ഉളളിന്റെ പ്രതിഫലനം.my diary ,Khaleel Shamras

പലരുടേയും വാക്കുകളിലൂടെ
പ്രതിഫലിക്കുന്നത്
അവരുടെ ഉളളിൽ ആളികത്തുന്ന
വിഭാഗീയതയുടേയും  വർഗ്ഗീയതയുടേയും
പുക പടലങ്ങൾ ആണ്.
 അത് അശുദ്ധമാണ്
അതിനോട്  പ്രതികരിച്ചു കൊണ്ടിരുന്നാൽ
 ആ അശുദ്ധ വായു ശ്വസിച്ചാൽ
അത് നിന്റെ വ്യക്തിത്വത്തേയും ബാധിക്കും.
നല്ലൊരു വ്യക്തിത്വത്തിനുടമയായ
ഒരാൾക്കും
ആരേയും ചീത്ത വാക്കു കൊണ്ട്  വിളിക്കാൻ കഴിയില്ല.
അങ്ങിനെ ഒരാൾ  ചെയ്യുന്നുവെങ്കിൽ അത്
അയാളെ ബാധിച്ച രോഗമാണ്.
രോഗം പകർത്താനുളളതല്ല
മറിച്ച് ചികിൽസിക്കാനുളളതാണ്.
നന്മയും ഗുണകാംക്ഷയും നിറഞ ഉപദേശങ്ങളിലൂടെ
തിരുത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്