അച്ചാദിൻ. My diary. Khaleelshamras

അച്ചാ ദിൻ വരാൻ ഇരുപത്തി അഞ്ച് വർഷം
കാത്തിരിക്കുന്നതിനിടയിൽ
ആ കാത്തിരിക്കുന്ന ജനതയുടെ
അന്നത്തെ അവസ്ഥ യെന്തായിരിക്കും.
അങ്ങിനെ പ്രഖ്യാപിച്ച ഭരണാധികാരികളിൽ
എത്ര പേർ  അന്ന് ജീവിച്ചിരിപ്പുണ്ടായിരിക്കും.
നമ്മിൽ എത്ര പേർക്ക് ആ  അച്ചാദിൻ
എത്തുന്നത് വരെ ആയുസ്സുണ്ടാവും.
ജീവിച്ചിരിക്കുന്നവരൊക്കെ
ജീവിതത്തിന്റെ മറ്റൊരു തലത്തിൽ എത്തിയിട്ടുണ്ടാവും.
ഭരണാധികാരി പ്രജയെ നല്ലൊരു ദിനത്തിനായി കാത്തിരിപ്പിക്കുകയല്ല വേണ്ടത്.
ഇന്ന് ജീവിക്കുന്ന  ഓരോ മനുഷ്യന്റേയും അച്ചാദിൻ
അവൻ ജീവിക്കുന്ന ഈ ഇന്ന് ആണ്.
ആ അച്ചാദിൻ പുലരാൻ വേണ്ട
 സാമൂഹ്യ സാഹചര്യം ഉണ്ടാക്കുകയാണ്
ഭരണകൂടം ചെയ്യേണ്ടത്.
 അത് നാടിനെ ഒരു വലിയ സാമ്പത്തിക ശക്തിയാക്കി  മാറ്റുന്നതിലുടെ
 പുലരുന്ന ഒന്നല്ല.
അത്
ഭരണാധികാരികൾ വൻ കിട കെട്ടിടങ്ങളെ.
ബിസ്നസ്  സംരഭങ്ങളെ.
ആയുധങ്ങൾ  കുന്നുകൂട്ടുന്നതിനെ ഒക്കെ
രാഷ്ട്രത്തിന്റെ അടിത്തറയായി
കാണുന്നതിലുടെ കിട്ടുന്ന ഒന്നല്ല.
മറിച്ച് ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവന്
അതിനു വേണ്ട വിഭവങ്ങൾ എത്തിക്കുന്നതിലൂടെ പുലരുന്ന
നല്ല ദിനമാണ്.
ജാതീയത, വർഗ്ഗീയത, അനീധി തുടങ്ങിയ
അഴുക്കുകളെ  മനസസുകളിൽ നിന്നും
തുടച്ചു നീക്കുന്നതിലുടെ
എത്രയും പെട്ടെന്ന് പുലരുന്ന ഒന്നാണ്.
പൗരൻമാരെ കേവലം  വോട്ടു ബാങ്കുകളായി കണ്ട്.
മനസ്സിലെ വികാരങ്ങളെ
ആളി കത്തിച്ച്
അതിന് വേണ്ടി എന്തുO കാട്ടികൂട്ടുന്നതിലൂടെ  പുലരുന്ന ഒന്നല്ല.
ഭരണാധികാരികൾ. പറഞ്ഞ പോലെ
 നല്ല ദിവസത്തിനായി കാത്തിരിക്കാൻ നമുക്ക് സുമയമില്ല
ഏറ്റവും നല്ല അച്ചാദിൻ നാം ജീവിക്കുന്ന ഈ ദിവസമാണ്.
അനിധിയുടേയും  ജാതീയതയുടേയും വർഗ്ഗീയതയുടേയും.
അരൊക്കെയോ അവരുടെ അധികാരം
കാലാകാലങ്ങളിൽ അരക്കിട്ട് ഉറപ്പിക്കാൻ
ഉണ്ടാക്കി വെച്ച ഇത്തരം അതിർ വരമ്പുകൾ തല്ലി തകർത്ത്
നമ്മുടെ ഈ നല് ദിനത്തിൽ
നമുക്കൊന്നിക്കാം.
ഭരണ കൂടത്തിന്റെ  കണ്ണെത്തിയില്ലെങ്കിലും
നമ്മുടെ കണ്ണെത്തുന്ന ദരിദ്രനായ അയൽവാസിയെ
നാം കാണുക.
ഒരു പാട് കുടുംബാംഗങ്ങൾക്ക് പലതും ° വാങ്ങികൂട്ടുമ്പോൾ
അയൽപക്കത്തെ കുടുംബത്തെ കൂടി അതിൽ ഉൾപ്പെടുത്തുക.
അത് ലഭിക്കുമ്പോൾ
അവരുടെ മനസ്സിൽ വിരിയുന്ന സന്തോഷമാണ്
നിന്റെ നല്ല ദിനത്തിന്റെ ആത്മാവ്.
നല്ല ദിനങ്ങൾ പുലരാൻ
ദീർഘമായ ഒരു കാലയളവ് ° നിശ്ചയിക്കുന്നതിലൂടെ
ഭരണാധികാരികൾ
അവർ ഒന്നുമല്ലാതാവുന്നതിനു മുമ്പുളള കാലയളവിലെ
അധികാരം അരക്കിട്ട് ഉറപ്പിക്കുകയാണ്.
കാരണം അധികാരത്തിന്റെ
സുഖ സൗകര്യങ്ങൾ ആസ്വദിച്ചു തുടങ്ങിയ ഒരാളും
അത് നഷ്ടപ്പെടാൻ ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല..
പ്രജകളുടെ പ്രതികരണ കാലാവതിയാണ്
അവർ നീട്ടിക്കുന്നത്.
പക്ഷെ നല്ല ദിനങ്ങൾക്കായി
കാത്തിരിക്കാൻ നമുക്ക് സമയമില്ല.
ഈ ഒരു നിമിഷത്തിൽ തന്നെ അത്
പുലർന്നു കാണണം.
അതിന്
നമ്മുടെ മനസ്സുകളെ മാറ്റുക
എല്ലാവരേയും സ്നേഹിക്കാൻ മനസ്സിനെ
ശീലിപ്പിക്കുക.
വിവേചനത്തിന്റേയും അനിധിയുടേയും
 അഴുക്കുകൾ നീക്കം ചെയ്യുക.
 ദരിദ്രർക്ക് സഹായമെത്തിക്കുക.
അങ്ങിനെ അച്ചാദിൻ
ഇന്നുതന്നെ പണിയുക.
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്