ചർച്ചകൾ. My diary. Khaleel Shamras.

എന്നും നിലനിൽക്കുന്ന ഒരു  കൂടിക്കാഴ്ച്ചക്കും
 ആരും സാക്ഷികൾ ആവുന്നില്ല.
പരസ്പരവും പിന്നീട് ജീവിതത്തിൽ നിന്നു തന്നെയും
വിS പറയേണ്ട കൂടിക്കാഴച്ചകൾക്കാണ്
നാം ജീവിതത്തിൽ സാക്ഷികൾ ആവുന്നത്.
അതുകൊണ്ട് തന്നെ
ഒരു  കൂടിക്കാഴ്ച്ചയിലും നിന്റെ  വാക്ക് കൊണ്ട്
 ശ്രാദ്ധാവിന്റേയോ
അവരുടെ വാക്കു കൊണ്ട്  നിന്റേയോ
മനസ്സ് വേദനിക്കാൻ പാടില്ല.
അതുകൊണ്ട് ആ നിമിഷങ്ങളിൽ ക്ഷമിക്കാൻ ശീലിക്കുക.
നെഗറ്റീവ്  ചർച്ചകൾ സമൂഹത്തിൽ സ്വാഭാവികമാണ്
നിനക്ക് വേണ്ടി ആ ഒരവസ്ഥ മാറാൻ പോവുന്നില്ല.
പക്ഷെ നിന്റെ മനസ്സിനെ
എല്ലായിപ്പോഴും പോസിറ്റീവ് ആയി നിലനിർത്താൻ
നിനക്ക് കഴിയും.
നിന്റെ മനസ്സിന്റെ വലിയ പോസിറ്റിവിനു മുന്നിൽ
ചർച്ചകളിൽ നിന്നും അടർന്നു വീഴാൻ സാധ്യതയുള്ള
ചെറിയ നെഗറ്റീവുകൾ  ഒന്നുമല്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്