ആ കൊച്ചു സംഘത്തിന്റെ വിജയം.my diary. Khaleelshamras

അതൊരു യുദ്ധമായിരുന്നു.
ഒരു വൻശക്തിയും ചെറിയ ശക്തിയും തമ്മിലുളള യുദ്ധം.
ഒരു വശത്ത് സമ്പത്ത് മറുവശത്ത് ദാരിദ്ര്യം.
ഒരു വശത്ത് വൻ പട്ടാള ,ആയുധ സന്നാഹങ്ങൾ
മറുവശത്ത് ഒരായുധം പോലുമില്ല.
ആ കൊച്ചു  സംഘം പരാജയപ്പെട്ടാൽ
ഇല്ലാതായാൽ ഇല്ലാതാവുന്നത്
പ്രപഞ്ചത്തിലെ  ആദ്യ മനുഷ്യൻ തൊട്ട്
 പ്രചരിക്കപ്പെട്ട ഏക ദൈവ വിശ്വാസത്തിന്റെ
മഹദ് സന്തേശം.
ആ വഴിയിൽ നിന്നും മാറിപ്പോയി
മറ്റെന്തൊക്കെയോ ആയി പോയവർക്ക്
അവരുടെ ആചാര്യൻമാർ പഠിപ്പിച്ച ശരിയായ ദർശനത്തിലേക്ക്
തിരികെ വരാനുളള അവസരം.
ചെറിയ സംഘത്തെ നയിക്കുന്നത്
മറ്റാരുമല്ല മറിച്ച്
മനുഷ്യരാശിക്കായി  ദൈവം തിരഞ്ഞെടുത്ത
അന്ത്യ പ്രവാചകനാണ്.
ഭൂമിയിൽ വന്ന എല്ലാ പ്രവാചകൻമാരേയും സത്യപ്പെടുത്തി
അവർക്കെല്ലാം നൽകപ്പെട്ട ശരിയായ
തിരുത്തപ്പെടാത്ത ഏക ദൈവാരാധനയിലേക്ക് തിരികെ വിളിക്കാൻ വന്ന
വിശ്വസ്തൻ എന്ന് അദ്ദേഹത്തെ എതിർത്തവർ പോലും വിളിച്ച ദൈവദൂതൻ.
ആ പ്രവാചകനാണ് യുദ്ധം നയിക്കുന്നത്.
തോൽക്കാൻ വേണ്ട സാഹചര്യങ്ങൾ ഒക്കെയുണ്ടായിട്ടും
അവർ തോറ്റില്ല.
കാരണം കരളുരുകി പ്രപഞ്ച നാഥനോട് ചെയ്ത  പ്രാത്ഥനയുടെ
ഉത്തരമായി അവിടെ വിജയം വിരിയുകയായിരുന്നു.
സഹായത്തിനായി മാലാഖമാരിറങ്ങി.
അവർക്ക് കൂടുതൽ ശാരീരിക ശക്തി നൽകപ്പെട്ടു.
അവസാനം വിജയിച്ചു.
ആ പ്രവാചകന് വീണ്ടും സന്ദേശങ്ങൾ നൽകപ്പെട്ടു.
തിരുത്തപ്പെടാത്ത
 ദൈവിക ദർശനങ്ങൾ വീണ്ടും സ്ഥാപിക്കപ്പെട്ടു.
മറ്റെല്ലാ സമുഹങ്ങളും ആ  സത്യ സന്ദേശത്തിൽനിന്നും അകന്ന പോലെ
ആ പ്രവാചകന്റെ സമുഹത്തിലെ മഹാ ഭൂരിപക്ഷവും
അകലുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്.
എന്തായാലും
ആ കെച്ചു സംഘത്തിന്റെ വിജയം
ഭാക്കിയാക്കുന്നത് വലിയൊരു പാഠമാണ്.
പരിശ്രമത്തോടൊപ്പം യഥാർത്ഥ ദൈവത്തിലേക്ക്
പങ്കാളികളില്ലാതെ നേരിട്ട് നീളുന്ന പ്രാർത്തനകൾ
നമ്മുടെ ജീവിതത്തിലെ ഏതു പ്രശ്നത്തിനും
വിജയം കൊണ്ടു വരുമെന്ന പാഠം.
 കൂടെ പടച്ച തമ്പുരാൻ ഉണ്ട് എന്ന ഉറപ്പ്
 നമുക്ക് നൽകുന്ന ധൈര്യം.
ആ ധൈര്യത്തിലുടെ
 മാഞ്ഞു പോവുന്നത്  നമ്മുടെ ദുഃഖങ്ങളും പേടിയുമാണ്.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്