ആദർശ സംവാദങ്ങളും വൈകാരിക സംവാദങ്ങളും. My diary. Khaleel Shamras

ഇവിടെ ആദർശ സംവാദങ്ങളും
പിന്നെ വൈകാരിക സംവാദങ്ങളും
ആണ് അരങ്ങേറുന്നത്.
ചിലപ്പോൾ ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ
പരസ്പരവും  സംവദിക്കാറുണ്ട്.
ആദ്യത്തേതിന്റെ ആത്മാവ് അറിവ് ആണ്.
ഉറച്ച അറിവും
പുതിയതായി അറിയാനുള്ള ആർത്തിയും
ആദർശ  സംവാദത്തെ മനോഹരമാക്കുന്നു.
ക്ഷമയും ശാന്തിയും
ഈ സംവാദത്തിൽ നഷ്ടപ്പെടുന്നില്ല.
മറ്റൊന്നിനെ  കുറിച്ചും പഠിക്കാൻ പോയിട്ട്
കേൾക്കാൻ പോലും താൽപര്യമില്ലാത്തവരാണ്
വൈകാരിക സംവാദത്തിന്റെ ആൾക്കാർ.
അവരെ നയിക്കുന്നത്
അറിവില്ലായ്മയും പേടിയുമാണ്.
അവർ എന്തു വില കൊടുത്തും
വിജയിക്കാൻ ശ്രമിക്കും.
അതിന് സ്വന്തം ആദർശത്തെ തന്നെ വളച്ചൊടിക്കും
മറ്റുള്ളവരെ പരിഹസിച്ചുകൊണ്ടേയിരിക്കും.
ശരിക്കും അവർ സംവാദത്തിനു മുമ്പേ
തോറ്റവർ ആണ്.
അറിയാൻ താൽപര്യമില്ലാത്തവർ,
അറിവിന്റെ അടിസ്ഥാനത്തിൽ
തിരുത്തേണ്ടിവന്നാർ തിരുത്താൻ
തയ്യാറാവാത്തവർ,
അതിന് പരോക്ഷമായി വിലക്കേർപ്പെടുത്തിയവർ
ഒക്കെ
തോറ്റുകൊണ്ട്  തോൽവിയിലേക്ക് കൂടുതൽ
ആഴത്തിൽ എത്തിച്ചേർന്ന്
അത് വിജമായി ആഘോഷിക്കുന്നവർ  ആണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്