ക്ഷമയുടെ പരിച. My diary. Khaleelshamras

ഒരാൾ മറ്റൊരാളെ നോക്കി കോപിച്ചു കൊണ്ടേയിരിക്കുന്നു.
എല്ലാ മോശം വാക്കുകളും നാവിൽനിന്നും അടർന്നു വീണു കൊണ്ടേയിരുന്നു.
മറുവശത്ത് മറ്റേ ആൾ ഒന്നും പ്രതികരിക്കാതെ മൗനിയായി
ഒരു തെളിഞ്ഞ പുഞ്ചിരിയുമായി നിന്നു.
അപ്പോൾ കലഹിച്ചു കൊണ്ടിരുന്ന ആൾ ചോദിച്ചു
എന്താ നിനക്ക് മിണ്ടാട്ടമില്ലേ?
അതിനും അയാൾ ഒരു പുഞ്ചിരി കൊണ്ട് മറുപടി നൽകി.
അപ്പോൾ അതുവഴി മറ്റു കുറേ പേർ
കടന്നു പോയി
ഈ രംഗങ്ങൾ കണ്ട്
പരിഹാസ്യ ഭാവത്തിൽ പൊട്ടിച്ചിരിച്ചു.
അപ്പോൾ കോപിച്ചു കൊണ്ടിരുന്ന ആൾ പറഞു.
കണ്ടോ അവരൊക്കെ നിന്നെ നോക്കി പരിഹസിക്കുന്നത്.
അതിനും അയാൾ തർക്കിച്ചു.
മറ്റേ ആൾ അപ്പോഴും കോപിച്ചു കൊണ്ടേയിരുന്നു.
അയാളെ നോക്കിയായിരുന്നു പൊട്ടിച്ചിരിച്ചതെന്ന സത്യം
അറിഞ്ഞതുമില്ല.
അതിനിടയിൽ മറ്റേ ആൾ പുഞ്ചിരിയോടെ
തിരികെ പോയി.
അപ്പോഴും അയാൾ മറ്റേ ആളെ നോക്കി
കുറ്റങ്ങൾ പറഞ്ഞ് അട്ടഹസിച്ചു കൊണ്ടേയിരുന്നു.
ശരിക്കും അയാൾ സ്വന്തം ഉളളിൽ   കുന്നുകൂടിയ
വിദ്വേഷങ്ങളേയും വിവേചനത്തേയും തിൻമയേയും
മനസ്സിലെ മാലിന്യങ്ങളെ
സ്വന്തം നാവിലൂടെ ചർദ്ദിക്കുകയായിരുന്നു.
അയാൾക്ക് അത് മനസ്സിലായില്ല.
പക്ഷെ മറ്റേ ആൾക്ക് അത് മനസ്സിലായി.
ആ അഴുക്കിനെ സ്വന്തം മനസ്സിലേക്ക്
കടിയിരുത്താൻ മറ്റേ ആൾ തയ്യാറായില്ല.
സ്വന്തം നൻമ നിറഞ മനസ്സിൽ
ക്ഷമയും സ്നേഹവും കൊണ്ട്
പണിത പരിചയെ
ഒരു മൗനമായി
ഒരു പുഞ്ചിരിയായി അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras