എപ്പോൾ കൂട്ട് കെട്ട് അവസാനിപ്പിക്കണം. My diary. Khaleel Shamras Inspired from MLA Balram issue)

വ്യക്തികളുടെ പെരുമാറ്റങ്ങൾ നോക്കി,
അവർ പറയുന്ന വാക്കുകളുടെ പേരിൽ
അവർ നിലകൊള്ളുന്ന
ആദർശത്തെ വിലയിരുത്താതിരിക്കുക.
പലരും  സ്വന്തം ആദർശത്തോടുള്ള വികാരത്തിന്റേയും
ഇതര ആദർശങ്ങളോടുള്ള അന്തമായ എതിർപ്പിന്റേയും
അടിസ്ഥാനത്തിൽ
തങ്ങൾക്കിഷ്ടമില്ലാത്തത് കേൾക്കാനോ കാണാനോ
ധൈര്യം കാണിക്കാത്തവരാണ്.
അതുകൊണ്ട് മറ്റൊന്നിനെ  കുറിച്ച് നല്ലത് പറയുന്നതു പോലും
അവർക്ക് സഹിക്കില്ല.
അവർ അതിനെതിരെ
പ്രതികരിക്കും.
അവർക്കുള്ളിലെ അസൂയ, പേടി
തുടങ്ങിയവ അവർ
പല മോശമായ വാക്കുകളിലൂടെ
പ്രതിഫലിപ്പിക്കും.
ഇത്തരം ആൾക്കാരെ തിരുത്താൻ ശ്രമിക്കാം,
അവർ നിലകൊള്ളുന്ന ആദർശത്തെ തന്നെയാണ്
അവർ കരിവാരിതേക്കുന്നത് എന്ന് മനസ്സിലാക്കി കൊടുക്കാം.
പക്ഷെ അവരോട് അതേ ഭാഷയിൽ
പ്രതികരിക്കത്.
എന്നിട്ടും അവർ അവരുടെ മനസ്സിലെ
കേടുകളെ വാക്കുകളിലുടെ
ചർദ്ദിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ
അവരോടുള്ള കൂട്ട് കെട്ട് ഉപേക്ഷിക്കുക.
ഏതൊരു ആദർശത്തിനു വേണ്ടിയാണോ
അവർ  ഇങ്ങിനെ ചെയ്യുന്നത്.
അവരെ കൊണ്ട് തന്നെ
ഇത്തരം ആൾക്കാരെ തിരുത്തിപ്പിക്കാൻ
ശ്രമിക്കുന്നത് നല്ലതാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്