നമ്മുടെ ചിന്തകളിലൂടെ സാഹചര്യത്തെ നോക്കുമ്പോൾ.my diary. Khaleel Shamras

പലപ്പോഴും യാഥാർത്യം
നാം കരുതുന്ന പോലെ ആയിരിക്കില്ല.
നമ്മുടെ ഉളളിൽ നാം
നമുക്ക്‌െ   ഇഷ്ടപ്പെട്ടവർ നൽകിയ അറിവുകളിലൂടെ,
വാർത്താ മാധ്യമങ്ങൾ
അവർക്ക് ഏറ്റവും സാമ്പത്തിക ലാഭം
ഉണ്ടാക്കുന്ന രീതിയിൽ
രൂപപ്പെടുത്തിയ വാർത്തകളിലുടെ ഒക്കെ
പാകപ്പെടുത്തിയ മനസ്സിൽ
ചിന്തകൾ രുപപ്പെടുത്തുക യാണ്.
അവർ കാണിച്ചു തന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിൽ
അത്  നമ്മുടെ ഭാവിയെ കുറിച്ചുളള ആശങ്കയും
സാഹചര്യത്തോടുളള പേടിയും ഒക്കെയാ യി മാറുന്നു.
ഈ ആശങ്കയേയും പേടിയേയും
മാർക്കറ്റ് ചെയ്യാൻ
അധികാര മേലാളൻമാർ
 അവസരമാക്കുന്നതോടു കൂടി
കാര്യങ്ങൾ കൂടുതൽ വഷളാവുന്നു.
ആരെ കുറിച്ചാണോ
ചിന്തിക്കുന്നത്
അവരുടെ മനസ്സിനേക്കാൾ
ഇങ്ങിനെയൊക്കെ ചിന്തിക്കുന്നവരുടെ
മനസ്സ് അശാന്തമാവുന്നു.
കളങ്കമില്ലാത്ത ,അനീധി കാണിക്കാത്ത
മനുഷ്യകുലത്തെ മുഴുവൻ സ്നേഹിച്ച
മനസ്സാണ്
ഈ  നൈമിഷിക ജീവിതത്തിൽ മനുഷ്യന് വേണ്ടത്.
ആ മനസ്സുകൊണ്ട്
ഭാഹ്യ സാഹചര്യങ്ങളെ
ചിന്തകളിലുടെ നോക്കിയാൽ
പലപ്പോഴും നാം കേട്ടതിന്റെ
വിപരീതമായത്
 നാം എതിർത്തവരിൽ പോലുംകാണാൻ കഴിയുക.


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്