പ്രതിഭയെ ഉപയോഗപ്പെടുത്തുക.. ( praying to Almighty God for making the death of Dr Kalam as a birth to heavens. Khaleelshamras

ഏതാണ്ട് ഒരേ അളവിലുള്ള ന്യൂറോണുകൾ അടങ്ങിയ
മസ്തിഷ്കവും,
സ്നേഹം വാരിക്കോരി കൊടുത്താലും
തീരാത്ത ഹൃദയവും,
പ്രപഞ്ചത്തിന്റേയും ജീവ ജാലങ്ങളുടേയും സൃഷ്ടിപ്പിലെ
അൽഭുതങ്ങളും മറ്റും കണ്ടും ചിന്തിച്ചും
 ജീവിതത്തെ എല്ലാ മേഘലകളിലും
മരണത്തിനപ്പുറത്തെ അനശ്വരമായ ഒരു ജീവിതം
വാഗ്ദാനം ചെയ്യപ്പെട്ട
ദൈവത്തിനുള്ള സമർപ്പണമാക്കി
മാറ്റാനുള്ള വിവേകവും ഉള്ള മനുഷ്യർ
എന്തുകൊണ്ട് ഒരു പോലെയാവാതെ വ്യത്യസ്തരായി.
ചിലർ  തങ്ങളുടെ മസ്തിഷ്ക്കത്തെ
പരമാവധി ഉപയോഗപ്പെടുത്തി
തങ്ങൾ നേടിയെടുത്ത അറിവിലുടെ
തങ്ങളുടെ നാമങ്ങൾ  ഈ ഭൂമിയിൽ കാറച്ചിട്ടു.
ഭൂരിഭാഗം അത് ഉപയോഗപ്പെടുത്താതെയും യാത്രയായി.
ആദ്യ വിഭാഗത്തിൽ നിനക്ക് പകർത്താൻ മാതൃകയുണ്ട്.
രണ്ടാമത്തേതിൽ പകർത്താതിരിക്കാനും.
ദൈവം മനുഷ്യന് ഈ ഭൂമിയിൽ പോയാഗപ്പെടുത്താൻ
ഒരുക്കി വെച്ച വിഭവങ്ങൾ അനന്തമാണ്.
അതൊരു സാഗരമാണെങ്കിൽ
അതിലെ ഒരു തുള്ളി മതി
നമ്മുടെ ജീവിതം ധന്യമാക്കാൻ.
അങ്ങിനെ   ഒരു തുളളി ഉപയോഗപ്പെടുത്തി
അറ്റവിcന്റയും  സ്നേഹത്തിന്റേയും
തങ്കലിപികൾ കൊണ്ട് മരിക്കുന്നതിനു മുമ്പ്
വിജയിച്ച ജീവിത ചരിത്രം  കുറിച്ചിടുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്