പുതിയ പുതിയ നിയമങ്ങൾക്ക് പിന്നിലെ ലക്ഷ്യം.( കന്യാസ്ത്രീ തലമറച്ചതിന്റെ പേരിൽ ഇറക്കപ്പെട്ട വിഷയത്തിൽ എനിക്ക് പറയാനുള്ളത്) My diary Khaleelshamras

നിയമങ്ങൾ പുതുതായി
 അടിച്ചേൽപ്പിക്കുമ്പോൾ
ആ നിയമം ഉണ്ടാക്കാൻ
അവരുടെ മനസ്സുകളിലെ ലക്ഷ്യമാണ് 
പരിശോധിക്കേണ്ടത്.
അത് അവർ പറയുന്ന കാര്യത്തെ ഉദ്ദേശിച്ചിട്ടാണോ
അല്ലെങ്കിൽ ഒരു സംഘത്തെ അടിച്ചമർത്തി
മറ്റൊരു സംഘത്തിന്റെ കയ്യടി നേടാനാണോ?
അല്ലെങ്കിൽ പുതിയ വിവാദങ്ങളുടെ
മറവിൽ
പാവപ്പെട്ടവരേയും കർഷകരേയുമൊക്കെ ബാധിക്കുന്ന
ഒരു പാട് പ്രശ്നങ്ങളെ മറച്ചു വെക്കാനാണോ.
ഇവിടെ ഒരു വസ്ത്രധാരണ ബാലിശമായ കാരണങ്ങൾ
പറഞ്ഞ് വിമർശിക്കപ്പെടുമ്പോൾ
സ്വയം ചോദിച്ചു നോക്കുക.
ഏതു വസ്ത്രത്തിന്റേയും അകത്ത്
 ഇങ്ങിനെ ഒളിപ്പിച്ചു  കൂടെ എന്ന്.
 അങ്ങിനെയുണ്ടായാൽ
പരീക്ഷാ ഹാളിൽ
 വസ്ത്രം തന്നെ നിരോധിക്കുമോ.
ബുദ്ധിയും ചിന്തകളും വികസിച്ചിട്ടില്ലാത്ത
ഒരു കാലത്ത് മനുഷ്യർക്ക് വസ്ത്രങ്ങൾ
ഇല്ലായിരുന്നു.
പിന്നീട് ഓരോ  നാടിന്റേയും സംസ്കാരത്തിന്റേയും
അവസ്ഥകൾക്ക് അനുസരിച്ച്
വസ്ത്രധാരണ നിലവിൽവന്നു.
അത്  ഒരു സംരക്ഷണ കവചമായിട്ടാണ് 
എന്നും  കണ്ടു പോരുന്നത്.
അത്തരം ഒരു സംരക്ഷണത്തിന്റെ ആവശ്യ മില്ല
എന്നു വിശ്വസിക്കുന്ന
ബുദ്ധിയും ചിന്തയും വികസിച്ചിട്ടില്ലാത്ത
ഒരു ന്യൂനപക്ഷം പല നാടുകളിലേയും
വനാന്തരങ്ങളിൽ ഇന്നും ഇല്ലാതെയില്ല.
 ഇവിടെ  ഇത്തരം വിവാദങ്ങൾ
സൃഷ്ടിക്കപ്പെടുമ്പോൾ
ശരിക്കും അന്വേഷിക്കേണ്ടത്
ഈ പറയപ്പെടുന്ന ലക്ഷ്യമാണാ
അല്ലെങ്കിൽ വിവേചനത്തിന്റേയും
അധികാരമോഹത്തിന്റേയും
അശാന്തമായ മനസ്സുകളാണോ.
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്