിനക്കുണ്ടാവും.
മൂർഖൻ പാമ്പിന്റെ മാളത്തിലേക്ക് സ്വയം മുഖം വെച്ചു കൊടുക്കാതെ
അവർ പറയുന്ന നെഗറ്റിവ്  വാക്കുകളെ
ഒരു ഹാസ്യാത്മകമായി ഉള്ളിൽ  ചിത്രീകരിക്കുക.
അങ്ങിനെ ആവാതിരിക്കാൻ
പരിശ്രമിക്കുക.
പോസിറ്റിവ് ആയി ചിന്തിച്ച് നല്ലതു പറഞ്ഞു തരുന്നവരെ
ആദരിക്കുക
പകർത്തുക.
അവരുടെ മനസ്സിന്റെ വിടർന്ന പൂക്കൾ നിറഞ്ഞ പൂന്തോപ്പു പോലെ
സുന്ദരമായ ചിത്രം നിന്റേതുമാക്കുക.

നീ കാണുന്ന നിന്റെ ആത്മാവ്. My diary. Khaleel Shamras

നീയെന്നും കണ്ടു കൊണ്ടിരിക്കുന്ന
 എന്നാൽ മറ്റാരും  ഒരിക്കൽ പോലും കാണാത്ത
ഒന്നാണ് നിന്റെ  ആത്മാവ്.
പക്ഷെ ആ ആത്മാവിനോടുള്ള
നിന്റെ സമീപനം മറിച്ചാണ്.
നിന്റെ കൺമുമ്പിലുള്ള ആത്മാവിനെ 
നീ കാണാതെ നടിക്കുന്നു.
മറ്റുള്ളവർ കാണുന്നുവെന്ന ഭാവത്തിൽ
ആത്മാവിനെ പലതും ചെയ്യുന്നതിൽ നിന്നും തടയുന്നു.
അത് നാണമായും ചമ്മലായിയിയിയുമൊക്കെ  പ്രതിഫലിക്കുന്നു.
നിനക്ക് കൺകുളിർമ നൽകുന്ന നിന്റെ
ആത്മാവിനെ 
എപ്പോഴും ആ അനുഭൂതി നൽകിയ രീതിയിൽ
പിടിച്ചു നിർത്തുക.
നിരാശയും ദു:ഖങ്ങളും വെടിഞ്
 സ്നേഹവും  നൻമയും വെടിഞ്ഞ്.

Thursday, August 20, 2015

ക്ഷമയും സ്നേഹവും.my diary-Khaleel Shamras

മരണത്തിന്റെ കെണിയിൽ പെടാതെ
രക്ഷപ്പെട്ട് ഈ നിമിഷവും നീ ജീവിക്കുന്നുവെങ്കിൽ
ഈ ചെറിയ നിമിഷത്തിൽ
വലിയൊരു ഉത്തരവാദിത്വം നിനക്ക് നിർവ്വഹിക്കാനുണ്ട്.
പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുന്ന വിദ്യാർത്ഥിയെ
പോലെ
ജീവിതം ഓരോ നിമിഷവും  നിനക്ക് മുമ്പിൽ   വെക്കുന്ന
ചോദ്യങ്ങൾക്ക് ഉത്തരം  കുറിക്കുക.
മനുഷ്യരിൽ മഹാ ഭുരിപക്ഷവും
ചോദ്യം ശ്രദ്ധിക്കാതെ
ചുമ്മാ എന്തെങ്കിലും ഒക്കെ ഉത്തരങ്ങൾ
 കുറിച്ചിടുകയാണ്.
അതുകൊണ്ട്  പ്രതിസന്ധികളോടും  വിമർശനങ്ങളാടും അവർക്ക് പേടിയാണ്.
കാരണം ക്ഷമ കൊണ്ടും  സ്നേഹം കൊണ്ടും
 പ്രതിരോധിച്ച് ശരിയുത്തരം  കുറിക്കാൻ മാത്രം
പാക പെട്ടിട്ടില്ല  അവർ.
ക്ഷമയും സ്റ്റേവും പറയാനുള്ളത് അല്ല.
ജീവിത വിജയത്തിന്
ഏറ്റവും  കൂടുതൽ  കുറിക്കേണ്ട ശരിയുത്തരമാണ് അത്.

Tuesday, August 18, 2015

ഐക്യം.my Diary .Khaleel Shamras

 സ്നേഹത്തിൻെ വിത്തു വിതച്ച്
അതിൽ നിന്നും പടർന്നു പന്തലിക്കുന്ന വൃക്ഷമാണ് ഐക്യം.
ഐക്യം  ആദ്യം തുടങ്ങേണ്ടത്  സ്വന്തത്തിൽ നിന്നാണ്.
പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്ന
നിന്റെ ശരീരവും മനസ്സും തമ്മിലാണ്
ആദ്യത്തെ ഐക്യം രൂപപ്പെടേണ്ടത്.
അതിന് ആദ്യം  വേണ്ടത്
നല്ലതേ ചിന്തിക്കൂ എന്ന ഉറച്ച തീരുമാനമാണ്.
ശരീരത്തിലെ   പഞ്ചേന്ത്രിയങ്ങളിലൂടെയും
ചിന്തകളിലൂടെയും എന്തുതന്നെ ഉള്ളിലെത്തിയാലും
അതിലെ നല്ലതിനെ സ്വീകരിക്കുമെന്നും
ചീത്തതിനെ തളളുമെന്നുമുള്ള ഉറച്ച തീരുമാനമാണ്
മനസ്സും ശരീരവും തമ്മിലുള്ള ഐക്യത്തിന്
നേരിടേണ്ട  ഏറ്റവും വലിയ  പ്രതിസന്ധി.
പിന്നെ  ഐക്യം രൂപപ്പെടേണ്ടത്
നിനക്കേറ്റവും പ്രിയപ്പെട്ടവരുമായിട്ടാണ്.
രക്ഷിതാക്കളും മറ്റു  ബന്ധുമിത്രാതികളും
ഒക്കെയായിട്ടാണ് ഈ ഐക്യം രൂപപ്പെടേണ്ടത്.
വിട്ടുവീഴ്ചകളും ക്ഷമയുമാണ്  ഇവിടെ അനിവാര്യം.
ഏറ്റവും കൂടതൽ പരീക്ഷണങ്ങളെ
നേരിടേണ്ടി വരുന്നത് ഇവിടെയാണ്.
 സാമുഹിക ഐക്യത്തിനായി സംസാരിക്കുന്നവർ
പോലും പരാചയപ്പെടുന്ന മേഘലയാണ് ഇത്.
ഐക്യം  സ്നേഹത്തിന്റെ സന്തതിയാകയാൽ
സമാധാനം അത് പൊഴിച്ച    കായ്ഘനികളും ആകയാൽ.
എല്ലാ മേഘലയിലും  ഐക്യം കാത്ത് സൂക്ഷിച്ചവർക്കേ
ഈ കായ്ഘനികൾ ഉൽപ്പാതിക്കാൻ കഴിയുകയുള്ളു.
ഐക്യത്തിന്റെ അവസാനത്തെ  മേഘലയാണ്
സാമുഹിക ഐക്യം.
ഏറ്റവും കൂടതൽ ചൂഷണത്തിനു വിധേയമാവുന്നത്
ഈ ഒരു  ഐക്യത്തിന്റെ മേഘലയിലാണ്.
മനസ്സും ശരീരവും ഐക്യപ്പെടുക
എന്ന അടിത്തറയും
 ഏറ്റവും അടുത്തവരുമായിയുള്ള  ഐക്യപ്പെടൽ എന്ന ചുമരുകളും
പണിയാതെ  സാമുഹിക ഐക്യം എന്ന മേൽക്കൂരയുണ്ടാക്കാനാണ്
പലരും ശ്രമിക്കുന്നത്.
സ്നേഹത്തിന്റെ പര്യായമാണ് ഐക്യം.
വിവേചനവും കോപവുമെല്ലാം അതിനെതിരും.


Sunday, August 16, 2015

കിട്ടിയാലും ഇല്ലെങ്കിലും.my diary. Khaleel shamras

നീ ആശിച്ചിട്ടും നേടാതെ പോയ പലതും
നിനക്ക് സ്വന്തമായി ഉണ്ടായിരുന്നുവെന്ന്
കരുതി ഭാവനയിൽ  തീർത്ത
ആ ജീവിതത്തിന്
ശരിക്കും നിന്റെ ജീവിതത്തിൽ
നീ നേടിയെടുത്തിരിന്നുവെങ്കിൽ
ഉണ്ടാവാമായിരുന്ന അതേ അനുഭൂതി
തന്നെയല്ലേ
ഇന്നലെകൾ പോയിമറഞയിടത്ത്
നിൽക്കുന്ന ഈ നിമിഷത്തിൽ
അനുഭവിക്കുന്നത്.
ശരിക്കും  ആശിച്ചതെല്ലാം സ്വന്തമാക്കാനുള്ള
ജീവിതമല്ല ഭൂമിയിലെ മനുഷ്യ ജീവിതം.
മറിച്ച് കിട്ടിയതിൽ സംതൃപ്തനായി
കിട്ടാത്തതിൽ  ദു:ഖിക്കാതെ
ജീവിക്കുകയാണ് വേണ്ടത്.
കിട്ടിയതും ആശിച്ചിട്ടു കിട്ടാത്തതും
സ്വന്തമായി ഉണ്ട് എന്ന വിശ്വാസം
മനസ്സിൽ ഉണ്ടെങ്കിൽ
കിട്ടിയാലും കിട്ടിയില്ലെങ്കിലും
അത് നൽകുന്ന അനുഭൂതി
പുർണ്ണമായും നിനക്ക് ലഭിക്കും.

നിന്റെ മാലിന്യങ്ങളെ മറ്റുള്ളവരിൽ കൊട്ടരുത്.my diary. Khaleel shamras

നിന്റെ മനസ്സിൽ തോണിയ നല്ലതൊക്കെ
നിനക്ക് മറ്റുള്ളവരോട് പങ്കുവെക്കാം.
ആ പങ്കുവെച്ചത് നുകർന്ന് തിരിച്ച് പോവുമ്പോൾ
അവരുടെ മനസ്സുകളിൽ
 ഏറ്റവും രുചികരമായതെന്തെങ്കിലും ഒക്കെ രുചിച്ച
സംതൃപ്തിയാണ് ഉണ്ടാവേണ്ടത്.
അല്ലാതെ നിന്റെ മനസ്സിൽ തോന്നിയ ചീത്ത വിചാരങ്ങളെ,
വിവേചനത്തിcന്റയും അസൂയയുടേയും വിദ്വേഷത്തിന്റേയും
ചിന്തകളെ മറ്റുള്ളവരിലേക്ക്
പങ്കു  വെക്കരുത്.
വിലപ്പെട്ട മനുഷ്യ ജൻമങ്ങൾ
നിന്റെ മാന്യങ്ങൾ പേറി നടക്കേണ്ടവരല്ല.
ആ മാലിന്യങ്ങളെ
നിന്റെ സ്വന്തം മനസ്സിൽ  കുഴിച്ചുമൂടാനുള്ളതാണ്.Saturday, August 15, 2015

വെളുമ്പിരേട്ടനും ഞങ്ങളുടെ കുടുംബവും പിന്നെ ആനുകാലിക രാഷ്ട്രീയവും. A real story from my own life for harmony among mankind. Khaleelshamras.

ചെയ്ത നല്ല കാര്യങ്ങൾ വിളിച്ചു പറയുന്നത് നല്ലതല്ല
എങ്കിലും മനുഷ്യ സ്നേഹം വളരാൻ അതൊരു  പ്രേരണയായാൽ അതിൽ നിന്നും ഒരു പങ്ക് എനിക്കും ലഭിക്കുമെന്ന് വിശ്വസിക്കുന്നതിനാൽ ഞാൻ എന്റെ ജീവിതത്തിലെ
ഈ കഥ ഇവിടെ പങ്കുവെക്കുകയാണ്.
എന്റെ ജൻമനാട്ടിൽ വല്ലപ്പോഴുമേ ഞാൻ ചെല്ലാറുള്ളു.
എങ്കിലും അന്നൊരു ദിവസം ഞാൻ  കുറച്ച് വേഗത്തിൽ വീട്ടിലേക്ക്  വണ്ടി ഓടിച്ചു പോവുകയായിരുന്നു.
അപ്പോഴാണ് റോഡിന്റെ എതിർ വശത്തിലുടെ
90 ന് മീതെ പ്രായമുള്ള
ഞങ്ങളുടെ വെളുമ്പിരേട്ടൻ കടന്നു വരുന്നത് കണ്ടത്
മനസ്സിൽ വല്ലാത്തൊരു  സന്തോഷം
 വെളുമ്പിരേട്ടൻ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിൽ.
എന്റെ മനസ്സിൽ എന്നും നിറഞിരിക്കുന്ന നല്ല മനുഷ്യരിൽ
വെളുമ്പിരേട്ടന്റെ  സ്ഥാനം വലുതാണ്.
 വണ്ടി  കുറച്ചു മുന്നോട്ട് നീങ്ങി
അവിടെ നിർത്തി.
അവിടെന്ന്   നടന്ന്  വെളുമ്പിeരട്ടന്റെ അടുത്തെത്തി.
വെളുമ്പിരേട്ടന് എന്നെ മനസ്സിലായില്ല.
നാടിന്റെ ഓരോ സ്പന്ദനവും ഓരോ ദിനവും കണ്ടറിഞ്ഞ് എന്നും നാട്ടിൽ തന്നെ
ജീവിച്ച വെളുമ്പിരേട്ടന്റെ കാഴ്ച കുറത്തിരിക്കുന്നു.
മറ്റൊരു ആവശ്യത്തിനായി മാറ്റിവെച്ച പണമേ  പോക്കറ്റിൽ ഉണ്ടായിരുന്നുവെങ്കിലും
അതിൽ നിന്നും ഒരൽപ്പം വെളുമ്പിരേട്ടന് നൽകാതിരിക്കാൻ
ഒരു തടസ്സവും മനസ്സിൽ ഉണ്ടായില്ല.
ഞാൻ സ്നേഹത്തോടെ അത്  വെളുമ്പി രേട്ടന് നൽകി.
മനുഷ്യരെ  താഴ്ന ജാതിയും മേൽജാതിയും ഒക്കെയായി eoർ തിരിച്ച്
താഴ്ന്ന ജാതിക്കാരെ നിങ്ങൾ എന്ന് വിളിക്കാതെ
നീയെന്നു വിളിച്ച എന്റെ കടിക്കാലത്തും ആ മനുഷ്യ സ്നേഹിയെ
ഞാൻ നിങ്ങൾ എന്നു തന്നെയായിരുന്നു വിളിച്ചത്.
കാരണം ഞങ്ങളുടെ വാപ്പിച്ചി പറയുമായിരുന്നു
എല്ലാവരേയും ഒരു പോലെ  ഭഹുമാനിക്കണം.
അങ്ങിനെ ഒരു  വെളുമ്പിരേട്ടൻ ഞങ്ങളുടെ  ഗ്രാമീണ വായനശാലയിലേക്കും
അതിനോടു ചേർന്നുള്ള പീടികയിലേക്കും പോയി .
ഞാൻ വീട്ടിലേക്കും.
വീട്ടിൽ ആണേൽ എല്ലാവരും ഒത്തു കൂടിയ  അപൂർവ്വ സുദിനങ്ങളിൽ ഒന്നായിരുന്നു അന്ന്.
എല്ലാവരും നാട്ടിനു പുറത്തു ജോലി ചെയ്യുന്നവർ.
ഒത്തു ചേരുമ്പോൾ വീട്ടു വരാന്തയിൽ ഇരുന്ന്
ടെക്നോളജിയിലെ പുതിയ സംഭവ വികാസങ്ങളും
അവരവരിലെ ഗാഡ്ജറ്റുകളും പരസ്പരം പരിചയപ്പെടുത്തുന്ന പതിവ് തെറ്റിച്ചില്ല.
അങ്ങിനെ ഞങ്ങളുടെ ചർച്ചകൾ ആപ്പിളും സാംസങ്ങും നോക്കിയയും ഒക്കെ കടന്നു
മുന്നേറുകയാണ്.
അതാ  അeപ്പാൾ   വീടിനു മുന്നിലെ റോഡിലൂടെ
വെളുമ്പിരേട്ടൻ തിരിച്ചു പോവുന്നു.
പെട്ടെന്ന് ഞങ്ങളുടെ കണ്ണിൽ പെട്ടു.
എന്റെ  അനിയൻമാർ ഒറ്റ സ്വരത്തിൽ പറഞ്ഞു.
എടാ ---
നമ്മുടെ വെളുമ്പിരേട്ടൻ അeല്ല അത്.
എന്റെ മനസ്സിൽ നേരത്തെ ഉണ്ടായ
അതേ  സ്നേഹം അവരിലും കണ്ടു.
പെട്ടെന്ന് പ്രായത്തിൽ എന്റെ നേരെ ചുവടെയുള്ള അനിയൻ
അതിനു താഴെയുള്ള അനിയനെ കൊണ്ട് മുറിയിൽ നിന്നും പേഴ്സ് എടുപ്പിച്ചു.
അതിൽ നിന്നും ഒരു  സംഖ്യയെടുത്ത്
ഇത് നമ്മുടെ വെളുമ്പിeരട്ടന് കൊടുക്കാൻ പറഞ്ഞു.
അവൻ സന്തോഷത്തോടെ
കൊണ്ടുപോയി കൊടുത്തു.
ഇതേ  വെളുമ്പിരേട്ടൻ വസിക്കുന്ന കോളനിയിൽ
കുടിവെള്ള പദ്ധതിക്കായി വലിയൊരു തുക കൊടുത്തതും
ഈ ഒരനിയൻ തന്നെയായിരുന്നു.
വീണ്ടും വീണ്ടും പുതിയ കണക്കുകളുമായി കോളനി വാസികൾ
അവന്റെ അരികിൽ വന്നപ്പോൾ
അവൻ പറഞ വാക്ക് ഇന്നും എനിക്കോർമയുണ്ട്.
അവർ അതിൽ നിന്നും  വെള്ളം കിടക്കുന്നിടത്തോളം കാലം
പടച്ചോന്റെ പ്രതിഫലം എനിക്ക് ലഭിച്ച് കൊണ്ടേയിരിക്കും.
രാഷ്ട്രീയക്കാർ  മനുഷ്യർക്കിടയിൽ ഭിന്നതയുണ്ടാക്കി
അതിനെ വോട്ട് ബാങ്ക് ആക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ
അത്തരം പ്രചരണങ്ങൾ ഒന്നും
ഇത്തരം മാനുഷിക ബന്ധങ്ങൾ തകരാൻ അത് കാരണമാക്കിക്കുട.
വെളുമ്പിരേട്ടനെ പോലെയുള്ള പച്ച പാവങ്ങൾ
എല്ലാ മത രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ട്.
ഉണ്ട് എന്ന് മാത്രമല്ല അവരാണ് നാട്ടിലെ  മഹാ ഭൂരിപക്ഷം.
അവരെ എeപ്പാഴും സഹായിക്കാനുള്ള നല്ല മനസ്സ്
പരീക്ഷണങ്ങളെ അധിജീവിക്കേണ്ട മീഡിയകൾ വാഴുന്ന
ഈ കാലഘട്ടത്തിൽ നിലനിർത്തുക.

Friday, August 14, 2015

മനുഷ്യ ഐക്യം.my diary. Khaleel Shamras (A face book reply to one friend)

കൊച്ചു ഭൂമിയിലെ
കൊച്ചു ദേശത്തിലെ
ഭൂരിപക്ഷ സമുദായം
ജാതീയതയുടെ
മതിൽ കെട്ടുകൾ തകർത്ത്
ഒന്നാവുമ്പോൾ
അതിൽ മനുഷ്യർ അഭിമാനിക്കുകയാണ് വേണ്ടത്.
അങ്ങിനെ ഒരൈക്യം  കൈവരിച്ചാൽ
അതു പോലെ
ന്യൂനപക്ഷങ്ങൾക്കിടയിലും ഒരൈക്യം രൂപപ്പെട്ടാൽ
പിന്നെ മനുഷ്യ ഐക്യം
രൂപപ്പെടാൻ
ഭൂരിപക്ഷ  ന്യൂനപക്ഷ  ഐക്യം
എന്ന ഒരൊറ്റ കടമ്പയേ ഭാക്കിയുള്ളു.
അത് ഏറ്റവും എളുപ്പമായ കാര്യമാണ്
കാരണം ഒരേ  സമുദായത്തിലെ
വ്യത്യസ്ത കക്ഷികൾ തമ്മിലുള്ള തർക്കത്തോളം
 കഠിനമല്ല   സമുദായങ്ങൾ തമ്മിലുള്ള തർക്കം.
ഐക്യത്തെ സ്വാഗതം ചെയ്യുക.
നൻമകളിൽ എല്ലാവരും ഐക്യപ്പെടുക
തിൻമകളിൽ ഐക്യപ്പെടാതെയും ഇരിക്കുക.

സ്വാതന്ത്രൃം കാത്തുസൂക്ഷിക്കാൻ. My diary. Khaleel Shamras

അവസാനം യജമാനൻ തീരുമാനിച്ചു.
കൂട്ടിലടച്ച ഈ പക്ഷികളെ തുറന്നിടാമെന്ന്.
അങ്ങിനെ പക്ഷികൾ സന്തോഷത്തോടെ
പുർണ്ണ സ്വാതന്ത്രൃത്തോടൊ കൂട്ടിൽ നിന്നും പുറത്തേക്ക്  ചാടി.
 കൂട്ടിന് പുറത്തു ചാടിയപ്പോൾ
അതാ ചുറ്റും കഴുകൻമാരും മറ്റു വലിയ വലിയ പക്ഷികളും
അവയെ തിന്നൊടുക്കാൻ
വട്ടമിട്ടു പറക്കുന്നു.
 ആകാശത്തിലൂടെ പറക്കാതെ
മണ്ണിലൂടെ നടക്കാൻ നോക്കി.
അവിടെ അതിലും വിഷം നിറഞ പാമ്പുകളും ചെന്നായ്ക്കളും
അവയെ ശാപ്പിടാൻ കാത്തിരിക്കുന്നു.
പലർക്കും നാം ഒരു കളിപ്പാവകൾ ആണ്.
നമുടെയുക്കെ ഹൃദയങ്ങൾ നിറയെ സ്നേഹം മാത്രമാണ്.
മരണത്തോടെ ഈ ഭൂമിയിൽ നിന്നും
അപ്രത്യക്ഷരാവേണ്ട നമുക്ക് ജീവിക്കാനുള്ള
ഇന്ധനമാണ് സ്നേഹം.
എല്ലാവരേയും ഒരു വിവേചനവും കാണിക്കാതെ
 സ്നേഹിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്.
അതിൽ മായം ചേർക്കാൻ അനുവതിക്കരുത്.
അധികാരി വർഗ്ഗം കപo  സ്നേഹത്തിന്റെ  കത്തി കൊണ്ട്
എന്നും അരിഞ്ഞു വീഴ്ത്താൻ ശ്രമിച്ചത്
ഈ സ്നേഹത്തെയാണ്.
ഒരു പക്ഷത്തോടുള്ള സ്നേഹം മറുപക്ഷത്തെ
അന്തമായി വിമർശിക്കാൻ കാരണമാവുന്നുവെങ്കിൽ
ആ സ്നേഹം യാഥാർത്ഥ മല്ല.
അത് മലിനമായത് ആണ്.
ആ മാലിന്യം നീക്കം ചെയ്ത്
ശാന്തിയും സമാധാനവും നിലനിർത്തി
നിശ്ക്കളങ്കരായി ജീവിക്കുക.
മരണത്തോടെ ജീവിക്കുന്ന ഓരോരുത്തർക്കും
ഇല്ലാതാവുന്ന ഈ സ്വാതന്ത്രം
പരമാവധി ഉപയോഗപ്പെടുത്തുക.
നമ്മുടെ മനസ്സുകളിൽ
വിചേനത്തിന്റേയും തീവ്രതയുടേയും വർഗ്ഗീയതയുടേയും
ഒക്കെ മാലിന്യങ്ങൾ നിറക്കാൻ
അധികാരി വർഗ്ഗങ്ങളെ അനുവദിക്കാതിരിക്കുക.
സ്വാതന്ത്രം ആസ്വദിക്കുക.
 മനസ്സിലെ  സ്നേഹത്തിൽ മാലിന്യം
കലർത്താൻ അനുവദിക്കാതെ.

മനസ്സ് ചർദ്ദിച്ചത്. My diary. Khaleel Shamras

മനസ്സിൽ കുന്നു  കൂടിയ ചിന്തകൾക്കനുസരിച്ച്
ഓരോന്നോരോന്ന്  വിളിച്ചു കൂവുകയാണ്.
അത് മറ്റുള്ളവരെ മുറിവേൽപ്പിക്കാനുളള വാക്കുകളും
അക്ഷരങ്ങളും ഒക്കെയായി
പ്രതിഫലിക്കുന്നു.
ശരീരത്തിൽ കഴിച്ച ഭക്ഷണത്തിൽ
കേടുണ്ടായാൽ അത് ചർദ്ദിച്ചു  പോരും.
അതുപോലെ തന്നെയാണ്
മനസ്സിൽ  വിഷം വീണാൽ
അത് അസൂയയും പകയും
 വിവേചനവും ഒക്കെയായി പ്രതിഫലിക്കും.
അതു കണ്ട് അതേ നാണയത്തിൽ
നീ പ്രതികരിക്കരുത്.
അത് ഒരാൾ ചർദ്ദിച്ചത്  എടുത്ത് കഴിക്കുന്നത് പോലെയോ
അല്ലെങ്കിൽ
അവരിലെ മധുരമെന്ന് കരുതി
മോഷ്ടിച്ച് കഴിക്കുന്നത് പോലെയോ ഒക്കെയാണ്.

നാം സ്വതന്ത്രരാണ്. My diary. Khaleel Shamras.

എന്താണ് സ്വാതന്ത്രൃം?
മറ്റാരുടേയോ ശക്തികളുടേയോ അടിമകളായി ജീവിക്കാതെ സ്വന്തം അസ്തിത്വം നിലനിർത്തി ജീവിക്കാനുള്ള അവകാശമാണ് സ്വാതന്ത്രൃം.
പണ്ട് ഭൂമിയിലെ ഒരു പാട് ദേശങ്ങളെ
തമ്മിൽ കരുത്തുറ്റവർ അടിമകളാക്കി വാഴുകയായിരുന്നു.
തീവ്രവാദികൾ ആയിരുന്ന ഒരു പാട് ഭരണാധികാരികൾ
ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിച്ച്
തങ്ങൾക്ക് ലഭിച്ച പദവികളെ
സ്വയം അഹങ്കരിക്കാനുള്ള  ഉപാദികൾ ആക്കുകയായിരുന്നു.
അവർ മനുഷ്യ ജീവനുകൾക്ക് ഒരു വിലയും കൽപ്പിച്ചില്ല.
മനുഷ്യ  കുലത്തെ തന്നെ കൊന്നൊടുക്കാൻ പാകത്തിലുള്ള
ആയുധ പരീക്ഷണങ്ങൾക്ക് അവർ ദേശങ്ങളെ തിരഞ്ഞെടുത്തു.
അത്തരത്തിൽ മനുഷ്യകുലത്തെ അടിമകളായി അടിച്ചമർത്തിയ
ഒരു വൻ മനുഷ്യാവലിയെ തന്നെ  അടിമകളാക്കി
അവരുടെ മേൽ ഭരണം അടിച്ചേൽപ്പിച്ച്
അവരുടെ മുതൽ കൊള്ളയടിച്ചു കൊണ്ടുപോയ
 ഒരു  ഭരണകൂടത്തിൽ നിന്നും നമുക്ക് ലഭിച്ച സ്വാതന്ത്യമാണ്
നാം ആeഘാഷിക്കുന്നത്.
ആ സ്വാതന്ത്യം  ആഘോഷിക്കുമ്പോഴും നാം നമ്മോടു തന്നെ ചോദിക്കുക.
അന്ന് മനുഷ്യർ മനുഷ്യരുടെ തന്നെ അടിമകൾ  ആയിരുന്നുവെങ്കിൽ.
ഇന്ന് ഓരോ വ്യക്തിയും അവനവന്റെ അടിമയാണ്.
സ്വന്തത്തിൽ തന്നെയുള്ള ഒരു  ദുശ്ശക്തിയുടെ അടിമകളായി
നാം മാറുകയാണ്.
വാർത്താ മാധ്യമങ്ങൾ നെഗറ്റീവ് വാർത്തകളെ
ആഘോഷിക്കുമ്പോൾ
നമ്മിലെ  ദുശ്ശക്തി അതേറ്റെടുക്കുന്നു.
അതിനെ മനസ്സമാധാനം  നഷ്ടപ്പെടുത്താനുള്ള കാരണമാക്കുന്നു.
പിന്നെ നെഗറ്റിവ്  വിഷയങ്ങൾ മനസ്സിന്റെ ഭരണം ഏറ്റെടുക്കുന്നു.
അസൂയയും പകയുമൊക്കെ
നമമുടെ  ജീവിതത്തെ നിയന്ത്രിച്ച ഭരനാധികാരികൾ ആവുന്നു.
 ഇന്ന് നമുക്ക് വേണ്ടത് മനസ്സുകൾക്ക് സ്വാതന്ത്യത്തോടെ
 സമാധാനം നിലനിർത്താനുള്ള അവകാശമാണ്.
അത് ഏതെങ്കിലും  ഭരണകൂടം വിചാരിച്ചതുകൊണ്ടോ
മറ്റു വ്യക്തികൾ വിചാരിച്ചതു കൊണ്ടോ നേടിയെടുക്കാവുന്നേ ഒന്നല്ല
മറിച്ച്  കലങ്ങി മറിഞ്ഞ, ഭീതി നിഴലിച്ചു നിൽക്കുന്ന
ഭാഹ്യ സാഹചര്യങ്ങളെ
നമ്മുടെ മനസ്സുകളിൽ എപ്പോഴും നിലനിൽക്കേണ്ട
സമാധാനത്തെ ഇല്ലാതാക്കാൻ
നിമിത്തമാക്കാതിരിക്കുന്നതിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്.
ശരീരികമായ അക്രമണത്തേക്കാർ ദീകരമാണ് മാനസികമായ കടന്നുകയറ്റം.
അവിടെയാണ് ശ്രദ്ധ ചെലുത്തേണ്ടത്.
അത് അറിവുകൊണ്ടും ധൈര്യം കൊണ്ടും
എeപ്പാഴും നിലനിർത്താനായാൽ
നമുക്ക് എപ്പോഴും സ്വതന്ത്രരായി ജീവിക്കാം.
സ്വാതന്ത്രൃത്തിന്റെ ഈ  ആഘോഷത്തിൽ
നമുക്ക് നമ്മുടെ മനസ്സുകളെ
 തളരാത്ത, പതറാത്ത
സമാധാനം നഷ്ടപ്പെടുത്താത്ത
 ഭാഹൃ സാഹചര്യങ്ങൾക്ക് അനുസരിച്ച് ചാഞ്ചാടാത്ത
നല്ല ചിന്തകളിലേക്ക് തുറന്നിടാം.
സ്വാതന്ത്രൃദിനാശംസകൾ.

Thursday, August 13, 2015

എതിർത്തവരിൽനിന്നും ആദർശം പഠിച്ചാൽ.my diary. Khaleel Shamras

ഒരു ആദർശത്തെ ശത്രുപക്ഷത്ത്
നിർത്തുകയും
അതിനനുസരിച്ച് അവരുടേതായ വ്യാഖ്യാനങ്ങൾ
നൽകുകയും ചെയ്തവരിൽ നിന്നും
ആ ആദർശത്തെ കുറിച്ച് പഠിച്ചാൽ
എങ്ങിനെയുണ്ടായിരിക്കും.
അതല്ലേ ശരിക്കും നമുക്കിടയിൽ സംഭവിക്കുന്നത്.
ശരിക്കും അതിന്റെ ശരിയായ   സ്റോദസ്സിൽ നിന്നും ലഭിച്ച
ചെറിയ ഒരറിവ് മാത്രം മതിയാവും
ശരിയായത് മനസ്സിലാക്കാനും.
തെറ്റിദ്ധാരണകൾ മാറ്റാനും.
വിമർശിക്കപ്പെടുക എന്നതും
തെറ്റിദ്ധരിക്കപ്പെടുക എന്നതും
സ്വാഭാവികമാണ്.
അതിനെ കണ്ണടച്ച് വിശ്വസിക്കാതെ
അതിനെ  കുറിച്ച് പഠിക്കുക എന്നതും
അതിലൂടെ സ്വയം   സത്യം മനസ്സിലാക്കി
മറ്റുള്ളവർക്ക് തിരുത്തി കൊടുക്കുക
എന്നത് നിന്റെ ബാധ്യതയാണ്.

മതവും കുടുംബ ബന്ധവും. My diary. Khaleelshamras

മനുഷ്യന് സമാധാനം കണ്ടെത്താൻ
നിശ്ചയിക്കപ്പെട്ട ഉപാധികളാണ്
മതവും കുടുംബ ബന്ധവും.
പക്ഷെ രണ്ടിൽ നിന്നും നേറെ വിപരീതമുള്ളതാണ്
നീ കണ്ടെത്തുന്നതെങ്കിൽ
 ഈശ്വരനിലേക്കെത്തിക്കുന്ന മതത്തിന്റെ മഹിമയോ
 കുടുംബ ബന്ധങ്ങളുടെ  മൂല്യമോ ഇല്ലാതാവുന്നില്ല.
മറിച്ച് ഇല്ലാതാവുന്നത്
ജീവിതം മൂന്നാട്ടു വെക്കുന്ന പരീക്ഷണങ്ങളിൽ
നിനക്ക് നേടിയെടുക്കാവുന്ന വിജയമാണ്.
മതത്തിലും  കുടുംബ ബന്ധത്തിലും
സമാധാനത്തിന്റെ നിധികൾ ഉണ്ട്
അത്  സ്വന്തമാക്കാൻ കുറച്ച് പരീക്ഷണങ്ങളെ
 അതിജീവിക്കേണ്ടതുണ്ട്.
അതിലൊക്കെ വിജയം കൈവരിക്കാൻ വേണ്ടത്
ക്ഷമയും അറിവും ആണ്.
ക്ഷമിക്കലും അറിവു നേടലും ചര്യയാക്കുക
മതത്തിൽ നിന്നും കുടുംബ ബഡത്തിൻ  നിന്നും
പിന്നെ മറ്റെല്ലാ ജീവിത മേഘലയിൽ നിന്നും
സമാധാനം കൈവരിക്കാനായി.


Wednesday, August 12, 2015

മറ്റുള്ളവർ തനിക്ക് വേണ്ടി ജീവിക്കുന്നവരോ? my diary. Khaleel Shamras

എല്ലാവരും മറ്റുള്ളവർ തനിക്ക് വേണ്ടി ജീവിക്കുന്നവരാണ്
എന്ന തെറ്റിദ്ധാരണയിലോ
അല്ലെങ്കിൽ അങ്ങിനെയാവണം എന്ന വാശിയിലോ ആണ്.
എനിക്ക് ഇഷ്ടപ്പെട്ട വാക്കുകളോ' പ്രവർത്തിയോ മാത്രമേ
മറ്റുള്ളവരിൽ നിന്നും ഉണ്ടാവൂ എന്ന് ചിന്തിക്കരുത്.
അങ്ങനെയൊരു ചിന്ത  ഉള്ളിൽ ഉള്ളതുകൊണ്ടാണ്
മറ്റുള്ളവർ എന്തു പറഞ്ഞാലും
അത് തന്നെ ലക്ഷ്യമാക്കിയാണ്
എന്ന് തോന്നുന്നത്.
ശരിക്കും ഓരോരുത്തരും അവരവരുടെ ഉള്ളിൽ
ഉള്ളതിനെ  പ്രകടിപ്പിക്കുകയാണ്  ഇവിടെ ചെയ്യുന്നത്.
അതുകൊണ്ടാണ് ജോലി സാഹചര്യത്തിൽ മുഴുകി നിൽക്കുന്ന ഒരാളെ
പ്രിയപ്പെട്ടൊരാൾ വിളിച്ചപ്പോൾ
 എടുക്കാതിരുന്നാൽ കലഹിക്കേണ്ടി വരുന്നത്.
ജോലി സാഹചര്യം ഉൾകൊള്ളാൻ അവർക്ക് കഴിയാതെ പോവുന്നു.

ഇയ്യോബിന്റെ കഥ.( Reply to a knowledge seeker in facebook) My diary. Khaleel shamras

ഇയ്യോബ് എന്ന് ബൈബിളിലും തോറയിലും അയ്യൂബ് എന്ന് അറബിയിലും പറഞ്ഞ ഈ പ്രവാചകന്റെ കഥയിൽ നമുക്ക് വലിയ ഒരു പാഠമുണ്ട്. വലിയ സമ്പന്നനായിരുന്നു ഇയ്യോബ്. അദ്ദേഹത്തിന്റെ ആസ്തിയെ കുറിച്ചുള്ള വിവരണങ്ങൾ ബൈബി ളി ൽ വിശദമായുണ്ട്. പക്ഷെ ഒരു പ്രളയത്തിൽ അദ്ദേഹത്തിന് ഇതൊക്കെ ഷ്ടപ്പെടുന്നു. രോഗങ്ങൾ വരുന്നു.അങ്ങിനെയൊക്കെയുണ്ടായിട്ടും അയ്യൂബ് (ഇയ്യോബ് ) പ്രവാചകൻ നിരാശനായില്ല. അങ്ങിനെയൊക്കെ പരീക്ഷിക്കപ്പെട്ടിട്ടും അദ്ദേഹം ദൈവത്തിന്റെ കാരുണ്യത്തിൽ സം തൃപ്തനായിരുന്നു. ഒരു ജീവിത സാഹചര്യത്തിലും മനസ്സിന്റെ ശാന്തിയും ഭാവിയെ കുറിച്ചുളള പേടിയും വരാതെ ജീവിതത്തെ ദൈവത്തിൽ സമർപ്പിച്ച് മുന്നേറുക എന്ന വലിയ പാഠമാണ് തോറ, ബൈബിൾ പിന്നെ അവസാനം ഖുർആനിലും പറഞ ഈ പ്രവാചകന്റെ ചരിത്രം ബാക്കി വെക്കുന്നത്.

മനുഷ്യൻ അഹങ്കരിക്കുന്ന കാലം. My diary. Khaleel Shamras

ഭൂമിയിൽ ജനിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ
കോടാനുകോടി മനുഷ്യ ജൻമങ്ങളെ ഓർത്ത്
മനുഷ്യൻ അഹങ്കരിക്കുന്ന
 ഒരു കാലഘട്ടമുണ്ട്.
അത് മനുഷ്യർ ജീവിക്കുന്ന
ഇത്തിരി പോന്ന കാലഘട്ടമാണ്.
ആ അഹങ്കാരത്തിന്
വിരാമമിട്ട്
ജനിക്കാതെ പോയവർ നിലകൊണ്ട  അതേ ശൂന്യതയിലേക്ക്
മനുഷ്യർ ഒരോന്നോരോന്നായി
കൊഴിഞ്ഞു  വീഴുമ്പോഴും
അത് നൽകിയ വലിയ പാഠങ്ങളൊന്നും പഠിക്കാതെ
ജീവിക്കുന്നവരൊക്കെ
ആ അഹങ്കാര ഭാവം തുടർന്നു കൊണ്ടേയിരിക്കുന്നു.
സത്യമായ മരണത്തെ
തനിക്കൊരു അന്യനായി കണ്ട്
ഈ  ഭൂമിജീവിതം എനിക്ക്  നിത്യമായി നിലകൊള്ളാനുള്ള
കൊട്ടാരമാണ് എന്ന ഭാവത്തിൽ
മനുഷ്യനിൽ ചിന്തകൾ വളർന്നു കൊണ്ടേയിരിക്കുന്നു.
അതുകൊണ്ട് നേഹബന്ധങ്ങളേക്കാൾ മുല്യം
സാമ്പത്തിക ബന്ധങ്ങൾക്ക് അവൻ നൽകി..
സമ്പത്ത്  അർഹപ്പെട്ട   ദരിദ്റ വിഭാഗങ്ങൾക്ക് നൽകാതെ
സ്വന്തത്തോട് അണച്ചു വെച്ചു.
അവന്റെ സ്വന്തം നാളെകളെ ധന്യമാക്കാൻ
എന്നതായിരുന്നു അവന്റെ ന്യായം.
അവന്റെ നാളെകൾ മരണവും
സമ്പത്ത് ഉപകരിക്കാത്ത അതിനപ്പുറത്തെ
മറ്റെന്തൊക്കെയോ ആണ്  എന്ന  സത്യം
അവൻ മറന്നു.
അല്ലെങ്കിൽ അവന്റെ അഹങ്കാരം  അതിനു തടസ്സമായി.
മറ്റുള്ളവർ നേടിയവയെ ഓർത്ത്  അസൂയപ്പെട്ടപ്പോഴും.
അധികാരത്തിനായി,
അതിലുടെ തനിക്കൊരു പേരുണ്ടാക്കാൻ നെട്ടോട്ടമോടിയപ്പോഴും
മനുഷ്യൻ തനിക്ക് ലഭിച്ച ജീവിതത്തെ ഓർത്ത് അഹങ്കരിച്ചു.
അധികാരം നേടിയവരും ഓരോന്നായി മരണത്തിനു,
കീഴടങ്ങുന്നതിന്  ജീവിക്കുന്നവരൊക്കെ സാക്ഷികളായിട്ടും
ജീവിക്കുന്നവരുടെ അഹങ്കാരത്തിന് ഒരു  കുറവും വന്നില്ല.
അടിച്ചമർത്തലുകളും വടം വലികളും അക്രമങ്ങളും
തുടർന്നു കൊണ്ടേയിരിക്കുന്നു.
ഈ അഹങ്കാരമാണ് നമുക്കില്ലാതാവേണ്ടത്.
മരണത്തോടെ തീരുന്ന ഈ ഇത്തിരി  ജീവിതമേ നമുക്കുള്ളു
എന്ന ബോധം നൽകിയ എളിമയാവണം
നമ്മെ നയിക്കേണ്ടത്.

Tuesday, August 11, 2015

ബന്ധങ്ങൾ വളർത്തുക.my diary. Khaleel Shamras

ബന്ധങ്ങൾ ഉണ്ടാക്കുക.
ജീവിതത്തിലേക്ക് ഓരോരോ സാഹചര്യത്തിലും
ആരെങ്കിലുമൊക്കെ കടന്നുവരും.
അവരോടൊത്തുള്ള ജീവിത നിമിഷങ്ങൾ
നിന്റെ ആ നിമിഷത്തെ ജീവിതമാണ്.
അതിൽ നിന്നും നീ കണ്ടെത്തേണ്ടത്
സന്തോഷം ആണ്
തിരികെ കൊടുക്കേണ്ടതും  സന്തോഷമാണ്.
ഏതൊരു ബന്ധവും ഹൃദയത്തിലേക്ക്   പ്രവേശിക്കാനുള്ള കവാടമാണ്
പുഞ്ചിരി.
എല്ലാവർക്കും പുഞ്ചിരിയുടെ വാതിലുകൾ മലർത്തി തുറന്നിടുക.
ഹൃദയത്തിൽ തെളിയേണ്ടത്  വിവേചനത്തിന്റെ കാർമേഘങ്ങൾ അല്ല
മറിച്ച്  സ്നേഹത്തിന്റെ വസന്തമാണ്.
സമാധാനമാണ്.
മനസ്സിലെ സമാധാനത്തെ
കേൾക്കുന്നവരുടെ മനസ്സിലേക്ക് തുറന്നിടുക.
അതിനിടയിൽ നിങ്ങൾക്കിടയിൽ രൂപപ്പെടുന്ന
  ആത്മബന്ധമാണ്  നിലനിർത്തേണ്ടത്.
പരസ്പരം  പിരിയുമ്പോൾ
ഓർക്കാൻ നല്ലതു മാത്രം ബാക്കിവെക്കുക

എന്റെ ദൈവത്തെ തന്നെയായിരുന്നോ. എതിർത്തത്?. My diary( Inspired from a facebook.chat)Khaleelshamras

മറ്റൊരു ഭാഷയിൽ ദൈവത്തിനെ അഭിസംബോധന ചെയ്യുന്ന
ഒരു ജന വിഭാഗത്തെ വല്ലാതെ  എതിർത്തു കൊണ്ടിരുന്ന ഒരു വ്യക്തി.
കളിയാക്കാൻ എന്തൊക്കെ  വഴികളുണ്ടോ അതൊക്കെ അന്വഷിച്ചു കൊണ്ടിരുന്നു.
എതിർ വിഭാഗത്തിന്റെ നാമം മുതലെടുപ്പ് നടത്തി
തീവൃത  പ്രചരിപ്പിച്ച വരെ അവൻ ഇഷടപ്പെട്ടു.
അതിന്റെ അർത്ഥത്തിൽ
കാരുണ്യവാനായ ദൈവത്തെ
അവൻ ക്രൂരനായ ദൈവം എന്നു വിളിച്ചു.
ദൈവം എന്നത് എതിർ കക്ഷിയുടെ ഗ്രന്ഥം ഇറക്കപ്പെട്ട ഭാഷയിൽ ആയിരുന്നു വെന്ന് മാത്രം.
കാരുണ്യവാനായ ദൈവത്തിന്റെ നാമത്തിൽ വായിക്കാനും ജീവിക്കാനും പടിപ്പിച്ച ആ  ഗ്രന്ഥത്തെ  നേരെ എതിരിലുള്ള നിർവചനം അദ്ദേഹം നൽകി.
അവസാനം എതിർകക്ഷികൾ ധാരാളം തിങ്ങി പാർക്കുന്ന ഒരു നാട്ടിൽ
അദ്ദേഹത്തിന് ജോലി കിട്ടി.
സംസാര ഭാഷയാണേലോ
അദ്ദേഹം ഇതു വരെ എതിർത്ത  ഗ്രന്ഥം എഴുതപ്പെട്ട ഭാഷയും.
അങ്ങിനെ ആ നാട്ടിൽ അയാൾ
സ്വന്തം  വിശ്വാസത്തിന്റെ ദേവാലയം അന്വഷിച്ചു.
അവസാനം ° കണ്ടെത്തി,
അവിടെ ചെന്നപ്പോൾ അതാ അത്ഭുതം.
എല്ലാവരും അവൻ ഏറ്റവും  വെറുത്ത
പേരിൽ ദൈവത്തെ അഭിസംബോധന ചെയ്യുന്നു./
അപ്പോൾ അവൻ ദൈവത്തെ
വിളിച്ചും .
ദൈവമേ .....
ഞാനെന്റെ ദൈവത്തെ തന്നെയായിരുന്നോ ഇത്രയും നാൾ വെറുത്തതും
പരിഹസിച്ചതും.
ഇനി ആവർത്തിക്കില്ല എന്ന തീരുമാനം എടുത്തു.

വ്യക്തി ബന്ധവും സാമൂഹ്യ ബന്ധവും. My diary, Khaleel Shamras

ശരിക്കും നമുക്കിടയിൽ വിഭാഗീയത ഉണ്ടോ?
ഓരോരുത്തരും സ്വന്തം
 സൗഹൃദ, അയൽപ്പക്ക ബന്ധങ്ങളിലേക്ക്
ഒന്ന് എത്തി നോക്കൂ.
ഇല്ല എന്ന് കാണാം.
ആദർശങ്ങളിലേയും വിശ്വാസത്തിലേയും
ഭിന്നതകൾ ഒന്നും തന്നെ
അത്തരം ബന്ധങ്ങളെ ബാധിച്ചിട്ടില്ല.
പിന്നെ എങ്ങിനെയാണ് അത്തരം ചർച്ചകൾ
നമുക്കിടയിൽ  വിഭാഗീയതയുടെ ചർച്ചകൾ അരങ്ങ് തകർക്കുന്നത്.
 വ്യക്തി ബന്ധങ്ങളെ തകർക്കാൻ
കാരണമാമാവാത്ത മനുഷ്യരെ
രണ്ടായി കാണാൻ  eപ്രരിപ്പിക്കുന്ന
അത്തരം ചർച്ചകൾ എത്തിനു വേണ്ടിയാണ്
നമ്മുടെ ഇടയിൽ ഇടം പിടിക്കുന്നത്.
ഇവിടെ വ്യക്തി ബന്ധങ്ങൾ ഒന്നിക്കുന്നതിൽ ആർക്കും എതിർപ്പില്ല.
എല്ലാ രാഷ്ട്രീയ മത മേലാളൻമാരും
പരസ്പരം വ്യക്തി ബന്ധങ്ങൾ നിലനിർത്തുന്നത് കാണാം.
പക്ഷെ അതേ  വ്യക്തികൾ
അവരുടെ എതിർ പക്ഷത്തെ കൂട്ടായ്മയെ
നല്ലതു ചെയ്താൽ‌ പോലും വിമർഷിക്കുന്നതും കാണാം.
കാരണം അവർക്ക് വേണ്ടത് അധികാരമാണ്.
അതിന് ഉള്ളിലെ  സ്നേഹത്തെ  മൂടിവെച്ച്
എതിർത്തു കൊണ്ടേയിരിക്കും.
വ്യക്തി ബന്ധങ്ങളിൽ നാം പുലർത്തിയ സൗഹൃദം
സാമൂഹ്യ ബന്ധങ്ങളിലും പുലർത്തുക.

Sunday, August 9, 2015

തടഞു വെക്കേണ്ട ചിന്തകൾ. My diary. Khaleel Shamras

 എന്തോ ഒന്ന് അക്രമിക്കാൻ വരുമ്പോൾ.
 അത് മനുഷ്യരാവട്ടെ മറ്റു ജീവജാലങ്ങൾ ആവട്ടെ
അതിൽ നിന്നും രക്ഷപ്പെടാൻ നീ ശ്രമിക്കും.
അതുപോലെയാണ്
നിന്റെ മനസ്സിലേക്ക് കടന്നു വരുന്ന പല ചിന്തകളോടും  പ്രതികരിക്കേണ്ടത്ത്.
അവയെ തടഞ്ഞുവെച്ചില്ലെങ്കിൽ
നിനക്ക് നഷ്ടപ്പെടാൻ പോവുന്നത്
നിന്റെ സമാധാനമാണ്.
അതിലൂടെ ജീവിതവും.

ഭക്തി വരേണ്ടതെങ്ങിനെ? My diary. khaleel Shamras

ഭാഷ വീണ്ടും വീണ്ടും പടിച്ചല്ല
നാം ഓരോ  പ്രാവശ്യവും  ഓരോരോ വാക്കും പറയുന്നത്.
ഭാഷ എത്രമാത്രം മനസ്സിൽ  ദൃഢമായോ
അതു പോലെ ദൃഢമാവേണ്ട ഒന്നാണ് ദൈവ വിശ്വാസം.
സാഹചര്യങ്ങൾക്കനുസരിച്ച്
കരുണയും ദയയും നീധിയും
അറിവു നേടലും
ജീവിതത്തെ ഒരു പങ്കാളിയേയും വെക്കാതെ
 സമ്പൂർണ ഈശ്വര സമർപ്പണമാക്കലും
 എല്ലാം  അപ്പപ്പോൾ വരേണ്ടതാണ്.

ഭരണാധികാരിയുടെ ഡിഗ്രി.my diary - Khaleel Shamras

ഭരണാധികാരിയുടെ ഡിഗ്രികൾ അല്ല
അദ്ദേഹത്തിന്റെ ഭരണപാടവം അളക്കാനുള്ള മാനദണ്ഡം.
ചരിത്ര താളുകളിൽ   സൽപ്പേര്  കുറിച്ചിട്ട
നല്ല ഭരണാധികാരികളിൽ നല്ലൊരു ശതമാനവും
ആ പേർ  കുറിച്ചിട്ടത്
തങ്ങൾ നേടിയ  ഡിഗ്രികളുടെ അടിസ്ഥാനത്തിൽ അല്ലായിരുന്നു.
മറിച്ച് അവർ നടപ്പാക്കിയ നീധിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു,
വിവേചനങ്ങളുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞതുകൊണ്ടായിരുന്നു,
 മനുഷ്യ കലത്തിലെ പാവങ്ങളെ
അടിസ്ഥാന വർഗ്ഗമായി കണ്ട്,
അവരുടെ കഷ്ടപ്പാടുകൾക്ക് താങ്ങായത് കൊണ്ടാണ്.
തന്റെ  അധികാര പരിധിയിൽ
ഒരു നായക്കുട്ടി പോലും പട്ടിണി കൊണ്ട് മരിച്ചാൽ
അതിന് സർവ്വലോക പരിപാലകനായ വൈത്തിന്റെ
കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന് ഭയന്ന്
 നീതിയുക്തമായ ഭരണം നടത്തിയ ഭരണാധികാരിയും
ഈ ഭൂമിയിൽ തന്നെയുണ്ടായിരുന്നു.
അതു കൊണ്ട് ഒരു ഭരണാധികാരിയുടേയും  ഡിഗ്രിയുടേയും
ഇന്നലെകളിൽ പറ്റിയ തെറ്റുകളുടേയും പേരിൽ ചർച്ചകൾ
നീട്ടി വലിക്കാതെ
നാട് നേരിടുന്ന വലിയ വലിയ  പ്രശ്നങ്ങളിലേക്ക്
ഭരണകൂടത്തിന്റെ ശ്രദ്ധയെ  കേന്ദ്രീകരിപ്പിക്കുക.
അനാവശ്യ ചർച്ചകളിൽ
മുങ്ങി പോവുന്നത് ഒരു  പാട് ആവശ്യങ്ങൾ ആണ് എന്ന്  മനസ്സിലാക്കുക.
നാട്ടിലെ മഹാ ഭൂരിപക്ഷമായ,
അതും നാൾക്കുനാൾ വളർന്നു കൊണ്ടിരിക്കുന്ന ഭൂരിപക്ഷമായ
ദരിദ്റരുടെ  പ്രശ്നങ്ങൾ തന്നെയാണ്  അടിസ്ഥാനം.
ഇവിടെ ഭൂരിപക്ഷ ന്യൂനപക്ഷ തമ്മിൽ അടികൾ കൊഴുക്കുമ്പോൾ
 ഇത്തരം ഒരു ഭൂരിപക്ഷത്തെ നാം അവഗണിക്കുന്നു.
ഭരണാധികാരികൾ ഏറ്റവും ശ്രദ്ധിക്കേണ്ട ജനവിഭാഗം അവരാണ്.
അതാണ് ഏറ്റവും വലിയ ഡിഗ്രി.
നീധി, സമാധാനം , വിവേചനമില്ലായ്മ,എളിമ
തുടങ്ങിയവയൊക്കെ ഭരണാധികാരിയെ
നാളെ ലഭിക്കുന്ന ഏറ്റവും വലിയ  ഡിഗ്രിമായ
 നല്ല ഭരണാധികാരി എന്ന പേരിനുടമയാക്കും.സുഖം ആസ്വദിക്കന്നത്. My diary. Khaleel shamras

നീ ആശിച്ചൊരു ദിനം വന്നണഞാൽ ലഭിക്കുന്നതിലും
സുഖം നീ അനുഭവിക്കുന്നത്
അതിന് വേണ്ടിയുള്ള ഒരുക്കത്തിലും കാത്തിരിപ്പിലുമാണ്.
അതിലും കൂടുതൽ സുഖം അനുഭവിക്കുന്നത്
അത് കഴിഞ്ഞ ശേഷം അതിനെ കുറിച്ചുള്ള ഓർമകളിൽ നിന്നുമാണ്.
കാത്തിരിപ്പിനൊടുവിൽ വന്നണഞ്ഞ ആ സുദിനത്തിന്റെ ദൈർഘ്യം
കാത്തിരിപ്പിന്റെ നി മിഷങ്ങളേക്കാൾ എത്രയോ ചെറുതാണ്.
വന്നണഞ്ഞ ശേഷമുള്ള ഓർമകളുടെ  നിമിഷങ്ങളുടെ
ദൈർഘ്യവും അതിലും വലുതാണ്.
കാത്തിരിപ്പും  ഓർമ്മയും
അനുഭവവും ഒരേ പോലെ അസ്വദിക്കുക.
 അങ്ങിനെ ജീവിതം തന്നെ സന്തോഷകരമാക്കുക.

Friday, August 7, 2015

ശത്രുവിട്ട പേർ.my diary. Khaleel Shamras

രണ്ടു കൂട്ടരും  മനുഷ്യർ  തന്നെയാണ്.
ഒരേ  ആദി പിതാവിന്റെ പരമ്പരയിൽ നിന്നും
പിറന്നു വീണവർ.
ആ ആത്മബന്ധമൊക്കെ പാടെ മറന്ന്
 ഇരു  സംഘങ്ങളായി
അറിവില്ലായ്മയുടെ മനസ്സുകൾ ഉള്ളിൽ മറച്ചുവെച്ച്
ആരാലോേ തെറ്റിദ്ധരിക്കപ്പെട്ട അറിവിനെ മാനദണ്ഡമാക്കി
പരസ്പരം  മല്ലടിക്കുകയാണ്.
ഒരു  സംഘം പറഞു
നിങ്ങളെ  ഞങ്ങൾക്കിഷ്ടമില്ല
മറ്റേ സംഘം തിരിച്ചും പറഞ്ഞു.
പരസ്പരം  കുറ്റപ്പെടുത്തലുകളും
പരിഹാസ്യങ്ങളും തുടർന്നു.
അപ്പോൾ എതിർ സംഘം മറ്റേ സംഘത്തെ നോക്കി പറഞ്ഞു.
നിങ്ങളുടെ സംഘത്തിന്റെ പേർ ഞങ്ങൾ ഇട്ടതാണ്.
മാതാവ് കുട്ടിക്ക് ഇടുന്ന പേർ നിങ്ങൾ ഇട്ടതാണെന്നോ?
ഒരിക്കലും ഇല്ല.
നീ നുണ പറയുകയാണ്.
ചരിത്രങ്ങളിലേക്ക് അറിവിന്റെ തീരത്തിലൂടെ ഒന്ന് തരിഞ്ഞ് നടക്കാൻ പറഞു.
നാന്നെത്തിയപ്പോൾ ശത്രു പറഞ്ഞതിൽ ശരിയുണ്ട് എന്ന് തിരിച്ചറിഞ്ഞു.
പേര്  തന്നെ മാറ്റണമെന്ന വാശിയാണ് ആദ്യം ഉണ്ടായത്.
പിന്നെ ഇതു പോലെ ഒരു പേര് സ്വീകരിക്കണമെങ്കിൽ
പരസ്പരം ഉണ്ടായിരുന്ന ആത്മ  ബന്ധത്തിന്റെ ആഴം അളന്നു.
ആഴം അളന്നപ്പോൾ
മനുഷ്യ സൗഹാർദത്തിന്റെ അനന്തത കണ്ടറിഞ്ഞു .
 ഒരേ മനുഷ്യ പിതാവിലേക്ക് എത്തുന്ന   കുടുംബ ബന്ധവും കണ്ടു.
നേരെ പോയി എതിർ സംഘത്തെ കണ്ടു
ആലിംഗനം ചെയ്തു.
ആ ആലിംഗനത്തിലൂടെ
ഇരുവരും  മനുഷ്യരായി.
മരണത്തിനു മുമ്പേ
നൻമകളിൽ ഒന്നിക്കേണ്ടവരാണെന്ന്  മനസിലാക്കി ഒരിമിച്ചു നീങ്ങി.

അതെ. ഞാനും ഒരു കുട്ടിയായിരുന്നു. My diary. Khaleelshamras

അയാളുടെ മുറിയിലാകെ എന്തൊക്കെയോ  ചിന്നിചിതറി കിടക്കുന്നുണ്ടായിരിന്നു.
രാവിലെ അടിച്ചുവാരാൻ വന്ന  സ്ത്രീ ചോദിച്ചു.
ഇതെന്താ കടലാസുകൾ ചിതറി കിടക്കുന്നത്.
നിങ്ങൾ എന്താ കുട്ടിയാണോ?
അയാൾ അതെയെന്ന് മറുപടി പറഞ്ഞു.
അതെ ഞാനും ഒരു കുട്ടിയായിരുന്നു.
ശരിരം കൊണ്ട് തിരികെ പോവാൻ കഴിയില്ലെങ്കിലും
മനസ്സുകൊണ്ട് എന്നും തിരികെ പോവാറുള്ള കുട്ടിക്കാലം.
എന്തായാലും ആ സ്ത്രീ പറഞ്ഞ വാക്കുകളെ
ഒരു മാതാവ് കുട്ടിക്ക് നൽകിയ ശാസനയായി മാനിച്ച്
ഇനി അങ്ങിനെ ഉണ്ടാവില്ല എന്ന് ഉറപ്പ് നൽകി.

അവരുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുക.my diary. Khaleel Shamras

നിന്റെ സൗന്ദര്യം ആസ്വദിക്കാനോ
നിന്റെ മഹിമകൾ കേൾക്കാനോ അല്ല
ഇവിടെ ആൾക്കാർ  നിനക്കരികിൽ വരുന്നത്.
അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനാണ്.
അത് കൊണ്ട് അത് തന്നെയാവണം
നിന്റെ പരിഘടന.
പലപ്പോഴും പ്രശസ്തിയും  ഖ്യാതിയും
വർധിക്കുമ്പോൾ
ഇത്തരത്തിൽ ഒരഹങ്കാരം മനസ്സിനെ
പിടികൂടുക എന്നത് സ്വാഭാവികം ആണ്.

അഹങ്കാരിയെന്ന കോമാളി. My diary. Khaleelshamras

മറ്റുളളവർക്കു മുമ്പിൽ
വലിയ ആളായി ചമഞിട്ട്
നിനക്കെന്തു കിട്ടി.
അഹങ്കാരം ഒരു നൻമയും
ജിവതത്തിലേക്ക്
കൊണ്ടു വരുന്നില്ല.
നിന്റെ അഹങ്കാര ഭാവം
മറ്റുളളവർക്ക് മുന്നിൽ
നിനക്ക് മതിപ്പുണ്ടാക്കി
എന്ന് നീ കരുതിയെങ്കിൽ തെറ്റി.
അവർ തങ്ങളുടെ
മനസ്സുകളിൽ
നീയെന്ന കോമാളിയുടെ
ഹാസ്യ രംഗങ്ങൾ കണ്ട്
പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു.
ഇങ്ങിനെ ആവല്ലേയെന്ന്
പ്രാർത്ഥിക്കുകയുമായിരുന്നു.

Wednesday, August 5, 2015

സാമൂഹ്യ പ്രവർത്തനം. My diary. Khaleel shamras

ഒരു വിവേചനവും ഇല്ലാതെ
ഹൃദയം തുറന്നു നീ
മനുഷ്യർക്ക് കൈമാറിയ പുഞ്ചിരിയാണ്
അധികാരത്തിന് വേണ്ടി
പരസ്പരം മല്ലടിച്ച്
വിടർന്ന ചുണ്ടുകളുമായി ജനങ്ങൾക്കിടയിലൂടെ
നടന്നു നീങ്ങിയ നേതാവിന്റെ ചിരിയേക്കാൾ വില പിടിച്ചത്.
ഒരാളുടെ കഷ്ടപ്പാട് കണ്ടറിഞ്
നീ നൽകിയ സഹായ ഹസ്തങ്ങൾക്ക്
ഒരു ഭരണ കൂടത്തിന്റെ വലിയവലിയ
നയപ്രഖ്യാപനങ്ങളേക്കാൾ കരുത്തുണ്ടായിരുന്നു.
അങ്ങിനെ നേതാവിന്റേയും ഭരണകൂടത്തിeൻറയും  മേലെയുള്ള പദവിയിൽ
നിലകൊള്ളാൻ
അനീധിയും  വിവേചനവും
ഇല്ലാത്ത സാമുഹ്യ പ്രവർത്തനം  ചര്യയാക്കുക.

നിശ്ശബ്ദരായ ശത്രുക്കൾ. My diary .Khaleel Shamras

ജീവിത കാലം മുഴുവൻ
പരസ്പരം തർക്കിച്ചും പിണങ്ങിയും
പാരവെച്ചും കഴിഞ്ഞ രണ്ട് പേരാണ്
ഈ കിടക്കുന്നത്.
രണ്ട്  പേരേയും മുഖത്തോട്  മുഖം ചേർത്ത്
കിടത്തി നോക്കി
നിസ്സഹായരായി പരസ്പരം നോക്കി നിൽക്കുക മാത്രം ചെയ്തു.
 കയ്യും കയ്യും പരസ്പരം  ചേർത്തു വെച്ച്
പരസ്പരം അടിക്കാൻ ഓങ്ങിയില്ല.
കാലും കാലും ചേർത്തു വെച്ചു
പരസ്പരം ചവുട്ടിയില്ല.
പരസ്പരം കലഹിക്കാൻ
രണ്ട് പേരുടെയും നാവുകൾ പുറത്തേക്ക് വന്നില്ല.
ജീവിത കാലയളവിൽ പസ്പരം തർക്കിച്ച  ഓരോരോ വിഷയങ്ങൾ
അവർക്ക് മുമ്പിൽ നിരത്തി നോക്കി.
അതൊന്നും മരിച്ചു കിടക്കുന്ന രണ്ടു പേരേയും ഉണർത്തിയില്ല.
ഈ ഒരനുസരണ  ജീവിക്കുമ്പോൾ ഉണ്ടായിരുന്നുവെങ്കിൽ
അവരുടെ ജീവിതങ്ങൾ
എത്ര മനോഹരമായേന്നെ.
മരണം
സമാധാനത്തിലേക്കുള്ള  പിറവിയും  ആയേനെ

Tuesday, August 4, 2015

അയാൾക്ക് പറ്റിയ തെറ്റ്. My diary. Khaleel shamras

അവനൊരു തെറ്റുപറ്റി.
അത് പലരും അറിഞ്ഞു.
അത് നാട്ടിലാകെ പാട്ടായി.
അത് ആഘോഷിക്കപ്പെട്ടു.
തെറ്റാണെന്ന് അവൻ തിരിച്ചറിഞ്ഞു.
ഇനി ആവർത്തിക്കില്ല എന്നു തീരുമാനിച്ചു.
അവൻ മാറി
പക്ഷെ ജനങ്ങളുടെ പരിഹാസങ്ങൾ മാത്രം മാറിയില്ല.
മാറിമത് അംഗീകരിക്കാൻ
അവർ തയ്യാറായില്ല.
കാരണം അവൻ മാറണമെന്നതല്ല അവർ
ആഗ്രഹിച്ചത്
അവനേയും മറ്റു പലരേയും  അവeഹളിച്ചുകൊണ്ടിരിക്കാൻ
ഒരു വിഷയം മാത്രമായിരുന്നു.
ശരിക്കും
അയാൾക്കു പറ്റിയ തെറ്റ് അയാളെ
നന്നാക്കുകയും
അത് ചർച്ച ചെയ്തവരെ
ചീത്തയാക്കുകയും ചെയ്യുകയായിരുന്നു.

ചെറിയ വാക്ക്. My diary . Khaleel shamras

ഒരു പാട് വാക്കുകൾ
ഉരുവിട്ട് അവരുടെ ചെവികളെ
പ്രകമ്പനം കൊള്ളിക്കുന്നതിലല്ല നിന്റെ വ്യക്തിത്വം.
മറിച്ച്
പറഞ വാക്ക് എത്ര ചെറുതാണെങ്കിലും
അതുകൊണ്ട്
അവരുടെ ഹൃദയങ്ങളിൽ
സ്റ്റേത്തിന്റേയും, സന്തോഷത്തിന്റേയും അലയടികൾ തീർത്തതും
മസ്തിഷക്കത്തിൽ അറിവിന്റെ
കരുത്തുറ്റ വീടുകൾ തീർത്തതും ആവണം.

മേധാവി. My diary .Khaleel Shamras

രോഗി വളരെ ഗുരുതരാവസ്ഥയിലാണ്.
ഡോക്ടർമാരൊക്കെ വിധിയെഴുതി
ഇനി രക്ഷയില്ല.
രോഗിയുടെ പ്രിയപ്പെട്ടവർ
കരഞ്ഞുകൊണ്ട് അപേക്ഷിച്ചു.
ഡോക്ടറേ..........
അങ്ങളുടെ കുട്ടിയെ രക്ഷപ്പെടുത്തി തരണേ?.........
ഡോക്ടർ പറഞു
മെഡിക്കൽ ശാസ്ത്രത്തിനല്ലേ പ്രതീക്ഷ നഷ്ടപ്പെട്ടുള്ളു.
ഡിപ്പാർട്ട്മെന്റ് മേധാവിയില്ലേ മുകളിൽ.
ആത്മാർത്ഥമായി പ്രാർത്ഥിക്കുക
എല്ലാത്തിന്റേയും മേധാവിയായ ദൈവത്തിന്റെ
സഹായം അവസാ നിക്കാനായിട്ടില്ലല്ലോ.
ആത്മാർത്ഥമായി പ്രാർഥിക്കുക.
കാരണ്യവാൻ കരുണ
ചൊരിയാതിരിക്കില്ല.
അവസാനം രോഗം ബേധമായി.
നന്ദി പറയാനായി
രോഗിയുടെ ബന്ധുക്കൾ ഡോക്ടറുടെ അടുക്കൽ വന്നു.
ഡോക്ടറേ നന്ദി.
ഡോക്ടർ പറഞ്ഞു
നന്ദി എനിക്കല്ല
മറിച്ച് മേധാവിക്കാണ് നൽകേണ്ടത്.
മേധാവിയായ ദൈവത്തിന്റെ
ഉപകരണങ്ങൾ മാത്രമായിരുന്നു
ഞങ്ങൾ.Monday, August 3, 2015

മരുന്ന്. My diary. Khaleel Shamras.

ഡോക്ടറുടെ കൺസൾട്ടിംഗ് മുറിക്ക് പുറത്ത്
നീണ്ട കാത്തിരിപ്പാണ്.
വാടി നിൽക്കുന്ന പുക്കളെ പോലെ
അവരോരുത്തരും അവരുടെ  നമ്പറിനായി
കാത്തിരിക്കുകയാണ്.
വളരെ വിഷമത്തോടെ വേദനയും പനിയും  സഹിച്ചു
അകത്തേക്ക് കയറുന്നു.
പക്ഷെ  ഡോക്ടറുടെ  റൂമിൽ നിന്നും
പരിശോധന കഴിഞ്ഞു തിരിച്ചു വരുന്നവരെ
അയാൾ ശ്രദ്ധിച്ചു.
നേരത്തെ ‌  വാടിയ പുക്കൾ
വിടർന്നു നിൽക്കുന്നു.
ഏതോ ഒരു വിനോദയാത്ര കഴിഞു വരുന്ന
സന്തോഷത്തോടെ തിരികെ വരുന്നു.
ശരിരത്തിനേയും മനസ്സിനേയും
ബുദ്ധിമുട്ടിച്ച രോഗമെന്ന വലിയ ഭാരം
ഇത്രയും പെട്ടെന്ന് ഇറക്കിവെക്കാൻ
അവരെ സഹായിച്ചതെന്താണ്?
ഡോക്ടർ ഉള്ളിൽ നിന്നും
വല്ല ഗുളികയും നൽകിയോ?
ഇല്ല.
പിന്നെന്താണ്?
ഡോക്ടർ നൽകിയ  പുഞ്ചിരി,
 മനസ്സിലേക്ക് സമാധാനം
കോരിയൊഴിച്ച നല്ല  വാക്കുകൾ.
ഇവയൊക്കെ രോഗിയുടെ
മനസ്സിലേക്ക്
ഏറ്റവും പെട്ടെന്ന എഫെക്ട് ചെയ്ത
മരുന്നുകൾ ആവുകയായിരുന്നു.

ഓരോ രംഗത്തിലും നീ അഭിനയിക്കേണ്ടത്. Khaleel Shamras . My diary.

ഒരു രംഗത്തിൽ നിന്നും മറ്റൊന്നിലേക്ക്
അങ്ങിനെ നീങ്ങുകയാണ് ജീവിതം.
ഓരോ രംഗത്തിലും
കൂടെ അഭിനയിക്കുന്നവരോടൊക്കെ
നിനക്ക് ഒരു ബാധ്യതയുണ്ട്.
അവരുടെ മുമ്പിൽ അഭിനയിച്ച്
 അഹങ്കാരം കാണിക്കാനല്ല  അത്.
ഒരുമിച്ച് അഭിനയിക്കുന്ന രംഗത്തിൽ നിന്നും
മറ്റൊന്നിലേക്ക് പ്രവേശിക്കും മുമ്പ്
അവരുടെ മനസ്സിന്
കരുത്തേകിയ എന്തെങ്കിലും ഒന്ന്  സമ്മാനിക്കുക.
എന്തെങ്കിലും നല്ലതൊന്ന്
ജീവിതത്തിൽ പകർത്താൻ
ഒരു പ്രേരണയാവുക.
ഉദാരണത്തിന് നീ ബസിനായി കാത്തിരിക്കുന്നു
അതുപോലെ മറ്റു കുറേപേരും
നിങ്ങൾ എല്ലാവരും വ്യത്യസ്ത ജീവിത അന്തരീക്ഷത്തിൽ നിന്നും
വന്നവരാണെങ്കിലും
ആ നിമിഷത്തെ ജീവിത രംഗത്തിൽ
നിങ്ങളെല്ലാം ഒന്നാണ്.
ഒരേ രംഗത്തിലെ അഭിനേതാക്കൾ ആണ്.
ഒരു പുഞ്ചിരി കഴിയുന്നവർക്ക് സമ്മാനിക്കുക,
സംസാരിക്കാൻ അസരം ലഭിച്ചവർക്ക്
അവർക്കെന്നും ഓർക്കാൻ
 നല്ലതെന്തെങ്കിലും പറഞ്ഞു കൊടുക്കുക.
ആ ആൾക്കൂട്ടത്തിനിടയിൽ
നിനക്ക്  നല്ലൊരു പുസ്തകം വായിച്ച്
നിന്റെ വാഹനം വരുന്നത് വരെ കാത്തിരിക്കാം.
ചുറ്റും കാത്തിരിക്കുന്ന മറ്റുള്ളവരിൽ
ചിലർക്കെങ്കിലും അതിൽ നിന്നും
നല്ലൊരു  പ്രേരണ കിട്ടാതിരിക്കില്ല.


Sunday, August 2, 2015

മരിച്ചും ജനിച്ചും ഒരു ജീവിതം. എന്റെ ഡയറി.ഖലീൽ ശംറാസ്

ഒരു നിമിഷം മരിക്കുന്നു
പുതിയ നിമിഷം ജനിക്കനു.
അതിനനുസരിച്ചു
നിന്റെ ജീവിതവും
മരിച്ചും ജനിച്ചും
കൊണ്ടിരിക്കുന്നു.
നിന്റെ ഓരോ ഇന്നലകളും
മരിച്ചു പോയി.
പകരം ഈ നിമിഷവും
ഈ നിമിഷത്തിലെ നിന്റെ ജീവിതവും
ജനിച്ചു.
മരിച്ചു പോയ ജീവിതത്തിന്റെ ശവവും പേറി നടക്കേണ്ടവനോ
അതിലെ ദുഃ ഖങ്ങളുടെ
ഓർമകൾ വീണ്ടും ദുഃഖിച്ചു ആeഘാഷിച്ചു കൊണ്ടിരിക്കേണ്ടവനോ അല്ല നീ.
മറിച്ച് 
സമയമെന്ന അമ്മയുടെ ഘർഭപാത്രത്തിൽ നിന്നും
ഇപ്പോൾ പിറന്നുവീണ
ഈ പുതിയ ജൻമത്തെ
പിന്നിടൊരിക്കൽ ജനിക്കാൻ കഴിയാതെ
മരിച്ചു മാത്രം പോവുന്നതിനു മുമ്പേ
ഫലപ്രദമായി വിനിയോഗിക്കേണ്ടവനാണ് നീ.

കാലാവസ്ഥയെ ട്യൂൺ ചെയ്യുമ്പോൾ.my diary. Khaleel shamras.

ചുടുസമയങ്ങളിൽ
മനുഷ്യൻ തണുപ്പ് ആഗ്രഹിക്കുന്നു.
തണുപ്പ് സമയങ്ങളിൽ
അവൻ ചൂട് ആഗ്രഹിക്കുന്നു.
അങ്ങിനെ രണ്ട് കാലവും
ആസ്വദിക്കാൻ കഴിയാതെ പോവുന്നു.
തണുപ്പ് കാലത്തെ തണുപ്പ് ആസ്വദിക്കുക
മനസ്സിനെ ചൂടാക്കി.
ചൂടുകാലത്തെ
ചൂട്
മനസ്സിനെ തണുപ്പിച്ച്
ആസ്വദിക്കുക.
അങ്ങിനെ കാലാവസ്ഥയുടെ
ഓരോ വ്യതിയാനത്തേയും
ജീവിതത്തിലെ സന്തോഷം
എപ്പോഴും നിലനിർത്താൻ
പാകത്തിലാക്കുക.
ഭാഹ്യ കാലാവസ്ഥയെ ട്യൂൺ ചെയ്യാതെ
അതുമായി പൊരുത്തപ്പെടാനും
ആസ്വദിക്കാനും
മനസ്സിനെ ട്യൂൺ ചെയ്യുക.

Saturday, August 1, 2015

മനോരോഗി. My diary. Khaleelshamras

മനോരോഗിയും
മനോരോഗമില്ലാത്തവരും തമ്മിലുളള
പ്രധാന വ്യത്യാസം
മനോരോഗി യുടെ ചിന്തകൾ
അവന്റെ ശീരത്തിനു പുറത്തും
രോഗിയല്ലാത്തവന്റെ ചിന്തകൾ
ശരീരത്തിന് അകത്തും ആണ് എന്നതാണ്.
സ്വന്തം ചിന്തകളിൽ
നിയന്ത്രണം നഷ്ടപ്പെടുമ്പോൾ
അത് രോഗമാവുന്നു.
ശരിക്കും നമ്മുടെ പലരുടേയും
ഉളളിലെ ചിന്തകളെ
ഒന്ന് അകത്തു നിന്നും പുറത്തേക്ക്
ഇട്ട്
ഒന്നു നിരീക്ഷിച്ചു
നോക്കൂ.
നിനക്ക് വട്ടാണ്
എന്ന് നമ്മോട് തന്നെ
ചോദിച്ചു പോവില്ലേ.
ശരീരത്തിനുളളിലെ ചിന്തകളെ
നിയന്ത്രിക്കുക.
ശാന്തവും സമാധാനപരവുമായ
മാനസികാന്തരീക്ഷം
നഷ്ടപ്പെട്ടാൽ
ചിന്തകൾ പുറത്തുചാടും
മനോരോഗിയാവും.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...