ഏതു വശത്തിലൂടെ പ്രവേശിക്കണം.my diary.Khaleel Shamras

ഓരോ  സുപ്രഭാതത്തിലും നീ എഴുനേറ്റു വീഴുന്നു.
രണ്ടിൽ ഏതെങ്കിലും ഒരു വശത്തേക്ക്.
ഒന്നങ്കിൽ ഉൻമേഷമില്ലായ്മയുടേയും  മുശിപ്പിന്റേയും ഇരു സൈഡിലേയും വശങ്ങളിലേക്ക്.
അല്ലെങ്കിൽ സെcന്താഷത്തന്റേയും ആവേശത്തിന്റേയും  മുൻ വശത്തൂടെ
ഏഴുനേറ്റ് വരുന്നു.
കിടക്കയുടെ ഇരു വശങ്ങളിൽനിന്നും എഴുനേറ്റ്
വരാൻ എളുപ്പമാണ്.
മുൻവശത്തൂടെ  ബുദ്ധിമുട്ടും.
 അതുകൊണ്ട് മിക്കപ്പോഴും
 അലക്ഷ്യമായ ഇരു വശങ്ങളിൽ
ഏതെങ്കിലും ഒന്നിലൂടെയാണ്
എഴുന്നേറ്റ് വരുന്നത്.
 ഏതു വശം ചേർന്നാണാ എഴുeനറ്റത് അതേ
വഴിയിലൂടെ പിന്നീടുള്ള  ഓരോ സമയവും ജീവിതം
ചലിപ്പിക്കുന്നു.
 അപുർവ്വം ചില ദിവസങ്ങളിൽ
കിടക്കയുടെ മുന്നിലൂടെ എഴുനേറ്റ്   വരുന്ന ദിവസങ്ങളിൽ മാത്രം
നിന്റെ ജീവിതം
സന്തോഷവും ക്രിയാത്മകവും ആവുന്നു.
എന്നും ഈ നേർ വശത്തിലുടെ ജീവതത്തിലേക്ക്
 പ്രവേശിക്കാൻ നിനക്കൊന്നേ ചെയ്യാനുള്ളൂ.
നിന്റെ മനസ്സിലെ ലക്ഷ്യബോധത്തിന്റെ
ഉറപ്പുള്ള കല്ലുകൾ കൊണ്ട്
 ഇരു വശത്തും ഒരു ഭിത്തി പണിയുക.
അപ്പോൾ  നിനക്ക് മുൻവശത്തു കൂടി മാത്രമേ
ജീവിതത്തിലേക്ക്  ഓരോ  പ്രഭാതത്തിലും
പ്രവേശിക്കാൻ  കഴിയുകയുള്ളു.


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്