ഭൂമി നൽകിയ പാഠം.my diary. Khaleelshamras

അതി വേഗത്തിൽ സ്വയം വട്ടം കറങ്ങി,
അതിലും വേഗത്തിൽ വലിയൊരു പ്രകാശഗോളത്തിനു ചുറ്റും
വേഗതയിൽ ഒരിത്തിരി മാറ്റം പോലും വരുത്താതെ,
അനുസരണയിൽ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത
ഒരു ഗോളത്തിനു മീതെയാണ് നീ ജീവിക്കുന്നത്
എന്ന അറിവ് നിനക്കുണ്ട്.
പക്ഷെ  ആ ബോധം നിനക്കില്ല.
അല്ലെങ്കിൽ ആ  ഒരു  സത്യമായ അറിവ്
നിന്റെ ജീവിതത്തിന് പാഠം നൽകിയ.
അതുകൊണ്ട് അതിലുടെ ദൈവത്തെ കണ്ടെത്താൻ നിനക്കായില്ല.
നിന്റെ ജീവിതം വിചാരണ  ചെയ്യപ്പെടാനുള്ളതാണെന്ന
ബോധ്യത്തോടെ
തികഞ്ഞ അച്ചടക്കത്തോടെയും കൃത്യനിഷ്ടതയോടെയും
ജീവിക്കാൻ നിനക്കായില്ല.
അതേ ഭൂമിയിൽ ജീവിക്കുന്നവരിൽ ഇപ്പോഴും
നീയുണ്ട്.
ഭൂമി നിനക്ക് നൽകിയ പാഠം ഇപ്പോഴെങ്കിലും
പകർത്തുക.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്