വർഗ്ഗീയത എന്ന വിഷം. My diary. khaleel. Shamras

വർഗ്ഗീയവാദി ഒരു വിഷപാമ്പിനെ പോലെയാണ്.
സ്വന്തം വർഗ്ഗത്തോട്
അറിവിന്റെ അടിസ്ഥാനത്തിൽ അല്ലാതെ
വികാരത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ
ആത്മബന്ധം
മറ്റു വർഗ്ഗങ്ങളെ ചെറുതാക്കി കാണാൻ
 പ്രേരിപ്പിക്കുന്നു.
അവരിൽ കുറ്റങ്ങളെ മാത്രം കാണുന്നു.
നൻമകളെ അസൂയകൊണ്ട് കാണുന്നു.
വർഗ്ഗീയത ഒരു മാനസിക വികാരമാണ്.
അതുകൊണ്ട് തന്നെ ആ വിഷം ഒഴുകുന്നത്
സ്വന്തം ചിന്തകളുടെ വഴികളിലൂടെ
 മനസ്സിലാണ്.
ശാരീരികമായി ഒരു പീടനം
വർഗ്ഗീയവാദികളിൽ നിന്നും അപൂർവ്വ മാണ്.
കാരണം അവർ ഭീരുക്കളാണ്.
 ആ പേടിയാണ്
തന്റേതല്ലാത്ത തൊന്നിനെ കുറിച്ച് പഠിക്കാൻ
അവർക്ക് മുമ്പിൽ തടസ്സമാവുന്നത്.
ആ ഒരു പേടിയാണ്
മറ്റുള്ളവരെ  വിമർശിച്ചുകൊണ്ടിരിക്കുന്നതിലേക്ക് നയിക്കുന്നതും.
അവർ തങ്ങളിലെ
വിഷം നിറഞ്ഞ ചിന്തകൾതീർത്ത
ഭാവനകളെ
 ഭാഹ്യലോകമായി കാണുന്നു.
അതുകൊണ്ട്  അവരുടെ പ്രതികരണങ്ങളും
അതിനനുസരിച്ച് ആവും.
അത്തരം പ്രതികരണങ്ങൾക്ക്
വർഗ്ഗിയതയുടെ വിഷം പുരളാത്ത മനസ്സിനുടമയായവർ
പ്രതികരിക്കുന്നതിൽ അത്ഥ'മില്ല.
കാരണം വർഗ്ഗീയത എന്ന മാനസിക രോഗം
ചികിൽസിക്കപ്പെടാതെ
അതൊന്നും അവർക്ക് ഗുണം ചെയ്യില്ല.
വർഗ്ഗീയ വാദിയുടെ  വിഷം പുരണ്ട
ഭാഷക്ക് പകരം
അവന് അറിവ് സമ്മാനിക്കുക.
എന്നെങ്കിലുമൊക്കെ വിഷത്തിന്റെ അളവ്
അവൻ സ്വയം  കുറച്ചാൽ അവന് ഉപകരിക്കും.
മസ്ലിൽ വർഗ്ഗീയതയുടെ വിഷം കലർന്നിട്ടുണ്ടെങ്കിൽ
പെട്ടെന്ന് ചികിത്സിച്ചു ബേധമാക്കുക.
കാരണം അതുകൊണ്ട്
നശിക്കാൻ പോവുന്നത്
മറ്റുളളവരേക്കാൾ സ്വന്തം മനസ്സും അതിന്റെ
സമാധാനവുമാണ്.Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്